മീററ്റ്:ഉത്തർപ്രദേശിലെ ഷാമിലിയിൽ പഞ്ചസാര ഫാക്റ്ററിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് 300 കുട്ടികൾ ആശുപത്രിയിൽ.ഫാക്റ്ററിയുടെ സമീപത്തുള്ള സരസ്വതി ശിശുമന്ദിറിലെ വിദ്യാർത്ഥികളെയാണ് ശ്വാസതടസം,ഛർദി,തലകറക്കം തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മുപ്പതിലധികം വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. പഞ്ചസാര ഫാക്റ്ററിയിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ സ്കൂളിന് സമീപത്തു വെച്ചാണ് കത്തിക്കുന്നത്.ഇന്ന് സ്കൂളിൽ കുട്ടികൾ എത്തിയ സമയത്താണ് ജീവനക്കാർ മാലിന്യം കത്തിച്ചത്.ഇതിൽ നിന്നുള്ള പുക ശ്വസിച്ചാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥതയുണ്ടായത്.
Kerala
യു.പി യിൽ വിഷവാതകം ശ്വസിച്ച് 300 കുട്ടികൾ ആശുപത്രിയിൽ
Previous Articleപി.വി അൻവർ എംഎൽഎയുടെ പാർക്കിന് ഹൈക്കോടതി പ്രവർത്തനാനുമതി നൽകി