സംസ്ഥാനത്ത് ഇന്ന് 6111 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 51 മരണം;7202 പേർക്ക് രോഗമുക്തി

keralanews 6111 corona cases confirmed in the state today 51 deaths 7202 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6111 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂർ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂർ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ 185, കാസർകോട് 97 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 321 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,847 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5664 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7202 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 830, കൊല്ലം 944, പത്തനംതിട്ട 357, ആലപ്പുഴ 318, കോട്ടയം 365, ഇടുക്കി 386, എറണാകുളം 913, തൃശൂർ 612, പാലക്കാട് 340, മലപ്പുറം 323, കോഴിക്കോട് 928, വയനാട് 315, കണ്ണൂർ 481, കാസർകോട് 90 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്‌നാട്;പാലക്കാട് പുഴകളില്‍ വന്‍ കുത്തൊഴുക്ക്

keralanews tamilnadu open aliyar dam with out warning flood in palakkad rivers

പാലക്കാട്:മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് വിട്ട് തമിഴ്‌നാട്.ഇതേ തുടർന്ന് പാലക്കാട് ജില്ലയിലെ പുഴകളിൽ വന്‍ കുത്തൊഴുക്കുണ്ടായി. യാക്കരപ്പുഴയിലേക്ക് അധിക വെളളമെത്തി. ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് പുഴ കരകവിഞ്ഞൊഴുകി.ഇതിന്റെ ഫലമായി ഭാരതപ്പുഴയിലെ ജലനിരപ്പ് വർദ്ധിക്കും.അസാധാരണമായി ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാടെ പുഴയോരങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴകളിലേക്കും മറ്റും വെള്ളം ഇരച്ചെത്തിയപ്പോൾ പരിഭ്രാന്തിയിലായ ആളുകളെ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്.ആളിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് പാലക്കാട് ജില്ലാ അധികൃതര്‍ പറയുന്നത്.അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്. മുൻപും തമിഴ്‌നാട് ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടിരുന്നു.തുടർന്ന് ഇനി ഡാം തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകണമെന്ന് കേരളം അഭ്യർത്ഥിച്ചിരുന്നു. ഇത് വക വെയ്‌ക്കാതെയാണ് തമിഴ്‌നാടിന്റെ നടപടി.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ല;നിര്‍ദ്ദേശം വന്നത് പീക്ക് അവറിലെ ചാര്‍ജ്ജ് വര്‍ധന മാത്രമെന്നും മന്ത്രി കെ കൃഷണന്‍ കുട്ടി

keralanews no increase in power tariff in the state proposal was only to increase the charge during peak hours says minister k krishnankutty

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്ക് കൂട്ടാൻ ബോർഡ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പീക്ക് അവറില്‍ ചാര്‍ജ് വര്‍ധന എന്ന നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അനവസരത്തിലുള്ളതാണെന്നും മന്ത്രി അറിയിച്ചു.വൈകുന്നേരം ആറ് മണിമുതല്‍ രാത്രി 10 മണിവരെയുള്ള പീക്ക് അവറില്‍ മാത്രം ചാര്‍ജ് വര്‍ധന കൊണ്ടുവരുന്നതിനെക്കുറിച്ച്‌ ആലോചനയുണ്ട്. അത് എങ്ങനെ വേണമെന്ന് തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റാക്കി ഉയർത്തി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യമായിരിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 10 ശതമാനത്തോളം വർധിപ്പിക്കും; വര്‍ദ്ധനവ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

keralanews electricity rate to be increased by 10 per cent in the state and take effect from april

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും.അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 ശതമാനം നിരക്ക് വർദ്ധന ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. നിരക്കുവർദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ വൈദ്യുതി ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്.ഇതിന് ശേഷം ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപു നിരക്ക് കൂട്ടിയത്.അതേസമയം, നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മിഷൻ പിൻവലിച്ചു.

മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസ്;ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

keralanews incident of death of former miss kerala in caraccident six including hotel owner arrested

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലാണ് അറസ്റ്റിലായത്. മനപൂർവ്വമല്ലാത്ത നരഹത്യ, ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഉൾപ്പെട്ട ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിരുന്നു. ഡിവിആർ കണ്ടെത്താനായി റോയിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങൾ ഒളിപ്പിക്കാൻ കൂട്ടുനിന്ന ജീവനക്കാരുമായാണ് പോലീസ് സംഘം പരിശോധന നടത്തിയത്.സംഭവത്തിൽ റോയ് വയലാട്ടിനെ പോലീസ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു.മോഡലുകൾ പങ്കെടുത്ത ഹോട്ടലിലെ ഡിജെ പാർട്ടി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പോലീസിന് കൈമാറിയിരുന്നു. റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകൾ ഒരെണ്ണമാണ് റോയ് പോലീസിന് കൈമാറിയത്. എന്നാൽ യഥാർത്ഥ സംഭവം അടങ്ങുന്ന ഹാർഡ് ഡിസ്‌ക് റോയ് നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. ഇവ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തി വരികയാണ്.അതേസമയം സംഭവത്തിൽ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും;ഡിഎൻഎ പരിശോധന നടത്തും

keralanews Incident of adoption of child without knowledge of mother baby will be brought to kerala soon d n a test will be done

തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും.സിഡബ്ല്യൂസി ശിശുക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി.കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിയ്‌ക്കുമെന്നാണ് വിവരം. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ് കഴിയുന്നത്. പോലീസ് സംരക്ഷണത്തിലാവും കുഞ്ഞിനെ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിയ്‌ക്കുക.ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറിയത്. അതേസമയം തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമയുടെ സമരം ഏഴ് ദിവസം പിന്നിടുകയാണ്. നിർത്തിയിട്ട വാനിനുള്ളിലാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്.കുഞ്ഞിനെ തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 141 അടിയായി; രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിർദേശം

keralanews water level in mullapperiyar dam rises to 141 feet two spillway shutters opened

ഇടുക്കി:കനത്ത മഴയെ തുടർന്ന് വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയർന്നു.രാവിലെ 5.30ഓടെയാണ് ജല നിരപ്പ് 141 അടിയിലേക്ക് എത്തിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. രാവിലെ എട്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.772 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.രാവിലെ ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്‍കി കഴിഞ്ഞാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ മഴ മാറിനില്‍ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബുധനാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമും തുറക്കാന്‍ തീരുമാനമായി. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും.ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 6849 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;61 മരണം;6046 പേർക്ക് രോഗമുക്തി

keralanews 6849 covid cases confirmed in the state today 61 deaths 6473 cured

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 6849 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂർ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂർ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസർഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 61 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 327 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,475 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6473 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6046 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 694, കൊല്ലം 1039, പത്തനംതിട്ട 257, ആലപ്പുഴ 201, കോട്ടയം 438, ഇടുക്കി 233, എറണാകുളം 634, തൃശൂർ 1014, പാലക്കാട് 228, മലപ്പുറം 223, കോഴിക്കോട് 372, വയനാട് 183, കണ്ണൂർ 387, കാസർഗോഡ് 143 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

പാലക്കാട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച അമ്മ അറസ്റ്റിൽ

keralanews mother tried to commit suicide after killing her children arrested in palakkad

പാലക്കാട്:മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച അമ്മ അറസ്റ്റിലായി. ഷൊർണൂർ സ്വദേശിയായ ദിവ്യ(28) ആണ് അറസ്റ്റിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് ദിവ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രണ്ട് ആൺ മക്കളേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദിവ്യ ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. അഭിനവ് (ഒന്ന്), അനിരുദ്ധ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ആണ് കേസിനാസ്പദമായ സംഭവം.ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അമ്മിക്കല്ലിന് മുകളിൽ കൈവച്ച് മടവാൾ കൊണ്ടു സ്വയം വെട്ടിയതിനെത്തുടർന്ന് എല്ലു പൊട്ടി ദിവ്യയ്‌ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് ദിവ്യയെ പോലീസെത്തി അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനത്തെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി താനും മരിക്കാൻ തീരുമാനിച്ചതെന്നാണ് ദിവ്യയുടെ മൊഴി.ആദ്യം ഒരു വയസ്സുകാരൻ അഭിനവിനെയും പിന്നീട് നാലു വയസ്സുകാരൻ അനിരുദ്ധിനെയും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് ദിവ്യ പോലീസിനോട് പറഞ്ഞു. പിന്നീട് ഷാൾ ജനൽകമ്പിയിൽ കെട്ടി ആത്മഹത്യയ്‌ക്കു ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ കുട്ടികളെ കിടത്തുന്ന തൊട്ടിലിന്റെ കയർ കഴുത്തിൽ കെട്ടി മരിക്കാനും ശ്രമം നടത്തി.പിന്നീട് അമ്മിക്കല്ലിൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ട് വെട്ടിയെങ്കിലും കൈ ഞരമ്പ് മുറിഞ്ഞില്ലെന്നു ബോധ്യപ്പെട്ടതോടെ ബ്ലേഡ് ഉപയോഗിച്ചു മുറിക്കുകയായിരുന്നു. കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിൽ ദിവ്യയെ ഭർത്താവ് വിനോദാണ് ആശുപത്രിയിലെത്തിയ്‌ക്കുന്നത്. പിന്നീടാണ് കുട്ടികൾ കൊല്ലപ്പെട്ട വിവരം വിനോദ് അറിയുന്നത്. സംഭവത്തിൽ വിനോദിന്റെ അമ്മയുടെ മാതാവ് അമ്മിണിയമ്മയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.

മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു

keralanews senior actress and sangeetha nataka academy chairperson kpac lalithas medical expenses borne by government

തിരുവന്തപുരം: മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു.മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടി. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയെ വിദഗ്ധ ചികിത്സയ്‌ക്കായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.നടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.കുറച്ചു കാലമായി രോഗാവസ്ഥയിലായിരുന്നെങ്കിലും ടെലിവിഷൻ പരമ്പരകളിലടക്കം നടി സജീവമാണ്.അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടെ നിന്ന് തിരിച്ചു വന്നതിനു ശേഷമാണ് രോഗം മൂർച്ഛിക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും.