മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച്‌ വ്യാപാരികൾ;ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

keralanews traders demands to open all shop talk with cm today

തിരുവനന്തപുരം:നാളെ മുതൽ സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ച്‌ വ്യാപാരികൾ.നാളെ മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം. ശനിയും ഞായറും മാത്രം അടച്ചിട്ടതുകൊണ്ട് കൊവിഡ് വ്യാപനം കുറഞ്ഞത് അറിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.ഇടവേളകളില്ലാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് സിപിഐഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലും വ്യാപാരികള്‍ ഇന്ന് പ്രതിഷേധിക്കാണ് തീരുമാനിച്ചിട്ടുള്ളത്. കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് വ്യാപാരി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

കോഴിക്കോട് കുറ്റ്യാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

keralanews three killed when bike collided in kozhikkode kuttiadi

കോഴിക്കോട്:കുറ്റിയാടിക്ക് സമീപം വേളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. റഹീസ്, അബ്ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.ഇരു ഭാഗങ്ങളില്‍ നിന്നും നേര്‍ക്കുനേര്‍ എത്തിയ ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.അമിത വേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത്​ ഇന്ന് 14,539 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;124 മരണം;ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10.46; 10,331 പേര്‍ക്ക്​ രോഗമുക്​തി

keralanews 14539 covid cases confirmed in the state today 124 deaths 10331 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂര്‍ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂര്‍ 818, ആലപ്പുഴ 850, കോട്ടയം 774, കാസര്‍ഗോഡ് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കാസര്‍ഗോഡ് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂര്‍ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 10,331 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂര്‍ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂര്‍ 631, കാസര്‍ഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്.ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക വൈറസ്ബാധ സ്ഥിരീകരിച്ചു

keralanews zika confirmed in doctor in thiruvananthapuram private hospital

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക വൈറസ്ബാധ സ്ഥിരീകരിച്ചു.കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചത്. കോവിഡ് 19 ന് പിന്നാലെ സിക വൈറസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഈഡിസ് കൊതുകുകള്‍ മൂലമാണ് പ്രധാനമായും സിക വൈറസ് പകരുന്നത്. ഈഡിസ് കൊതുകുകളില്‍ നിന്നും രക്ഷനേടുകയെന്നതാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നും, ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, ഫ്രിഡ്ജിന്‍റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയവയാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങൾ ഉള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു.

ഇടമലക്കുടിയിൽ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു;രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ആദ്യം

keralanews corona confirmed in two persons in idamalakkudi

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും, ഇഡ്ഡലിപ്പാറ ഊരിലെ 24കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം 40കാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 24 കാരനും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നരവർഷക്കാലത്തിനിടെ ആദ്യമായാണ് ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിക്കുന്നത്. ഇടമലക്കുടിയിൽ കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് അധികൃതർ സ്വീകരിച്ചു പോരുന്നത്. പുറത്തുനിന്നും എത്തുന്നവരെ പരിശോധിച്ച ശേഷം മാത്രമാണ് പഞ്ചായത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക. പഞ്ചായത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ആളുകളുടെ അനാവശ്യയാത്രകൾ തടഞ്ഞിരുന്നു. അതീവ ശ്രദ്ധചെലുത്തിയിട്ടും എങ്ങിനെ രോഗബാധയുണ്ടായി എന്ന കാര്യം അധികൃതർ പരിശോധിച്ചുവരികയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ ബ്ലോഗർ സുജിത് ഭക്തൻ ഇടുക്കി എംപിക്കൊപ്പം ഇടമലക്കുടിയിൽ എത്തിയതും വിവാദമായിരുന്നു.

ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടുമണി വരെ നീട്ടി;അഞ്ച് ദിവസവും ബാങ്ക് ഇടപാടുകള്‍

keralanews more concessions on lockdown working hours of the shops were extended to 8 pm bank transactions for five days

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായി.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.ബാങ്കുകള്‍ ഇനി എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇടപാട് അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. ഇനി എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് ബാങ്കിലെത്താനും ഇടപാടുകള്‍ നടത്താനും സാധിക്കും. കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കും. ‘എ’, ‘ബി’, ‘സി’ കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കാം.ട്രിപ്പ്ള്‍ ലോക്ഡൗണ്‍ ഉള്ള ഡി കാറ്റഗറി സ്ഥലങ്ങളിലും കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച വിശദ നിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടില്ല.ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്.

