ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എഞ്ചിന്‍ തട്ടി മരിച്ചു

keralanews trackman died when engine hits during track inspection

തൃശ്ശൂര്‍: ട്രാക്ക് പരിശോധനയ്ക്കിടെ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ട്രാക്ക് മാൻ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു. ഹര്‍ഷ കുമാര്‍(40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി വിനീഷ് (33) പരിക്കേറ്റ് ചികിത്സയിലാണ്. രാത്രിയില്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ പിന്നിലൂടെ എത്തിയ എൻജിൻ ഇടിച്ച്‌ തെറിപ്പിച്ചത്.മഴ മൂലം ട്രാക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. സ്‌റ്റേഷനില്‍ നിന്നും രാജധാനി എക്‌സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത് കണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറി. എന്നാല്‍ ഈ സമയം ഒല്ലൂര്‍ ഭാഗത്തു നിന്നും എന്‍ജിന്‍ വരുന്ന വിവരം അറിഞ്ഞില്ല. ഹർഷൻ കുമാർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വിനീഷിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലത്ത് ഷോക്കേറ്റ് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

keralanews three people including couple died of electric shock in kollam

കൊല്ലം:കൊല്ലം പ്രാക്കുളത്ത് ഷോക്കേറ്റ് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.ദമ്പതികളായ സന്തോഷ് (48) ഭാര്യ റംല (40) അയൽവാസി ശ്യാം കുമാർ (35) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കുന്നതിനിടെ ആദ്യം റംലയ്ക്കാണ് ഷോക്കേറ്റത്. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് ഷോക്കേറ്റത്. ഇരുവരുടെയും ബഹളം കേട്ടാണ് അയൽവാസിയായ ശ്യാം കുമാർ വീട്ടിലേക്ക് എത്തിയത്. ഇവരെ രക്ഷിക്കുന്നതിനിടെ ശ്യാമിനും ഷോക്കേൽക്കുകയായിരുന്നു.ഇവരിൽ രണ്ട് പേരുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കും, ഒരാളുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

16ന് ശേഷം സംസ്ഥാനത്ത് ലോക്ഡൗൺ രീതിയിൽ മാറ്റം വരുത്തും; രോഗവ്യാപന തീവ്രതയനുസരിച്ച്‌ നിയന്ത്രണങ്ങള്‍;മുഖ്യമന്ത്രി

keralanews lockdown system will be changed in the state after 16 controls according to the severity of the disease

തിരുവനന്തപുരം: സംസ്ഥാനത്ത് 16ന് ശേഷം ലോക്ഡൗൺ രീതിയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച്‌ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.’ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണില്‍ മാറ്റം വരുത്തും. സംസ്ഥാനത്താകെ ഒരേതരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അതിനു പകരം രോഗവ്യാപനത്തിന്‍റെ തീവ്രതക്കനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്’ -മുഖ്യമന്ത്രി പറഞ്ഞു.പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്‍റെ തോതനുസരിച്ച്‌ തരംതിരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിശോധന വര്‍ധിപ്പിക്കും. പുതിയ കാമ്ബയിന്‍ ആലോചിക്കുന്നുണ്ട്. വീടുകളില്‍ നിന്നാണ് രോഗം ഇപ്പോള്‍ പടരുന്നത്. അത് തടയാന്‍ മാര്‍ഗം സ്വീകരിക്കും.മരണസംഖ്യയുടെ വര്‍ധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരില്‍ അധികവും.പ്രമേഹം പോലുള്ള രോഗമുള്ളവര്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലര്‍ത്തിയ മികവാണ് മരണനിരക്ക് കുറയാന്‍ കാരണം. അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാന്‍ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പൊതുവെ പൂര്‍ണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുകളില്‍ തുടര്‍ന്നേക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെല്‍റ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്സീന്‍ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരില്‍ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്സീന്‍ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 161 മരണം;16,743 പേര്‍ രോഗമുക്തി നേടി

