ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ പ്രവേശന വിലക്കേർപ്പെടുത്തി

keralanews entry to the uae from india has been banned

ദുബായ്:ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്കേപെടുത്തി. 24 മുതല്‍ പത്ത് ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങുകയോ ഇന്ത്യ വഴി ട്രാന്‍സിസ്റ്റ് വിസയില്‍ യാത്ര ചെയ്യുകയോ ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്.ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും വിലക്കേര്‍പെടുത്തിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് അയച്ചു തുടങ്ങി.സൗദിയിലേക്കും കുവൈത്തിലേക്കും നേരത്തെ മുതല്‍ വിലക്കേര്‍പെടുത്തിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വിലക്ക്.അതേസമയം, യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് തടസമില്ല.ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട് .

കുതിച്ചുയർന്ന് കൊറോണ;സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് രോഗബാധ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ശതമാനം

keralanews 26995 covid cases confirmed in the case today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4321, കോഴിക്കോട് 3253, തൃശൂര്‍ 2760, മലപ്പുറം 2675, കോട്ടയം 2306, തിരുവനന്തപുരം 1916, കണ്ണൂര്‍ 1556, പാലക്കാട് 653, പത്തനംതിട്ട 1203, ആലപ്പുഴ 1147, കൊല്ലം 976, ഇടുക്കി 888, കാസര്‍ഗോഡ് 668, വയനാട് 599 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 14, കണ്ണൂര്‍ 12, തിരുവനന്തപുരം 11, തൃശൂര്‍, വയനാട് 7 വീതം, കൊല്ലം 5, കാസര്‍ഗോഡ് 4, പാലക്കാട്, കോഴിക്കോട് 3 വീതം, എറണാകുളം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6370 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 490, കൊല്ലം 416, പത്തനംതിട്ട 182, ആലപ്പുഴ 494, കോട്ടയം 540, ഇടുക്കി 129, എറണാകുളം 541, തൃശൂര്‍ 579, പാലക്കാട് 266, മലപ്പുറം 378, കോഴിക്കോട് 1298, വയനാട് 83, കണ്ണൂര്‍ 390, കാസര്‍ഗോഡ് 584 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്പോട്ടുകളാണുള്ളത്.

വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു

keralanews three boys injured in a blast in sulthanbatheri wayanad

വയനാട്: സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.പ്രദേശവാസികളായ ഫെബിൻ (15) മുരളി (16) അജ്മൽ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊട്ടിത്തെറി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഷെഡ്ഡിലെ ഒരുഭാഗം തകർന്നിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം;ഓഫീസിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം രൂപ കവർന്നു

keralanews theft in kannur central jail two lakh rupees stoled

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിലാണ് മോഷണം നടന്നത്.ഇവിടെ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ്  മോഷ്ടാക്കൾ കവർന്നത്.ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ജയിലിന്റെ പ്രധാന ഗെയിറ്റിന് സമീപത്തുള്ള ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പിൽ വെച്ചിരുന്ന 1,95,600 രൂപയാണ് കവർന്നത്. ഇവിടെ മുഴുവൻ സമയവും സായുധ സേനാംഗങ്ങൾ കാവൽ നിൽക്കാറുള്ളതാണ്.സംഭവത്തെ തുടർന്ന് ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രൊഫഷനല്‍ മോഷ്ടാക്കള്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താനാകുവെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്‌ച്ച രാത്രിയോടെ പെയ്ത വേനല്‍ മഴയിലും ഇടിമിന്നലിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെന്ന പോലെ ജയിലിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു ഈ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ജയിലില്‍ ഭക്ഷണം വറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളില്‍ ജയിലിലെ ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്. ജയില്‍ വകുപ്പിന്റെ ചപ്പാത്തി കൗണ്ടര്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി പത്തു മണി വരെയാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ വിറ്റ ശേഷം പത്തു മണിയോടെ കൗണ്ടര്‍ അടയ്ക്കും.പിന്നെ അന്നത്തെ വിറ്റുവരവ് ജയിലിനോട് ചേര്‍ന്നുള്ള ഓഫിസില്‍ അടയ്ക്കാറാണ് പതിവ്. ഈക്കാര്യം കണക്കിലെടുത്ത് രാത്രി പതിനൊന്നിന് ശേഷവും പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ടു തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to two inmates at the thiruvananthapuram central jail including bunty chor

തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ട്  തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മണികണ്ഠന്‍ എന്നയാളാണ് രോഗബാധ സ്ഥിരീകരിച്ച മറ്റൊരാള്‍. രോഗബാധിതരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ജയിലിലെ തടവുകാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.ജയിലിലെ മറ്റ് തടവുകാരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ജയിലിലെ തടവുപുള്ളികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്വീകരിച്ചിരുന്നു. പിന്നീട് വിവിധ ജയിലുകളിലെ ആയിരത്തോളം തടവുകാരെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്‌.

