മുംബൈ: ബോളിവുഡ് താരം ദിലീപ് കുമാര്‍(98) അന്തരിച്ചു.ന്യുമോണിയ ബാധയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശ്വാസ തടസം രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബോളിവുഡില്‍ നാല് ദശാബ്ദങ്ങളോളം വിസ്മയം തീര്‍ത്ത താരമായിരുന്നു ദിലീപ് കുമാര്‍.1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാതയിലെ നായകനായാണ് അദ്ദേഹം സിനിമ ലോകത്ത് കാലെടുത്ത് വയ്ക്കുന്നത്. മുഹമ്മദ് യുസഫ് ഖാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. 1922 ഡിസംബറില്‍ പാകിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ ഖാന്റെ 12 മക്കളില്‍ ഒരാളായാണ് യൂസഫ് ഖാന്‍ ജനിക്കുന്നത്.പഴക്കച്ചവടക്കാരനായ പിതാവിനൊപ്പമാണ് അദ്ദേഹം മുംബൈയില്‍ എത്തുന്നത്. നാല്‍പതുകളില്‍ പൂനയിലെ മിലിറ്ററി ക്യാന്റീന്‍ നടത്തിവരികയായിരുന്നു. അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്നു ദേവിക റാണിയും ഭര്‍ത്താവ് ഹിമാന്‍ഷു റായിയുമാണ്.ആന്‍, ധാഗ്, ആസാദ് ഗംഗ യുമന അടക്കമുള്ള സിനിമകള്‍ ദിലീപ് കുമാറിന്റെ അഭിനയശൈലി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു. 80കളില്‍ റൊമാന്റിക് നായകനില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ വേഷങ്ങളിലെത്തി.1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ബാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മ ഭൂഷണ്‍, പത്മവിഭുഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ അര്‍ഹനായിരുന്നു. റ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 1997 ല്‍ പാകിസ്താന്‍ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ ഇ ഇംതിയാസ് നല്‍കി ആദരിച്ചു.
കണ്ണൂർ ചെറുവാഞ്ചേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
കണ്ണൂർ: ചെറുവാഞ്ചേരി പൂവ്വത്തൂർ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മാനന്തേരി സ്വദേശികളായ നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. അപകടത്തിൽപ്പെട്ട ഇവരെ നാട്ടുകാർ കരയിലേയ്ക്ക് എത്തിച്ചു. തുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ -തസ്‌നി ദമ്പതിമാരുടെ മകനാണ് നാജിഷ്. മഹമ്മൂദ് -ഹാജിറ ദമ്പതിമാരുടെ മകനാണ് മൻസീർ.
സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9;10,751 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,516 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 722 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2050, കൊല്ലം 1505, എറണാകുളം 1430, കോഴിക്കോട് 1410, തൃശൂര്‍ 1350, പാലക്കാട് 741, തിരുവനന്തപുരം 1051, കണ്ണൂര്‍ 851, ആലപ്പുഴ 777, കോട്ടയം 639, കാസര്‍ഗോഡ് 596, പത്തനംതിട്ട 497, വയനാട് 353, ഇടുക്കി 266 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 34, കാസര്‍ഗോഡ് 12, പത്തനംതിട്ട, തൃശൂര്‍, വയനാട് 5 വീതം, എറണാകുളം 4, കൊല്ലം 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,751 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1011, കൊല്ലം 831, പത്തനംതിട്ട 455, ആലപ്പുഴ 682, കോട്ടയം 275, ഇടുക്കി 257, എറണാകുളം 868, തൃശൂര്‍ 1452, പാലക്കാട് 1066, മലപ്പുറം 1334, കോഴിക്കോട് 1002, വയനാട് 231, കണ്ണൂര്‍ 616, കാസര്‍ഗോഡ് 671 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
ടിപിആർ അടിസ്ഥാനമാക്കി സംസ്ഥാനത്ത് പുതിയ ക്രമീകരണം; വ്യാപനം കൂടിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം;ജൂലൈ ഏഴ് മുതല്‍ പ്രാബല്യത്തിൽ
തിരുവനന്തപുരം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചത്. ജൂലൈ ഏഴ് മുതലായിരിക്കും ഇതനുസരിച്ചുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക.ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും.എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക.എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ വിഭാഗം പ്രദേശങ്ങളിലും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. കാസര്‍കോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേകം ഇടപെടാനും നിര്‍ദേശിച്ചിട്ടുണ്ട്.താത്ക്കാലിക ജീവനക്കാരെ ഈ ഘട്ടത്തില്‍ പിരിച്ചു വിടാന്‍ പാടില്ല എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. പ്രവാസികള്‍ക്കുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയും ബാച്ച്
നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചു; കോടതിയില്‍ കസ്‌റ്റംസിനെതിരെ ആരോപണവുമായി അര്‍ജുന്‍ ആയങ്കി
കോഴിക്കോട്: കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ നഗ്നനാക്കി മർദ്ദിച്ചുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കി കോടതിയിൽ. കളളക്കടത്ത് കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഈ വെളിപ്പെടുത്തല്‍. കസ്റ്റഡിയിൽ എടുത്തതിന്റെ രണ്ടാം ദിവസമാണ് കസ്റ്റംസ് മർദ്ദിച്ചതെന്ന് അർജ്ജുൻ പറഞ്ഞു.കസ്റ്റംസ് ഓഫീസ് കെട്ടിടത്തില്‍ അഞ്ചാം നിലയിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് മര്‍ദിച്ചതെന്നും അര്‍ജുന്‍ ആരോപിച്ചിരുന്നു.സംഭവം മെഡിക്കൽ പരിശോധനാ സമയത്ത് ഡോക്ടർമാരെ അറിയിച്ചുവെന്നും അർജ്ജുൻ കോടതിയിൽ വ്യക്തമാക്കി.സംഭവത്തിൽ ഏഴ് ദിവസം കൂടി അർജ്ജുനെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാൽ കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി.കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണം എന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കസ്റ്റംസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.