കോട്ടയം:സല്യൂട്ട് വിവാദത്തിൽ വിശദീകരണവുമായി സുരേഷ്ഗോപി എം പി.ല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പാലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാന്‍ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഉച്ചയോടെ തോണിപ്പാറയിലാണ് വിവാദത്തിനാസ്പദമായ സംഭവം. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വീശിയ മിന്നല്‍ച്ചുഴലിയില്‍ നാശനഷ്ടം സംഭവിച്ച മാഞ്ചിറ, തമ്പുരാട്ടിമൂല എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. എംപി വന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.ഇതിനിടെയാണ് ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. ‘ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്’ എന്നാണ് സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്;പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍
മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയതിനു പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ.രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പണം എത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നു.28000 രൂപയാണ് അവസാനമായി അക്കൗണ്ടിലെത്തിയത്.സമാന്തര എക്സ്ചേഞ്ചില്‍ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് ഇടപാടുകാര്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.രാജ്യ വിരുദ്ധ പ്രവര്‍ത്തനം,ഹവാല പണമിടപാടുകള്‍, ലഹരിക്കടത്ത് എന്നിവക്ക് ഈ ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിച്ചോയെന്ന സംശയത്തിലാണ് പൊലീസ്.പാലക്കാട് സമാന്തര എക്സ്ചേഞ്ചിലേക്കാവശ്യമായ സിം കാര്‍ഡ് എത്തിച്ചത് ബെംഗളൂരുവില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.8 സിമ്മുകളാണ് പാലക്കാടു നിന്നും കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും കണ്ടെത്തി. കോളുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.കിഴിശ്ശേരി സ്വദേശിയായ മിസ്ഹബ് തന്‍റെ വീട്ടിലും സഹോദരിയുടെ വീട്ടിലും എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളും, മോഡം, റൂട്ടര്‍, ലാപ്പ്ടോപ്പ് സെര്‍വര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്
കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വധിക്കും; വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് വന്നതെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു. പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെയാകും സഹോദരന്‍ വിജിത്തിനുമെന്നും കത്തില്‍ പറയുന്നു.കത്തുമായി ബന്ധപ്പെട്ട് വിസ്മയയുടെ കുടുബം പ്രതികരിച്ചിട്ടില്ല. കത്ത് പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് മൊഴിയെടുത്തു. അതേസമയം കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നും കേസില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ആരെങ്കിലും എഴുതിയതാകാം കത്തെന്നുമാണ് പൊലീസിന്റെ അനുമാനം. കഴിഞ്ഞ ദിവസമാണ് കേസില്‍ 507 പേജുകളുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
കണ്ണൂരില്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസുകളും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരില്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസുകളും കൂട്ടിയിടിച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ എട്ടു പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് അപകടം നടന്നത്.കാസര്‍ഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറിക്ക് പിന്നില്‍ മറ്റൊരു കെഎസ്‌ആര്‍ടിസി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു.ലോറിക്ക് പുറകില്‍ ഇടിച്ചുകയറിയ ബസിലെ ഡ്രൈവര്‍ പി.കെ. ശ്രീജിത്തിന്(35) ആണ് പരിക്കേറ്റത്. സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;25,588 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1888, കൊല്ലം 1175, പത്തനംതിട്ട 1161, ആലപ്പുഴ 1520, കോട്ടയം 1485, ഇടുക്കി 1019, എറണാകുളം 3377, തൃശൂര്‍ 2807, പാലക്കാട് 1855, മലപ്പുറം 2864, കോഴിക്കോട് 3368, വയനാട് 956, കണ്ണൂര്‍ 1767, കാസര്‍ഗോഡ് 346 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കണ്ണൂര്‍ ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടല്‍; പ്രതികളെ സൈബര്‍ ക്രൈം പൊലീസ് ചോദ്യം ചെയ്തു
കണ്ണൂര്‍: ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ സൈബര്‍ ക്രൈം പൊലീസ് ചോദ്യം ചെയ്തു.കാസര്‍കോട് തളങ്കരയിലെ മിസ്സുയ ഹൗസില്‍ അബ്ദുള്‍ സമദാനി (32) കാസര്‍കോട് പാറക്കട്ടയിലെ നൗഫീറ മന്‍സിലില്‍ മുഹമ്മെദ് നജീബ് ( 28) പാറക്കട്ട, ക്രോസ്സ് റോഡ്, പാറക്കട്ടയിലെ രാംദാസ് നഗറിലെ നൗഫീറ മന്‍സിലില്‍ മുഹമ്മെദ് നുമാന്‍, (37) എന്നിവരെയാണ് കോടതിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.കേരള ബാങ്കിന്റെ മാങ്ങാട്ടുപറമ്പിലേയും പിലാത്തറയിലെയും എടിഎം കൗണ്ടറുകളില്‍ നിന്നും 40,000 ത്തോളം രൂപയാണ് പ്രതികള്‍ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിച്ചത്. സ്‌കിമ്മര്‍ പോലുള്ള ഉപകരണങ്ങള്‍ എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ച് ഉടമകളുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മ്മിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. കണ്ണൂര്‍ ജില്ലയില്‍ നാല് എ ടി എം കൗണ്ടറുകളില്‍ നിന്നുമാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.പ്രതികള്‍ക്കെതിരെ സമാനമായ കേസുകൾ കേരളത്തില്‍ മറ്റ് ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കെ മണി , സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍, എ എസ് ഐ പ്രദീപന്‍ എന്നിവരാണ് കണ്ണൂര്‍ ജില്ലയില്‍ നടന്ന എ ടി എം തട്ടിപ്പുകളുടെ അന്വേഷണം നടത്തുന്നത്.
നഗരമദ്ധ്യത്തില്‍ ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്;സിം ബോക്സും അഡ്രസ് രേഖകളും പിടിച്ചെടുത്തു
പാലക്കാട്: പാലക്കാട് നഗരമദ്ധ്യത്തില്‍ ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തി. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയത്. മേട്ടുപ്പാളയം സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന കീര്‍ത്തി ആയൂര്‍വേദിക് എന്ന പേരില്‍ നടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു സമാന്തര എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.കടയില്‍ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തു.16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്‌സും, കുറച്ച് സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തു. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണംപറമ്പ് സ്വദേശി സുലൈമാനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.
നിപ സംശയം;മംഗലൂരുവിൽ ചികിത്സയിലുള്ള കർണാടക സ്വദേശിക്ക് വൈറസ് ബാധയില്ല
മംഗളൂരു: നിപ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്ന മംഗളൂരു കാര്‍വാര്‍ സ്വദേശിയായ 25 കാരന്റെ ഫലം നെഗറ്റീവ്. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് ലഭിച്ചത്.കഴിഞ്ഞ ദിവസമാണ് നിപ്പ രോഗ ലക്ഷണങ്ങളോടെ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്നും മടങ്ങിയെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കം പുലർത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.ഇതോടെ, മംഗളൂരുവില്‍ നിപ ഭീതി പരക്കുകയും കേരളത്തില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് ഇയാൾ യാത്ര നടത്തി.
തളിപ്പറമ്പ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍
കണ്ണൂർ:തളിപ്പറമ്പ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.തളിപ്പറമ്പ് സ്വദേശികളായ രാജേന്ദ്രന്‍, വത്സരാജ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസര്‍ രമേശന്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്നാണ് ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജസ്വര്‍ണം പണയം വച്ചവരെയും അടക്കം ചോദ്യംചെയ്ത് വരികയായിരുന്നു. അതിനിടെയാണ് ചോദ്യംചെയ്യലില്‍ വ്യാജ സ്വര്‍ണം പണയം വെച്ചതില്‍ രണ്ടുപേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. കേസിലാകെ 17 പ്രതികളാണുള്ളത്.
പത്തുലക്ഷം രൂപ വിലമതിക്കുന്ന അതിമാരകമായ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരായ യുവതിയും യുവാക്കളും പിടിയില്‍
കല്പറ്റ: പത്തുലക്ഷം രൂപ വിലമതിക്കുന്ന അതിമാരകമായ മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരായ യുവതിയും യുവാക്കളും പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ് എന്‍(25), കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി(40) എന്നിവരാണ് അറസ്റ്റിലായത്.യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്. കേരള – കര്‍ണാടക അതിര്‍ത്തിയിൽ കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയെയും രണ്ടു യുവാക്കളും പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. കണ്ടെടുത്ത ലഹരിമരുന്നിന് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും അതിനൂതന ലഹരി മരുന്നായ ഇവ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലുംഅറിയപ്പെടുന്നുവെന്നും എക്‌സെസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.