18 വയസിനുമുകളിലുളളവര്‍ക്ക് വാക്‌സിനേഷൻ; ശനിയാഴ്ച മുതല്‍ രജിസ്റ്റർ ചെയ്യാം

keralanews vaccination for those above 18 years registration starts from saturday

ന്യൂഡൽഹി:18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് എടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.മുന്‍ഗണനാ വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയയാണ് ഈ പ്രായത്തിലുള്ളവരും പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്കുപുറമെ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുണ്ടാവും.വാക്‌സിനേഷന് സ്വകാര്യകേന്ദ്രങ്ങളേര്‍പ്പെടുത്തും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ കോവിന്‍ പ്‌ളാറ്റ്‌ഫോമില്‍ വാക്‌സിന്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 45 വയസിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

വാക്സിന്‍ സ്വീകരിക്കാന്‍ ചെയ്യേണ്ടത്:

1. CoWIN – cowin.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറി നിങ്ങളുടെ പത്തക്ക മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ നൽകി രജിസ്റ്റര്‍ ചെയ്യുക.

2. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.

3. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.

4. നിങ്ങള്‍ നല്‍കിയ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

ഇതിന് ശേഷം നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം.

കോവിഡ് പ്രതിസന്ധി;സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യ ബസ്സുകൾ

keralanews covid crisis private buses to stop service

കണ്ണൂർ: കോവിഡ് പ്രതിസന്ധിയിൽ വീണ്ടും ദുരിതത്തിലായി സ്വകാര്യ ബസ് ജീവനക്കാർ. കോവിഡ് വ്യാപനം മൂലം യാത്രക്കാരുടെ കുറവും നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന കാരണത്താൽ വൻ തുക പിഴ അടയ്‌ക്കേണ്ടി വരുന്നതുമാണ് സർവീസ് നിർത്തിവെയ്ക്കാൻ കാരണമാകുന്നതെന്ന് ബസ് തൊഴിലാളി സംഘടനയായ ഓൾ കേരള പ്രൈവറ്റ് ബസ് മെംബേർസ് സംഘടനാ പ്രസിഡണ്ട് സി പി മണിലാൽ പറഞ്ഞു.ലോക്ക് ഡൗണിനു ശേഷം 9000 ബസ്സുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.സർവീസ് നിലയ്ക്കാതിരിക്കാൻ ജീവനക്കാർ ശമ്പളം കുറച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.ലോക്ക് ഡൗണിനു ശേഷം താൽക്കാലികമായി വർധിപ്പിച്ച മിനിമം ചാർജ് 12 രൂപയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.നിയന്ത്രണം നിലനിൽക്കുന്നിടത്തോളം റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കുക, ഡീസൽ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ കെ പി ബി എം ചീഫ് സെക്രെട്ടറിക്ക് നിവേദനം നൽകി.

സംസ്ഥാനത്ത് 20,000 കടന്ന് കോവിഡ് കേസുകൾ;ഇന്നലെ രോഗം സ്ഥിരീകരിച്ചത് 22,414 പേര്‍ക്ക്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ശതമാനം

keralanews 22414 covid cases confirmed in the state yesterday

തിരുവനന്തപുരം:സംസ്ഥാനത്ത് 20000 കടന്ന് കോവിഡ് കേസുകൾ.ഇന്നലെ 22,414 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്.105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോട്ടയം 36, കണ്ണൂർ 21, തിരുവനന്തപുരം 10, കാസർഗോഡ് 9, തൃശൂർ 8, പാലക്കാട് 6, കൊല്ലം 3, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 552, കൊല്ലം 450, പത്തനംതിട്ട 449, ആലപ്പുഴ 487, കോട്ടയം 379, ഇടുക്കി 142, എറണാകുളം 700, തൃശൂർ 452, പാലക്കാട് 208, മലപ്പുറം 165, കോഴിക്കോട് 788, വയനാട് 89, കണ്ണൂർ 439, കാസർഗോഡ് 131 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ മരിച്ചു

keralanews ashish yechury son of cpm general secretary sitaram yechury dies of covid infection

ന്യൂഡൽഹി:സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി(35) കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ന് പുലര്‍ച്ചെ അ‍ഞ്ചരയോടെയായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.രണ്ടാഴ്ച മുൻപാണ് ആശിഷിന് രോഗം സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ആശിഷിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. നിലവില്‍ യെച്ചൂരി ക്വാറന്റൈനിലാണ്.ആശിഷിന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം

keralanews corona vaccination for those who have registered online in advance from today in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വാക്‌സിനേഷൻ ഇന്ന് മുതൽ മുൻകൂട്ടി ഓണ്‍ലൈന്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം.വാക്സിനേഷൻ സെന്ററുകളിൽ കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.സ്പോട്ട് രജിസ്‌ട്രേഷന്‍ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.  വിതരണ കേന്ദ്രത്തിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിലെ പാളിച്ചയും കൃത്യമായ ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്താത്തതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് വാക്സിനേഷൻ സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.വാക്‌സിന്‍ ലഭ്യത സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.