അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറഞ്ഞതോടെ അതിര്‍ത്തി കടന്ന് എണ്ണയടിക്കാന്‍ പോകുന്നവരുടെ എണ്ണം കൂടി;കേരളത്തിന്റെ നികുതി വരുമാനം കുറയും

keralanews with lower fuel prices in neighboring states number of people going to cross the border for oil increase keralas tax revenue will go down

കൊച്ചി: അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറഞ്ഞതോടെ അതിര്‍ത്തി കടന്ന് എണ്ണയടിക്കാന്‍ പോകുന്നവരുടെ എണ്ണം കൂടി.കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും എത്തി ഫുള്‍ ടാങ്ക് അടിക്കുകയാണ് പലരും. മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു തിരികെ പോരുന്നവരും എണ്ണയടിച്ചാണ് കേരളത്തിലേക്ക് വരുന്നത്.കേരളത്തില്‍ ദിവസം ശരാശരി 1.2 കോടി ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുണ്ട്. 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളും. പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്. എന്നാല്‍ ഈ വരുമാനത്തില്‍ ഇപ്പോള്‍ വന്‍ കുറവ് വന്നിരിക്കുകയാണ്. കേരളത്തില്‍ വില്‍പ്പന കുറയുന്നത് നികുതി വരുമാനവും കുറയ്ക്കും.തിരുവനന്തപുരത്തും ഇടുക്കിയിലും വയനാട്ടിലും പാലക്കാട്ടുമെല്ലാം കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇന്ധന വില്‍പ്പനയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ പെട്രോള്‍ ദിവസവില്‍പ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി. ഇവിടെ തമിഴ്‌നാട് ഭാഗത്ത് പടന്താലുംമൂടില്‍ പെട്രോള്‍ ശരാശരി ദിവസവില്‍പ്പന 1200-1300 ലിറ്ററായിരുന്നത് ഇപ്പോള്‍ 1800 ആയി.വയനാട് തോല്‍പ്പെട്ടിയില്‍ ഡീസല്‍ വില്‍പ്പന മുൻപുണ്ടായിരുന്നതിനേക്കാൾ 1000 ലിറ്ററും പെട്രോള്‍ 500 ലിറ്ററും കുറഞ്ഞു. പാലക്കാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ ഗോപാലപുരത്ത് 3000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് ഇപ്പോള്‍ 4500 ലിറ്ററായി. ഡീസല്‍ 4000 ലിറ്റര്‍ വിറ്റിരുന്നത് 5400 ആയി. കേരള ഗോപാലപുരം മൂങ്കില്‍മടയില്‍ പെട്രോള്‍ 2000 ലിറ്റര്‍ വിറ്റിരുന്നിടത്ത് ഇപ്പോള്‍ 1000 ലിറ്റര്‍ വില്‍ക്കുന്നില്ല. ഡീസല്‍ 3500 ലിറ്റര്‍ വിറ്റിരുന്നത് 1300 ലിറ്റര്‍ പോലുമില്ല. കൊല്ലം തെന്മലയില്‍ പ്രതിദിനം 6000 ലിറ്റര്‍ ഡീസല്‍ വിറ്റിരുന്നിടത്ത് ഇപ്പോള്‍ 3500-4000 ലിറ്റര്‍ മാത്രം. പെട്രോളിന് കൂടുതലും പ്രാദേശിക ആവശ്യക്കാരായതിനാല്‍ വില്‍പ്പനയെ സാരമായി ബാധിച്ചിട്ടില്ല.  മാഹിയിലെ വിലക്കുറവ് കാരണം വടകര, ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളിൽ 10 മുതല്‍ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു. മാഹിയില്‍ ദിവസം ഏകദേശം 110 കിലോ ലിറ്റര്‍ പെട്രോളും 215 കിലോലിറ്റര്‍ ഡീസലും വിറ്റിരുന്നു. അതില്‍ 60-70 ശതമാനം വര്‍ധനയുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ ആകെ ദിവസം 25,000-30,000 ലിറ്ററിന്റെ കുറവുണ്ട്.കാസര്‍കോട്ട് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്ന് ഒൻപത് പെട്രോള്‍ പമ്പുകളിൽ വ്യാപാരം മൂന്നിലൊന്നായി.

ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു;നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

keralanews jawan fires at colleagues at crpf camp in chhattisgarh four died

സുക്മ: ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു.നാല് ജവാന്മാർ കൊല്ലപ്പെട്ടു.സിആര്‍പിഎഫ് ജവാനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവം. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.എകെ 47 തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടി ഉതിര്‍ത്തത്. ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.

ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ചക്രസ്തംഭനസമരം ഇന്ന്

keralanews congress wheel strike today against fuel price hike

തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11. 15 വരെയാണ് സമരം.സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയായിരിക്കും തിരുവനന്തപുരത്തെ സമരം.കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഇതിനായി നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നികുതി കുറയ്‌ക്കില്ലെന്നത് സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യമാണെന്നും സുധാകരൻ പറഞ്ഞു.എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. കൊച്ചിയില്‍ വഴിതടഞ്ഞുള്ള സമരം വിവാദമായ പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലായിരിക്കും സമരം നടത്തുക.ഇന്ധന നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്‌ക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.

സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6934 പേര്‍ക്ക് രോഗമുക്തി

keralanews 6546 covid cases confirmed in the state today 6934 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 231 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 186 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,515 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6041 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6934 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1229, കൊല്ലം 554, പത്തനംതിട്ട 585, ആലപ്പുഴ 307, കോട്ടയം 591, ഇടുക്കി 399, എറണാകുളം 944, തൃശൂര്‍ 119, പാലക്കാട് 300, മലപ്പുറം 319, കോഴിക്കോട് 816, വയനാട് 293, കണ്ണൂര്‍ 369, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ വ​യോ​ധി​ക തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച സംഭവം കൊലപാതകം;മരുമകൾ അറസ്റ്റിൽ

keralanews old lady died of fire is murder daughter in law arrested

കൊല്ലം: കരുനാഗപ്പള്ളിയില്‍ വയോധിക തീപ്പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകം.സംഭവത്തില്‍ മരുമകള്‍ അറസ്റ്റിലായി. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി(86)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.നളിനാക്ഷി ജീവനൊടുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു . പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. നളിനാക്ഷിയും രാധാമണിയും സ്ഥിരമായി വഴക്കിടുമായിരുന്നു. നളിനാക്ഷിയെ തലയ്ക്കടിച്ച്‌ ബോധം കെടുത്തിയതിനു ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ രാധാമണി പോലീസിനോടു പറഞ്ഞു.

സംസ്ഥാനം ഇന്ധന നികുതി കുറക്കണം;തിങ്കളാഴ്ച കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം

keralanews state should reduce fuel tax wheel strike of congress on monday

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.ഇന്ധന നികുതി കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെട്രോൾ ഡീസൽ വിലവർധനവിൽ കേന്ദ്രത്തിനെക്കാൾ ഇളവ് സംസ്‌ഥാന സർക്കാരിൽ നിന്നാണ് ജനങ്ങൾ പ്രതീക്ഷിച്ചത്. ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടോ എന്നറിയണം. ഇന്ധന നികുതി കൊണ്ടുണ്ടാക്കിയ വികസനം എന്താണെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സ്വർണ്ണക്കടത്ത് കേസ്; ഒന്നേകാൽ വർഷത്തിന് ശേഷം സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി

keralanews gold smuggling case swapna suresh released from jail

കൊച്ചി:സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങൾ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വർഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്.ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. 25 ലക്ഷം രൂപയും തുല്യതുകയ്‌ക്കുള്ള ആൾജാമ്യവും അടങ്ങുന്ന രേഖകൾ സമർപ്പിച്ചാണ് സ്വപ്‌ന പുറത്തിറങ്ങിയത്. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ.ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രാവിലെ 11.45ഓടെയായിരുന്നു സ്വപ്‌ന പുറത്തിറങ്ങിയത്. സ്വപ്‌നയുടെ അമ്മ ജയിലിലെത്തി രേഖകൾ കൈമാറിയതിന് പിന്നാലെയാണ് മോചനം. സ്വർണക്കടത്തുമായി എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് സ്വപ്‌ന ജയിൽ മോചിതയായത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾക്ക് ചുമത്തിയ ആറ് കേസുകളിലും കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്.കേസിൽ 2020 ജൂലൈ 11ന് ബംഗളൂരുവില്‍ വച്ച് അറസ്റ്റിലായ സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെയാണ് കേസിൽ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പടെ 50ൽ എറെ പേർ അറസ്റ്റിലായി.

ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിൽ ഏഴ് ഷട്ടറുകൾ അടച്ചു

keralanews water level decreased seven shutters of mullapperiyar closed

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ ഏഴു ഷട്ടറുകളും തമിഴ്നാട് അടച്ചു.ജലനിരപ്പ് 138.50 അടിയായതോടെയാണ് ഷട്ടറുകൾ അടച്ചത്.ഇനി അടയ്‌ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമീറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരവും കുറച്ചിട്ടുണ്ട്. സെക്കൻറിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്.അതിനിടെ അണക്കെട്ടിലെ ജനലിരപ്പ് 152 അടിയായി ഉയർത്തുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്‌നാട്.നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് 142 അടിയാണ്. എന്നാൽ അണക്കെട്ടിന്റെ ബലക്ഷയം പരിഗണിച്ച് റൂൾ കർവ് 136 അടിയിലേക്ക് താഴ്‌ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനിടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർത്തുമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തിൽ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

keralanews another youth congress leader arrested in connection with car crash of actor joju george

കൊച്ചി: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധ സമരത്തിനിടെയുണ്ടായ ഗതാഗത തടസം ചോദ്യം ചെയ്തതിനു പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്.ഇന്നലെ രാത്രിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.  ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.സംഭവത്തിൽ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചമുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഴിതടയൽ സമയത്തിനെതിരെ 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വൈറ്റില- ഇടപ്പളളി ദേശീയ പാതയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരം ചോദ്യം ചെയ്തതിനെ തുടർന്നാണ് നടൻ ജോജു ജോർജിനെതിരെയും വാഹനത്തിന് നേരെയും ആക്രമണമുണ്ടായത്.  വൈറ്റില ഫ്ളൈ ഓവറിന് സമീപമായിരുന്നു സമരം. വാഹനം റോഡിൽ കുടങ്ങിയതോടെ മറ്റ് യാത്രക്കാർക്കൊപ്പം ജോജുവും സമരത്തെ ചോദ്യം ചെയ്യുകയായിരുന്നു.

കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം;മർദിച്ചത് 15ഓളം സീനിയേഴ്‌സ്

keralanews student beaten up by seniors as ragging in kannur

കണ്ണൂർ: കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദനം.കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയായ ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്. സീനിയറായ 15ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു. മര്‍ദനമേറ്റ അന്‍ഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മർദിച്ച എല്ലാവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് കൂട്ടിച്ചേർത്തു.സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്‌മെന്റ് പ്രതികരിച്ചു.കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച മുമ്പായിരുന്നു കോളജ് പുനരാരംഭിച്ചത്.