നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ തിരിച്ചിറക്കി; പ്രതിഷേധവുമായി നാട്ടുകാർ

keralanews man who climbed the kurmpachi hill was sent back around midnight locals in protest

പാലക്കാട്: നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ തിരിച്ചിറക്കി.പ്രദേശവാസിയും തെങ്ങുകയറ്റ തൊഴിലാളിയുമായ കൊല്ലംകുന്ന് രാധാകൃഷ്ണനാണ്(45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇന്നലെ രാത്രി 12.45ഓടെ ഇയാളെ താഴെ എത്തിച്ചത്.ഇന്നലെ രാത്രി ഒന്‍പതരയോടെ മലമുകളില്‍ ടോര്‍ച്ചിന്റേതിന് സമാനമായ വെളിച്ചം കണ്ടതോടെയാണ് നാട്ടുകാര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ രാധാകൃഷ്ണനെ കണ്ടെത്തുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്‌ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.അതേസമയം മലയില്‍ വേറെയും ആള്‍ക്കാരുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ മലയടിവാരത്ത് നിലയുറപ്പിച്ചു. അതിക്രമിച്ച് മല കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലമുകളില്‍ ഒന്നിലധികം പേര്‍ ടോര്‍ച്ചടിച്ചിരുന്നുവെന്നും താഴെ ആളുകള്‍ ഉള്ളതറിഞ്ഞ് മറ്റേതെങ്കിലും വഴിയിലൂടെ ഇവര്‍ പോവുകയോ കാട്ടില്‍ തങ്ങുകയോ ചെയ്തിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. രാധാകൃഷ്ണന്‍ വനമേഖലയില്‍ അലഞ്ഞു നടക്കുന്ന ആളാണെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

കൊറോണ സ്ഥിരീകരിച്ച് മൂന്ന് ദിവസം കഴിഞ്ഞവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവുമായി ആരോഗ്യവകുപ്പ്

keralanews health department with move to remove person confirmed corona for more three days from the list

തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച് മൂന്ന് ദിവസം പിന്നിടുകയും ലക്ഷണങ്ങൾ ഇല്ലാത്തതുമായ ആളുകളെ രോഗികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവുമായി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചവർക്ക് ഏഴു ദിവസം ഏർപ്പെടുത്തിയിരിക്കുന്ന സമ്പർക്കവിലക്ക് തുടരും. ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തിലാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. വാക്കാലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ജാഗ്രതപോർട്ടലിൽ നിന്നാണ് ഇത്തരക്കാരുടെ പേര് മാറ്റുക. ഇതോടെ സംസ്ഥാനത്ത സജീവ രോഗികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും സജീവ കേസുകളുടെ എണ്ണം മൂന്നിലൊന്നായാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം 60 വയസ്സിൽ കൂടുതലുള്ള രോഗലക്ഷണങ്ങളുള്ള കൊറോണ ബാധിതരെ ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്. കൊറോണ ലക്ഷണങ്ങളിൽ കുറവ് വരുന്നത് വരെ ഇവരെ ആശുപത്രികളിൽ നിന്ന് മാറ്റരുതെന്നാണ് നിർദ്ദേശം.

പെട്രോള്‍ കടം ചോദിച്ചത് നല്‍കിയില്ല; ഉളിയത്തടുക്കയില്‍ പെട്രോൾ പമ്പിലെ ഓഫീസ് റൂമും ജ്യൂസ് സെന്ററും ഓയില്‍ റൂമും അടിച്ച്‌ തകര്‍ത്തു

keralanews refused to give petrol office room juice center and oil room at the petrol pump in uliyattadukka smashed

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോൾ പമ്പിൽ ആക്രമണം. പെട്രോള്‍ കടം ചോദിച്ചത് നല്‍കാതിരുന്നതിന് പമ്പ് അടിച്ച്‌ തകര്‍ക്കുകയായിരുന്നു. ഉളിയത്തടുക്കയിലെ എ.കെ സണ്‍സ് പെട്രോള്‍ പമ്പിൽ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.പമ്പിലെ ഓഫീസ് റൂമും ജ്യൂസ് സെന്ററും ഓയില്‍ റൂമും അക്രമികൾ അടിച്ച്‌ തകര്‍ത്തു.ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ട് പേര്‍ അന്‍പത് രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.ജീവനക്കാര്‍ എതിര്‍ത്തതോടെ ഇവര്‍ പോയെങ്കിലും ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളുമായി സംഘടിച്ചെത്തി പമ്പുടമയുടെ അനുജനെ ആക്രമിച്ചു.പിന്നീട് ഇന്ന് പുലര്‍ച്ചെ സംഘം വീണ്ടുമെത്തിയാണ് ഓഫീസ് റൂം അടക്കമുള്ളവ അടിച്ച്‌ തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ ഒരിടവേളയ്ക്ക് ശേഷം ഇന്ന് തുറക്കുന്നു

keralanews schools closed following corona expansion in the state reopening today

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും.ബാച്ച്‌ അടിസ്ഥാനത്തില്‍ ഉച്ച വരെയാണ് ക്ലാസ്.10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ സാധരണഗതിയില്‍ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.21 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലേക്ക് മാറും. വൈകുന്നേരം വരെയായിരിക്കും ക്ലാസുകള്‍. വര്‍ഷാവസാന പരീക്ഷ അടുത്തതോടെ പാഠങ്ങള്‍ വേഗം പൂര്‍ത്തീകരിക്കേണ്ടതിനാലാണിത്. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും. 21 മുതൽ പിടിഎ യോഗങ്ങൾ ചേരും. വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നിർബന്ധമാണ്. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്കെത്തിക്കാൻ അദ്ധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. പരീക്ഷയ്‌ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്‌ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നത്.

കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മരിച്ചതും ബോംബ് എറിഞ്ഞതും ഒരേ സംഘത്തിൽപ്പെട്ടവർ;സംഭവത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നതായും റിപ്പോർട്ടുകൾ

keralanews incident of youth killed in bomb attack in kannur thottada the dead and attaking persons belonged to same group

കണ്ണൂർ: തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവവത്തിൽ മരിച്ചതും ബോംബ് എറിഞ്ഞതും ഒരേ സംഘത്തിൽപ്പെട്ടവർ.ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമത് എറിഞ്ഞ ബോംബ് സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ പതിക്കുകയായിരുന്നു. ബോംബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. സമീപപ്രദേശത്തെ ഒരു വിവാഹവീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം.ബോംബേറിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു.അതേസമയം സംഭവത്തിന്റെ തലേദിവസം രാത്രി പ്രതികൾ ബോംബേറ് പരിശീലനം നടത്തിയതായി വെളിപ്പെടുത്തൽ.കണ്ണൂർ മേയർ ടി.ഒ മോഹനൻ ആണ് ഇക്കാര്യം അറിയിച്ചത്.ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് അർദ്ധരാത്രിയിൽ ആയിരുന്നു പ്രതികൾ പരിശീലനം നടത്തിയത്. രാത്രി ഒരു മണിക്ക് പ്രദേശത്തു നിന്നും ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടയാതായാണ് പ്രദേശവാസികൾ പറയുന്നത്. കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടെയുള്ളവർ സിപിഎമ്മിന്റെ സജീവ പ്രവർത്തകർ ആണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബോംബ് നിർമ്മിച്ചയാളുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ റിജിൽ സി.കെ, സനീഷ്, അക്ഷയ്, ജിജിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സംഘത്തിലുള്ള മിഥുനാണ് ബോംബ് എറിഞ്ഞത്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.ഏറുപടക്കം വാങ്ങിച്ച് അതിൽ സ്‌ഫോടക വസ്തു നിറച്ചാണ് പ്രതികൾ ബോംബ് നിർമ്മിച്ചത്.

നിയമസഭാ തെരെഞ്ഞെടുപ്പ്;ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയില്‍ ഇന്ന് രണ്ടാംഘട്ടം

keralanews assembly election goa and Uttarakhand to polling booth today second phase votting in up today

ന്യൂഡല്‍ഹി: ഗോവയിലും ഉത്തരാഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്. ഒറ്റ ഘട്ടമായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.ഗോവയിലെ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 301 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്.ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്. 70 മണ്ഡലങ്ങളിലായി 632 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.യു.പിയില്‍ ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കും. 55 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 2.2 കോടി പേര്‍ വോട്ട് രേഖപ്പെടുത്തും.ബിൻജോർ, മൊറാദാബാദ്, സാംപാൽ, രാംപൂർ, അമ്‌റോഹ,ബുധൗൻ, ബറേലി, ഷഹജഹൻപൂർ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടവോട്ടെടുപ്പ്. 586 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. ഈ മാസം 20, 23, 27, മാര്‍ച്ച്‌ മൂന്ന്, ഏഴ് എന്നിങ്ങനെയാണ് അവശേഷിക്കുന്ന വോട്ടെടുപ്പ് ഘട്ടങ്ങള്‍.യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂര്‍, പഞ്ചാബ് എന്നിവയാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. മണിപ്പൂരില്‍ ഫെബ്രുവരി 28, മാര്‍ച്ച്‌ അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും.

കല്യാണ വീട്ടിൽ ഉണ്ടായ തർക്കം;കണ്ണൂർ തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

