തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 22,414 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂർ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂർ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസർഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 114 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,378 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3572, തൃശൂർ 2894, എറണാകുളം 2622, കോഴിക്കോട് 2470, പാലക്കാട് 1406, കൊല്ലം 1521, കണ്ണൂർ 1158, കോട്ടയം 1155, തിരുവനന്തപുരം 1120, കാസർഗോഡ് 921, ആലപ്പുഴ 868, വയനാട് 679, പത്തനംതിട്ട 632, ഇടുക്കി 360 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.87 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 19, പാലക്കാട് 15, പത്തനംതിട്ട 10, കാസർഗോഡ് 9, എറണാകുളം 7, കൊല്ലം, കോഴിക്കോട് 6 വീതം, തൃശൂർ 5, കോട്ടയം 4, തിരുവനന്തപുരം, മലപ്പുറം, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂർ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂർ 1449, കാസർഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്‌ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്‌ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
തലശ്ശേരിയിൽ ആഡംബര കാറിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ച സംഭവം;പ്രതികളെ പിടികൂടാതെ പോലിസ്
തലശ്ശേരി:ആഡംബര കാറിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലിസ്. ചമ്പാട് സ്വദേശി അഫ്‌ലാഹ് ഫറാസ്(19) ആണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ഉന്നതര്‍ക്ക് ഒത്താശ ചെയ്ത് പോലിസ് നിസ്സംഗത കാട്ടുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ ബലിപെരുന്നാളിനു രണ്ടു ദിവസം മുൻപ് ജൂലൈ 19ന് തലശ്ശേരിയില്‍ വച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഫ്‌ലാഹ് ഫറാസ് മരണപ്പെട്ടത്. എന്നാല്‍, അപകടം വരുത്തിയ ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് അല്‍പ്പസമയത്തിനകം നീക്കിയത് നാട്ടുകാരിൽ സംശയം വര്‍ധിപ്പിച്ചു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പോലിസ് പ്രതികളെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. റോഡില്‍ സാഹസിക അഭ്യാസം കാട്ടിയവരാണ് അപകടം വരുത്തിയതെന്നും ഇവര്‍ക്കെതിരേ മനപൂര്‍വമുള്ള നരഹത്യയ്ക്കു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ തലശ്ശേരി പോലിസ് ഐപിസി 279, 304 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും കാറോടിച്ച റൂബിന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. പ്രതികൾ ഇതിനു മുൻപും ഇത്തരത്തില്‍ റോഡില്‍ സാഹസികാഭ്യാസം നടത്തി അപകടം വരുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. എന്നാല്‍, കാറോടിച്ചയാള്‍ ഒളിവിലാണെന്നും പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലിസ് പറയുന്നത്.
ഭര്‍ത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നൽകി; ബാങ്ക്ജീവനക്കാരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
കണ്ണൂര്‍: പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ജീവനക്കാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. പരിയാരം സ്വദേശിയായ കരാറുകാരന്‍ സുരേഷ് ബാബുവിനെ (52) വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയത്.കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നെരുവംബ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന് പിന്നില്‍ കേരള ബാങ്ക് ജീവനക്കാരി സീമ (42) യാണെന്ന് വ്യക്തമായത്. ഭര്‍ത്താവിനെ നിയന്ത്രിക്കുന്നതിലുള്ള വിദ്വേഷമാണ് ഭര്‍ത്താവിന്റെ ആത്മസുഹൃത്തായ സുരേഷ് ബാബുവിനെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രി എട്ട് മണിയോടെ സുരേഷ് ബാബു ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരിയിലാണ് മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. പിന്നീട് കൊട്ടേഷന്‍ സംഘം സുരേഷ് ബാബുവിനെ നിരന്തരം നിരീക്ഷിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ കൃത്യം നടത്തിയത്.
സംഭവം നടന്ന ഏപ്രില്‍ 18ന് രണ്ടുമാസം മുന്‍പാണ് കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന സീമ നേരത്തെ പരിചയമുണ്ടായിരുന്ന രതീഷുമായി ബന്ധപ്പെടുന്നത്. തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുകയാണെന്നും കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും ഇയാളെ കൈകാര്യം ചെയ്യാന്‍ പറ്റിയയാളുണ്ടോയെന്നും ചോദിച്ചു. തുടര്‍ന്ന് രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്‍ന്നുവെങ്കിലും കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പാക്കാന്‍ സാധിച്ചില്ല.ഈ സമയത്താണ് ഇവര്‍ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18ന് വൈകിട്ട് തന്നെ കാറുമായി നെരുവമ്ബ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുര്‍വേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോള്‍ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് കാര്‍ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയശേഷം സുധീഷും ജിഷ്ണുവുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും ആക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. വെട്ടേറ്റ സുരേഷ് ബാബു ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം;വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം; കടകള്‍ രാത്രി ഒന്‍പതു വരെ തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കും. രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ എല്ലാ കടകളും ആറ് ദിവസങ്ങളിലും തുറക്കാനും സാധ്യത. കൂടുതല്‍ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് സഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നത്. കേരളത്തിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നതടക്കമുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇനി രോഗികളുടെ എണ്ണം കണക്കിലെടുത്തായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നൂറോ, ആയിരമോ ആളുകളില്‍ എത്ര പേര്‍ പോസിറ്റീവ് ആണെന്ന് നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം വിലയിരുത്തുക. രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അല്ലാത്തിടങ്ങളില്‍ കൂടുതല്‍ ഇളവുകളും ലഭിക്കും. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് അവ മാത്രം അടച്ചിടും. പോലീസ്, ആരോഗ്യ വകുപ്പുകളുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് തീരുമാനം.ഇനി തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാം. ഞായറാഴ്ച മാത്രമായിരിക്കും വാരാന്ത്യ ലോക്ഡൗൺ ഉണ്ടാവുക.അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.ഇളവുകൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
സംസ്ഥാനത്ത് ഇന്ന് 23,676 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടിപിആർ 11.87; 15,626 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4219, തൃശൂര്‍ 2886, എറണാകുളം 2651, കോഴിക്കോട് 2397, പാലക്കാട് 1572, കൊല്ലം 1828, ആലപ്പുഴ 1250, കോട്ടയം 1160, കണ്ണൂര്‍ 1087, തിരുവനന്തപുരം 1051, കാസര്‍ഗോഡ് 774, വയനാട് 767, പത്തനംതിട്ട 555, ഇടുക്കി 333 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, പാലക്കാട് 18 വീതം, എറണാകുളം, വയനാട്, കാസര്‍ഗോഡ് 12 വീതം, തൃശൂര്‍ 10, കണ്ണൂര്‍ 9, തിരുവനന്തപുരം 7, കൊല്ലം 6, കോട്ടയം, മലപ്പുറം 3 വീതം, ആലപ്പുഴ 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 797, കൊല്ലം 1199, പത്തനംതിട്ട 451, ആലപ്പുഴ 730, കോട്ടയം 877, ഇടുക്കി 299, എറണാകുളം 2000, തൃശൂര്‍ 2293, പാലക്കാട് 1014, മലപ്പുറം 2277, കോഴിക്കോട് 1864, വയനാട് 394, കണ്ണൂര്‍ 748, കാസര്‍ഗോഡ് 683 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്‌ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്‌ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
എക്‌സൈസ് കേസില്‍ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു;കസ്റ്റഡി മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ
കാസർകോഡ്:ബദിയടുക്കയിൽ എക്‌സൈസ് കേസില്‍ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ആശുപത്രിയില്‍ മരിച്ചു.ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന്‍ (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെയാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് മരണം. ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ആളാണ് കസ്റ്റഡിയില്‍ മരിച്ചതെന്ന് കരുണാകരന്റെ സഹോദരന്‍ ശ്രീനിവാസ പറഞ്ഞു. എന്നാല്‍, കസ്റ്റഡിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് അധികതൃതര്‍ വിശദീകരിക്കുന്നത്. ജയിലില്‍ അപസ്മാരമുണ്ടായപ്പോഴാണ് ആശുപത്രിയിലാക്കിയതെന്നും എക്‌സൈസ് പറയുന്നു. കര്‍ണാടകയില്‍നിന്ന് മദ്യം കടത്തിയെന്ന കേസില്‍ ജൂലൈ 19 നായിരുന്നു കരുണാകരനെ എക്‌സൈസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന പ്രതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ ഇയാളുടെ പേശികള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കിഡ്‌നി തകരാറും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തിയത്. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പോലിസ് അസ്വാഭാവിക മരണത്തിന് സ്വമേധയ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി:സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്.ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും ഫലം അറിയാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു. മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്. ഇന്റേണല്‍ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് മൂല്യനിര്‍ണയം നടത്തിയത്.
‘കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി’;പിണറായി വിജയനെതിരെ വയനാട്ടില്‍ മാവോയിസ്റ്റ് ലഘുലേഖ
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റ് ലഖു ലേഖ വിതരണം ചെയ്ത് സായുധ സംഘം.വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാത്രി പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരും അടങ്ങിയ നാലംഗ സായുധ സംഘമെത്തിയത്.സംഘം കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. ശേഷം ലഘുലേഖകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് കാട്ടിലേക്ക് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം മരണത്തിന്റെ വ്യാപാരിയാണെന്നും ഇവർ വിതരണം ചെയ്ത നോട്ടീസില്‍ പറയുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ എഴുതപ്പെട്ടിട്ടുള്ളത്.
തലപ്പാടി അതിര്‍ത്തിയില്‍ കേരളത്തിന്റെ കോവിഡ് പരിശോധന കേന്ദ്രം ഇന്ന് മുതല്‍
കാസർകോഡ്:തലപ്പാടി അതിര്‍ത്തിയില്‍ കേരളത്തിന്റെ കോവിഡ് പരിശോധന കേന്ദ്രം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഒരുക്കുക. കര്‍ണാടകയുടെ കോവിഡ് പരിശോധന കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്.വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ ഇന്ന് മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. കര്‍ണാടകയിലേയ്ക്കുള്ള KSRTC യാത്രക്കാര്‍ക്ക് RTPCR പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 1 മുതലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കാസര്‍ഗോഡ്- മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളു. കര്‍ണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‌ആര്‍ടിസി തീരുമാനം.
ലോക്ക്ഡൌൺ ഇളവുകൾ;മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ ഇളവുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവിലെ രോഗവ്യാപന നിരക്ക് യോഗത്തിൽ ചർച്ചയാവും. ഇന്നലെ സംസ്ഥാനത്തെ കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. അതേസമയം വ്യാപാരികളുടെ അടക്കം പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ യോഗത്തിന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. നിലവിൽ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇളവുകൾ കൂടുതലായി അനുവദിച്ചിട്ടുള്ളത്.കൂടുതൽ സ്ഥലങ്ങളിലേക്ക് ഇളവുകൾ വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ച് യോഗം ചർച്ചചെയ്യും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെൻമെൻറ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കാനും ശുപാർശയുണ്ടാകും.