വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി;കേരളത്തില്‍ ബാധകമല്ല

keralanews bharat bandh announced by trade unions begins not applicable in kerala

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, ഇ-വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച്‌ വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുളള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍ ഒന്നും തന്നെ ബന്ദില്‍ പങ്കെടുക്കുന്നില്ല.രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടെ കേരളം ഒഴികെയുളള സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്‌തംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള സാധനം വാങ്ങലും നടക്കില്ല.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി;യാത്രക്കാരി കസ്റ്റഡിയില്‍

keralanews huge amount of explosives seized from Kozhikode railway station passenger in custody

കോഴിക്കോട്:റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി.ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി.കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സ്‌ഫോടകവസ്‌തുക്കള്‍ കൊണ്ടുവന്നതെന്നാണ് കസ്റ്റഡിയിലുള്ള സ്ത്രീ പൊലീസിനോട് പറയുന്നത്. എന്നാല്‍, പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തുകയാണ്..ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്‌മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

നാദാപുരത്ത് വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു

keralanews wife and son of four member family under treatment for severe burn injuries died

നാദാപുരം: ചെക്യാട് കായലോട്ടുതാഴെ വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന ഭാര്യയും മകനും കൂടി മരിച്ചു. കീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകന്‍ സ്റ്റെഫിന്‍ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. രാജു (45) ചൊവ്വാഴ്ചയും മൂത്ത മകന്‍ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു.  രാജുവിന്റേയും മൂത്തമകന്‍ സ്റ്റാലിഷിന്റേയും ചിതയെരിഞ്ഞു തീരും മുമ്പേയാണ് വ്യാഴാഴ്ച ഉച്ചയോടെ റീനയുടെ മരണവിവരം നാട്ടുകാരറിയുന്നത്.പോസ്റ്റുമോര്‍ട്ടത്തിനുള്ള നടപടിക്രമങ്ങള്‍ തീര്‍ത്ത് സംസ്കാര ചടങ്ങിന് കാത്തിരിക്കെ ഇളയ മകന്‍ സ്റ്റഫിനും മരണത്തിലേക്ക് നീങ്ങുകയായിരുന്നു. രാജുവും റീനയും തമ്മിലുള്ള ചെറിയ പിണക്കങ്ങള്‍ കടുംകൈക്ക് രാജുവിനെ പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.ഇത്രയും കൊടുംക്രൂരത കാട്ടാന്‍ തക്കവിധമുള്ള വിഷയങ്ങള്‍ ഒന്നുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരന്തദിവസം സമീപത്തെ വീട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ക്ക് അയല്‍ വീട്ടുകാരോടൊപ്പം മക്കളുമൊന്നിച്ച്‌ പോയി തിരിച്ചെത്തി കിടന്നുറങ്ങിയവരാണ് പുലര്‍ച്ചയോടെ തീഗോളമായി മാറിയത്.പ്രദേശത്തെ മിക്ക പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു റീനയും മക്കളും. എന്നാല്‍, രാജു പൊതുവെ നാട്ടുകാരുമായി അകലം പാലിക്കുന്ന പ്രകൃതക്കാരനായിരുന്നു. റീനയുടെയും സ്റ്റഫിന്റെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്‌ച സംസ്കരിക്കും.

കൊവിഡ് വ്യാപനം;ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

BROCKTON - AUGUST 13: A nurse practitioner administers COVID-19 tests in the parking lot at Brockton High School in Brockton, MA under a tent during the coronavirus pandemic on Aug. 13, 2020. (Photo by David L. Ryan/The Boston Globe via Getty Images)

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാവുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിൽ ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളും സജ്ജമാക്കും. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്‍കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധന നിരക്ക്. കൊവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുളളില്‍ പരിശോധനാ ഫലം നല്‍കണമെന്നും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിന് കഴിഞ്ഞില്ലെങ്കിലും ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 3677 covid cases confirmed in the state today 4652 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍കോട് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 460, എറണാകുളം 393, കോട്ടയം 357, കണ്ണൂർ 247, കൊല്ലം 305, പത്തനംതിട്ട 270, ആലപ്പുഴ 272, മലപ്പുറം 257, തിരുവനന്തപുരം 197, തൃശൂർ 249, കാസർകോഡ് 125, പാലക്കാട് 49, വയനാട് 88, ഇടുക്കി 82 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 3, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 234, പത്തനംതിട്ട 482, ആലപ്പുഴ 534, കോട്ടയം 676, ഇടുക്കി 146, എറണാകുളം 490, തൃശൂര്‍ 366, പാലക്കാട് 132, മലപ്പുറം 408, കോഴിക്കോട് 477, വയനാട് 117, കണ്ണൂര്‍ 165, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല.

കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

keralanews poet vishunarayanan namboothiri passed away

തിരുവനന്തപുരം:പ്രമുഖ ഭാഷാപണ്ഡിതനും പത്മശ്രീ ജേതാവുമായ കവി വിഷ്ണു നാരായണന്‍ നമ്പൂതിരി(81) അന്തരിച്ചു.തിരുവനന്തപുരം തൈക്കാടുള്ള സ്വവസതിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.15 ഓടേയായിരുന്നു അന്ത്യം.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലെ ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്തായിരുന്നു ജനനം. കോഴിക്കോട്, കൊല്ലം പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1997ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു.പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങള്‍,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എന്‍.എ., അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും ഗാന്ധിപുതിയ കാഴ്ചപ്പാടുകള്‍ സസ്യലോകം, ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ പുതുമുദ്രകള്‍, ദേശഭക്തി കവിതകള്‍, വനപര്‍വ്വം, സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ കൃതികള്‍ സമ്പാദനം ചെയ്യുകയും കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.2014ൽ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

നാളെ ദേശീയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല;കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

keralanews bharat bandh called by national organizations tomorrow may not affect kerala

തിരുവനന്തപുരം:ദേശീയ സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല.കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.കേരളത്തിലെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച്‌ ലഭിതമാക്കുക, ഇ വേ ബില്‍ അപാകതകള്‍ പരിഹരിക്കുക, അടിക്കടിയുളള ഇന്ധനവില വര്‍ധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നാളെയുണ്ടാകുകയെന്ന് സമരത്തില്‍ ഏര്‍പ്പെട്ട സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ 40,000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകും.

നടിയെ ആക്രമിച്ച കേസ്​;ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

keralanews actress attack case court reject the petition to cancel bail of dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി തള്ളി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ചൊവ്വാഴ്ച വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകന്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന ആരോപണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍റെ വാദം വിചാരണ കോടതി തള്ളുകയായിരുന്നു.കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ശ്രമിച്ചെന്നും വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപിനായി രാമന്‍പിള്ള വാദിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടത്തലയെ അറസ്റ്റ് ചെയ്തിരുന്നു.

കര്‍ഷകപ്രക്ഷോഭം;സമരം അവസാനിപ്പിക്കാന്‍ കര്‍ഷകരെ ചർച്ചയ്ക്ക് ക്ഷണിച്ച്‌ കൃഷിമന്ത്രി

keralanews farmers strike agriculture minister invites farmers for talks to end strike

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കർഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം.കര്‍ഷകരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍;മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല ഇന്ന് സത്യാഗ്രഹം നടത്തും

keralanews deep sea fishing agreement chennithala will hold a satyagraha today demanding the resignation of mercykkuttiyamma

തിരുവനന്തപുരം:വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പൂന്തുറയില്‍ സത്യഗ്രഹം നടത്തും. ഇ.എം.സി.സിയുമായുള്ള ധാരണാപത്രത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സത്യഗ്രഹം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സത്യഗ്രഹത്തിന്റെ സമാപനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അൻവറും ഉദ്ഘാടനം ചെയ്യും.ഇ.എം.സി.സിയുമായുള്ള രണ്ടാമത്തെ ധാരണപത്രവും റദ്ദാക്കിയതോടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. തങ്ങളുന്നയിച്ച ആരോപണങ്ങള്‍ ശരിയായത് കൊണ്ടാണ് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്. അതേസമയം സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് ധാരണപത്രം റദ്ദാക്കിയതെന്നാണ് ഇടത് മുന്നണിയുടെ വിശദീകരണം.