കസ്റ്റംസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന അര്‍ജുന്റെ പരാമര്‍ശമാണ് കസ്റ്റംസിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയായത്. അതിനിടെ അർജ്ജുന്റെ ആദ്യ മൊഴി കള്ളമാണെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഭാര്യയുടെ അമ്മ സഹായിച്ചെന്ന മൊഴി കള്ളമാണ്.ഭാര്യയുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഭാര്യ അമല നല്‍കിയ മൊഴി. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായവും നല്‍കിട്ടില്ലെന്നാണ് അമലയുടെ പ്രതികരണം എന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. ടിപി വധക്കേസ് പ്രതി കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും സംരക്ഷണം അർജ്ജുന് ലഭിച്ചു. സ്വർണക്കടത്തിന്റെ രക്ഷാധികാരികൾ കൊടി സുനിയും ഷാഫിയുമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് ഇലക്‌ട്രോണിക് തെളിവുകള്‍ കിട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന ഗുരുതരമായ ആരോപണവും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിക്കുന്നുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; രണ്ട് കിലോ സ്വർണ്ണവുമായി മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്2.198 കിലോ സ്വർണ്ണവുമായി മലപ്പുറം സ്വദേശി കസ്റ്റഡിയിലായി.കടുങ്ങൂത്ത് സ്വദേശി റഷീദാണ് പിടിയിലായത്.മിശ്രിത രൂപത്തിലായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാലുകളില്‍ കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണം. ബഹറിനില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.വിമാനത്താവളം വഴിയുള്ള നിരന്തരമായ സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് നിത്യസംഭവമാകുന്ന സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും;കോടതിയിൽ ഹാജരാക്കും
കൊച്ചി:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.അർജുനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യലിനായി ഹാജരായ അർജുന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടുതൽ അന്വേഷണത്തിനായി അർജുനെ കസ്റ്റംസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേസിൽ തെളിവെടുപ്പും, ചോദ്യം ചെയ്യലും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അർജുനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്.ഇന്നലെ അർജുന്റെ ഭാര്യ അമലയെ ചോദ്യം ചെയ്തിരുന്നു. അർജുന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അമലയിൽ നിന്നും പ്രധാനമായും ചോദിച്ചറിഞ്ഞത്. ഇതിനിടെ അർജുൻ ആയങ്കിയുടെ മറ്റൊരു കാർ കാസർകോട് നിന്നും കണ്ടെടുത്തിട്ടുണ്ട്. സ്വർണക്കടത്തിന് അകമ്പടി പോയ ഈ കാറിന്റെ ഉടമയെയും, വാഹനമോടിച്ച ആളെയും ചോദ്യം ചെയ്യും.
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും തീരുമാനിക്കാനുള്ള അവലോകന യോഗം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും തീരുമാനിക്കാനുള്ള അവലോകന യോഗം ഇന്ന് ചേരും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടര്‍മാരും പങ്കെടുക്കും.സംസ്ഥാനത്തെ നിലവിലെ കൊറോണ സാഹചര്യവും വിലയിരുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാകും ഓരോ മേഖലയിലെയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 88 പ്രദേശങ്ങളില്‍ 18 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും നിലപാട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ നല്ലൊരു ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇതേപടി തുടരാനാണ് സാദ്ധ്യത. സംസ്ഥാനത്തെ കൊറോണ സാഹചര്യവും ഇളവുകൾ സംബന്ധിച്ചും തീരുമാനമെടുക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. യോഗത്തിൽ നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വടക്കൻ ജില്ലകളിലാണ്. അതിനാൽ വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രിയാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ തന്നെ സര്‍വ്വീസ് റൈഫിളില്‍ നിന്നുമാണ് വെടിയേറ്റിരിക്കുന്നത്.സ്വയം വെടിവെച്ച് മരിച്ചതാണെന്ന് പോലീസ് പറഞ്ഞു. വാതുരുത്തിയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാരനായിരുന്നു. മൃതദേഹം ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റി.പോസ്റ്റു മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.സംഭവത്തില്‍ നാവിസ സേനയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അസ്വാഭിക മരണത്തിന് ലോക്കല്‍ പോലിസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പാലത്തായി പീഡനകേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതിക്കെരെ ശാസ്ത്രീയ തെളിവുകള്‍
കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡി.വൈ.എസ്.പി രത്‌നകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ആദ്യം പാനൂര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് മാര്‍ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പിച്ചപ്പോള്‍ പോക്‌സോ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് രണ്ടു വനിത ഐ പി എസ് ഓഫിസര്‍മാരെ ഉള്‍പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഇവരുള്‍പ്പെട്ട സംഘം ഹൈകോടതിയില്‍ നല്‍കിയ റിപോര്‍ട്, ഇരയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നായിരുന്നു.പൊലീസ് കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. കേസിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഐ ജി ശ്രീജിത്തിനെ ഹൈകോടതി ഇടപ്പെട്ട് മാറ്റിയിരുന്നു. ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമര്‍പിച്ച ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇയാള്‍ സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍വെച്ചു തന്നെ അറസ്റ്റുചെയ്തത്.