സംസ്ഥാന‍ത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍‍ നല്കാൻ തീരുമാനം

keralanews decision to give covid vaccine to all above 18 years of age in the state

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കി.കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്.എന്നാൽ 18 കഴിഞ്ഞ രോഗബാധിതര്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും.അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതില്‍ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സജ്ജമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.നിലവില്‍ ആരോഗ്യവകുപ്പ് അവസാനം പുറത്തു വിട്ട കണക്കനുസരിച്ച്‌ സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രണ്ട് ഡോസും എടുത്തവര്‍ 15 ലക്ഷത്തിന് മുകളിലാണ്. പ്രതിദിനം 2.5 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നാം തരംഗത്തിന്റേയും ഡെല്‍റ്റ പ്ലസ് വൈറസിന്റേയും വ്യാപന സാധ്യത കൂടി പരിഗണിച്ചാണിത്.

രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു

keralanews two kottayam natives died when jeep collided with lorry in ramanattukara

കോഴിക്കോട്: രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ദേശീയപാതയില്‍ രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്.കോഴിക്കോട് ഭാഗത്തു നിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലകഴിഞ്ഞ ആഴ്ചയും രാമനാട്ടുകരയിൽ ലോറിയുമായി കൂട്ടിയിടിച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സംഭവത്തിൽ ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. സ്വർണക്കടത്ത് സംഘത്തിലെ അംഗങ്ങളായിരുന്നു ഇവരെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായിരുന്നു..

വടകരയെ ഞെട്ടിച്ച പീഡനക്കേസിൽ പ്രതികൾ അഴിക്കുള്ളിലേക്ക്; പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍

keralanews former cpm leaders arrested for raping party member in vadakara

വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍.മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആയിരുന്ന ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജും ഡിവൈഎഫ്‌ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി. ലിജീഷും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്ബാകെയാണ് യുവതി മൊഴിനല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി. പീഡനം നടന്ന വീട്ടിലെത്തിയും പൊലീസ് തെളിവുകള്‍ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച്‌ യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച്‌ കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്നാരോപിച്ച്‌ യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്.അതിനിടെ പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ വ്യക്തമാക്കി. പരാതി നല്‍കും മുന്‍പേ പാര്‍ട്ടി ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും പരാതിക്കാരിക്കു പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ജനാധിപത്യ മഹിള അസോസിയേഷന്‍ അറിയിച്ചു. പ്രതികളെ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയാ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ എംഎല്‍എ. കെ.കെ. രമ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് ലിജീഷ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലിജീഷ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് സംഭവം ഒതുക്കിത്തീർക്കാനും ശ്രമമുണ്ടായി.മാനസികമായി തകര്‍ന്നുപോയ യുവതി ഭര്‍ത്താവിനോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് സംഭവം വീവാദമായത്.

കോവിഡ് കേസുകള്‍ കുറയുന്നില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം

keralanews covid cases are not declining decision to tighten restrictions in the state

തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതൽ 15 വരെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഇത് പ്രകാരം ടിപിആർ 5 ന് താഴെയുളള തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമായിരിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത്.ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്.വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക‍്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പതിവു പോലെ തുടരും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.ലോക് ഡൗൺ ഇളവുകൾ നൽകിയതിന് പിന്നാലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 13 ശതമാനത്തിന് മുകളിലാണ് ജില്ലകളിലെ ടിപിആർ.

കരിപ്പൂർ സ്വർണ്ണക്കടത്ത് വിവാദം;അര്‍ജുന്‍ ആയങ്കിക്ക് കാര്‍ നല്‍കിയ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ പുറത്താക്കി

keralanews karipur gold smuggling controversy dyfiI regional secretary who give car to arjun ayanki expelled from party

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ പോലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് കാര്‍ നല്‍കിയ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ പുറത്താക്കി.ചെമ്പിലോട് മേഖലാ സെക്രട്ടറിയായ സി.സജേഷിനെയാണ് ഡി.വൈ.എഫ്.ഐ പുറത്താക്കിയത്.സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.സജേഷിനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി എം. ഷാജര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.പകല്‍ മുഴുവന്‍ ഫെയ്‌സ്ബുക്കിലും, രാത്രി കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’. കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ടെന്നും കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാജര്‍ ഫേസ്ബുക്കില്‍ അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66; 11,124 പേർക്ക് രോഗമുക്തി

keralanews 12118 covid cases confirmed in the state today 11124 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,118 പേർക്ക് കൊറോണസ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂർ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസർഗോഡ് 577, കോട്ടയം 550, കണ്ണൂർ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂർ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസർഗോഡ് 568, കോട്ടയം 519, കണ്ണൂർ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസർഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം, തൃശൂർ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂർ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂർ 460, കാസർഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ. അടിസ്ഥാനമാക്കി പരിശോധനയും വർധിപ്പിക്കുന്നതാണ്.

ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃമാതാവും രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ

keralanews incident of unni p devs wife priyanka commits suicide shantamma mother in law and wife of rajan p dev absconding

തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകനും സിനിമാ നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവും രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിലെന്ന് പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പൊലീസ് പറയുന്നത്. ഉണ്ണി പി ദേവ് ഒന്നാം പ്രതിയായ കേസില്‍ ശാന്ത രണ്ടാം പ്രതിയാണ്.കോവിഡിന്റെ പേരില്‍ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതികൾ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച്‌ പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് പോസിറ്റീവ് ആയതിനാൽ ശാന്തമ്മയെ അറസ്റ്റ് ചെയ്തിരുന്നില്ല.ഇന്ന് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് ശാന്ത ഒളിവിലാണെന്ന് പൊലീസിന് മനസിലാകുന്നത്.പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. പ്രിയങ്കയുടെ പരിക്കുകള്‍ സംബന്ധിച്ച വീഡിയോയും പുറത്തു വന്നിരുന്നു.പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകള്‍ കുടുംബാംഗങ്ങള്‍ നേരത്തെ പൊലീസിനു കൈമാറിയിരുന്നു. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്. പരസ്പ്പരം ഇഷ്ട്ടത്തിലായിരുന്ന ഉണ്ണിയും പ്രിയങ്കയും  2019 നവംബര്‍ 21 നാണു ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായത്.വിവാഹസമയത്ത് 30 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചു. ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാനും മറ്റും പ്രിയങ്കയുടെ കുടുംബം പല തവണയായി പണം നല്‍കുകയും ചെയ്തു. പക്ഷേ, പിന്നീടും ഉണ്ണി പണം ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടര്‍ന്നതായാണ് പ്രിയങ്കയുടെ വീട്ടുകാരുടെ മൊഴി.അതിനിടെ പ്രിയങ്ക മരിച്ചിട്ട് 47 ദിവസമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ആരോപിച്ച്‌ പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു രംഗത്ത് വന്നു.  ഇത്രയും കാലമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാത്തത് കേസ് അട്ടിമറിക്കാനാണോ എന്ന ആശങ്കയിലാണ് പ്രിയങ്കയുടെ കുടുംബം.കഴിഞ്ഞ മാസം 12 നാണ് പ്രിയങ്കയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

കൂത്തുപറമ്പിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

keralanews eleven year old boy found hanging in koothuparamba

കണ്ണൂർ: കൂത്തുപറമ്പിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി പന്ത്രണ്ടാംമൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും മകനായ അജയ് കൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുകാരോട് വഴക്കുണ്ടാക്കി റൂമിലേയ്ക്ക് പോയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റൂമില്‍ വാതിലടച്ച്‌ ഇരിക്കുകയായിരുന്നു. പിന്നീടാണ് മുറിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ രണ്ട്​ യുവതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

keralanews newborn baby abandoned in pile of leaves deadbodies of two young women who went missing after being called in for questioning by the police

കൊല്ലം: കരിയിലക്കൂനയിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ മാതാവ് രേഷ്മ റിമാന്‍ഡിലാണ്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദര ഭാര്യയാണ് ആര്യ (25). വിഷ്ണുവിന്റെ സഹോദരിയാണ് ഗ്രീഷ്മ (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ധീന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത്തിക്കര ഭാഗത്ത് വെച്ച്‌ ഫോണ്‍ ഓഫായതായി കണ്ടെത്തി. നിരീക്ഷണ ക്യാമറകളില്‍നിന്ന് ഇവര്‍ ഇത്തിക്കരയെത്തിയതായും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിന് പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചക്ക് വീട്ടില്‍ ആത്മഹത്യകുറിപ്പ് എഴുതിവെച്ച്‌ ഇരുവരും വീടുവിട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേവനകോണം തച്ചകോട്ട് വീട്ടില്‍ രഞ്ജിത്താണ് ആര്യയുടെ ഭര്‍ത്താവ്. മേവനകോണം രേഷ്മ ഭവനില്‍ രജിതയുടെയും രാധാകൃഷ്ണന്‍ നായരുടെയും മകളാണ് ഗ്രീഷ്മ. ആര്യക്ക് ഒരു ആണ്‍കുഞ്ഞുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ

keralanews complete lockdown in the state today and tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് നാളെയും അനുമതി നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്.ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആ‍ർടിസി പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. ക്ഷേത്രങ്ങൾ തുറന്ന് നിത്യപൂജകൾ നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും.