ടി.പി ചന്ദ്രശേഖരന്റെ മകന് ഭീഷണിക്കത്ത്;കത്ത് എത്തിയത് കെ.കെ രമയുടെ ഓഫീസിലേക്ക്

keralanews death threat to t p chandrasekharans son letter reached k k ramas office

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെയും എംഎൽഎയായ കെ.കെ രമ എം.എല്‍.എയുടെയും മകന് നേരെ വധഭീഷണി.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കെ.കെ രമയുടെ ഓഫീസ് വിലാസത്തിലാണ് എത്തിയത്. ആര്‍.എം.പി നേതാവ് എന്‍.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.മകന്‍ അഭിനന്ദിനെ വളര്‍ത്തില്ലെന്നാണ് ഭീഷണിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.സിപിഎം നേതാവ് എ.എൻ ഷംസീറിനെതിരെ ചാനൽ ചർച്ചകളിൽ പരാമർശം നടത്തരുതെന്നും കത്തിൽ വിലക്കിയിട്ടുണ്ട്. തുടർച്ചയായി നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് ടിപിയെ കൊലപ്പെടുത്തിയതെന്നും കത്തിലുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ ആര്‍മിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു. ടി.പി.യുടെ മകനെതിരെ ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും ഭീഷണിക്കത്തില്‍ പറയുന്നു.കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബക്രീദ് പ്രമാണിച്ച്‌ കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

keralanews supreme court consider petition against giving lockdown concession in kerala

ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച്‌ കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്.ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഡല്‍ഹി മലയാളിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.ഇന്നലെയാണ് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ ഡൽഹി മലയാളി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതിൽ  കോടതി സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇളവുകള്‍ അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെന്നും കടകളുടെ സമയക്രമം പുന:ക്രമീകരിക്കുകമാത്രമാണ് ചെയ്തതെന്നും ഇന്നലെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ടിപിആർ 10 ശതമാനത്തിന് മുകളിൽ കൂടുതലുള്ള കേരളത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. ടിപിആർ രണ്ട് ശതമാനമുള്ള ഉത്തർപ്രദേശിൽ കൻവാർ യാത്രയ്‌ക്ക് കോടതി അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി സംസ്ഥാന സർക്കാരിനോട് അടിയന്തിരമായി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

കടബാധ്യത; വയനാട്ടില്‍ സ്വകാര്യ ബസ്സുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

keralanews a private bus owner committed suicide in wayanad due to debt

വയനാട്:അമ്പലവയലിൽ സ്വകാര്യ ബസ്സുടമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി.സി. രാജമണി ( 48) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ കണ്ട രാജമണിയെ നാട്ടുകാര്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കൊവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് ബസുടമ അസോസിയേഷന്‍ വ്യക്തമാക്കി. മകളുടെ വിവാഹ ആവശ്യത്തിനും മകന്റെ പഠനത്തിനും സാമ്പത്തിക ബാധ്യത വന്നിരുന്നതായി പറയുന്നുണ്ട്. മാസങ്ങളായി ബസ് സര്‍വ്വീസ് നടക്കാതിരുന്നതോടെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ രാജാമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു.ഞായറാഴ്ച്ച ഇവരിലൊരാളെ വിളിച്ച്‌ താന്‍ പോകുവാണ്, തനിക്ക് ഒരു റീത്ത് വെക്കണമെന്ന് രാജാമണി പറഞ്ഞിരുന്നു. പിന്നീട് വിളിച്ച്‌ വിഷം കഴിച്ചതായി പറയുകയും ചെയ്തു. ഉടന്‍ തന്നെ സമീപവാസികളെ അസോസിയേഷന്‍ പ്രതിനിധി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ രാജാമണിയെ കണ്ടെത്തിയത്. തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.ഭാര്യ: സുഭദ്ര മക്കള്‍ സുധന്യ, ശ്രീനാഥ്. മരുമകന്‍ നിതിന്‍

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 58 മരണം;13,206 പേർക്ക് രോഗമുക്തി

keralanews 9931 covid cases confirmed in the state today 58 deaths 13206 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂർ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂർ 653, കാസർഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 632 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1589, കോഴിക്കോട് 998, തൃശൂർ 985, എറണാകുളം 896, പാലക്കാട് 411, കൊല്ലം 797, തിരുവനന്തപുരം 678, കണ്ണൂർ 553, കാസർഗോഡ് 628, ആലപ്പുഴ 602, കോട്ടയം 460, വയനാട് 233, പത്തനംതിട്ട 232, ഇടുക്കി 140 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 19, കാസർഗോഡ് 10, തൃശൂർ, കോഴിക്കോട്, വയനാട് 8 വീതം, കൊല്ലം, പത്തനംതിട്ട, എറണാകുളം 3 വീതം, പാലക്കാട് 2, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,206 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1132, കൊല്ലം 975, പത്തനംതിട്ട 447, ആലപ്പുഴ 605, കോട്ടയം 539, ഇടുക്കി 196, എറണാകുളം 1197, തൃശൂർ 1429, പാലക്കാട് 799, മലപ്പുറം 2504, കോഴിക്കോട് 1718, വയനാട് 426, കണ്ണൂർ 682, കാസർഗോഡ് 557 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആർ. 5ന് താഴെയുള്ള 83, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആർ. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ബക്രീദിന് ലോക്ഡൗണിൽ ഇളവ് നല്‍കിയതിനെതിരെ സംസ്ഥാന സര്‍കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി; ഇക്കാര്യത്തില്‍ തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും നിർദേശം

keralanews supreme court critisises state govt granting excemption in lockdown on bakrid

ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് ലോക്ഡൗണിൽ ഇളവ് നല്‍കിയ സംസ്ഥാന സര്‍കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍കാരിന്റെ അഭ്യര്‍ഥന സുപ്രീം കോടതി അംഗീകരിച്ചില്ല. സംസ്ഥാനം തിങ്കളാഴ്ച തന്നെ മറുപടി നല്‍കണമെന്ന് കോടതി നിർദേശിച്ചു.ലോക് ഡൗണ്‍ ഇളവ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ദിവസത്തേയ്ക്കാണ് ഇളവ്. അതിനാല്‍ കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്നും ഏതാനും കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ആദ്യത്തെ കേസായി പരിഗണിക്കുമെന്ന് പറഞ്ഞ് കോടതി ഹര്‍ജി മാറ്റി. കേസ് പരിഗണിക്കുന്ന വേളയില്‍ ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല മതപരമായ അവകാശങ്ങളെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് നിരീക്ഷിച്ചിരുന്നു.

ഡെല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് ഇളവ് നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.ആരോഗ്യ വിദഗ്ധരുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും കേരളത്തിലും മഹാരാഷ്ട്രയിലും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേരള സര്‍കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് കന്‍വാര്‍ യാത്ര ഉത്തര്‍പ്രദേശ് സര്‍കാര്‍ റദ്ദാക്കിയിരുന്നു. സമാനമായി ഒരു മത ആഘോഷത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യുന്ന കേരളത്തില്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചു.തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. ചൊവ്വാഴ്ച രാവിലെ ആദ്യത്തെ കേസായി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

ബക്രീദ്;സംസ്ഥാനത്ത് ചൊവ്വാഴ്ചയ്ക്കു പകരം ബുധനാഴ്ച പൊതുഅവധി

keralanews bakrid wednesday is a public holiday in the state instead of tuesday

തിരുവനന്തപുരം:സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. മുന്‍ അറിയിപ്പ് പ്രകാരം നാളെ (ചൊവ്വാഴ്ച) ആയിരുന്നു അവധി. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ച ആണ്. ബക്രീദ് പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച്‌ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.ഇളവുകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ടി പി ആര്‍ നിരക്ക് 10 ശതമാനം തുടരുന്ന സാഹചര്യത്തില്‍ ലോക്കഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഐ എം എ രംഗത്ത് വന്നിരുന്നു.രോഗ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തെറ്റാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.

ലോക്ഡൗണ്‍ പ്രതിസന്ധി;കടബാധ്യത മൂലം ഇടുക്കിയില്‍ ബേക്കറിയുടമ തൂങ്ങി മരിച്ചു

keralanews lockdown crisis bakery owner hanged in Idukki due to debt

ഇടുക്കി: അടിമാലിയില്‍ കടയുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത്  ബേക്കറി നടത്തുന്ന വിനോദാണ്(52) മരിച്ചത്. ഇന്ന് രാവിലെയാണ് വിനോദിനെ കടക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. കച്ചവട ആവശ്യങ്ങള്‍ക്ക് വിനോദ് ചില സ്ഥാപനങ്ങളില്‍ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങള്‍ പറഞ്ഞു. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ഗതാഗതം താറുമാറായി

keralanews extensive damage in heavy rain in mumbai traffic interrupted

മുംബൈ:കനത്ത മഴയില്‍ മുംബൈയിൽ വ്യാപക നാശനഷ്ടം.താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാന്‍ ഗതാഗതം താറുമാറായി കിടക്കുകയാണ്. വരുന്ന മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്.നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും നിരീക്ഷിക്കാന്‍ അധികൃര്‍ക്ക് നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കേസ്; ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

keralanews karipur gold smuggling case customs question akash thillenkeri today

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ആകാശിനും പങ്കുണ്ടെന്നു മൊഴികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.ടി.പി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നല്‍കിയെന്നാണ് സൂചന.കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി.സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്

keralanews many injured bus hits tree in kannur makkoottam

കണ്ണൂർ:മാക്കൂട്ടം ചുരത്തിൽ ബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.മാക്കൂട്ടം ചുരത്തില്‍ പാമ്പാടിക്ക് സമീപമാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ വോള്‍വോ ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ വിരാജ്പേട്ടയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്.അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു . നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയാതെ മരത്തിലിടിച്ച്‌ നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.