ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പള്ളിൽ കൂടുതൽ കുരുക്കിലേക്ക്;എംഎൽഎയ്ക്ക് എതിരെ വധശ്രമകുറ്റവും; മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങുന്നു

keralanews rape case attempt to murder case also charge against m l a eldose kunnppalli chances of anticipatory bail fade

കൊച്ചി:ബലാത്സംഗ കേസിൽ എം.എൽ.എ. എൽദോസ് കുന്നപ്പള്ളിൽ കൂടുതൽ കുരുക്കിലേക്ക്.എംഎല്‍എക്കെതിരേ ക്രൈംബ്രാഞ്ച് വധശ്രമ കുറ്റവും കൂടി ചുമത്തി. 307, 354 ബി വകുപ്പുകളാണ് പുതിയതായി ചേര്‍ത്തത്. വധശ്രമ കുറ്റം കൂടി ചുമത്തിയതോടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുക എന്നത് അസാധ്യമായിരിക്കുകയാണ്.വധശ്രമം സംബന്ധിച്ച് പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു. എൽദോസിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി സൈബർ പോലീസും രേഖപ്പെടുത്തി.വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നുവെന്നു കാട്ടി ചില സമൂഹമാധ്യമങ്ങൾക്കെതിരെയും യുവതി സൈബർ പോലീസിന് പരാതി നൽകി.ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. കോവളത്ത് യുവതിയെ രണ്ടാം തവണയും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരാഴ്ചയിലേയാറെയായി എംഎൽഎ ഒളിവിൽ തുടരുകയാണ്. വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.സൈബർ അധിക്ഷേപം സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിലും യുവതി പരാതി നൽകും. എംഎൽഎയുടെ ഡ്രൈവർ, മറ്റു ചില ജീവനക്കാർ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തി. യുവതിയെ നാളെ പെരുമ്പാവൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. എംഎൽഎയുടെ വസ്ത്രങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരുടെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

ഇലന്തൂര്‍ നരബലി;ഷാഫി മോര്‍ച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നു; ഈ പരിചയം ശരീരം കീറിമുറിക്കാന്‍ ഉപയോഗിച്ചിരിക്കാമെന്ന് പോലീസ്

keralanews ilanthur human sacrifies case shafi worked as mortuary assistant this help to cut the body says police

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പോലീസ്.മോർച്ചറിയിലെ മുഹമ്മദ് ഷാഫിയുടെ അനുഭവപരിചയം നരബലിക്ക് ഉപയോഗിച്ചു. വർഷങ്ങൾ പഴക്കമുള്ള സംഭവത്തിൽ തെളിവുശേഖരണം നടക്കുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചത് സംബന്ധിച്ച് തെളിവു ശേഖരിച്ചു വരികയാണ്. എന്നാൽ ഇതിന് രേഖകളൊന്നും ഇല്ല.മോർച്ചറി സഹായി ആയിരുന്നതിലുള്ള പരിചയവും നരബലിക്ക് വേണ്ടി ഇയാൾ ഉപയോഗിച്ചിട്ടുണ്ടാകാം. കൂടുതൽ വിവരങ്ങൾ കുറ്റപത്രം തയ്യാറാക്കിയ ശേഷം മാത്രമേ പറയാൻ സാധിക്കൂ. പ്രതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. ഫെയ്സ്ബുക്കാണ് ഈ കേസിൽ പ്രധാനപ്പെട്ട കാര്യം. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്. ഇലന്തൂരിൽ തെളിവെടുപ്പ് ആവശ്യമെങ്കിൽ ഒന്നുകൂടി പോകേണ്ടി വരും. ഷാഫി പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

keralanews cyclone possibility of widespread rain in the state for the next five days

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് അലർട്ട്. മാലിദ്വീപ് തീരം, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.നാളെ ആൻഡമാൻ കടലിന് മുകളിൽ ചക്രാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിചേർന്നു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇലന്തൂർ നരബലി കേസ്; ഡമ്മികളെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കാന്‍ പോലീസ്

keralanews ilantur human sacrifice case police bring in dummies to reenact the murder

പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്‌കരിച്ച് പോലീസ്.ഇതിനായി കൊല്ലപ്പെട്ടവരുടേതിന് സമാനമായ വലുപ്പത്തിലുള്ള ഡമ്മി തയ്യാറാക്കി. കൊച്ചി പോലീസിന്റെ നിര്‍ദേശം പ്രകാരം പത്തനംതിട്ട പോലീസാണ് ഡമ്മി തയ്യാറാക്കിയത്.പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡമ്മി ഉപയോഗിച്ച് ഏതൊക്കെ തരത്തില്‍ കൃത്യം നടത്തിയെന്നത് പ്രതികളെ കൊണ്ടുതന്നെ വിശദീകരിപ്പിക്കും.ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിനുള്ളിൽ ആയിരുന്നു ഡമ്മി പരിശോധന നടത്തിയത്. പത്മ, റോസിലിൻ എന്നിവരുടെ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന. ഡമ്മി പരിശോധനയ്ക്കായി പ്രത്യേകം ടേബിളും പൊലീസ് എത്തിച്ചിരുന്നു. പ്രതികളെ ഓരോരുത്തരായാണ് വീട്ടിനുള്ളിലേക്ക് എത്തിച്ചത്. ആദ്യം ഭഗവൽ സിങിനെയാണ് കൊണ്ടുവന്നത്. എങ്ങനെയാണ് കൊലപാതകവും നരബലിയും നടത്തിയതെന്ന് വിശദീകരിക്കാൻ അന്വേഷണസംഘം ഭഗവൽ സിങിനോട് ആവശ്യപ്പെട്ടു.കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിങിന്‍റെ വീട് നിൽക്കുന്ന പുരയിടത്തിൽ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.

പോലീസ് നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തിയത് മഞ്ഞൾ ചെടികൾ നട്ടിപിടിപ്പിച്ച ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരയ്‌ക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് പോലീസ് കുഴിയെടുത്ത് പരിശോധിക്കാനായി അടയാളപ്പെടുത്തി വെച്ചത്. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ നിന്നു. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് അവിടെ പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നുണ്ട്. അന്വേഷണത്തിൽ പ്രതികളുടെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു. മനുഷ്യന്റെതാണെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.ലൈലയെയും ഭഗവൽ സിംഗിനെയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്‌ക്കുന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.

ഇലന്തൂര്‍ നരബലി കേസ്;മൂന്ന് പ്രതികളും 12 ദിവസം കസ്റ്റഡിയില്‍

keralanews ilantur human sacrifice case all three accused in custody for 12 days

എറണാകുളം: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളെയും കോടതി കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവരെ 12 ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആയിരുന്നു അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പൂർണമായി അംഗീകരിച്ചുകൊണ്ടായിരുന്നു 12 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും, നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഉണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.ആഭിചാര കൊലയ്‌ക്ക് വേണ്ടി ഷാഫി മറ്റ് ജില്ലകളിൽ നിന്നും സ്ത്രീകളെ എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പോലീസിന്റെ പ്രധാന ആവശ്യം. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളെ പ്രതിഭാഗം ശക്തമായി എതിർത്തെങ്കിലും ഫലം കണ്ടില്ല.ഇതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.

വയനാട് പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒ യെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി;പോയത് സുഹൃത്തിന്റെ വീട്ടിലേക്ക്

keralanews woman s h o missing from wayanad panamaram found in thiruvananthapuram

തിരുവനന്തപുരം : വയനാട്ടിൽ കാണാതായ സിഐയെ കണ്ടെത്തി. പനമരം പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസറായ ഇൻസ്‌പെക്ടർ കെ എ എലിസബത്തിനെ(54) ആണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.തിങ്കളാഴ്ച മുതലാണ് എലിസബത്തിനെ കാണാതായത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയതായിരുന്നു ഇവർ. അവസാനമായി സംസാരിച്ച വ്യക്തിയോട് കൽപ്പറ്റയിലാണെന്നും ഇവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോടായിരുന്നു കൽപ്പറ്റയിലെ ബസ് സ്റ്റാൻഡിൽ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞത്.പാലക്കാടെത്തിയെന്ന വിവരം കിട്ടിയതിന് പിന്നാലെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് തിരച്ചിൽ തുടങ്ങിയിരുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് എലിസബത്ത് പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയതായിട്ടായിരുന്നു കണ്ടെത്തിയത്.

ഇലന്തൂർ ഇരട്ട നരബലി കേസ്; പ്രതി മുഹമ്മദ് ഷാഫി 15 കേസുകളിലെ പ്രതി

keralanews ilantur double human sacrifice case accused muhammad shafi accused in 15 cases

എറണാകുളം: ഇലന്തൂർ ഇരട്ട നരബലി കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാഫി വേറെയും 15 കേസുകളിലെ പ്രതിയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു.ലൈംഗിക മനോവൈകൃതവും സാഡിസവും ഉള്ളയാളാണ് ഷാഫിയെന്നും കമ്മീഷണർ വ്യക്തമാക്കി.കഠിനമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിക്കാനായത്. സംഭവത്തിൽ മറ്റ് പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.സ്ത്രീകളെ ഉപദ്രവിച്ചും വേദനിപ്പിച്ചും മുറിവേൽപ്പിച്ചും ലൈംഗികമായി പീഡിപ്പിക്കാൻ താൽപര്യപ്പെടുന്ന വൈകൃതമായ മനോഭാവമാണ് മുഹമ്മദ് ഷാഫിക്കുള്ളത്. ഇതിനായി വിവിധ തരത്തിലുള്ള സാഹചര്യങ്ങൾ പ്രതി തന്നെ സൃഷ്ടിക്കും, മുന്നൊരുക്കങ്ങൾ നടത്തും. സമൂഹത്തിൽ ദുർബലരായ വ്യക്തികളെ സ്വാധീനിച്ച് അവരുടെ സഹായത്തോടെയാണ് ഷാഫി ഇത്തരത്തിൽ ലൈംഗിക വൈകൃതങ്ങൾ ചെയ്തിരുന്നത്.ആറാം ക്ലാസുവരെ മാത്രമാണ് ഷാഫിയുടെ പഠനം.വാഹനം ഓടിക്കൽ, വാഹനം നന്നാക്കൽ, ഹോട്ടൽ നടത്തൽ തുടങ്ങി നിരവധി ജോലികൾ ഷാഫി ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 15-ഓളം കേസുകൾ ഷാഫിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധനസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സമീപിക്കുക എന്ന ടാഗ് ലൈനോടെയാണ് സോഷ്യൽമീഡിയയിൽ ശ്രീദേവിയായി ഷാഫിയെത്തിയത്. 2019 മുതലാണ് ശ്രീദേവിയെന്ന പ്രൊഫൈലിൽ നിന്ന് ഷാഫി, ഭഗവലുമായി ആശയവിനിമയം നടത്താൻ തുടങ്ങിയത്.വർഷങ്ങളായി ബന്ധം സ്ഥാപിച്ചതിന് ശേഷം ദമ്പതികളെ മുതലെടുക്കുകയായിരുന്നു. ഷാഫി എന്തുപറഞ്ഞാലും അത് അനുസരിക്കുന്ന നിലയിലേക്ക് ഭഗവലും ലൈലയുമെത്തി.അതേസമയം ഭഗവൽ സിംഗിനും ലൈലയ്‌ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു. ഇവർ മനുഷ്യമാംസം കഴിച്ചെന്ന് മൊഴി നൽകിയിട്ടുണ്ട്. കാലടിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മാംസം കഴിച്ചുവെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇതിനായി തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

