സംസ്ഥാനത്ത് ഇന്ന് 45,136 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടിപിആർ 44.8 ശതമാനം; 21,324 പേർക്ക് രോഗമുക്തി

keralanews 45136 corona cases confirmed in the state today 21324 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45,136 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂർ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂർ 1673, ഇടുക്കി 1637, വയനാട് 972, കാസർഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 62 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,739 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 443 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4163, കൊല്ലം 3080, പത്തനംതിട്ട 709, ആലപ്പുഴ 567, കോട്ടയം 1021, ഇടുക്കി 465, എറണാകുളം 3324, തൃശൂർ 3041, പാലക്കാട് 687, മലപ്പുറം 720, കോഴിക്കോട് 1567, വയനാട് 824, കണ്ണൂർ 1003, കാസർഗോഡ് 153 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ്;ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

keralanews conspiracy to endanger investigating officers crime branch allowed to question dileep tomorrow and the day after tomorrow

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി.ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്യലിന് ഹാജരാക്കണം. ആറ് പ്രതികളേയും എത്ര സമയം വേണമെങ്കിലും ചോദ്യം ചെയ്യാം. അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ ചൊവ്വാഴ്‌ച്ച അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.ഏത് അന്വേഷണത്തിനും തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. പൊതുബോധം അനുകൂലമാക്കാൻ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയത്.ബാലചന്ദ്രകുമാറിന്റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മിൽ വൈരുദ്ധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പലകാര്യങ്ങളും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളിൽ കോടതിയും ചോദ്യങ്ങൾ ഉന്നയിച്ചു. ഒരാളെ കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ വേണമെന്നും കോടതി പറഞ്ഞു. ഗൂഢാലോചനാ കുറ്റവും പ്രേരണ കുറ്റവും ഒന്നല്ലെന്നും കോടതി വ്യക്തമാക്കി.

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത സംഭവം; ലോറി കണ്ടെത്തി

keralanews incident of light smashed in kuthiran tunnel lorry found

പാലക്കാട്: കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി കണ്ടെത്തി. ഇരുമ്പുപാലം സ്വദേശിയുടേതാണ് ലോറി. പീച്ചി പോലീസാണ് ലോറി കസ്റ്റഡിയിലെടുത്തത്. ദേശീയ പാത നിർമാണത്തിന് കരാറുള്ള ലോറിയാണിത്.പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിരുന്നു. ലോറിയുടെ പിൻഭാഗം ഉയർത്തി ഓടിച്ചതാണ് ലൈറ്റുകൾ തകരാൻ കാരണമായത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തുരങ്കത്തിന്റെ ആദ്യ ഭാഗത്തെ ലൈറ്റുകളാണ് തകർത്തത്. തുരങ്കത്തിന്റെ 90 മീറ്ററോളം ദൂരം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആകെ 104 ലൈറ്റുകൾ തകർന്നുവെന്നാണ് കണക്ക്. ഇതുകൂടാതെ ക്യാമറകളും സെൻസറുകളും തകർന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; ആവശ്യസർവീസുകൾക്ക് മാത്രം അനുമതി

keralanews lockdown like restrictions in the state rom today midnight permission for essential services only

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ.യാത്ര ചെയ്യുന്നവര്‍ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യ വിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്ബനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങള്‍, ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 9 വരെ തുറക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച്‌ നടത്താം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. അടിയന്തര സാഹചര്യത്തില്‍ വര്‍ക്ഷോപ്പുകള്‍ തുറക്കാം. നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്‌സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവരെല്ലാം കൃത്യമായ രേഖകള്‍ കൈയില്‍ കരുതണമെന്നാണ് പോലീസ് നിര്‍ദേശം.കെഎസ്‌ആര്‍ടിസിയും അത്യാവശ്യ ദീര്‍ഘ ദൂര സര്‍വീസുകള്‍ അടക്കം നടത്തും. ദീര്‍ഘദൂര ബസ്, ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. ട്രെയിന്‍, വിമാന യാത്രക്കാര്‍ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച്‌ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. അതേസമയം, അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും ജനുവരി 30നും കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കാം. രാവിലെ 9- രാത്രി 7 വരെയാണു സമയം. ബവ്‌റിജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍ക്കു തുറക്കാമോ എന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

വ​യ​നാ​ട് ജി​ല്ല ബി ​കാ​റ്റ​ഗ​റി​യി​ല്‍; നിയന്ത്രണങ്ങൾ പുതുക്കി

keralanews wayanad district in b catagory restrictions updated

കല്‍പറ്റ: വയനാട് ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ ഒരുവിധ കൂടിച്ചേരലുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ അനുവദിക്കില്ല.മതപരമായ ചടങ്ങുകളില്‍ പൊതുജനങ്ങള്‍ ഓണ്‍ലൈനായി മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കു മാത്രമെ പ്രവേശനം അനുവദിക്കൂ.23, 30 തീയതികളില്‍ അവശ്യ സര്‍വിസുകള്‍ മാത്രമാണ് അനുമതി. ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍, റസ്റ്റാറന്‍റ്, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി, ടേക്ക് എവേ എന്നിവ മാത്രമെ അനുവദിക്കുകയുള്ളൂ.മാളുകളിലെ എല്ലാ ഷോപ്പുകളിലും സാനിറ്റൈസര്‍, തെര്‍മല്‍ സ്കാനര്‍ എന്നിവ ഉപയോഗിച്ച്‌ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിയും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പുവരുത്തണം.കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യന്‍ പകര്‍ച്ചവ്യാധി നിയമപ്രകാരവും നിയമ നടപടി സ്വീകരിക്കും.

