ടിക് ടോക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ നാല് പേർ അറസ്റ്റില്‍

keralanews four arrested in connection with woman from kollam gang raped

കോഴിക്കോട്: ടിക് ടോക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കോഴിക്കോട് ചേവായൂരില്‍ എത്തിച്ച്‌ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ നാല് പേരും അറസ്റ്റില്‍. രണ്ട് പേരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റ് രണ്ട് പേരെയാണ് പോലീസ് ഇന്ന് വെളുപ്പിനെ അറസ്റ്റ് ചെയ്തത്. തലയാട് ഭാഗത്തെ കാടിനോടടുത്തുള്ള ഒളിസങ്കേതത്തിലായിരുന്നു പ്രതികള്‍ കഴിഞ്ഞിരുന്നത്. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നജാസ്, ഷുഹൈബ് എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ഓയില്‍ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. ക്രൂര പീഡനമാണ് നടന്നതെന്ന് എസിപി കെ സുദര്‍ശന്‍ വ്യക്തമാക്കി. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.അജ്‌നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ളാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേല്‍ക്കുകയും, ശ്വാസ തടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്ത യുവതിയെ നഗരത്തിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ആശുപത്രി അധികൃതര്‍ പീഡന വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എ. സി. പി യുടെ നേതൃത്വത്തില്‍ നടത്തിയ സംഭവത്തില്‍ ആദ്യം അജ്നാസിനെയും, ഫഹദിനെയും പിടികൂടിയത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളെ പിടികൂടിയത്.

ആലക്കോട് സ്വദേശിനിയായ നഴ്സിനെ സൗദിയിലെ ആശുപത്രിയില്‍ ബാത്‌റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി;മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

keralanews alakkode native nurse found dead inside bathroom in saudi hospital relatives say death is mysterious

കണ്ണൂർ:ആലക്കോട് സ്വദേശിനിയായ നഴ്സിനെ സൗദിയിലെ ആശുപത്രിയില്‍ ബാത്‌റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടില്‍ ജോണ്‍ – സെലിന്‍ ദമ്പതികളുടെ മകള്‍ ജോമി ജോണ്‍ സെലിനെ(28) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജോമി രണ്ട് മാസം മുൻപാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ ജോമിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന് സമീപമുള്ള ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നെടുത്ത് കൂടിയ അളവില്‍ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.അതേസമയം ജോമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്‌നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.

സിനിമാ സീരിയൽ താരം രമേശ് വലിയശാലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

keralanews cinema serial artist ramesh valiyasala passes away

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു.ഇന്ന് പുലർച്ചെയോടെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. രണ്ട് ദിവസം മുൻപാണ് ഷൂട്ടിങ് സൈറ്റില്‍ നിന്ന് വീട്ടിലെത്തിയത്.നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്. ഡോ. ജനാർദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവർത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി.വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഇതിലെ മകന്‍ കാനഡയിലാണുള്ളത്. പുനര്‍ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.

എറണാകുളത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകള്‍ കാറിടിച്ചു മരിച്ചു

keralanews women killed hit y car while morning walk in ernakulam

എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ കാറിടിച്ചു മരിച്ചു.രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയില്‍ വന്ന കാര്‍ സ്ത്രീകളെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ നസീമ,സബൈദ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു അപകടത്തിന്റെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു. ഡോ. സ്വപ്‌നയാണ് മരിച്ചത്. ഹൃദയാഘാതമാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം.

സംസ്ഥാനത്ത് ഇന്ന് 25010 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടിപിആര്‍ 16.53 ശതമാനം; 177 മരണങ്ങള്‍; 23,535 പേര്‍ക്ക് രോഗമുക്തി

keralanews 25010 covid cases confirmed in the state today 23535 cured 177 deaths

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂർ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂർ 1520, കാസർഗോഡ് 457 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

ഹരിതയുടെ പരാതിയിൽ എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിൽ

keralanews msf president pk nawaz arrested on haritha complaint

കോഴിക്കോട്: എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്.മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേല്‍ ചുമത്തിയിരിക്കുന്നത്.നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങള്‍ ലൈംഗിക അധിക്ഷേപ പരാതി സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെണ്‍കുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനില്‍ വിളിക്കുകയും അവരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്‌ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. അബ്ദുൾ വഹാബും സമാനമായ രീതിയിൽ പരിഹസിച്ചതായി ഹരിത നേതാക്കളുടെ പരാതിയിൽ പറയുന്നു.വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാതിരുന്നതോടെ ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ച് വിട്ടതായി ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്തുവന്നാലും പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ഹരിത വ്യക്തമാക്കിയത്. പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഹരിത നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെ, ഹരിതയ്ക്ക് പിന്തുണയുമായി എം എസ് എഫിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ലത്തീഫ് തുറയൂര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. ആവശ്യമുന്നയിച്ച്‌ ഇവര്‍ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.

വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;വിസ്മയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ;കേസിൽ 102 സാക്ഷിമൊഴികൾ

keralanews chargesheet filed in vismaya case vismaya commits suicide following dowry harassment

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൈതാേട് സ്വദേശിനി വിസ്മയ മരണപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ് കുമാർ ആണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.വിസ്മയയുടേത് ആത്മഹത്യയെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ്.കേസിലെ പ്രതിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി.കേസിൽ 102 സാക്ഷിമൊഴികൾ,56 തൊണ്ടിമുതൽ, 20ലധികം ഡിജിറ്റൽ തെളിവുകൾ മുതലായവ സമർപ്പിച്ചു.കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നു.ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു.പ്രതിയെജുഡിഷ്യൽ കസ്റ്റഡിയിൽത്തന്നെ വിചാരണയ്‌ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചു. മുൻപ് മൂന്ന് തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺ കുമാറിനെ ഗതാതഗതവകുപ്പ് പിരിച്ച് വിട്ടിരുന്നു.

ഒറ്റപ്പാലത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം;കൃത്യം നടത്തിയത് ഖദീജയുടെ സഹോദരി പുത്രി ഷീജ, മകന്‍ യാസിര്‍ എന്നിവർ ചേർന്ന്

keralanews death of house wife in ottappalam is murder two arrested

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം.മരിച്ച ഖദീജയുടെ കൈഞരമ്പുകൾ മുറിഞ്ഞ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകന്‍ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചു.കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഖദീജയ്ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായി.തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ടോടെ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജില്‍ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.സ്വര്‍ണ്ണം കൈക്കലാക്കാനാണ് ഇവ‍‍ര്‍ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരമ്പുകൾ മുറിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഒറ്റപ്പാലത്ത് വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം;സഹോദരിയുടെ മക്കള്‍ കസ്റ്റഡിയില്‍

keralanews housewife found dead under mysterious circumstances in ottapalam suspected murder sisters children in custody

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്‍ എസ് റോഡ് തെക്കേത്തൊടിയില്‍ കദീജ മന്‍സിലില്‍ കദീജ (63)ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.കൈയ്യില്‍ ഗുരുതരമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം . സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ കദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, ഇവരുടെ മകന്‍ യാസിര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസമെന്നും കദീജയുടെ സ്വര്‍ണാഭണങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായും പൊലീസ് അറിയിച്ചു. ഈ പ്രശ്‌നം പരിഹരിക്കാനായി ഇവര്‍ പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. ഇതെ തുടര്‍ന്ന് കദീജയ്ക്ക് പരാതി ഇല്ലെന്ന് അറിയിച്ചതോടെ പൊലീസ് പ്രശ്‌നം ഒത്തുതീര്‍പാക്കി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി കദീജയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പി ജി സിലബസ് വിവാദം; വി സിയെ കെ എസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു

keralanews kannur university p g syllabus controversy v c was besieged by k s u activists

കണ്ണൂർ: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പി ജി സിലബസ് വിവാദവുമായി ബന്ധപ്പെട്ട് വി സിയെ കെ എസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.രാവിലെ പത്തോടെ വാഹനത്തിലെത്തിയ വി സിയെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.ഉപരോധത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വി സിയെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി സുരക്ഷ തീര്‍ത്ത് ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. വിദഗ്ധ സമതി എടുത്ത തീരുമാനമാണ് ഇതെന്നും സിലബസ് പിന്‍വലിക്കില്ലെന്നും വി സി വ്യക്തമാക്കിയിരുന്നു.എക്സ്പേര്‍ട്ട് കമ്മറ്റി തന്ന ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് സിലബസ് താന്‍ മുഴുവനായും വായിച്ചു. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്‌എഫ് ഇന്ന് യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.