നരബലി;സ്ത്രീകളെ കൊണ്ടുപോയത് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം നൽകാം എന്ന വാഗ്ദാനത്തിൽ

keralanews human sacrifies women were taken away with the promise of 10 lakhs if they acted in blue film

പത്തനംതിട്ട:പത്തനംതിട്ട ഇലന്തൂരിൽ നരബലിയുടെ പേരിൽ ലോട്ടറി വിൽപ്പനക്കാരായ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ലോട്ടറി വില്‍പ്പന തൊഴിലാളികളും നിര്‍ധനരുമായ സ്ത്രീകള്‍ക്ക് വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഇവരോട് പറഞ്ഞത്.തൃശൂർ വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയിൽ ലോട്ടറി കച്ചവടം നടത്തി വരവെയാണ് മനുഷ്യബലിയുടെ ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയോട് കട്ടിലിൽ കെട്ടിയിട്ടത് പോലെ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തലയ്‌ക്ക് അടിച്ചു.പിന്നീട് ലൈലയാണ് ആദ്യം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയത്. കഴുത്തറത്ത് രഹസ്യഭാഗത്ത് കത്തി കുത്തി കയറ്റി രക്തം പുറത്തേക്ക് ചീറ്റിക്കുകയായിരുന്നു. തുടർന്ന് ഈ രക്തം ശേഖരിച്ച് ദമ്പതികളുടെ വീടിന് ചുറ്റും തളിക്കുകയായുരുന്നുവെന്നാണ് പോലീസ് പറയുന്നത്.റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഇവരെ നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവല്‍സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കല്‍ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ തന്നെയാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. രണ്ട് പേരോടും നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്.കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. 49കാരിയായ റോസ്‌ലി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വര്‍ഷമായി സജി എന്നയാള്‍ക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. യുപിയില്‍ അധ്യാപികയായ മകള്‍ക്ക് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് സജിയോട് വിവരം തിരക്കിയപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകള്‍, ഓഗസ്റ്റ് 17 ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേരളത്തിൽ നരബലി;രണ്ട് സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു;മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ

keralanews human sacrifice in kerala two women killed and buried in pieces three people in police custody

കൊച്ചി: കേരളത്തിൽ നരബലി നടന്നതായി റിപ്പോർട്ട്.എറണാകുളം ജില്ലയിൽ നിന്ന് രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയാണ് മനുഷ്യബലി നടത്തിയത്.തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായി. മനുഷ്യബലി നടത്തിയ ദമ്പതിമാരും ഏജന്റെ ഷിഹാബ് എന്ന റഷീദുമാണ് പിടിയിലായത്. തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം.പൊന്നുരുന്നി സ്വദേശിയും കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് മനുഷ്യബലിയെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. കാലടിയിൽ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. കാലടി സ്വദേശിയായ റോസ്ലിൻ എന്ന സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.തുടർന്ന് അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷമാണ് കടവന്ത്രയിലുള്ള യുവതിയെ പത്തനംതിട്ടയിൽ എത്തിച്ചത്.

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതു നിരത്തിൽ ഇറക്കാൻ പാടില്ല;കർശന നിർദ്ദേശവുമായി ഹൈക്കോടതി

keralanews vehicle violating law should not be allowed on public roads from tomorrow high court with strict instructions

കൊച്ചി : നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതു നിരത്തിൽ ഇറക്കാൻ പാടില്ലെന്ന കർശന നിർദ്ദേശവുമായി ഹൈക്കോടതി.നിയമ വിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിപ്പിക്കാൻ പാടില്ല. അത്തരം വാഹനങ്ങൾ ഉടൻ പിടിച്ചെടുക്കണമെന്നും കോടതി പറഞ്ഞു.വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ലെന്നും രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കുമെന്ന് കോടതി ചോദിച്ചു. അപകടത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നെസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാം. ഇത്തരം വാഹനങ്ങൾ വിനോദയാത്രയ്‌ക്ക് വിളിക്കുന്ന സ്‌കൂൾ അധികൃതരും കുറ്റക്കാരാണ്.വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.