International, News

ഇന്തോനേഷ്യയിൽ ഭൂകമ്പവും സുനാമിയും;30 മരണം

keralanews 30 died in earthquake and tsunami in indonesia

ജക്കാര്‍ത്ത: ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന്‍റെ തലസ്ഥാനമായ പാലു നഗരത്തിലുണ്ടായ സുനാമിത്തിരകളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.വെള്ളിയാഴ്ച പാലു നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെയാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നീട് നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി.ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ഓടെയായിരുന്നു ദുരന്തം. കടലില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വന്‍ തിരമാലകള്‍ തീരം തൊട്ടു. സുനാമിയില്‍പ്പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Previous ArticleNext Article