പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി അനുമതി നൽകി

keralanews supreme court give permission to reconstruct palarivattom over bridge

ന്യൂഡൽഹി:പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. ജനതാത്‌പര്യം മുൻനിർത്തി പാലം പണി വേഗത്തിലാക്കണമെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണം, മേൽപ്പാലം പുതുക്കിപ്പണിയാൻ അടിയന്തരമായി അനുമതി നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഹാജരായി. പൊതുതാത്പര്യം മുൻനിർത്തിയാണ് മേൽപ്പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ഇ. ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും എഞ്ചിനീയർമാർ അംഗങ്ങളായ സമിതിയുടെയും റിപ്പോർട്ടുകൾ എ.ജി ചൂണ്ടിക്കാട്ടി.അറ്റോർണി ജനറലിന്റെ വാദമുഖങ്ങൾ കോടതി അതേപടി അംഗീകരിച്ചു. പാലം അപകടത്തിലാണെന്ന വിദഗ്ധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രണ്ട് വർഷം കൊണ്ട് പാലം തകർന്നുവെന്ന കാരണം കൊണ്ട് തന്നെ ഹൈക്കോടതി വിധി റദ്ദാക്കുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

കണ്ണൂര്‍ ജില്ലയെ രണ്ടായി വിഭജിച്ച് പൊലീസ്;വിഭജനം ക്രമസമാധാന നില പരിഗണിച്ച്‌

keralanews kannur police divided the dictrict into two considering law and order situation

കണ്ണൂര്‍: ക്രമസമാധാന നില പരിഗണിച്ച്‌ ജില്ലയെ രണ്ടായി വിഭജിച്ച്  കണ്ണൂര്‍ പൊലീസ്. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെയാണ് വിഭജനം.രണ്ട് എസ് പിമാര്‍ക്കായി ചുമതലകള്‍ വീതിച്ച്‌ നല്‍കും.കണ്ണൂര്‍, തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂര്‍ എയര്‍പോര്‍ട്ടും ചേര്‍ന്നതാണ് കണ്ണൂര്‍ സിറ്റി. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകള്‍ ചേര്‍ത്ത് കണ്ണൂര്‍ റൂറല്‍. മങ്ങാട്ട്പറമ്പ് ആയിരിക്കും കണ്ണൂര്‍ റൂറലിന്റെ ആസ്ഥാനം എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാറ്റത്തോടെ ജില്ലയിലെ ക്രമസമാധാനപ്രശ്നത്തിന് വളരെ എളുപ്പത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം;ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീരുമാനമായില്ല

keralanews indo china border dispute sixth round commander heads meeting failed

ന്യൂ ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ആറാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയും എങ്ങുമെത്താതെ അവസാനിച്ചു. ഇന്ത്യ മുന്നോട്ട് വെച്ച യാതൊരു നിര്‍ദേശങ്ങളും ചൈന അംഗീകരിച്ചില്ല. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും, സമ്പൂർണ്ണ പിന്‍മാറ്റം വേണമെന്നുമാണ് ഇന്ത്യ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. ഈ രണ്ട് നിര്‍ദേശങ്ങളും ചൈന അംഗീകരിച്ചില്ലെന്നാണ് വിവരം.ചൈന ആദ്യം പിന്മാറണമെന്ന ഇന്ത്യയുടെ നിലപാടിനോട് തുല്യ രീതിയിലുള്ള പിന്മാറ്റമെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.ധാരണകള്‍ നിരന്തരം ലംഘിയ്ക്കുന്നതിനാല്‍ ചൈനയെ വിശ്വാസത്തിലെടുക്കാന്‍ തയ്യാാറല്ല എന്ന സന്ദേശമാണ് ചൈന ആദ്യം സൈന്യത്തെ പിന്‍വലിയ്ക്കണം എന്ന ഇന്ത്യയുടെ നിലപാടില്‍നിന്നും വ്യക്തമാകുന്നത്.ശൈത്യകാലത്തിന് മുന്നോടിയായി പിന്മാറാമെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളുമെത്തിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയായതിനാല്‍ സൈനികരെ വിന്യസിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച്‌ പിടിയിലായ ഭീകരരെ ഇന്ന് ബെംഗളൂരുവിലെത്തിക്കും

keralanews terrorists arrested at thiruvananthapuram airport will brought to bangalore today

തിരുവനന്തപുരം: തീവ്രവാദക്കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. റിയാദില്‍ നിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച്‌ അതീവരഹസ്യമായിട്ടായിരുന്നു എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍ ചോദ്യംചെയ്തു.ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്.ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യന്‍ മുജാഹിദീനിലേക്കും ഗുല്‍നവാസ് ലഷ്കര്‍ ഇ തൊയിബയിലേക്കും മാറി. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകള്‍ക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ മലയാളിയുൾപ്പെടെ രണ്ടു ഭീകരരെ തിരുവനന്തപുരത്ത് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

keralanews nia has taken into custody two terrorists including a malayalee accused in the bangalore blast case

തിരുവനന്തപുരം:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ മലയാളിയുൾപ്പെടെ രണ്ടു ഭീകരരെ തിരുവനന്തപുരത്ത് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. റിയാദിലായിരുന്ന ഇരുവരെയും ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാണ് തിരിച്ചെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ് എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.വൈകീട്ട് ആറേകാലോടെ എത്തിയ ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യം ചെയ്തു.അറസ്റ്റ് നടത്താന്‍ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍.ഐ.എ.യുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്.കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ പോലും അറസ്റ്റിന്റെ അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്.

