കണ്ണൂർ: ടെഡ് എക്സ് പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കണ്ണൂര്‍ കീച്ചേരി സ്വദേശിനിയായ ഏഴുവയസ്സുകാരി ഇവാനിയ വിപിന്‍.പുണെ ലെക്സിക്കന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ വാഗോളി യില്‍ നടന്ന ടെഡ്‌എക്സ് പരിപാടിയില്‍ വുമന്‍ ഹെഡ് എ 7 ഇയര്‍ ഓൾഡ്‌സ് പെർസ്പെക്റ്റീവ് എന്ന വിഷയത്തില്‍ പ്രസംഗിച്ചാണ് ഈ നേട്ടത്തിന് അര്‍ഹയായത്.കമ്പ്യൂട്ടർ കോഡിങ്ങില്‍ വിദഗ്ധയായ ഇവാനിയ വിപിന്‍, വൈറ്റ് ഹാട് ജൂനിയര്‍ കോഡിങ് പ്രോഗ്രാം അംഗീകരിച്ച ഗെയിം ഡെവലപ്പര്‍ കൂടിയാണ്.പുണെയില്‍ ബാര്‍ക്ലെയ് ബാങ്കില്‍ അസി.വൈസ് പ്രസിഡന്‍റ് ആയി ജോലി നോക്കുന്ന വിപിന്‍ നമ്പിടി വളപ്പിലിെന്‍റയും ശ്വേത സുരേഷിെന്‍റയും മകളാണ് ഈ കൊച്ചു മിടുക്കി.
കണ്ണൂർ കളക്റ്ററേറ്റിൽ ഗണ്മാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി
കണ്ണൂർ: കണ്ണൂർ കളക്റ്ററേറ്റിൽ ഗണ്മാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി. ധർമടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപാങ്കർ സിൻഹയുടെ ഗണ്മാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നുമാണ് വെടിപൊട്ടിയത്.ഇന്നലെയായിരുന്നു സംഭവം.തിര നിറച്ചത് ശരിയാകാത്തതിനെ തുടർന്ന് ഗൺമാൻ തോക്കുമായി കളക്റ്ററേറ്റിൽ പിസ്റ്റൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെ കാണാനെത്തിയതായിരുന്നു.അദ്ദേഹം തോക്കിനുള്ളിൽ കുടുങ്ങിയ തിര എടുക്കാൻ ശ്രമിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ സുരക്ഷിതമായ സ്ഥലത്തുവെച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്.സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
കണ്ണൂരിൽ സതീശൻ പാച്ചേനിക്ക് വേണ്ടി വോട്ട് തേടി പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും സഹോദരിമാർ
കണ്ണൂർ:കണ്ണൂരിൽ സതീശൻ പാച്ചേനിക്ക് വേണ്ടി വോട്ട് തേടി പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും. യുഡിഎഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തിയ വനിതാ സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ‘അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി തെരുവിൽ നീതിക്കുവേണ്ടി പോരാടേണ്ടിവന്ന കുടുംബമാണ് ഞങ്ങളുടേത്. ഇത്തരത്തിൽ ഒരുപാട് കുടുംബങ്ങൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിലുമുണ്ട്.അവർക്കൊക്കെ നീതി ലഭിക്കണമെങ്കിൽ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കണം.സതീശൻ പാച്ചേനി നിയമസഭയിലെത്തണം’ ശരത്ലാലിന്റെ സഹോദരി അമൃത പറഞ്ഞു.’എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ ഏറ്റവുംകൂടുതൽ സന്തോഷിച്ച ഒരാളായിരുന്നു സി പി എം അനുഭാവിയായിരുന്ന ഞങ്ങളുടെ അച്ഛൻ.എന്നാൽ അതെ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും കൂടുതൽ ദുഖമുണ്ടായത്’ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വാക്കുകളാണിവ.എഐസിസി അംഗം സുമ ബാലകൃഷ്ണൻ വനിതാസംഗമം ഉൽഘാടനം ചെയ്തു.വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത് അധ്യക്ഷത വഹിച്ചു.എഐസിസി വക്താവ് ഷമാ മുഹമ്മദ്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ശ്രീജ മഠത്തിൽ, കെ സബീന, പി മാധവൻ, ടി ഗിരിജ, കണ്ണൂർ നഗരസഭാ മുൻ അധ്യക്ഷ എം സി ശ്രീജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി ചടങ്ങിലെത്തി അമൃതയെയും കൃഷണപ്രിയയെയും ഷാൾ അണിയിച്ചു.വോട്ട് അഭ്യർത്ഥിച്ച ശേഷം അദ്ദേഹം മടങ്ങി.
രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ അവശ്യമരുന്നുകൾക്ക് വില കൂടും
ന്യൂഡൽഹി:രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ അവശ്യമരുന്നുകൾക്ക് വില കൂടും. തൊള്ളായിരത്തോളം മരുന്നുകള്‍ക്ക് 0.53638 ശതമാനം വിലയാണ് കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റുകള്‍ക്ക് ശരാശരി 165 രൂപയാണ് വര്‍ധിക്കുക. വില വർധിക്കുന്നതോടെ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകളുടെ വില 30,812ല്‍ എത്തും.വിവിധയിനം ഐ.വി. ഫ്‌ളൂയിഡുകള്‍ക്കും വിലകൂടും. മൊത്തവ്യാപാര വിലസൂചികയിലെ വ്യത്യാസത്തിന്റെ ഫലമായാണ് മരുന്നു വില കൂടുന്നത്. ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ജീവന്‍രക്ഷാമരുന്നുകള്‍ നിശ്ചയിക്കുക. ഇന്ത്യയില്‍ ഈ പട്ടികയില്‍ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തില്‍ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവര്‍ഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കും.കഴിഞ്ഞ മൂന്നുവര്‍ഷമായി വില കൂടുകതന്നെയായിരുന്നു. അതിന് മുൻപ് ഒരു വര്‍ഷം മൊത്തവ്യാപാരവിലസൂചികയില്‍ കുറവുണ്ടാവുകയും മരുന്നുവില കുറയുകയും ചെയ്തിരുന്നു. പുതിയ സൂചിക പ്രകാരം നിലവില്‍ ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില 8417-ല്‍നിന്ന് 8462 രൂപയായാണ് മാറുക. കഴിഞ്ഞ വര്‍ഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാള്‍ വര്‍ധിച്ചിരുന്നു.
കളിക്കുന്നതിനിടെ ധാന്യശേഖര സംഭരണിക്കുള്ളില്‍ കുടുങ്ങി അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം
രാജസ്ഥാൻ:കളിക്കുന്നതിനിടെ ധാന്യശേഖര സംഭരണിക്കുള്ളില്‍ കുടുങ്ങി അഞ്ച് കുട്ടികള്‍ക്ക് ദാരുണാന്ത്യം.ബിക്കാനീറിലെ ഹിമ്മതസാര്‍ ഗ്രാമത്തിലാണ് സംഭവം. സേവരാം (4), രവിന (7), രാധ (5), പൂനം (8), മാലി എന്നീ കുട്ടികളാണ് മരിച്ചത്. ശ്യൂന്യമായി കിടന്നിരുന്ന വലിയ ധാന്യശേഖര സംഭരണിയില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആകസ്മികമായി ഇതിന്‍റെ വാതില്‍ അടയുകയായിരുന്നു. കുട്ടികളെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് ധാന്യശേഖര സംഭരണിക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ്;നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിയും.വിമത സ്ഥാനാര്‍ഥികളെയും അപരസ്ഥാനാര്‍ഥികളെയും പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഹരിപ്പാട്, എലത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളുടെ നിലപാട് യു.ഡി.എഫിന് നിർണായകമാകും.മലപ്പുറം കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യു.ഡി.എഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മ പരിശോധനക്കായി മാറ്റിവെച്ചത്. നാമനിർദേശ പത്രികകൾ തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് തലശേരി, ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾ നൽകിയ ഹരജികൾ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തലശേരിയിൽ പത്രിക നൽകിയ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർഥിയും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റുമായ നിവേദിത സുബ്രഹ്മണ്യൻ എന്നിവരുടെ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ വിശദീകരണം നൽകും. അധികാര ദുർവിനിയോഗം നടത്തിയതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. സാങ്കേതിക പിശക് മാത്രമാണ് സംഭവിച്ചതെന്നും തിരുത്താൻ അനുമതി നൽകാവുന്നതാണെന്നും ഇരുവരുടേയും ഹരജിയിൽ പറയുന്നു. സംസ്ഥാനത്ത് ആകെ 2138 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.
