കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത് പോലുള്ള ജാഗ്രത നിർദേശങ്ങൾ പാലിക്കാന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കുന്ന ‘ബാക്ക് ടു ബേസിക്’ ക്യാമ്പയിൻ ശക്തമാക്കി ജില്ലാ ഭരണകൂടം.പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി.തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിതരുള്ള വീടുകള്‍ മുന്‍കാലങ്ങളിലെ പോലെ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും അവരുമായി അടുത്ത് ഇടപഴകിയവരെ കൊവിഡ് പരിശോധന നടത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോം ഐസൊലേഷന്‍ സൗകര്യം ഇല്ലാത്തവരെ താമസിപ്പിക്കുന്നതിന് ഒന്നോ രണ്ടോ വീടുകളോ സ്ഥാപനങ്ങളോ കണ്ടെത്തി സൗകര്യങ്ങള്‍ ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി.തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.ജില്ലയുടെ പ്രതിദിന പരിശോധനാ ലക്ഷ്യം 9000 ആയതിനാല്‍ ആഴ്ചയില്‍ ഓരോ പഞ്ചായത്തിലും 700, മുന്‍സിപ്പാലിറ്റികളില്‍ 1000, കോര്‍പ്പറേഷനില്‍ 1200 എന്ന തോതില്‍ ടെസ്റ്റ് നടത്താന്‍ സംവിധാനം ഒരുക്കണം. പരിശോധന നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ ടെസ്റ്റ് നടത്തിയെന്ന കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തമെന്നും കലക്റ്റർ നിർദേശിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; സുപ്രീംകോടതിയിലെ പകുതിയോളം ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചു
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.പ്രതിദിന രോഗബാധ 1.68 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍. ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്.ഇന്നലെ 63,294പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്.രോഗവ്യാപനം കൂടിയതോടെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളും ബുദ്ധിമുട്ടുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കുപോലും കിടക്കള്‍ കിട്ടാത്ത അവസ്ഥയാണ്. ഒസ്മാനാബാദ് ജില്ലയില്‍ കിടക്കളുടെ കുറവ് മൂലം വീല്‍ ചെയറില്‍ ഇരുത്തിയാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയത്. കൊവിഡ് രോഗികളല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് പല ആശുപത്രികളും നിറുത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഓക്സിജന്‍ കിട്ടാത്ത അവസ്ഥയാണ്.
അതേസമയം സുപ്രീം കോടതിയിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. പകുതിയോളം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്. മുഴുവന്‍ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായതോടെ ജഡ്ജിമാര്‍ കോടതിയിലേക്ക് വരാതെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുകാരണം ഇന്ന് വൈകിയായിരിക്കും കോടതി നടപടികള്‍ ആരംഭിക്കുക.
കോഴിക്കോട് ബാലുശ്ശേരിയിൽ സി.പി.എം ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം
കോഴിക്കോട്: ബാലുശ്ശേരി കരുമല തേനാകുഴിയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.പെട്രോള്‍ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഓഫീസ് കത്തി നശിച്ചു.നിയമസഭ തെരഞ്ഞെടുപ്പിന് ശേഷ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമുണ്ടായത്. തേനാകുഴിയിലെ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ രാത്രിയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ഉപകരണങ്ങളടക്കം കത്തി നശിച്ചു.കഴിഞ്ഞ ദിവസം ഉണ്ണികുളത്തെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസ്; കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലൻസ് റെയ്ഡ്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് എംഎല്‍എ, കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്. ഇന്നലെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴിക്കോടുള്ള വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തുന്നത്.ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട്ടിലെത്തിയത്. വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ റെയ്ഡ്. കഴിഞ്ഞ നവംബറില്‍ ഷാജിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു.കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ കേസെടുക്കാന്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയതാണ്. ഇതിനായി എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനന്‍ ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹർജി പരിഗണിക്കവേ പരാമര്‍ശിച്ചിരുന്നു. പരാതിക്കാരനായ അഡ്വ. എം.ആര്‍. ഹരീഷ് നല്‍കിയ ഹരജിയില്‍, കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ട്. കേസെടുക്കാന്‍ പ്രഥമദൃഷട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു.ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
കോവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷവും സ്കൂളുകള്‍ തുറക്കില്ല
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അധ്യയന വർഷവും സ്കൂളുകൾ തുറക്കാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.പുതിയ അധ്യയന വര്‍ഷവും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ വന്ന ശേഷമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാന്‍ പരിശോധനകളും ആരംഭിച്ചു. കരുതല്‍ തുടരണമെന്നാണ് പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം.ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പ്രധാന പരിഗണന നല്‍കുന്നത് എസ്‌എസ്‌എല്‍സ്-പ്ലസ് ടു പരീക്ഷകള്‍ തീര്‍ത്ത് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതല്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണ്ണയം. മെയ് അഞ്ച് മുതല്‍ ജൂണ്‍ 10 വരെയാണ് പ്ലസ് ടു മൂല്യനിര്‍ണ്ണയം.
