സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 124 മരണം;11,564 പേര്‍ രോഗമുക്തി നേടി

keralanews 12868 covid cases confirmed in the state today 124 deaths 11564 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1533, കോഴിക്കോട് 1363, തിരുവനന്തപുരം 1228, തൃശൂര്‍ 1296, കൊല്ലം 1182, എറണാകുളം 1124, പാലക്കാട് 650, ആലപ്പുഴ 808, കണ്ണൂര്‍ 686, കാസര്‍ഗോഡ് 747, കോട്ടയം 488, പത്തനംതിട്ട 391, ഇടുക്കി 355, വയനാട് 261 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 14, പാലക്കാട് 13, തിരുവനന്തപുരം, എറണാകുളം 4 വീതം, മലപ്പുറം 3, കൊല്ലം 2, കോട്ടയം, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂര്‍ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂര്‍ 635, കാസര്‍ഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്.ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

keralanews zoo keeper dies of snake bite in thiruvananthapuram zoo

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു.മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചുവരികയായിരുന്ന കാട്ടാക്കട സ്വദേശി ഹർഷാദ്(45) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണ് ഹർഷാദിന് പാമ്പിന്റെ കടിയേറ്റത്. സംഭവം നടന്നയുടൻ ഹര്‍ഷാദിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

keralanews village officer caught by vigilance while taking bribe inkKannur

കണ്ണൂർ:കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.പട്ടുവം വില്ലേജ് ഓഫീസര്‍ ബി ജസ്റ്റിസിനെയാണ് വിജിലന്‍സ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ജസ്റ്റസ്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂരിൽ നിന്നും എത്തിയ വിജിലൻസ് ഡിവൈഎസ്പി പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജസ്റ്റസിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം മൂന്നാം തീയതി പ്രകാശൻ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് നൽകാതെ താമസിപ്പിച്ച് ഓഫീസർ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് പ്രകാശൻ പറഞ്ഞതോടെ വിലപേശുകയും 2000 രൂപയിൽ ഉറപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച പണവുമായി വരാനാണ് ജസ്റ്റസ് നിർദ്ദേശിച്ചത്. പണവുമായി വരാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രകാശന്‍ വിജിലന്‍സിനെ സമീപിച്ചു. നേരത്തെ ഓഫീസിന് പരിസരത്ത് നിലയുറപ്പിച്ചിരുന്ന വിജിലന്‍സ് പ്രകാശന്‍ പണം കൊടുക്കുന്ന ഘട്ടത്തില്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സി ഐ മാരായ ടി പി സുമേഷ്, എ വി ദിനേശ്, പ്രമോദ്, എന്നിവര്‍ക്ക് ഒപ്പം മറ്റ ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് ഏ​ജീ​സ്‌​ ​ഓ​ഫീ​സ്‌​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ല്‍​ ​നാല് ​പേ​ര്‍​ കസ്റ്റഡിയി​ല്‍

keralanews four persons were arrested in connection with attacking a g office employees

തിരുവനന്തപുരം: ഏജീസ്‌ ഓഫീസ്‌ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തരയോടെ കൊല്ലം മയ്യനാട്‌ ദളവക്കുഴിയിലെ ഒരു വീട്ടില്‍ ഒളിച്ച്‌ കഴിയുകയായിരുന്ന പ്രതികളെ തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണ സംഘമാണ്‌ പിടികൂടിയത്‌.വഞ്ചിയൂര്‍ സ്വദേശി രാകേഷ്, കണ്ണമൂല സ്വദേശി പ്രവീണ്‍, പഴകുറ്റി സ്വദേശി അഭിജിത് നായര്‍, തേക്കുംമൂട് സ്വദേശി ഷിജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ നേരിട്ട്‌ പങ്കെടുത്തയാളും മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്‌ പിടിയിലായതെന്നാണ്‌ വിവരം.ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്‌. മുഖ്യപ്രതിയായ രാജേഷിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ ആദ്യം തിരിച്ചറിഞ്ഞത്‌. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ആക്രമണത്തില്‍ നേരിട്ട്‌ പങ്കെടുത്തയാള്‍ പിടിയിലായത്‌. ചോദ്യം ചെയ്‌തപ്പോള്‍ രക്ഷപ്പെടാന്‍ സഹായിച്ചയാളെക്കുറിച്ച്‌ വിവരം ലഭിച്ചു. 1500 രൂപ രാജേഷിന്‌ ഇയാള്‍ നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി.ഞായറാഴ്ച രാത്രി 8.30ന്‌ പേട്ട അമ്പലമുക്കിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുടുംബസമേതം നടയ്ക്കാനിറങ്ങിയ ഏജീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരോട് അപമര്യാദയായി പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഇവര്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയിട്ടും ഇവര്‍ ഭീഷണിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

മൊബൈൽ ഗെയിം കളിക്കാൻ 1500 രൂപയ്ക്ക് റീചാർജ് ചെയ്തതിന് അച്ഛൻ വഴക്കുപറഞ്ഞു; പതിനാലുകാരൻ ജീവനൊടുക്കി

keralanews boy committed suicide after his father scolded him for recharging with 1500 rupees to play mobile game

ഇടുക്കി: മൊബൈൽ ഗെയിം കളിക്കാൻ 1500 രൂപയ്ക്ക് റീചാർജ് ചെയ്തതിന് അച്ഛൻ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ പതിനാലുകാരൻ ജീവനൊടുക്കി.കട്ടപ്പന സുവർണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പിൽ ബാബു (രവീന്ദ്രൻ)- ശ്രീജ ദമ്പതികളുടെ മകൻ ഗർഷോം(14) ആണ് മരിച്ചത്.മൊബൈലിൽ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം ഗർഷോം 1500 രൂപയ്ക്ക് ഫോൺ റിചാർജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച അച്ഛൻ ശകാരിക്കുകയുണ്ടായി. തുടർന്ന് ഇന്ന് രാവിലെ മാതാപിതാക്കൾ ജോലിയ്ക്ക് പോയതിന് പിന്നാലെ ഗർഷോം മുറിയിൽ കയറി വാതിലടച്ച് ഇരുന്നു.ഗർഷോമിന്റെ അനിയത്തിയും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടിൽ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ അയൽക്കാരെ വിളിച്ച് വിവരം അന്വേഷിച്ചു. ഇവർ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഗർഷോമിനെ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൊറോണ പരിശോധനയ്ക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് കെട്ടിത്തൂക്കി അടിച്ചു കൊന്നു;മൂന്ന് പേര്‍ പോലീസ് പിടിയില്‍

keralanews three persons arrested in connection with the killing of a pet dog in thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ നായയെ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കി അടിച്ച് കൊലപ്പെടുത്തി.വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രുസ്തുരാജിന്റെ ഉടമസ്ഥതയിലുള്ള ബ്രൂണോ എന്ന് വിളിപ്പേരുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് തല്ലിക്കൊന്നത്. നാട്ടുകാരായ മൂന്ന് പേരാണ് നായയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി.വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരിക്കിയിരുന്നു.പതിവ് പോലെ കടപ്പുറത്തു പോയ ബ്രൂണോ വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത്. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിഞ്ഞു.നായയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ക്രൂരമായി കൊന്ന വിവരം ക്രിസ്തുരാജ് അറിയുന്നത്. പോലീസില്‍ ആദ്യം പരാതിയുമായി എത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് ക്രിസ്തുരാജ് പറയുന്നു. വളര്‍ത്ത് നായയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൃഗക്ഷേമ സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് യുവാക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചത്.

