India, Kerala

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 30 കു​ട്ടി​ക​ൾ മ​രി​ച്ചു

keralanews 30 children die in ups gorakhpur hospital

ഗോരഖ്‌പൂർ:ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭ മണ്ഡലമായ ഗോരഖ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു.അതേസമയം ഓക്സിജൻ ലഭിക്കാത്തതിനാലല്ല മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.മരണം ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നാണ് സർക്കാർ വിശദീകരണം.ആശുപത്രിയിലേക്കുള്ള ഓക്സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് രൌട്ടേലയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ജപ്പാന്‍ ജ്വരബാധിതരായി ചികിത്സയിലായിരുന്നു കുട്ടികള്‍.ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഓക്സിജന്‍ വിതരണം നടത്തുന്ന കമ്പനിക്ക് ആശുപത്രി അധികൃതര്‍ 64 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാത്തതിന്‍റെ പേരില്‍ ഓക്സിജന്‍ വിതരണം കമ്പനി നിര്‍ത്തുകയായിരുന്നു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്  ഗോരഖ്‌പൂർ മണ്ഡലത്തില്‍ നിന്നായിരുന്നു. അവിടെ തന്നെ ഉണ്ടായ സംഭവം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Previous ArticleNext Article