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു; എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടം

keralanews monsoon intensifies in the state extensive damage in ernakulam idukki and kottayam districts

എറണാകുളം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ശക്തമായ മഴയിലും ചുഴലിക്കാറ്റിലും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റാണ് പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം വരുത്തിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.എറണാകുളം ജില്ലയിലെ തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശത്തെ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ പലതും കടപുഴകി വീണു. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.ഇടുക്കിയിൽ പടിഞ്ഞാറേ കോടിക്കുളത്ത് കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകൾക്ക് മുകളിൽ മരം ഒടിഞ്ഞുവീണു. കൂടാതെ മരം റോഡിലേക്ക് വീണ് ഗതാഗതവും തടസപ്പെട്ടിരുന്നു.കോട്ടയത്ത് രാമപുരം മേതിരിയിലും ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായി. ആറ് വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചരയോടു കൂടിയാണ് ഇവിടെ കാറ്റ് വീശിയത്. മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയുടെ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.അടുത്ത മൂന്നു മണിക്കൂറില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.കേരള തീരത്തു നിന്നും വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും, നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജ്ജുൻ ആയങ്കിയടക്കമുള്ള പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റഡിയിൽ

keralanews karipur gold smuggling case two persons who gave sim cards to the accused are in custody

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയടക്കമുള്ള പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ.പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.അതേസമയം മുഖ്യപ്രതി അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഇന്നലെ ഹാജരാകാന്‍ ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഹാജരാകാമെന്ന് ഷാഫി കസ്ടറ്റംസിനെ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് അവലോകനയോഗം ഇന്ന്;പെരുന്നാള്‍ പ്രമാണിച്ച്‌ കൂടുതൽ ഇളവുകൾ നൽകിയേക്കും

keralanews covid review meeting led by cm today may give more concessions cosidering perunnal

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി ഡല്‍ഹിയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.പെരുന്നാള്‍ പ്രമാണിച്ച്‌ എല്ലാ ദിവസങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. കടകള്‍ക്ക് വൈകുന്നേരം അടയ്ക്കേണ്ട സമയവും നീട്ടിനല്‍കിയേക്കും. ടി പി ആര്‍ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങള്‍ എന്നുമാണ് വിദഗ്ദ്ധസമിതി നിര്‍ദേശിച്ചത്. കടകള്‍ തുറക്കുന്നത് ചില ദിവസങ്ങളില്‍ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ദ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. തുറക്കുന്ന ദിവസങ്ങളില്‍ വലിയ തിരക്കാണ് കടകളില്‍ അനുഭവപ്പെടുന്നത്. ഇന്നലെ മിഠായിത്തെരുവിലടക്കം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ വ്യാപാരികള്‍ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്‌ദ്ധ സമിതി ഉന്നയിച്ചതും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇതിനുശേഷമാകും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.വാരാന്ത്യ ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തത്ക്കാലം തുടര്‍ന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല.വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്‌ദ്ധ സമിതി ഉന്നയിച്ചതും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇതിനുശേഷമാകും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.മേയ് എട്ടിനാണ് സംസ്ഥാനത്ത് രണ്ടാംഘട്ട സമ്പൂർണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. കൊവിഡ് രണ്ടാംതരംഗത്തിലെ ലോക്ക്ഡൗണില്‍ രണ്ട് മാസത്തിനിടെ ഒരിക്കല്‍ പോലും ഇളവ് കിട്ടാത്ത നിരവധി പഞ്ചായത്തുകളുണ്ട്. നിയന്ത്രണം പ്രാദേശിക തലത്തിലേക്ക് മാറിയതോടെ പല പഞ്ചായത്തുകളും അറുപത് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;100 മരണം; 11,447 പേർക്ക് രോഗമുക്തി

keralanews 7798 corona cases confimed in the state today 100 death 11447 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസർഗോഡ് 553, കണ്ണൂർ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 1085, കോഴിക്കോട് 743, കൊല്ലം 768, മലപ്പുറം 705, തിരുവനന്തപുരം 595, പാലക്കാട് 388, ആലപ്പുഴ 575, എറണാകുളം 564, കാസർഗോഡ് 543, കണ്ണൂർ 447, കോട്ടയം 337, പത്തനംതിട്ട 196, വയനാട് 130, ഇടുക്കി 126 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.34 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, എറണാകുളം 6, കാസർഗോഡ് 5, വയനാട് 4, കൊല്ലം 3, പത്തനംതിട്ട, തൃശൂർ, പാലക്കാട് 2 വീതം, തിരുവനന്തപുരം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,447 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 1177, പത്തനംതിട്ട 359, ആലപ്പുഴ 669, കോട്ടയം 506, ഇടുക്കി 227, എറണാകുളം 1046, തൃശൂർ 1222, പാലക്കാട് 1023, മലപ്പുറം 1485, കോഴിക്കോട് 1378, വയനാട് 282, കണ്ണൂർ 578, കാസർഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തി നേടിയത്. ടി.പി.ആർ. 5ന് താഴെയുള്ള 86, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആർ. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.