ന്യൂഡല്‍ഹി:രാജ്യത്തെ സൈനിക കാന്‍റീനുകളില്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം. ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്‍റീനുകളില്‍ നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മദ്യത്തിനുള്‍പ്പടെ ഈ നിരോധനം ഏര്‍പ്പടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.സൈനികര്‍ക്കും വിരമിച്ച സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ സൈനിക കാന്‍റീനുകള്‍ വഴി വില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളില്‍ ഒന്നാണ് സൈനിക കാന്‍റീനുകള്‍.കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന മദ്യവും പട്ടികയിലുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1303, തൃശൂര്‍ 1004, തിരുവനന്തപുരം 670, എറണാകുളം 560, കോഴിക്കോട് 712, ആലപ്പുഴ 696, കൊല്ലം 668, പാലക്കാട് 239, കണ്ണൂര്‍ 418, കോട്ടയം 393, പത്തനംതിട്ട 223, കാസര്‍ഗോഡ് 175, വയനാട് 133, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 22, കണ്ണൂര്‍ 15, തിരുവനന്തപുരം 14, തൃശൂര്‍ 8, കോഴിക്കോട് 6, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 4, കോട്ടയം 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 712, കൊല്ലം 540, പത്തനംതിട്ട 327, ആലപ്പുഴ 192, കോട്ടയം 172, ഇടുക്കി 77, എറണാകുളം 649, തൃശൂര്‍ 939, പാലക്കാട് 239, മലപ്പുറം 324, കോഴിക്കോട് 983, വയനാട് 113, കണ്ണൂര്‍ 538, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1281 ആയി.
സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്;അന്വേഷണം ആരംഭിച്ചു;സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുളള ശ്രമമുണ്ടെന്നും തൃശൂര്‍ കേന്ദ്രമാക്കിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ഏജന്റുമാരാണ് സര്‍ക്കാര്‍ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവയവദാനത്തിനായി ആളുകളെ എത്തിക്കുന്നത്.റിപ്പോര്‍ട്ടിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ നല്‍കുന്ന സൂചന. തൃശൂര്‍ എസ് പി സുദര്‍ശനാണ് കേസ് അന്വേഷിക്കുന്നത്.ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നേരിട്ടുനടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തെ അവയവദാനമാഫിയയെക്കുറിച്ചുളള സൂചനകള്‍ ലഭിച്ചത്. തൃശൂരിലെ കൊടുങ്ങല്ലൂരില്‍ നിരവധി പാവപ്പെട്ടവര്‍ മാഫിയയുടെ കുരുക്കില്‍ വീണിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രത്യേക ഏജന്റുമാരാണ് ഇവരെ പറഞ്ഞുപറ്റിച്ച് അവയവദാനത്തിനായി എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണിതെന്നും രോഗികള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്താല്‍ നിങ്ങള്‍ക്ക് പണം ലഭിക്കും എന്നുപറഞ്ഞാണ് ഏജന്റുമാര്‍ ആള്‍ക്കാരെ എത്തിക്കുന്നത്.തുച്ഛമായ പ്രതിഫലം മാത്രമാണ് അവയവം ദാനംചെയ്യുന്നവര്‍ക്ക് ഏജന്റുമാര്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ആരാണ് തട്ടിപ്പിന് പിന്നിലെന്നോ, ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ചില ആശുപത്രികളിലേക്കാണ് അവയവങ്ങള്‍ എത്തിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയായ കൊവിഡ് രോഗിയെ കെട്ടിയിട്ടതായി ബന്ധുക്കളുടെ പരാതി
തൃശൂർ:തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയായ കൊവിഡ് രോഗിയെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്‍കി.18 തിയതി ഈ വയോധികക്കും ഇവരുടെ മകന്‍റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കോവിഡ് പോസിറ്റീവാകയും തുടര്‍ന്ന് തൃശൂരിലുള്ള ഒരു സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.പിന്നീട് ഈ വയോധികക്ക് രക്ത സമ്മര്‍ദമുണ്ടാവുകയും രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ മകന്‍റെ ഭാര്യയെ ഇവരോടൊപ്പം മാറ്റാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താന്‍ ആശുപത്രി അധികരനോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടര്‍ന്ന് കട്ടിലില്‍ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.രോഗിയെ കെട്ടിയിടുന്ന സംഭവമുണ്ടായി. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. കുഞ്ഞിബീവിയെ കട്ടിലില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.കോവിഡ് വാര്‍ഡില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു രോഗിയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങളെത്ത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തത്.
സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിള്‍ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായ പീഡിപ്പിക്കുകയാണെന്നുമാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.90 മണിക്കൂര്‍ വിവിധ എജന്‍സികള്‍ തന്നെ ചോദ്യം ചെയ്തെന്നും ഏത് അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാകാനും തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് വാദിച്ചത്. ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും ഇഡി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ ഹംസത്ത് അബ്ദുല്‍ സലാം, സംജു എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് എന്‍ഐഎ കോടതി വിധി പറയും.
ഇരുചക്ര വാഹനത്തിൽ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാകും
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളുടെ ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം.കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ശിപാര്‍ശ നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.നേരത്തെ ഹെല്‍മറ്റ് ധരിക്കാത്തതിന് കേന്ദ്രം നിശ്ചയിച്ചിരുന്ന 1,000 രൂപ പിഴ സംസ്ഥാനം 500 ആക്കി കുറച്ചിരുന്നു. എന്നാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും സാധിക്കും.കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ശുപാര്‍ശ അടുത്തമാസം ഒന്നുമുതല്‍ ശക്തമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കുന്നത്. മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവരെ റോഡ് സുരക്ഷാ ക്ളാസിനും സാമൂഹ്യസേവനത്തിനും അയയ്ക്കണമെന്നും ഉത്തരവിലുണ്ട്. ഇതും നടപ്പാക്കും.ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രഖ്യാപിച്ചത്.1988ലെ മോട്ടോര്‍ വാഹന നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തിയായിരുന്നു പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയത്.
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി; രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയുടെ വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തില്‍ രണ്ടു ദിവസത്തിനകം 50 ടണ്‍ സവാള നാഫെഡില്‍നിന്ന് എത്തിക്കും. ഒരു കിലോ 50 രൂപാ നിരക്കില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.അടുത്ത ഒരാഴ്ചയ്ക്കിടെ 50 ടണ്‍ കൂടി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 100 ടണ്‍ സവാള നാഫെഡില്‍ നിന്നും സംഭരിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്. എക്‌സ് ഗോഡൗണ്‍ വിലയ്ക്ക് ലഭിക്കണമെന്ന് നാഫെഡ് എംഡിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പൊതുവികരണ മേഖലയുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്നതിന്, അങ്ങനെയൊരു പ്രൊവിഷന്‍ നാഫെഡിന്റെ വിതരണ കാര്യത്തില്‍ ഉണ്ട്. ആ ഒരു സൗകര്യം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ 50 രൂപയിലും കുറഞ്ഞ വിലയ്ക്ക് സവാള നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു. പത്തുരൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും ഓരോദിവസവും കൂടുന്നത്. സവാളയ്ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്.ഈ വര്‍ഷമാദ്യവും ഇതേപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. സമാനമായ ഇടപെടലാണ് ഇത്തവണയും ആലോചിക്കുന്നത്.കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോഡും പകുതിയായി കുറഞ്ഞിട്ടുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7593 പേർക്ക് രോഗമുക്തി
കോഴ കേസ്; കെ എം ഷാജിയുടെ വീട്ടില്‍ പരിശോധന
കോഴിക്കോട്: കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം.ഷാജി എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എയുടെ വീടും സ്ഥലവും അളക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആക്‌ട് പ്രകാരമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു.ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍.എംഎല്‍എ കോഴ വാങ്ങിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയില്‍ ലീഗ് നേതാക്കളില്‍ നിന്ന് ഇഡി ഇന്നലെ മൊഴിയെടുത്തിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണവേട്ട; പയ്യോളി സ്വദേശിനിയായ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
മട്ടന്നൂർ:കണ്ണൂര്‍ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണവേട്ട. പയ്യോളി സ്വദേശിനിയായ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിയാണ് ഇവര്‍.കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 70 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തിലും മിശ്രിതമാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചും കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മൂന്ന് കേസുകളിലായി ഒന്നര കിലോഗ്രാം സ്വര്‍ണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.