രാജ്യസഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്ത എം.പിമാര്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തില്‍

keralanews m p suspended from rajyasabha on indefinite dharna in parliament premises

ന്യൂഡൽഹി:കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കിയ സംഭവത്തില്‍ വേറിട്ട സമരത്തിന് സാക്ഷിയായി ദില്ലി. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.  എന്തുവന്നാലും പിന്നോട്ടില്ലെന്നാണ് എംപിമാരുടെ പ്രഖ്യാപനം.പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി.  സിപിഎം അംഗങ്ങളായ കെകെ രാഗേഷ്, എളമരം കരീം, കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സാതവ്, സയ്യിദ് നസീര്‍ ഹുസൈന്‍, രിപുണ്‍ ബോറ, തൃണമൂല്‍ നേതാക്കളായ ദോല സെന്‍, ദെരക് ഒബ്രിയന്‍, എഎപി അംഗം സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.ഇതുമായി ബന്ധപ്പെട്ട പ്രമേയം ശബ്ദ വോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു.സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എങ്കിലും അംഗങ്ങള്‍ പുറത്തുപോകാന്‍ തയ്യാറാകാത്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി.ഇന്നലെയാണ് കാര്‍ഷിക പരിഷ്കരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കുന്നതിനിടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.അതേസമയം പുതിയ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബിലും ഹരിയാനയിലും ഒരു മാസം മുന്‍പ് തന്നെ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു.

കൊവിഡ് വാക്സിന്‍:സിറം ഇന്സ്ടിട്യൂട്ടിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ തുടങ്ങി

keralanews serum institute started third phase covid vaccine trial

ന്യൂഡല്‍ഹി: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട കോവിഡ് വാക്‌സിൻ പരീക്ഷണം തുടങ്ങി. 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അസ്ട്ര സെനക്കയുടെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിയിരുന്നു.പിന്നീട് റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഡിസിജിഐ പരീക്ഷണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വൊളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ ഒരാഴ്ച മുൻപ് വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അസ്ട്ര സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം. രണ്ടംഘട്ട പരീക്ഷണങ്ങളിലെ ആദ്യത്തെ ഡോസുകള്‍ പൂനെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും ചില സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിരുന്നു. തമിഴ്‌നാട്ടിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെയിലും ശ്രീരാമചന്ദ്ര ആശുപത്രിയിലും 300 വളണ്ടിയര്‍മാരിലാണ് ‘കൊവി ഷീല്‍ഡ്’ വാക്സിന്‍ കുത്തിവെച്ചത്. നിലവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറായിരത്തിന് താഴെ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ണൂറായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗ മുക്തരുടെ എണ്ണം.

സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;3022 പേര്‍ക്ക് രോഗമുക്തി

keralanews 2910 covid cases confirmed in the state today 2653 cases through contact 3022 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂര്‍ 262, കൊല്ലം 183, തൃശൂര്‍ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസര്‍ഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 20 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്

keralanews covid cconfirmed to police officers who confront protesters in thiruvananthapuram
തിരുവനന്തപുരം:തലസ്ഥാനത്ത് കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയവരെ നേരിട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സെക്രട്ടറിയേറ്റ് പടിക്കലെ സമരക്കാരെ തടയുന്നതിന്‍റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കന്‍റോണ്‍മെന്‍റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് ഇദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങില്‍ എ.സി പങ്കെടുത്തിരുന്നു.പേരൂര്‍ക്കട എസ്‌എപി ക്യാമ്പിൽ 50 പോലീസുകാരെ പരിശോധിച്ചതില്‍ ഏഴു പേര്‍ക്കും രോഗം കണ്ടെത്തി.തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. കമ്മീഷണറുടെ താല്‍ക്കാലിക ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാര്‍ഡക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ പല പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണൂർ മട്ടന്നൂരിൽ വീടിനുള്ളില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റു

keralanews one injured in blast inside house in kannur mattannur

കണ്ണൂർ:മട്ടന്നൂരിൽ  വീടിനുള്ളില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റു. നടുവനാട്ടിലാണ് സംഭവം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. പന്നിപ്പടക്കമാണ് പൊട്ടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അപകടത്തില്‍ രാജേഷിന് പരിക്കേറ്റു. സിപിഎം പ്രവത്തകനാണ് രാജേഷ്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു.നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്.ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.