കൊവിഡ് വ്യാപനം; പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ 10 ദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല

OLYMPUS DIGITAL CAMERA
OLYMPUS DIGITAL CAMERA

 

കണ്ണൂർ:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ പത്തുദിവസത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.പറശ്ശിനി മടപ്പുരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും സമാനമായി മടപ്പുരയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അന്ന് ചടങ്ങുകള്‍ മാത്രമാണ് നടന്നത്. സമാനമായ രീതിയില്‍ ചടങ്ങുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക.ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി മടപ്പുര സ്ഥിതി ചെയ്യുന്ന പ്രദേശത്തും തൊട്ടടുത്തുള്ള വാര്‍ഡുകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇത് കണക്കിലെടുത്തതാണ് നാളെ മുതല്‍ ഭക്തരെ മടപ്പുരയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്.

പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

keralanews psc exams postponed

തിരുവനന്തപുരം:ഏപ്രില്‍ 30 വരെയുളള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു.കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവച്ചിട്ടുണ്ട്.വിവിധ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് വ്യാപനം;വിദേശത്ത് നിന്നും എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കണ്ണൂർ ജില്ലാ ഭരണകൂടം

keralanews covid spread kannur district administration revises guidelines for foreigners

കണ്ണൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായുള്ള മാർഗനിർദേശങ്ങൾ പുതുക്കി കണ്ണൂർ ജില്ലാ ഭരണകൂടം.ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ ഇ ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. വാക്‌സിനേഷന്‍ ചെയ്തവരും ചെയ്യാത്തവരും നിര്‍ബന്ധമായും ജില്ലയില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുൻപോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന ചെയ്തിരിക്കണം.പരിശോധന നടത്താതെ ജില്ലയില്‍ എത്തുന്നവര്‍ റൂം ഐസൊലേഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. പരിശോധനഫലം പോസിറ്റീവ് ആകുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് തുടർ ചികിത്സ നടത്തണം.പരിശോധന ഫലം നെഗററ്റീവ് ആവുന്നവര്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം, മുഖാവരണം, വ്യക്തി ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം.കൊവിഡ് ലക്ഷണങ്ങള്‍ പിന്നീട് പ്രകടിപ്പിക്കുകയാണെങ്കില്‍ ചികിത്സ തേടേണ്ടതാണ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസെലേഷന്‍ തുടരണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക. വിദേശത്ത് നിന്നും എത്തുന്നവര്‍ നിലവിലെ പ്രൊട്ടോകോള്‍ പാലിക്കേണ്ടതാണെന്നും കളക്റ്ററുടെ ഉത്തരവില്‍ പറയുന്നു.

ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം;കാസർകോട് ജില്ലാ കളക്റ്ററുടെ ഉത്തരവിനെതിരെ പ്രതിഷേധം

keralanews covid negative certificate compulsory to travel within the district protest against kasargod district collectors order

കാസർകോഡ്:ജില്ലക്കകത്ത് സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കളക്റ്ററുടെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തം. കലക്ടര്‍ക്കെതിരെ എംഎല്‍എ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തി.ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്‌ച്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്നാണ് കളക്ടറുടെ ഉത്തരവ്. കേരളത്തില്‍ എവിടെയും ഇല്ലാത്ത തീരുമാനമാണ് ഇതെന്നും തുഗ്ലക്ക് പരിഷ്‌ക്കാരമെന്നുമാണ് വിമര്‍ശനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച ചെയ്യുമെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും എംഎല്‍എ പറഞ്ഞു.കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് കാസര്‍കോട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയിരുന്നു. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം പരിഗണിച്ചായിരുന്നു തീരുമാനം.എന്നാല്‍ ജില്ലയില്‍ സഞ്ചരിക്കുന്നതിന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ ഉത്തരവിനെതിരെ പ്രതിഷേധം കനക്കുകയാണ്.