keralanews 7719 covid cases confirmed in the state today 161 deaths 16743 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ 518, കോഴിക്കോട് 466, കോട്ടയം 385, കണ്ണൂര്‍ 305, പത്തനംതിട്ട 314, കാസര്‍ഗോഡ് 320, ഇടുക്കി 165, വയനാട് 91 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.161 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരണം 11,342 ആയി.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 8, പത്തനംതിട്ട, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 5, പാലക്കാട്, വയനാട് 3 വീതം, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2289, കൊല്ലം 1976, പത്തനംതിട്ട 535, ആലപ്പുഴ 1141, കോട്ടയം 754, ഇടുക്കി 774, എറണാകുളം 1771, തൃശൂര്‍ 1147, പാലക്കാട് 1539, മലപ്പുറം 2286, കോഴിക്കോട് 1193, വയനാട് 228, കണ്ണൂര്‍ 661, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 881 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല; കള്ള് പാര്‍സല്‍ നല്‍കാന്‍ അനുമതി നൽകുമെന്നും മന്ത്രി എംവി ഗോവിന്ദന്‍

keralanews liquor stores will not open in the state minister mv govindan said that permission will given to issue toddy parcels

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച്‌ കൂടിയാലോചനകള്‍ നടക്കുന്നതേ. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാര്‍സല്‍ നല്‍കാന്‍ തീരുമാനിച്ചത്. മദ്യകടത്ത് തടയാന്‍ കര്‍ശന നടപടി എക്‌സൈസ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു.കശുമാങ്ങയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ ഉണ്ട്. കൂടുതല്‍ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവുകയുള്ളു. എന്നാല്‍ കശുവണ്ടി കര്‍ഷകരെ സഹായിക്കാന്‍ പറ്റുന്ന ഈ പദ്ധതി ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നീരക്ക് വേണ്ട പോലെ മാര്‍ക്കറ്റ് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ കേളകത്ത് ഒരു വയസ്സുകാരിയെ ക്രൂരമായി മർദിച്ചു; അമ്മയും കൂടെ താമസിക്കുന്ന യുവാവും അറസ്റ്റിൽ

keralanews one year old girl brutally beaten at kannur kelakam mother and young man living with her arrested

കണ്ണൂർ:കേളകം കണിച്ചാര്‍ ചെങ്ങോത്ത് ഒരു വയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും കൂടെ താമസിക്കുന്ന യുവാവും അറസ്റ്റിൽ. ചെങ്ങോംവിട്ടയത്ത് രമ്യ (24), ഒപ്പം താമസിക്കുന്ന കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍വീട്ടില്‍ രതീഷ് (39) എന്നിവരെയാണ് കേളകം പൊലീസ് അറസ്റ്റ് ചെയ്തത്.ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് അനുസരിച്ച്‌ കേസെടുത്തിട്ടുണ്ട്. രതീഷാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരെ കേസ്.ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖത്തും തലയിലും പരിക്കേറ്റ ഒരു വയസുകാരി അഞ്ജനയെ രമ്യയുടെ അമ്മയാണ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയില്‍ മര്‍ദ്ദനമേറ്റതാണെന്ന് മനസിലായ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിശദപരിശോധനയ്ക്ക് കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന മൂന്നു കുട്ടികളുടെ അമ്മയായ രമ്യയും ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രതീഷും മൂന്നാഴ്ച മുന്‍പാണ് ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. രമ്യയും കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായി അമ്മൂമ്മയുടെ മൊഴിയിലുണ്ട്. രതീഷ് സ്ഥലത്തില്ലാത്ത സമയത്ത്, മകള്‍ തന്നെ ഫോണ്‍ വിളിച്ച്‌ കുട്ടിയെ മര്‍ദിക്കുന്ന കാര്യം പറഞ്ഞതായി കുട്ടിയുടെ അമ്മൂമ്മ സുലോചന പറഞ്ഞു.രതീഷും രമ്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ച ശേഷം വാടക വീട്ടിലേക്ക് മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് രതീഷ്, കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായും രമ്യ കൂട്ടുനിന്നതായും പോലീസ് പറഞ്ഞു. ബാലനീതി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്.  ശരീരത്തില്‍ കാണുന്ന പരിക്കുകള്‍ക്ക് മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസില്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

സംസ്​കരിച്ച മൃതദേഹ അവശിഷ്​ടങ്ങള്‍ ബീച്ചില്‍ തള്ളിയതായി പരാതി; പയ്യാമ്പലത്ത് വീണ്ടും വിവാദം

keralanews complaint that cremated remains were dumped on the beach controversy again in payyampalam