അമ്പലവയൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു;മരിച്ചത് കണ്ണൂർ ഇരിട്ടി സദേശിനി ലിജിത

keralanews woman injured in ambalavayal acid attack died

വയനാട്:അമ്പലവയലിൽ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ജനുവരി 15നാണ് യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിജിതയുടെ ഭര്‍ത്താവ് സനില്‍ കുമാറായിരുന്നു ആക്രമണത്തിനു പിന്നില്‍. സംഭവത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇയാള്‍ പിന്നീട് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ മകള്‍ അളകനന്ദ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംസ്ഥാനത്ത് ഇന്ന് 41,668 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76%;17,053 പേർക്ക് രോഗമുക്തി

keralanews 41668 corona cases confirmed in the state today 17053 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,668 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂർ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂർ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസർഗോഡ് 563 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 73 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,607 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 139 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4468 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 368 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2318, കൊല്ലം 1259, പത്തനംതിട്ട 870, ആലപ്പുഴ 585, കോട്ടയം 966, ഇടുക്കി 317, എറണാകുളം 4888, തൃശൂർ 1432, പാലക്കാട് 551, മലപ്പുറം 796, കോഴിക്കോട് 2434, വയനാട് 89, കണ്ണൂർ 440, കാസർഗോഡ് 108 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കുതിരാന്‍ തുരങ്കത്തില്‍ ടിപ്പര്‍ ലോറി ലൈറ്റുകളും ക്യാമറകളും തകര്‍ത്തു;10 ലക്ഷം രൂപയുടെ നഷ്ടം

keralanews tipper-lorry-smashes-lights-and-cameras-in-kuthirana-tunnel-causing-loss-of-10-lakh

തൃശ്ശൂർ : കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത് ടിപ്പർ ലോറി.വ്യാഴാഴ്ച രാത്രി 8.45 ഓടേ കുതിരാനിലെ ഒന്നാം തുരങ്കത്തിൽ പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്ത് ടിപ്പർ ലോറി പിൻഭാഗം ഉയർത്തി ഓടിക്കുകയായിരുന്നു.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.104 ലെെറ്റുകളാണ് തകർന്നത്.ലൈറ്റുകൾക്ക് പുറമേ ക്യാമറയും സെൻസറുകളും തകർന്നു. തുരങ്കത്തിന്റെ  90 മീറ്ററോളം ദൂരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.ലൈറ്റുകൾ തകർത്ത ശേഷം  നിർത്താതെ പോയ ലോറിയ്‌ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ലെെറ്റ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് കുതിരാനിൽ ഗതാഗതം അനുവദിച്ചത്. തുരങ്കത്തിലെ ലൈറ്റുകൾ തടസമില്ലാത്ത വാഹന ഗതാഗതത്തിന് സഹായിക്കുന്ന തരത്തിൽ ഏറെ ആകർഷകമായിട്ടാണ് സജ്ജീകരിച്ചിരുന്നത്. ആരെങ്കിലും മനപ്പൂർവ്വം ലൈറ്റുകൾ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണോയെന്നും പരിശോധിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്;അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി

keralanews actress attack case one more case registered against dileep for allegedly conspiring to endanger the investigating officers

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി.അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടിയാണ് ഉൾപ്പെടുത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120ാം വകുപ്പ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302ാം വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ട് നൽകി. ഗൂഢാലോചന കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി.ദീലീപിന് ജാമ്യം നൽകുന്നത് നേരത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും പ്രോസിക്യൂഷൻ പറയുന്നു.സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കും. ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയിൽ പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് രണ്ടു മണിക്കൂറില്‍ പിന്‍വലിച്ച്‌ കാസർകോട് കളക്ടര്‍‍;സമ്മര്‍ദമില്ലെന്ന് മറുപടി

keralanews kasargod collector withdraws order restricting public functions in the district within two hours

കാസര്‍ഗോഡ്: കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയ തീരുമാനം രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പിൻവലിച്ച് കലക്ടര്‍. പ്രദേശത്തെ കൊറോണ വ്യാപനം കണക്കിലെടുത്താണ് പൊതുപരിപാടികൾ വിലക്കിക്കൊണ്ട് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ രണ്ട് മണിക്കൂറിനകം അത് പൂർണമായും പിൻവലിക്കുകയായിരുന്നു.അതേസമയം സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാലാണ് കലക്ടര്‍ തീരുമാനം മാറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്.നേരത്തെ നിലവിലുണ്ടായിരുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം വന്നതിനെതുടര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കലക്ടര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതി. അല്ലാത്ത പക്ഷം എന്തിനാണ് നിയന്ത്രണങ്ങള്‍ വെച്ച്‌ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് റിക്ഷാ ഡ്രൈവര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും കലക്ടര്‍ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് കാസർകോട് നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെടുന്നില്ല. പഴയ മാനദണ്ഡപ്രകാരം ജില്ലയിൽ പാർട്ടി സമ്മേളനം നടത്താൻ സാധിക്കില്ല. പുതുക്കിയ മാനദണ്ഡം വന്നതോടെ ടിപിആർ അടിസ്ഥാനമാക്കി നേരത്തെ ചില ജില്ലകൾ ഇറക്കിയ നിയന്ത്രണ ഉത്തരവുകൾ നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. സിപിഎം ജില്ലാ സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കിയത് എന്നും വിമർശനം ഉയരുന്നുണ്ട്.