ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് ബത്തേരിയില്‍വെച്ച്‌ 25 ലക്ഷംരൂപകൂടി കോഴനല്‍കി;പ്രസീത അഴീക്കോടിന്റെ മൊഴി പുറത്ത്

keralanews bjp president k surendran give 25lakh rupees to c k janu statement of praseetha azhikode is out

കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് ബത്തേരിയില്‍വെച്ച്‌ 25 ലക്ഷംരൂപ കൂടി കോഴ നല്‍കിയതായി മൊഴി.വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ മാര്‍ച്ച്‌ 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്റ്റേയില്‍വെച്ചാണ് പണം കൈമാറിയതെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന് മൊഴി നല്‍കിയത്. പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയില്‍ പണം നല്‍കിയത്.പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊഴാറ, കോ ഓര്‍ഡിനേറ്റര്‍ ബിജു അയ്യപ്പന്‍ എന്നിവരും മുറിയിലുണ്ടായിരുന്നു.പണംകൈമാറുന്നതിന്റെ തലേന്ന് 25 ലക്ഷം ശരിയാക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ ഫോണില്‍ തന്നെ വിളിച്ചറിയിച്ചതായും പ്രസീത പറഞ്ഞു. പണം കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളാരായാന്‍ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്‍ മൂന്ന് തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലന്നും ഗണേശ്ജി ആരാണെന്ന് സി കെ ജാനുവിന് അറിയില്ലേയെന്ന നീരസവും സുരേന്ദ്രന്‍ പ്രകടമാക്കിയതായും പ്രസീത പറഞ്ഞു. മാര്‍ച്ച്‌ ഏഴിന് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ കെ സുരേന്ദ്രന്‍ ജാനുവിന് 10 ലക്ഷംരൂപ കൈമാറിയതായി പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.അതേസമയം തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ലെന്നും പ്രസീത വ്യക്തമാക്കി. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെയുണ്ടെന്നും അവര്‍ പറഞ്ഞു. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;141 മരണം;11,730 പേർക്ക് രോഗമുക്തി

keralanews 12617 covid cases confirmed in the state today 141 deaths 11730 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ശതമാനം ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1542, കൊല്ലം 1516, എറണാകുളം 1454, തിരുവനന്തപുരം 1251, തൃശൂര്‍ 1288, പാലക്കാട് 670, കോഴിക്കോട് 805, ആലപ്പുഴ 734, കോട്ടയം 583, കണ്ണൂര്‍ 524, പത്തനംതിട്ട 426, കാസര്‍ഗോഡ് 416, ഇടുക്കി 256, വയനാട് 254 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, കാസര്‍ഗോഡ് 10, എറണാകുളം, തൃശൂര്‍ 9 വീതം, പത്തനംതിട്ട 6, കൊല്ലം, പാലക്കാട്, വയനാട് 5 വീതം, തിരുവനന്തപുരം 4, ഇടുക്കി 2, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1212, കൊല്ലം 1032, പത്തനംതിട്ട 526, ആലപ്പുഴ 1043, കോട്ടയം 716, ഇടുക്കി 573, എറണാകുളം 1021, തൃശൂര്‍ 1272, പാലക്കാട് 1391, മലപ്പുറം 1016, കോഴിക്കോട് 992, വയനാട് 235, കണ്ണൂര്‍ 322, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍ 8ന് താഴെയുള്ള 178, ടിപിആര്‍ 20നും ഇടയ്ക്കുള്ള 633, ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആര്‍ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകളില്ല; നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം

keralanews no more concessions on lockdown in the state restrictions decided to continue for one more week

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകളില്ല.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചത്. ഒരാഴ്ചകൂടി നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനും യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനും സാധ്യതയുണ്ട്. നിലവിൽ ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിനെ പോലീസും ആരോഗ്യവകുപ്പും എതിർത്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം.

വി​സ്മ​യ​യു​ടെ മ​ര​ണം; ഭ​ര്‍​ത്താ​വ് കിരൺ കുമാറിനെ സസ്‌പെൻഡ് ചെയ്തു

keralanews death of vismaya husband kiran kumar suspended

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെ സസ്‌പെൻഡ് ചെയ്തു.അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു.അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ കിരണിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ ഇനിയും തുടങ്ങുമെന്നും ഡിജിപി അറിയിച്ചു.

തലശ്ശേരി കുന്നോത്ത്പറമ്പിൽ നാല് നാടന്‍ ബോംബുകള്‍ പിടികൂടി

keralanews bomb seized from thalasseri kunnothuparamba

കണ്ണൂർ: തലശ്ശേരി കുന്നോത്ത്പറമ്പിൽ നാല് നാടന്‍ ബോംബുകള്‍ പിടികൂടി.പൊയിലൂര്‍ തൂവക്കുന്ന്റോഡില്‍ തട്ടില്‍പീടികക്ക് സമീപത്തെ വീട്ടുപറമ്പിൽ നിന്നാണ് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. ചൊവ്വാഴ്‌ച്ച രാവിലെ പത്തരയോടെയാണ് സംഭവം.കൊളവല്ലൂര്‍ ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡ് എസ്‌ഐ എം.സി ജിയാസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണന്‍, സനല്‍, ഡോഗ് സ്‌ക്വാഡ് സി.പി.ഒ രതീഷ് ബാബു എന്നിവര്‍ പൊലീസ് ഡോഗ് ലൗലിയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.കസ്റ്റഡിയിലെടുത്ത ബോംബുകള്‍ ബോംബ് സ്‌ക്വാഡ് സംഘം നിര്‍വീര്യമാക്കിയിട്ടുണ്ട്.

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍കുമാര്‍ അറസ്റ്റില്‍

keralanews death of vismaya husband kiran kumar arrested

കൊല്ലം:കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യാ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തു.ഗാര്‍ഹിക പീഡനം, സ്ത്രീപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്.വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി.വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്‍ദിച്ചിട്ടില്ലെന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്‍കി.തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മകളെ ഭര്‍ത്താവ് കിരണ്‍കുമാര്‍ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് പിതാവിന്റെയും സഹോദരന്റെയും ആരോപണം.  തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭര്‍തൃവീട്ടുകാര്‍ പറയുന്നു.കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ ജോലി നോക്കുന്ന കിരണ്‍കുമാറും പന്തളം മന്നം ആയുര്‍വേദ കോളജിലെ ബിഎഎംഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി വിസ്മയയും ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്.

കൊല്ലം സംഭവത്തിന് പിന്നാലെ വിഴിഞ്ഞത്തും യുവതി തീ കൊളുത്തി മരിച്ച നിലയില്‍; വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

keralanews woman burnt to death in vizhinjam after kollam incident husband arrested trying to escape when police arrived

തിരുവനന്തപുരം:വിഴിഞ്ഞത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്‍ചനയെയാണ് (24) മരിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷ് ചൊവ്വാഴ്ച രാവിലെയോടെ പൊലീസ് പിടിയിലായി.തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടില്‍ വച്ചാണ് അര്‍ചനയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപ്പെടുകയും ചെയ്തു.ഇയാളെ പിന്നീട് ചൊവ്വാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. അര്‍ചനയുടേതും സുരേഷിന്‍റേതും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അര്‍ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിഴിഞ്ഞം പയറ്റുവിളയില്‍ വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു ഇരുവരും. എന്നാല്‍ ഇരുവരും തമ്മില്‍ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.ഭ‍ര്‍ത്താവ് സുരേഷിനെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

കോവിഡ് നിയന്ത്രണം; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

keralanews more concessions in covid restrictions announced today

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകനയോഗത്തില്‍ ഇളവുകള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് പത്തില്‍ താഴെ എത്തിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ബസ് സര്‍വീസ് അടക്കം അന്തര്‍ജില്ലാ യാത്രകള്‍ക്ക് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം യോഗം പരിഗണിക്കും.കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയം നീട്ടാന്‍ സാധ്യതയുണ്ട്. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

keralanews famous poet and lyricist poovachal khader passed away

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍(73) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാ അത്ത് പള്ളിയില്‍ നടക്കും.1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. ഭാര്യ- ആമിന, മക്കള്‍- തുഷാര, പ്രസൂന. 1972 -ല്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദര്‍ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചു. 400ലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു. പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, ചാമരം, ചൂള, തകര, സന്ദര്‍ഭം, കായലും കയറും, ദശരഥം, താളവട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ശ്രദ്ധ നേടി.മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. ശര റാന്തല്‍ തിരി താഴും.., ഏതോ ജന്മ കല്പനയില്‍.., പൂ മാനമേ.., നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ…, തുടങ്ങി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.

കൊവിഡ് 19ന്റെ പുതിയ വകഭേദം ഡെല്‍റ്റ് പ്ലസ് കേരളത്തിലും; സ്ഥിരീകരിച്ചത് പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍

All you need to know about the new Coronavirus strain. (photo:ianslife)
All you need to know about the new Coronavirus strain. (photo:ianslife)

 

പത്തനംതിട്ട: കൊവിഡ് 19ന്റെ ഡെല്‍റ്റ് പ്ലസ് വേരിയന്റ് കേരളത്തിലും സ്ഥിരീകരിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ നിന്നുള്ള നാല് വയസുള്ള ആണ്‍കുട്ടിയില്‍ പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പറഞ്ഞു.സി‌എസ്‌ഐ‌ആര്‍-ഐ‌ജി‌ഐ‌ബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ന്യൂഡല്‍ഹി) ല്‍ നടത്തിയ സാമ്പിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്.രണ്ട് ജില്ലകളിലെ രോഗബാധിത പ്രദേശങ്ങളില്‍ വേരിയന്‍റ് വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാല് വയസുകാരന്‍ ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്‌.പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തില്‍, കുട്ടി താമസിക്കുന്ന ലോക്കല്‍ ബോഡി വാര്‍ഡ് ഇപ്പോള്‍ ഒരു വലിയ കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വാര്‍ഡില്‍ 18.42% ആണ്.