കണ്ണൂർ:സംസ്കരിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ പയ്യാമ്പലം  ബീച്ചില്‍ തള്ളിയതായി പരാതി.ശ്മശാനത്തില്‍ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലിന്‍കഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബീച്ചില്‍ കുഴിയെടുത്ത് കുഴിച്ചുമൂടിയത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.ശനിയാഴ്ച രാത്രിയിലാണ് സംഭവമെന്നാണ് കരുതുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ശ്മശാനത്തിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. ബീച്ചില്‍ കുഴിയെടുത്ത് അതിലേക്ക് ടിപ്പറില്‍ അവശിഷ്ടങ്ങള്‍ കൊണ്ടുപോയിട്ടുവെന്നാണ് ആക്ഷേപം.കനത്തമഴയില്‍ മണല്‍ ഒഴുകിപ്പോയതോടെയാണ് എല്ലിന്‍കഷണങ്ങളും അവശിഷ്ടങ്ങളും പുറത്തുവന്നത്. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ബീച്ചില്‍ വലിയ കുഴി കണ്ടത്.തുടർന്ന് പരിശോധിച്ചപ്പോൾ അസ്ഥികള്‍ ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.വിവരമറിഞ്ഞ് പരിസരവാസികളും ഐ.ആര്‍.പി.സി, ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി.ശ്മശാനം കോർപറേഷന്റെ അധീനതയിലാണ്.ബീച്ച്‌ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലും.ടൂറിസ്റ്റ് കേന്ദ്രമായ ബീച്ചില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടേത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ സംസ്ക്കരിച്ചതിന്റെ അവശിഷ്ടങ്ങള്‍ കുഴിയെടുത്ത് നിക്ഷേപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഡി.ടി.പി.സി. ലോക്ഡൗണ്‍ കാരണം ഈ ഭാഗത്തേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. അതെല്ലാം മാറ്റിയ ശേഷമാണ് മണ്ണുമാന്തിയും ടിപ്പറും എത്തിച്ചതെന്നാണ് കരുതുന്നത്.കോര്‍പറേഷനുമായി ഒരുബന്ധവും ഇല്ലാത്ത സംഭവത്തില്‍ കോര്‍പറേഷന് മേല്‍ കെട്ടിവെച്ച്‌ പഴിചാരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ പറഞ്ഞു.മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി.കെ. രാഗേഷ്, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ഐ.ആര്‍.പി.സി ചെയര്‍മാന്‍ പി.എം. സാജിദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ലോക്ക്ഡൗണ്‍ ഇളവുകള്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം ഇന്ന്

keralanews lockdown concessions chief minister led review meeting today

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം ഇന്ന് വൈകീട്ട് ചേരും.നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗണ്‍. ഇതിനു ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന.ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഓട്ടോ, ടാക്സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്സലുകള്‍ അനുവദിക്കും.ഇതിനിടെ കൊച്ചിയിലും കൊല്ലത്തും വ്യാപാരികൾ ഇന്ന് കടയടപ്പുസമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.ലോക്ഡൗണിന്റെ പേരിൽ വ്യാപാരികളെ പോലീസ് അകാരണമായി ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഒരു വിഭാഗം ഹോട്ടലുടമകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു;11 ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

keralanews monsoon intensifies in the state yellow alert in 11 districts today

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു.11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ 11 ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കി.നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള, കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അതിനാല്‍ കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം നിരോധിച്ചു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.മലയോര മേഖലകളിലും അണക്കെട്ടുകളുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;171 മരണം; 18,172 പേർ രോഗമുക്തി നേടി

keralanews 13832 corona cases confirmed in the state today 1 deaths 18172 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,986 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2103, കൊല്ലം 1585, എറണാകുളം 1483, മലപ്പുറം 1380, പാലക്കാട് 935, തൃശൂർ 1305, കോഴിക്കോട് 901, ആലപ്പുഴ 909, കോട്ടയം 538, കാസർഗോഡ് 473, കണ്ണൂർ 397, പത്തനംതിട്ട 427, ഇടുക്കി 297, വയനാട് 253 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂർ 14 വീതം, പത്തനംതിട്ട 8, എറണാകുളം 7, തൃശൂർ 6, കൊല്ലം, പാലക്കാട് 4 വീതം, വയനാട് 3, കാസർഗോഡ് 2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2167, കൊല്ലം 1666, പത്തനംതിട്ട 688, ആലപ്പുഴ 1468, കോട്ടയം 259, ഇടുക്കി 314, എറണാകുളം 2718, തൃശൂർ 1263, പാലക്കാട് 2054, മലപ്പുറം 2921, കോഴിക്കോട് 1348, വയനാട് 285, കണ്ണൂർ 652, കാസർകോഡ് 369 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.