കാൽ വെട്ടുമെന്ന ഭീഷണിക്ക് പിന്നാലെ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ വീടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കൃത്രിമ കാല് കണ്ടെത്തി
ഉദുമ:കെ കുഞ്ഞിരാമൻ എംഎൽഎയുടെ വീടിന് സമീപം റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ കൃത്രിമ കാല് കണ്ടെത്തി. പള്ളിക്കര ആലക്കോട്ടെ എംഎൽഎയുടെ വീട്ടിലേക്കുള്ള വഴിയിലാണ് ശനിയാഴ്ച രാവിലെ കൃത്രിമ കാല് കണ്ടെത്തിയത്.ദിവസങ്ങൾക്ക് മുൻപ്യു എംഎൽഎടെ കാല് വെട്ടുമെന്നും വധിക്കുമെന്നും മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്സുകാർ പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടക്കുന്നതിനിടെയിലാണ് കൃത്രിമ കാല് കണ്ടെത്തിയത്.ബേക്കൽ പൊലീസ് എത്തി കൃത്രിമ കാല് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ഡിജിപി, പൊലീസ് മേധാവി എന്നിവർക്ക് പരാതി നല്കി.
മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം
മുംബൈ:മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം.രത്നഗിരിയിലെ ഗാര്‍ദ കെമിക്കല്‍സിലാണ് അപകടമുണ്ടായത്. ബോയ്‌ലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടന്ന അമ്പതോളം പേരെ രക്ഷാപ്രവര്‍ത്തകരാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്.ഇന്ന് രാവിലെ ഒന്‍പതോടു കൂടി രണ്ട് സ്ഫോടനങ്ങളാണ് ഫാക്ടറിയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണവിധേയമാക്കിയതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിദാസിന്റെ പത്രിക തള്ളി
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്.സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല. ബിജെപിക്കു ജില്ലയില്‍ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് 22,125 വോട്ടുകളാണ് ലഭിച്ചത്.തലശേരിക്ക് പുറമെ ഇടുക്കി ജില്ലയിലെ ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളി. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ ആര്‍.എം ധനലക്ഷ്‌മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥി പൊന്‍പാണ്ടിയുടെയും പത്രികയിലെ ഫോറം 26 പൂര്‍ണമായി പൂരിപ്പിക്കാത്തതിനാല്‍ തളളിക്കളഞ്ഞത്. ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് നിവേദിതയുടെ പത്രികയും സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് സത്യവാങ്‌മൂലത്തില്‍ ഇല്ലാത്ത കാരണത്താല്‍ തളളി.
കാറില്‍ മയക്കുമരുന്ന് കടത്തിയ യുവാക്കള്‍ ശ്രീകണ്ഠപുരത്ത് പിടിയില്‍
ഇരിക്കൂര്‍: കാറില്‍ മാരകമായ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ പെരുവളത്ത് പറമ്പിൽ വെച്ച് ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു.പെരുവളത്ത് പറമ്പിലെ മഠത്തില്‍ ഹൗസില്‍ പി.പി. അബ്ദുല്‍ ഹമീദ് (42), പഴയങ്ങാടി മുട്ടത്തെ സി. അനീസ് (36) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ സി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍നിന്ന് 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.ഉത്തര മേഖല സ്‌ക്വാഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപ്, സിവില്‍ എക്സൈസ് ഓഫിസര്‍ പി.പി. രജിരാഗ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിെന്‍റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.ജില്ലയിലെ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. യുവാക്കളെ ചോദ്യം ചെയ്തതില്‍നിന്ന് ലഹരി കടത്ത് സംഘത്തെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.