തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂർ 234, കോട്ടയം 224, കണ്ണൂർ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസർകോട് 34 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 342 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2453 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2742 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 541,കൊല്ലം 234, പത്തനംതിട്ട 147, ആലപ്പുഴ 102, കോട്ടയം 380, ഇടുക്കി 114, എറണാകുളം 324, തൃശൂർ 192, പാലക്കാട് 62, മലപ്പുറം 72, കോഴിക്കോട് 338, വയനാട് 49, കണ്ണൂർ 157, കാസർകോട് 30 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി വർധിപ്പിക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രം
ന്യൂഡൽഹി:വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.ജിഎസ്ടി കൗണ്‍സിലിന്റെ 46-ാമത് യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്.ധനമന്ത്രി നിര്‍മ്മല സീതാരാമന് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചര്‍ച്ചയായത്.ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദല്‍ഹി, രാജസ്ഥാന്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചിരുന്നത്. ടെക്സ്റ്റൈല്‍സിന്റെ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നത് 2022 ജനുവരി 1 മുതല്‍ നിലവില്‍ വരുന്നതിനെ അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു; 44 പേർക്ക് കൂടി രോഗം; 7 പേർ സമ്പർക്ക രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 100 കടന്നതായി ആരോഗ്യമന്ത്രാലയം.പുതുതായി 44 കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതിൽ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 107 ആയി.ആകെ 12 ജില്ലകളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേർക്കാണ് പുതിയതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും 27 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.എറണാകുളത്ത് 4 പേർ യുഎഇയിൽ നിന്നും, 3 പേർ യുകെയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയൽ, മാൾട്ട എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. കൊല്ലത്ത് 5 പേർ യുഎഇയിൽ നിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേർ യുഎഇയിൽ നിന്നും, ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. തൃശൂരിൽ 3 പേർ യുഎഇയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും വന്നു. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് യുകെ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും, കണ്ണൂരിൽ സ്വീഡൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നും, ആലപ്പുഴയിൽ ഇറ്റലിയിൽ നിന്നും, ഇടുക്കിയിൽ സ്വീഡനിൽ നിന്നും വന്നതാണ്.ആകെ ഒമിക്രോൺ സ്ഥിരീകരിച്ച 107 പേരിൽ 41 പേർ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും 52 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്.14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.യുഎഇയിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയിൽ നിന്നുമെത്തിയത്. യുകെയിൽ നിന്നുമെത്തിയ 23 പേർക്കും ഒമിക്രോൺ ബാധിച്ചു.എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂർ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂർ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ലകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.
മാതാപിതാക്കള്‍ക്ക് വിസ്മയയോട് അമിത സ്നേഹം;സഹോദരിയെ ജീവനോടെ തീകൊളുത്തി; ജിത്തുവിന്റെ മൊഴി പുറത്ത്
പറവൂര്‍: പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിന്റെ മൊഴി പുറത്ത്.മാതാപിതാക്കള്‍ക്ക് വിസ്മയയോടുള്ള അമിത സ്നേഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് ജീത്തു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിസ്മയയെ കുത്തി വീഴ്ത്തിയ ശേഷമാണ് തീ കൊളുത്തിയത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് വിസ്മയെ കുത്തിയത്. അതിനു ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വിസ്മയയെ കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴിയില്‍ പറയുന്നു. കൊലപാതകത്തിനു ശേഷം സിറ്റിയിലേക്ക് കടന്നു. പലരോടും ലിഫ്റ്റ് ചോദിച്ചും വണ്ടിക്കൂലി ആവശ്യപ്പെട്ടുമാണ് കാക്കനാടെത്തിയത്. ഹോട്ടലുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമയം ചെലവഴിച്ചുവെന്നും ജിത്തു പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ടോടെ കാക്കനാട്ടെ അഭയകേന്ദ്രത്തില്‍ വച്ചാണ് ജിത്തുവിനെ പോലീസ് പിടികൂടിയത്. അഭയകേന്ദ്രത്തില്‍ നിന്ന് പറവൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യം നടത്താന്‍ ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് ജിത്തു പറഞ്ഞെങ്കിലും ഈ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്.
പ്രശസ്ത സിനിമാ-സീരിയൽ താരം ജി കെ പിള്ള അന്തരിച്ചു
കൊച്ചി: പ്രശസ്ത സിനിമാ-സീരിയൽ താരം ജി കെ പിള്ള(97) അന്തരിച്ചു.വാർദ്ധക്യ സഹജമായ രോഗങ്ങൾ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. നാടകത്തിൽ നിന്നാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. സ്നേഹസീമ (1954) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. എഴുപതുകളിലും എൺപതുകളിലും സിനിമയിൽ സജീവമായ അദ്ദേഹം കൂടുതലായും വില്ലൻ റോളുകളാണ് ചെയ്തിരുന്നത്.ആറ് പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായ വ്യക്തിയായിരുന്നു അദ്ദേഹം. 320 ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അശ്വമേധം, നായര്‍ പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു. 13 വർഷത്തോളം അദ്ദേഹം സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. സൈനികനായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് നടനാവാൻ താത്പര്യമുണ്ടായിരുന്നു.പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ പിള്ളയെ സിനിമയിലെത്തിച്ചത്.
പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ;ഇന്ന് കർശന പരിശോധന
തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനൊരുങ്ങി പോലീസ്. പത്ത് മണിക്ക് ശേഷം പരിശോധന കർശനമാക്കും. ആൾക്കൂട്ടമോ ഒത്തു ചേരുന്ന പരിപാടികളോ അനുവദിക്കില്ല. അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഓപ്പറേഷൻ സുരക്ഷിത പുലരിയെന്ന പേരിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ഒമിക്രോൺ രോഗികൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.ഒമിക്രോണ്‍ ഭീതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവും ഡിജെപാർട്ടികള്‍ക്ക് ഏർപെടുത്തിയ നിയന്ത്രണവും ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയും ക്ലബ്ബുകളെയുമാണ്. പുതുവത്സരാഘോഷത്തിന് സംസ്ഥാനത്തേക്ക് വരാനിരുന്ന ടൂറിസ്റ്റുകളില്‍ പലരും ബുക്കിംഗ് ഒഴിവാക്കി. ഹോട്ടലുകളില്‍ പകുതിലേറെയും മുറികൾ ഒഴിഞ്ഞുകിടക്കുകയാണ്.വരുന്ന രണ്ട് മാസം കൊറോണ കേസുകൾ കൂടാൻ തന്നെയാണ് സാധ്യതയെന്ന് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും കണക്കാക്കുന്നു. ജനുവരി മാസത്തിലെ വ്യാപനം നിർണായകമാകും. പുതുവത്സരാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ കൊറോണ കേസുകൾ കുത്തനെ ഉയരുമെന്നത് മുന്നിൽ കണ്ടാണ് നടപടി.
കിഴക്കമ്പലം ആക്രമണ സംഭവത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും
കൊച്ചി:കിഴക്കമ്പലം ആക്രമണ സംഭവത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കിറ്റക്സിന്റെ തൊഴിലാളി ക്യാമ്പിൽ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.തൊഴില്‍ മന്ത്രിയുടെ ഓഫീസിനാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. ഇതിനിടെ കസ്റ്റഡിയിലുളള നാലു പ്രതികളുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ ഇവരെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.കിഴക്കമ്ബലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്.ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സംഘര്‍ഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്ന സംഭവത്തിൽ സഹോദരി പിടിയിൽ
കൊച്ചി: കൊല്ലം പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ജീത്തു പിടിയിൽ. കൊച്ചിയിൽ നിന്നുമാണ് ജീത്തുവിനെ പിടികൂടിയത്. സംഭവ ശേഷം ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു ജീത്തു.സഹോദരി വിസ്മയയെ ആണ് ജീത്തു തീ കൊളുത്തി കൊന്നത്. സംഭവ ശേഷം ജില്ല വിട്ട ജീത്തു എറണാകുളത്ത് എത്തിയതായി ഉച്ചയോടെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജീത്തുവിനെ പിടിയിലായത്.കാക്കനാട്ടെ തെരുവോരം മുരുകന്റെ അഗതിമന്ദിരത്തിൽ നിന്നാണ് പോലീസ് ജീത്തുവിനെ പിടികൂടിയത്.പോലീസ് തന്നെയായിരുന്നു ജീത്തുവിനെ അഗതിമന്ദിരത്തിൽ എത്തിച്ചത്. എറണാകുളം മേനക ജംഗ്ഷനിൽ അലഞ്ഞു നടന്ന യുവതിയെ വനിതാ പോലീസുകാരാണ് ഇന്നലെ അർദ്ധരാത്രിയോടെ അഗതിമന്ദിരത്തിലെത്തിച്ചത്.പർദ്ദയും മുകളിൽ ഷാളും മുഖത്ത് മാസ്കും ഉണ്ടായതിനാൽ വനിതാ പൊലീസുകാർ തിരിച്ചറിഞ്ഞില്ല. ലക്ഷദ്വീപ് നിവാസിയാണെന്നായിരുന്നു പോലീസിനോട് ജീത്തു പറഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജീത്തുവിന് മാനസികാസ്വാസ്ഥ്യം ഉളളതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.കഴിഞ്ഞ ദിവസമാണ് ജീത്തു സഹോദരി വിസ്മയയെ വീടിനുള്ളിൽ തീ കൊളുത്തി കൊന്നത്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു
പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരൻ കണ്ണൻ(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിതിൻ ദാസ് ഗോവയിലാണ് ജോലി ചെയ്തിരുന്നത്. നിതിനെ കാണാനായി സുഹൃത്തുക്കൾ ട്രെയിൻ മാർഗ്ഗം ഗോവയിൽ എത്തുകയായിരുന്നു. ഇവിടെ കാർ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങൾ ഇവർ സന്ദർശിക്കുകയും ചെയ്തു. യാത്രകൾക്ക് ശേഷം വിഷ്ണുവിനെ തിരികെ ജോലി സ്ഥലത്തേക്ക് വിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ രണ്ട് പേരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 2423 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;15 മരണം; 2879 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2423 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂർ 192, കണ്ണൂർ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസർകോട് 32 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 149 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2262 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 108 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2879 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 484, കൊല്ലം 420, പത്തനംതിട്ട 119, ആലപ്പുഴ 87, കോട്ടയം 183, ഇടുക്കി 87, എറണാകുളം 567, തൃശൂർ 171, പാലക്കാട് 111, മലപ്പുറം 110, കോഴിക്കോട് 258, വയനാട് 64, കണ്ണൂർ 176, കാസർകോട് 42 എന്നിങ്ങനെയാണ് രോഗമുക്തിയായത്.