ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി;ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം

keralanews hyderabad corporation election vote counting started bjp is leading

ഹൈദരാബാദ്:ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. പത്ത് സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. ടി.ആര്‍.എസ്  നാലു സീറ്റുകളിലും മുന്നേറുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സിആര്‍പിഎഫിനെയും പൊലിസിനെയും വിന്യസിച്ച്‌ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.ആകെയുള്ള 150 വാര്‍ഡുകളില്‍ 100 വാര്‍ഡിലും ടിആര്‍എസ് ബിജെപി നേര്‍ക്കുനേര്‍ പോരാട്ടമാണ്. എഐഎംഐഎം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ.കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും.

തദ്ദേശ തിരഞ്ഞെടുപ്പ്;കണ്ണൂരില്‍ 785 പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഏർപ്പെടുത്തും

keralanews local body election webcast in 785 booths in kannur

കണ്ണൂർ:തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 785 ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഏർപ്പെടുത്തും.പ്രശ്ന സാധ്യതാ ബൂത്തുകളായി പോലിസ് നല്‍കിയ പട്ടികയനുസരിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരമാണിത്.എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി മുഹമ്മദ് ഷെഫീഖ് നോഡല്‍ ഓഫിസറായ ടീമിനാണ് വെബ്കാസ്റ്റിന്റെ ചുമതല. കെല്‍ട്രോണ്‍, ഐടി സെല്‍, ഐകെഎം എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് വെബ്കാസ്റ്റ് ഒരുക്കുക.ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക കണ്‍ട്രോള്‍റൂം ഒരുക്കിയാണ് വെബ്കാസ്റ്റ് നടപ്പാക്കുക. ഇതിനായി 40 മോണിറ്ററുകള്‍ സ്ഥാപിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചുമുതല്‍ വൈകീട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയാണ് വെബ്കാസ്റ്റ് ചെയ്യുക. വിഷ്വലുകള്‍ ഹാര്‍ഡ് ഡിസ്‌കില്‍ റെക്കോര്‍ഡ് ചെയ്യും. നെറ്റ് വര്‍ക്ക് വഴി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് കൈമാറും. പോലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ പ്രത്യേക ടീം വെബ്കാസ്റ്റ് നിരീക്ഷിക്കും. വെബ്കാസ്റ്റിനാവശ്യമായ മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് കെഎസ്‌ഇബി, ബിഎസ്‌എന്‍എല്‍ ഉദ്യോഗസ്ഥരുടെ സഹായവും തേടും.വെബ്കാസ്റ്റിങ്ങിന് പുറമെ റിട്ടേണിങ് ഓഫിസര്‍മാര്‍, പോലിസ് എന്നിവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള മറ്റ് ബൂത്തുകളില്‍ വീഡിയോ കവറേജ് സംവിധാനവും ഏര്‍പ്പെടുത്തും. ഇക്കാര്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ വീഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും. 3700 രൂപയാണ് ഇതിനായി അടയ്‌ക്കേണ്ടത്. ഈ തുക ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി കലക്ടറേറ്റില്‍ അടക്കണം. വീഡിയോ കവറേജിനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അപേക്ഷ ഡിസംബര്‍ അഞ്ചുവരെ സ്വീകരിക്കും.

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;31 മരണങ്ങള്‍;5590 പേര്‍ക്ക് രോഗമുക്തി

keralanews 5376 covid cases confirmed in the state today 31 deaths 5590 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 690, തൃശൂര്‍ 624, കോഴിക്കോട് 509, എറണാകുളം 335, തിരുവനന്തപുരം 314, ആലപ്പുഴ 381, പാലക്കാട് 221, കോട്ടയം 331, പത്തനംതിട്ട 225, കണ്ണൂര്‍ 254, കൊല്ലം 282, ഇടുക്കി 220, വയനാട് 222, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 380, കൊല്ലം 332, പത്തനംതിട്ട 169, ആലപ്പുഴ 537, കോട്ടയം 337, ഇടുക്കി 148, എറണാകുളം 770, തൃശൂര്‍ 734, പാലക്കാട് 397, മലപ്പുറം 764, കോഴിക്കോട് 629, വയനാട് 97, കണ്ണൂര്‍ 196, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.31 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തുന്നു

keralanews ed raid at houses of popular front leaders

മലപ്പുറം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം,ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്.പോപ്പുലര്‍ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇ.ഡി സംഘം പരിശോധിക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്.നേരത്തെ അഷ്റഫ് മൗലവിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇ ഡി ചോദിച്ചറിഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സി അഷ്റഫ് മൗലവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നത്.

കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക്;ഇന്ന് വീണ്ടും ചര്‍ച്ച

keralanews farmers strike enters to 8th day govt to hold meet today

ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് കടന്നു.സമരം ശക്തമായതോടെ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളിലെ ഗതാഗതം സംവിധാനം താറുമാറായി. ഇതേതുടര്‍ന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ജനങ്ങളോട് യാത്രക്കായി ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം പൂര്‍ണമായും സ്തംഭിച്ചു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്. ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചര്‍ച്ചയില്‍ 35 കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. കഴിഞ്ഞദിവസം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക നേതാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ചേരണമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തലസ്ഥാനത്തെ മറ്റ് റോഡുകള്‍ ഉപരോധിക്കുമെന്നും അവര്‍ പറഞ്ഞു.അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ഇന്ന് സന്ദര്‍ശിക്കും. കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചർച്ചയ്ക്ക് മുൻപാണ് സന്ദര്‍ശനം നടത്തുക.കര്‍ഷകപ്രക്ഷോഭത്തിന് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) മുന്നറിയിപ്പ് നല്‍കിയിരുന്നു.ഡിസംബര്‍ എട്ടു മുതല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കും.

എറണാകുളം ഞാറയ്ക്കലില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍

keralanews mother and three kids found dead in ernakulam njarackal

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാടുള്ള കൂട്ടുങ്ങല്‍ ചിറയില്‍ സനിലിന്റെ ഭാര്യ വിനീത(25), കുഞ്ഞുങ്ങളായ വിനയ് (4) ശ്രാവണ്‍ (2) ,ശ്രേയ ( നാലു മാസം ) എന്നിവരാണ് മരിച്ചത്. ത്സ്യതൊഴിലാളിയാണ് സനില്‍.യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികള്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

ബുറേവി ചുഴലിക്കാറ്റ്‌ ശ്രീലങ്കന്‍ തീരത്ത്‌;കേരളം കനത്ത ജാഗ്രതയിൽ; നാല്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

keralanews cyclone burevi in srilankan coast high alert in kerala red alert in four districts

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ബുറേവി’ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തി.ശ്രീലങ്കയില്‍ ട്രിങ്കോമാലിക്കും മുല്ലെതീവിനും ഇടയിലുടെയാണ് ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ശ്രീലങ്കയില്‍നിന്ന് ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരത്ത് പ്രവേശിക്കും. തമിഴ്നാട്ടില്‍ കനത്ത മഴ തുടങ്ങി.പാമ്പൻ ഭാഗങ്ങളിലും ധനുഷ്കോടിയിലും കനത്തമഴയാണ് പെയ്യുന്നത്.മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജാഗ്രതാ നടപടികള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നാല് ജില്ലകളിൽ റെഡ്‌അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍ കരുതലായി ഡാമുകള്‍ തുറന്നു.1077 ആണ് കണ്‍ട്രോള്‍ റൂം നമ്പർ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ശനിയാഴ്ചവരെ ഇത് തുടരും. കടല്‍ പ്രക്ഷുബ്ധമാകും.തിരുവനന്തപുരം ജില്ലയിലെ അപകട സാധ്യതാ മേഖലയിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി.ഇതിനായി 180 ക്യാമ്പുകളാണ് തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളിൽ സുരക്ഷിതമായി പാർപ്പിക്കാനാകും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ കാറ്റുണ്ടാകും. എറണാകുളത്തും ഇടുക്കിയില്‍ ചിലയിടത്തും 30 മുതല്‍ 40 കിലോമീറ്ററാകും വേഗത. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മലയോരമേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളെ വിന്യസിച്ചു.എയർഫോഴ്സും നാവികസേനയും സജ്ജമാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായി. എല്ലാ ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നു.ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്; 5924 പേര്‍ക്ക് രോഗമുക്തി

keralanews 6316 covid cases confirmed today in the state 5924 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5539 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂര്‍ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂര്‍ 165, ഇടുക്കി 152, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 465, കൊല്ലം 390, പത്തനംതിട്ട 193, ആലപ്പുഴ 922, കോട്ടയം 264, ഇടുക്കി 73, എറണാകുളം 443, തൃശൂര്‍ 537, പാലക്കാട് 371, മലപ്പുറം 1054, കോഴിക്കോട് 814, വയനാട് 108, കണ്ണൂര്‍ 258, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 479 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

keralanews man found shot to death in kannur alakode

കണ്ണൂര്‍:ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ്(45) ആണ് മരിച്ചത്.സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കര്‍ഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനോജിന് നെഞ്ചിനാണ് വെടിയേറ്റത്. സ്ഥലത്ത് നിന്ന് നാടന്‍ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസെടുത്തു.

ബുറെവി ചുഴലിക്കാറ്റ്;തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടറുടെ മുന്നറിയിപ്പ്

keralanews burevi cyclone collector issued high alert in thiruvananthapuram district

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോയേക്കുമെന്ന് മുന്നറിയിപ്പ്.ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും അതീവജാഗ്രത പാലിക്കണമെന്നും ജില്ല കളക്‌ടര്‍ നവ്ജ്യോത് ഖോസ പറഞ്ഞു.ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും നവ്ജ്യോത് ഖോസ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 1077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. വ്യാഴാഴ്ച രാത്രിയോടെയോ വെള്ളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും.ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച്‌ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം , തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തെക്കന്‍കേരളത്തിനൊപ്പം മധ്യകേരളത്തിലും വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴകിട്ടും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയെ എല്ലാ തെക്കന്‍ജില്ലകളിലും ഇടുക്കിയിലും വിന്യസിച്ചു.