യന്ത്രത്തകരാര്‍; ലുലു ഗ്രൂപ്പിന്റെ ഹെലിക്കോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കി
കൊച്ചി: എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്ടര്‍ ഇടിച്ചിറക്കി. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്ടറാണ് ഇടിച്ചിറക്കിയത്.ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.എം.എ. യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കുകളില്ല.ജനല്‍വഴിയാണ് യൂസുഫലിയെയും കുടുംബത്തേയും പുറത്തിറക്കിയതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.ഒരല്‍പം തെന്നിയിരുന്നുവെങ്കില്‍ സമീപത്തെ വീടുകളിലോ കെട്ടിടങ്ങളിലോ ഇടിച്ച് വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍, യന്ത്രത്തകരാറ് മൂലം ഇതിനു സാധിച്ചില്ല. ചതുപ്പിലേക്ക് ഹെലികോപ്ടര്‍ ഇടിച്ചിറക്കുകയായിരുന്നു. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്ററുള്ളത്.
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 404 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 956, കോഴിക്കോട് 778, തിരുവനന്തപുരം 398, മലപ്പുറം 528, തൃശൂര്‍ 509, കണ്ണൂര്‍ 357, ആലപ്പുഴ 385, കോട്ടയം 349, കൊല്ലം 301, പാലക്കാട് 140, കാസര്‍ഗോഡ് 260, പത്തനംതിട്ട 228, ഇടുക്കി 220, വയനാട് 187 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂര്‍ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂര്‍ 278, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പാനൂർ മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും
കണ്ണൂര്‍:പാനൂരിലെ ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പര്‍ജന്‍കുമാര്‍ ഐപിഎസിനായിരിക്കും അന്വേഷണ ചുമതല.അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മയിലിന്റെ നേതൃത്വത്തിലായിരുന്നു മന്‍സൂര്‍ വധക്കേസ് അന്വേഷിച്ചുവന്നത്. ഇസ്മയില്‍ സിപിഐഎമ്മിന്റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ഇതോടെ അന്വേഷണ സംഘത്തെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. കേസിലെ മറ്റൊരു പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം; തിരുവനന്തപുരത്ത് സ്റ്റോക്ക് തീര്‍ന്നു; വാക്‌സിനേഷന്‍ മുടങ്ങിയേക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം.വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്‌സിൻ മാത്രമേ തിരുവനന്തപുരം ജില്ലയിൽ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിയില്ലെങ്കിൽ ഇവിടെ വിതരണം അവതാളത്തിലാകും. സംസ്ഥാനത്തെ മറ്റു റീജിയനുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ട്.കേരളത്തിന് പുറമേ പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഏറ്റവും അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിലെ പല ജില്ലയിലും വാക്സിന്‍ വിതരണം നിര്‍ത്തി. ഒഡീഷയിലും പലയിടത്തും വാക്സിന്‍കേന്ദ്രങ്ങള്‍ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ്. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ് വാക്സിനാണ്. ഇതില്‍ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് മരുന്ന് കമ്പനികൾ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉല്‍പാദനം 70 മില്യണ്‍ ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം ഡോസുള്ള പ്രതിമാസ ഉത്പാദനം അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് വിവരം.വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമന്‍സ് നൽകിയിരുന്നുവെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ ഹാജരാകാതിരുന്നത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.ഇത് സംബന്ധിച്ച് സ്പീക്കറുടെ ഓഫീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട് എന്ന സൂചനകള്‍ കസ്റ്റംസ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ആയിരുന്നു ആദ്യം നോട്ടീസ് അയച്ചിരുന്നത്. മാര്‍ച്ച് 12 ന് ഹാജരാകണമെന്നായിരുന്നു നോട്ടീസ്. തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു അദ്ദേഹം. ഈ മാസം എട്ടിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു പിന്നീട്. ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ട്, അതുകൊണ്ട് ഹാജരാകാന്‍ കഴിയില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് അധികൃതര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തി മൊഴിയെടുത്തത്.