ന്യൂഡൽഹി: കേരളം നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിൽ സംസ്ഥാനസർക്കാരിന്റേതല്ലാത്ത ലോട്ടറികൾക്കു 28 ശതമാനം നികുതി ഏർപ്പെടുത്താൻ ജി എസ് ടി കൗൺസിലിൽ തീരുമാനമായി.സംസ്ഥാന സർക്കാരിന്റെ ലോട്ടറിക്ക് 12 ശതമാനമാണ് നികുതി ഏർപ്പെടുത്തുക. ലോട്ടറിയെ ചൊല്ലി യോഗത്തിൽ നടന്ന തർക്കങ്ങൾക്കും ഇറങ്ങിപ്പോക്ക് ഭീഷണിക്കും ഒടുവിലാണ് നിരവധി ആഴ്ചകളായി മാറ്റിവെച്ച ലോട്ടറി കാര്യത്തിൽ തീരുമാനമായത്.സംസ്ഥന സർക്കാർ നേരിട്ട് നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ വച്ചുള്ള ലോട്ടറിക്ക് 28 ശതമാനവും നികുതിയുമായിരിക്കും ഈടാക്കുകയെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
Kerala
ലോട്ടറി നികുതി 28 ശതമാനമാക്കി
Previous Articleമലയാളി യുവതിക്ക് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ സുഖ പ്രസവം