വൈഗയുടെ മരണം;സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി;ചുമത്തിയത് കൊലക്കുറ്റം

keralanews death of vaiga arrest of sanu mohan recorded

കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പിതാവ് സനു മോഹന്റെ അറസ്റ്റു രേഖപ്പെടുത്തി. ഇയാള്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ മുട്ടാര്‍ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാള്‍ പറഞ്ഞു. ഈ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ആത്മഹത്യ ചെയ്യാനാണെങ്കില്‍ എന്തിനാണ് ഗോവയില്‍ വരെ ഇയാള്‍ പോയതെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. മാത്രമല്ല, മകളെ കൊലപ്പെടുത്തിയ സനു മോഹന്‍ പനാജിയില്‍ പോയി ചീട്ടു കളിച്ചു പണം കളഞ്ഞെന്നും മൊഴിനല്‍കിയിട്ടുണ്ട്.ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. കടബാധ്യത പെരുകിയപ്പോള്‍ മകളുമൊത്ത് മരിക്കാന്‍ തീരുമാനിച്ചുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.താൻ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച്‌ മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച്‌ മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച്‌ തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്‌ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച്‌ കളഞ്ഞു. ഒളിവില്‍ പോയതല്ല മരിക്കാന്‍ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസിനോട് സനു മോഹന്‍ പറഞ്ഞു.ഫ്‌ളാറ്റില്‍ വെച്ച്‌ ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളത്തില്‍ എറിയുമ്പോൾ വൈഗ മരിച്ചിരുന്നില്ല. വെള്ളത്തില്‍ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളില്‍ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം.കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് സനു മോഹനെ രാവിലെ എത്തിച്ചു. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയില്‍ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹന്‍ സഞ്ചരിച്ചത്. കാര്‍വാറിലെ ബീച്ച്‌ പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയത്.മാര്‍ച്ച്‌ 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് മാര്‍ച്ച്‌ 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാല്‍ സനു മോഹന്‍ എവിടെ എന്നത് സംബന്ധിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹന്‍ പിടിയിലായത്.

കൊറോണ വ്യാപനം;നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം;ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

keralanews corona spread kerala to tighten controls chief secretary to hold meeting with police officials

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം.നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ സംബന്ധിച്ച വിലയിരുത്തൽ നടത്താൻ ആരോഗ്യവകുപ്പിനും നിർദ്ദേശം നൽകി.പോലീസിന്റെ ഭാഗത്തു നിന്നും കൂടുതൽ നടപടികൾ ഇല്ലാത്ത പക്ഷം കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നിരത്തുകളിൽ പോലീസിന്റെ പരിശോധന ഉണ്ടെങ്കിലും കാര്യക്ഷമമല്ല. മറ്റാരെക്കാളും രോഗം നിയന്ത്രിക്കാൻ പോലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ആരോഗ്യ വകുപ്പിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് ഇന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്നത്.കോറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ അയ്യായിരത്തോളം പോലീസുകാരെയാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നിരത്തുകളിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കുന്ന പക്ഷം ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകും എന്നാണ് പോലീസിന്റെ പരാതി. അതേസമയം ഏതൊക്കെ മേഖലകളിൽ ഏതെല്ലാം വിധത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് എന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോറോണയുടെ രണ്ടാം വരവ് മുൻപത്തെക്കാളും ആഘാതം വർധിപ്പിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ നിലവിലെ നിയന്ത്രണങ്ങൾ രോഗപ്രതിരോധത്തിന് പര്യാപ്തമല്ലെന്നാണ് കണക്ക് കൂട്ടൽ.അതിനാൽ തന്നെ വരും ദിവസങ്ങളിൽ വിവിധ മേഖലകളിൽ നിയന്ത്രണം ശക്തമാകാനാണ് സാധ്യത.

ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് കേരളത്തിലേക്ക് പ്രവേശനമില്ല;അതിർത്തിയിൽ നാളെ മുതൽ പരിശോധന

keralanews no entry to kerala with out registering jagratha portal inspection at the border from tomorrow

തിരുവനന്തപുരം:കൊറോണ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ  സംസ്ഥാനാന്തര യാത്രകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളവും.വാളയാർ അതിർത്തിയി വഴി കേരളത്തിലേയ്ക്ക് കടക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും പോലീസും അറിയിച്ചു. നാളെ മുതൽ പരിശോധന കർശനമാക്കും. അതിർത്തിയിലെത്തി മടങ്ങിപോകേണ്ട അവസ്ഥ വരാതിരിക്കാൻ രജിസ്റ്റർ ചെയ്ത ശേഷം കടത്തിവിടുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്.രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവിറക്കിയതിന് പിന്നാലെയാണ് ജാഗ്രതാ പോർട്ടൽ നിർദ്ദേശവും വന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ആർ.ടി.പി.സി.ആർ പരിശോധന പൂർത്തിയാക്കണം. 48 മണിക്കൂർ മുമ്പോ എത്തിയ ഉടനേയോ പരിശോധന നടത്തണം. ഫലം വരുന്നതുവരെ ക്വാറന്റൈനിൽ തന്നെ കഴിയണം. വാക്‌സിനെടുത്തവർക്കും പുതിയ നിർദ്ദേശം ബാധകമാണെന്ന്  ആരോഗ്യവകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ശ്രീചിത്രയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്; ഹൃദയ ശസ്ത്രക്രിയകൾ നിലച്ചു

keralanews covid confirmed to patients and employees in thiruvananthapuram srichithra cardiac surgeries stopped

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടർന്ന് ഇവിടെ ഹൃദയ ശസ്ത്രക്രിയകൾ നിലച്ചു. ശസ്ത്രക്രിയകൾക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇത് കൂടാതെ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്താനാണ് തീരുമാനം.

കാസർകോട് സോളാർ പാർക്കിൽ വൻ തീപിടിത്തം

keralanews huge fire broke out in kasarkod solar park

കാസര്‍കോട്: കാസര്‍കോട് സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വെള്ളൂടയിലെ പ്ലാന്റിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഇവിടേയ്ക്ക് അലൂമിനിയം പവര്‍ കേബിളുകള്‍ എത്തിച്ചിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. അരക്കോടി രൂപയുടെ നാശനഷ്ടമാണ് പാര്‍ക്കില്‍ ഉണ്ടായതെന്നാണ് കണക്കാക്കുന്നത്.

ഞെട്ടിച്ച് കൊവിഡ്;സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു;4565 പേര്‍ക്ക് രോഗമുക്തി;25 മരണം

keralanews 18257 covid cases confirmed in the state today 4565 cures 25 deaths

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകൾ  പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4929 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2741, കോഴിക്കോട് 2512, തൃശൂര്‍ 1747, കോട്ടയം 1530, മലപ്പുറം 1597, കണ്ണൂര്‍ 1273, പാലക്കാട് 512, തിരുവനന്തപുരം 782, കൊല്ലം 796, ആലപ്പുഴ 793, ഇടുക്കി 656, പത്തനംതിട്ട 630, കാസര്‍ഗോഡ് 602, വയനാട് 591 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 25, കണ്ണൂര്‍ 14, വയനാട്, കാസര്‍ഗോഡ് 6 വീതം, എറണാകുളം, തൃശൂര്‍ 3 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് 2 വീതം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4565 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 651, കൊല്ലം 256, പത്തനംതിട്ട 165, ആലപ്പുഴ 387, കോട്ടയം 316, ഇടുക്കി 70, എറണാകുളം 355, തൃശൂര്‍ 428, പാലക്കാട് 172, മലപ്പുറം 247, കോഴിക്കോട് 564, വയനാട് 86, കണ്ണൂര്‍ 714, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,686 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 11,40,486 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.