ഹെലികോപ്റ്റർ അപകടം;സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മരിച്ചു

keralanews helicopter crash joint chiefs of staff bipin rawat were also killed

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മരിച്ചു.വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി വ്യോമസേന അറിയിച്ചു. 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.ബിപിന്‍ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തില്‍ മരിച്ചു.അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ് ചികിത്സയിലുള്ളത്.കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സൈനിക ഹെലികോപ്ടര്‍ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി; മരിച്ചവരിൽ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും

keralanews death toll rises to 11 in helicopter crash madhulika rawat wife of bipin rawat was among the dead

ഊട്ടി:ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടും.അപകടത്തിൽ ബിപിന്‍ റാവത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ബിപിന്‍ റാവത്ത് അടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാര്‍ തന്നെയായിരുന്നു.അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു.സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി വിവരങ്ങൾ അറിയിച്ചത്. പാർലമെന്റിലും അദ്ദേഹം ഇതുസംബന്ധിച്ച് പ്രസ്താവന നടത്തും. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ദില്ലിയില്‍ ചേരും. അപകടത്തെക്കുറിച്ച്‌ വിശദ വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണു;നാലുപേർ മരിച്ചു

keralanews helicopter carrying cheif of defence staff bipin rawat and family crashed four died

ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കുടുംബത്തിന് പുറമെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും അടക്കം 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. നാല് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുന്നിൻ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. മൃതദേഹങ്ങൾ താഴ്വാരത്തേയ്‌ക്ക് ചിതറിപ്പോയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാർ അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ സേനയുടെ വിദഗ്ധ രക്ഷാ സംഘവും സ്ഥലത്തെത്തി.തകർന്നു വീണ ഹെലികോപ്റ്ററിൽ നിന്നും പലരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു പല ശരീരങ്ങളും. ലാൻഡിംഗിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

സർക്കാരിന്റെ ഉറപ്പ് പാഴായി;ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ

keralanews government has not kept its promise private bus owners strike again from the 21st of this month

കൊച്ചി: ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ.സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ട് മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗതാഗത മന്ത്രിയുമായി സമവായ ചർച്ചകൾ നടത്തിയതോടെ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറി. 18ാം തിയതിയ്‌ക്കുള്ളിൽ ആവശ്യങ്ങൾ എല്ലാം പരിഗണിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി വാഗ്ദാനം നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.ചർച്ച നടന്ന് ഒരു മാസമായിട്ടും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് വീണ്ടും അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചത്. നിലവിലെ ഇന്ധന വില കണക്കിലെടുത്ത് ഇപ്പോൾ ഉള്ള നിരക്കിൽ സ്വകാര്യ ബസുകൾ ഓടിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. കൊറോണ കാലത്തെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കണം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയ്‌ക്കുന്നത്. വിഷയത്തിൽ തീരുമാനമാകാതെ സമരത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.

പെരിങ്ങത്തൂരില്‍ പോപ്പുലര്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി പരിശോധന;റെയ്ഡ് നടക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചെന്ന പരാതിയില്‍

keralanews e d raid in the house of popular front worker in peringathoor

കണ്ണൂര്‍:പെരിങ്ങത്തൂരില്‍ പോപ്പുലര്‍ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.അതിനിടെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇഡി സംഘം മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശം പൊലീസ് വലയത്തില്‍ ആയതിനാല്‍ കൂടുതല്‍ പ്രതിഷേധം അനുവദിച്ചില്ല. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രതിഷേധിച്ച എസ്ഡി.പി. ഐക്കാരെ പൊലിസ് സ്ഥലത്തു നിന്നും നീക്കി. കണ്ണൂര്‍ കൂടാതെ മലപ്പുറത്തും മൂവാറ്റുപുഴയിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചു എന്ന പരാതിയിലാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് റെയ്ഡിനായി ഇ.ഡി സംഘമെത്തിയത്.

നഗരസഭാ ഉപതിരഞ്ഞെടുപ്പ്;കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും

keralanews municipal corporation by election left rule will continue in kochi corporation

കൊച്ചി: നഗരസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോര്‍പറേഷനിലെ 63 ആം ഡിവിഷനില്‍ ഇടതുഭരണം തുടരും.63 ആം ഡിവിഷനായ ഗാന്ധിനഗറിൽ എല്‍ ഡി എഫിലെ ബിന്ദു ശിവന്‍ വിജയിച്ചു. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ശിവന്‍ എല്‍ ഡി എഫിനായി ഡിവിഷന്‍ നിലനിര്‍ത്തിയത്. യു ഡി എഫിലെ ഡി സി സി സെക്രട്ടറി പി ഡി മാര്‍ട്ടിനെയാണ് ബിന്ദു ശിവന്‍ പരാജയപ്പെടുത്തിയത്. ബിജെപിക്കായി പി ജി മനോജ്കുമാര്‍ മത്സരിച്ചു.രണ്ടംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗസംഖ്യ എഴുപത്തിരണ്ടാണ്. ഇതില്‍ പകുതി അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്. ഇതോടെ നേരിയ ഭൂരിഭക്ഷമുണ്ടായിരുന്ന കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും.

കാസർകോട് കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

keralanews agriculture officer arrested for taking bribe in kasargod

കാസർകോട്:കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.ചെങ്കള കൃഷി ഓഫീസര്‍ എറണാകുളം സ്വദേശി അജി പി ടി ആണ് പിടിയിലായത്. സിപിഎം ബ്രാഞ്ച് സെക്രെട്ടറിയുടെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി.കേന്ദ്ര – സംസ്ഥാന സര്‍കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്.  ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും കൈക്കൂലി വാങ്ങിയ അയ്യായിരം രൂപയും പിടിച്ചെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഭിക്ഷം പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍കാരില്‍ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു മാസത്തെ പണമായ 7000 രൂപ നല്‍കണമെന്നാണ് പറഞ്ഞതെന്നും ഇതില്‍ 5000 രൂപ വാങ്ങിയത് കമ്പ്യൂട്ടർ വര്‍കുകള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണെന്നുമാണ് പരാതി.ബാക്കി 2000 രൂപ ഉടനെ എത്തിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നതായും ആരോപിക്കുന്നു.

പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു;രണ്ടു ദിവസത്തിനുള്ളിൽ ഡോക്ടർമാരുടെ കുറവ് നികത്തും

keralanews strike of p g doctors called off shortage of doctors to be filled within two days

തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ബുധനാഴ്ച നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരമാണ് പിൻവലിച്ചത്. പിജി ഡോക്ടർമാരുടെ കുറവ് നികത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്.ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാരുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ സർക്കാർ ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിത കാല നിൽപ്പ് സമരം ബുധനാഴ്ച ആരംഭിക്കും. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ സമരം നടത്തുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം.നിലവിൽ ശമ്പള വർദ്ധനവിലെ അപാകതയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ സമരത്തിലാണ്. നിരാഹാരം അനുഷ്ഠിച്ചും പഠനം നിർത്തിവെച്ചുമാണ് സമരം നടക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകൾ തുറന്നു;പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിത്തുടങ്ങി

keralanews nine shutters of mullapperiyar dam opened water level in periyar rising water began to rise in low lying areas

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു.മൂന്നടിയോളം വെള്ളം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെളളം കയറിത്തുടങ്ങി. മഞ്ചുമല ആറ്റോരം കോളനിയില്‍ വീടിനുപരിസരത്തുവരെ വെള്ളമെത്തി. വികാസ് നഗറിലെ റോഡിലും വെള്ളംകയറി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകും. രാത്രികാലങ്ങളിൽ ഏകപക്ഷീയമായി ഡാം തുറന്ന് വിടുന്ന തമിഴ്നാടിൻ്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.പല തവണ അറിയിച്ചിട്ടും തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കും. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിൻ്റെ നീക്കം.അടുത്തിടെയായി രാത്രി കാലങ്ങളിലാണ് തമിഴ്‌നാട് ഷട്ടർ തുറക്കുന്നത്. മുന്നൊരുക്കങ്ങളോ രക്ഷാ പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ സാധിക്കുന്നില്ല. അമിതമായി വെള്ളം തുറന്നുവിടുമ്പോൾ പെരിയാർ തീരത്തുള്ള പല വീടുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. മുൻകൂട്ടി അറിയിച്ചതിന് ശേഷം മാത്രമേ ഷട്ടറുകൾ തുറക്കാവു എന്നതാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് ഉയരുന്നത് അനുവരിച്ച് വെള്ളം തുറന്നുവിടണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും. തമിഴ്നാട് സർക്കാറിൻ്റെ നടപടി ചോദ്യം ചെയ്ത് ഡോ. ജോ ജോസഫും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടസമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.

സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;28 മരണം;5180 പേർ രോഗമുക്തി നേടി

keralanews 4656 corona cases confirmed in the state today 28 deaths 5180 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂർ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂർ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസർഗോഡ് 88 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,902 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5180 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 805, കൊല്ലം 553, പത്തനംതിട്ട 199, ആലപ്പുഴ 125, കോട്ടയം 564, ഇടുക്കി 175, എറണാകുളം 1029, തൃശൂർ 464, പാലക്കാട് 175, മലപ്പുറം 156, കോഴിക്കോട് 388, വയനാട് 186, കണ്ണൂർ 225, കാസർഗോഡ് 136 എന്നിങ്ങനെയാണ് രോഗമുക്തിയായത്.