keralanews dispute at wedding house youth killed in bomb attack kannur thottada

കണ്ണൂർ: കല്യാണ വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ ബോംബാക്രമണത്തിൽ കണ്ണൂർ തോട്ടടയിൽ യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം.ഇന്ന് നടന്ന കല്യാണത്തോട് അനുബന്ധിച്ച് ഇന്നലെ രാത്രി സംഘടിപ്പിച്ച സൽക്കാര ചടങ്ങിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.18 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഈ സംഘത്തിലുള്ളതാണ് ജിഷ്ണുവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തുനിന്നുള്ള ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടിപ്പോകുന്ന പ്രതികളുടെ വീഡിയോയാണ് പുറത്തുവരുന്നത്. നീല ഷർട്ടും മുണ്ടുമുടുത്ത സംഘമാണ് ആക്രണം നടത്തിയത്. ആക്രമികളെ പോലീസ് തിരിച്ചറിഞ്ഞു. സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണു തൽക്ഷണം മരിക്കുകയായിരുന്നു. ബോംബേറിൽ ജിഷ്ണുവിന്റെ തല ചിതറിപ്പോയി. കല്യാണത്തിലെ വീഡിയോഗ്രാഫർ പകർത്തിയ ചിത്രങ്ങളെല്ലാം പോലീസ് ശേഖരിച്ചു.തോട്ടട പ്രദേശവാസികളായ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഏകദേശം അൻപതോളം വരുന്ന സംഘത്തിന് നേരെയാണ് ബോബേറുണ്ടായത്. ഇവർ ചിതറിയോടുകയായിരുന്നു. വധുവിനേയും കൂട്ടി വിവാഹം കഴിഞ്ഞ വരനും സംഘവും ഘോഷയാത്രയായി എത്തിയപ്പോഴാണ് ബോംബേറുണ്ടായത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായെത്തിയതായിരുന്നു ജിഷ്ണു. പൊട്ടാത്ത ഒരു ബോംബ് കൂടി പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.റോഡിൽ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് കണ്ടെന്നും അങ്ങോട്ടേക്ക് നോക്കിയില്ലെന്നും ദൃക്‌സാക്ഷിയായ രവീന്ദ്രൻ എന്നയാൾ പറഞ്ഞു.

പിക്ക് അപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി പാഞ്ഞുകയറി; ഡ്രൈവർക്കും സഹായിക്കാനെത്തിയ നാട്ടുകാരനും ദാരുണാന്ത്യം

keralanews lorry rams while changing the tire of pickup van two died

ആലപ്പുഴ: പിക്ക് അപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി പാഞ്ഞുകയറി ഡ്രൈവർക്കും സഹായിക്കാനെത്തിയ നാട്ടുകാരനും ദാരുണാന്ത്യം. ആലപ്പുഴ പൊന്നാംവെളിയിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്.ഞായറാഴ്ച പുലർച്ചെ ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതയിലെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു പിക്ക്അപ്പ് വാൻ.വാനിന്റെ ഡ്രൈവർ ടയർ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കെ നാട്ടുകാരനായ ഒരാളും സഹായിക്കാനെത്തി. ഇരുവരുടെയും ദേഹത്തേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.വാസുദേവൻ എന്ന നാട്ടുകാരനാണ് സഹായിക്കാനെത്തിയതിന് പിന്നാലെ അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലൂടെ പോകുന്ന വഴി വാനിന്റെ ഡ്രൈവർ ടയർ മാറ്റാൻ ശ്രമിക്കുന്നത് കണ്ട് വാസുദേവൻ സൈക്കിളിൽ നിന്നിറങ്ങി സഹായിക്കുകയായിരുന്നു. എറണാകുളം ചൊവ്വര സ്വദേശിയായ ബിജുവാണ് കൊല്ലപ്പെട്ട ഡ്രൈവർ.ടയർ മാറ്റുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. പുലർച്ചെ ഇരുട്ടായിരുന്നതിനാൽ ഇരുവരും ടയർ മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ലോറി ഡ്രൈവർ മൊഴി നൽകിയതെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കും; ക്ലാസ് ഉച്ചവരെ മാത്രം

keralanews schools in the state opens from monday class only until noon

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കും.മുൻ മാർഗരേഖ പ്രകാരമാവും സ്‌കൂൾ തുറക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14-ാം തീയതി മുതലാണ് തുടങ്ങുക. ഉച്ചവരെയാകും ക്ലാസുകൾ നടക്കുക. വൈകുന്നേരം വരെ നീട്ടുന്നത് കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമാവും. ഇതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെയും അധ്യാപക സംഘടനകളുമായി ചൊവ്വാഴ്ചയും യോഗം ചേരും.തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കുകയെന്നും ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനുമാണ് ആലോചനയെന്നും മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 15,184 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;23 മരണം;38,819 പേർക്ക് രോഗമുക്തി

keralanews 15184 corona cases confirmed in the state today 23 deaths 38819 cured

തിരുവനന്തരപുരം: സംസ്ഥാനത്ത് ഇന്ന് 15,184 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂർ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂർ 597, വയനാട് 427, കാസർഗോഡ് 205 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 122 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 282 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,053 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 70 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,838 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.1152 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 124 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,819 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 7104, കൊല്ലം 2146, പത്തനംതിട്ട 1981, ആലപ്പുഴ 2672, കോട്ടയം 3342, ഇടുക്കി 1884, എറണാകുളം 6015, തൃശൂർ 3699, പാലക്കാട് 1762, മലപ്പുറം 2489, കോഴിക്കോട് 2368, വയനാട് 1160, കണ്ണൂർ 1807, കാസർഗോഡ് 390 എന്നിങ്ങനേയാണ് രോഗമുക്തിയായത്.