മദ്യനിർമാണത്തിനായി ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് കൊണ്ടു വന്ന 20,000 ലിറ്റര്‍ സ്പിരിറ്റ് ചോര്‍ന്ന സംഭവം;ജീവനക്കാരനും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും അറസ്റ്റില്‍

keralanews tanker lorry driver employee arrested for leaking 20000 liters of spirit brought to travancore sugars for making alchohol

പത്തനംതിട്ട : പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിൽ  ജീവനക്കാരനും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി അരുണ്‍കുമാര്‍, ഡ്രൈവര്‍മാരായ സിജോ, നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മദ്യനിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,000 ലിറ്റർ മറിച്ചു വിറ്റെന്നാണ് കണ്ടെത്തൽ. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.ഇത് ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍കുമാറിന് കൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു. ഫാക്ടറി ജീവനക്കാരും ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും സ്പിരിറ്റ് എത്തിക്കാന്‍ കരാറെടുത്തവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മോഷണം നടത്തിയത് എന്നാണ് സംശയം. എക്‌സൈസ് കേസ് പോലീസിന് കൈമാറി. മദ്ധ്യപ്രദേശിൽ നിന്ന് സ്ഥാപനത്തിൽ എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്ക് വരുന്ന ടാങ്കര്‍ ലോറികളില്‍ സ്പിരിറ്റ് കുറയുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.മധ്യപ്രദേശില്‍ നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു. ഈ കമ്പനിയുടെ കരാര്‍ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ഇന്നലെ എത്തിയത്. 40,000 ലിറ്ററിന്റെ രണ്ടും 35,000 ലിറ്ററിന്റെ ഒന്നും ടാങ്കറുകളില്‍ ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നടത്തി.ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പെരുന്തുരുത്തിയിലെ വേ ബ്രിഡ്ജില്‍ ടാങ്കര്‍ ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗല്‍ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. മദ്ധ്യപ്രദേശിൽ നിന്നും ടാങ്കറിലെത്തുന്ന സ്പിരിറ്റ് അതേ കമ്പനിയ്ക്ക് തന്നെ ലിറ്ററിന് അൻപത് രൂപയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നു.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിച്ച്‌ കസ്റ്റംസ്;അർജുനെയും ഷഫീക്കിനെയും ഇന്നും ചോദ്യം ചെയ്യും

keralanews customs intensifies probe in karipur gold smuggling arjun and shafeeq to be questioned today

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിച്ച്‌ കസ്റ്റംസ്. സ്വര്‍ണ്ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് മുഖ്യപങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ഷഫീഖ് മൊഴിയില്‍ ഉറച്ചു നിൽക്കുമ്പോൾ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് അര്‍ജുന്‍ ആയങ്കി. നിര്‍ണായക തെളിവായ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഉള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.ഫോണ്‍ പുഴയില്‍ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് മൊഴിനല്‍കിയിരിക്കുന്നത്. ഇതോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കലാണ് കസ്റ്റംസിന് മുന്നിലുള്ള വഴി.മൊബൈല്‍ ഫോണ്‍ സേവനദാതാക്കളില്‍നിന്ന് അര്‍ജുന്റെ കോള്‍ഡേറ്റ ശേഖരിക്കും. അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും പരിശോധിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി അര്‍ജുന്റെ ഉന്നതതല ബന്ധം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  കരിപ്പൂരില്‍ പിടികൂടിയ 2.33 കിലോഗ്രാം സ്വര്‍ണം എത്തിയത് അര്‍ജുനു വേണ്ടിയാണെന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്. കാരിയറായി എത്തിയ ഷെഫീഖിന്റെ വാട്‌സാപ്പില്‍ എല്ലാം വ്യക്തമാണ്. ഷെഫീഖ് സ്വര്‍ണം കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നത് ആയങ്കിക്ക് മാത്രമാണ്. പിടിയിലായ വിവരം ഷെഫീഖ് ആദ്യം അറിയിച്ചതും ആയങ്കിയെ തന്നെയാണ്. മുഹമ്മദ് ഷഫീഖിന്റെ മൊഴിയനുസരിച്ചു സ്വര്‍ണം കടത്തിയത് അര്‍ജുനു വേണ്ടിത്തന്നെയാണ്. ദുബായിയില്‍ സ്വര്‍ണം ഏല്‍പിച്ചവര്‍ പറഞ്ഞതും അത് അർജുന് കൈമാറാനാണ്. അര്‍ജുന് എതിരായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.