കുത്തിവച്ചയാള്‍ക്ക് വിപരീതഫലം; ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

keralanews adverse reaction in participant oxford university covid vaccine trial put on hold

ന്യൂഡൽഹി:വാക്സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് വിപരീത ഫലം കാണിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ച കാര്യം അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.ഒരാള്‍ക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയില്‍ പറഞ്ഞു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയില്‍ സുരക്ഷാ ഡാറ്റ പരിശോധിക്കാന്‍ ഗവേഷകര്‍ക്ക് സമയം നല്‍കാനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല.ജൂലൈ 20നാണ് ഓക്സ്ഫഡ് ആദ്യം കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഈ വർഷം അവസാനത്തോടു കൂടിയോ ജനുവരി ആദ്യത്തിലോ വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാക്സിൻ പ്രതീക്ഷകൾക്കേറ്റ താൽക്കാലിക തിരിച്ചടിയായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ‌്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.

കണ്ണൂരില്‍ ഇന്നലെ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്

keralanews covid result of sdpi activist killed in kannur is positive

കണ്ണൂർ:കണ്ണൂരില്‍ ഇന്നലെ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്.തലശ്ശേരി ജനറല്‍ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.ഇതോടെ വെട്ടേറ്റ ശേഷം സലാഹുദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പൊലീസുകാര്‍, ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.അതേസമയം പോസ്റ്റ്മോര്‍ട്ടം നടപടികളും മറ്റും പരിയാരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് തലശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

അതേസമയം മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന്‍ സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40ഓടെയാണ്. ഈ ഇടവേളയില്‍ കൊലയാളികള്‍ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.കൂടാതെ കൂത്തുപറമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്‍ന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിര്‍ണായകമാണെന്നും പൊലീസ് പറയുന്നു.എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലക്ക് സലാഹുദ്ദീന് നേരെ ഭീഷണിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.സലാഹുദ്ദീന്റെ കാറില്‍ ബൈക്ക് ഇടിച്ചാണ് കുറ്റവാളികള്‍ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികള്‍ വന്നുവെങ്കിലും പ്രശ്‌നം ഞങ്ങള്‍ തന്നെ പറഞ്ഞുതീര്‍ത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

keralanews actress rhea chakraborty arretsed in drug case

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സുശാന്തിന് റിയ മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നാണ് എന്‍സിബി പറയുന്നത്.റിയയുടെ സഹോദരന്‍ ഷോവികിനെ നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന് മാത്രമല്ല, മറ്റ് പല ബോളിവുഡ് താരങ്ങള്‍ക്കും ഷോവിക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും ഷോവിക് സമ്മതിച്ചു. തുടര്‍ന്ന് റിയയെ വീണ്ടും ചോദ്യംചെയ്യുകയായിരുന്നു. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും മയക്കുമരുന്ന് സാമ്പിളുകളും കണ്ടെത്തിയെന്നാണ് എന്‍സിബി പറയുന്നത്.ജൂണ്‍ 14 ന് ആണ് സുശാന്ത് സിംഗ് രജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

keralanews sdpi activist killed in kannur

കണ്ണൂർ:കണ്ണവത്ത് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.കണ്ണവം സ്വദേശി സ്വലാഹുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്.കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോൾ പിറകില്‍ ബൈക്കില്‍ വന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ സ്വലാഹുദ്ദീനെ രണ്ടംഗ സംഘം വെട്ടുകയായിരുന്നു.തലക്ക് പിറകിലാണ് വെട്ടിയത്.വെട്ടേറ്റ ഇദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സ്വലാഹുദ്ദീന്‍. ഈ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.

കാസർകോഡ് മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

keralanews three member from one family found dead in rented quarters

കാസർകോഡ്:ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മിഥിലാജ് (50), സാജിദ (38), സഹദ് (14) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ക്വാര്‍ട്ടേഴ്‌സിനകത്ത് വിഷം ഉള്ളില്‍ ചെന്ന്  മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൈലര്‍ ജോലി ചെയ്തു വന്നിരുന്നയാളാണ് മിഥിലാജ്.സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ക്വാര്‍ട്ടേഴ്സിന് പുറത്ത് ആരെയും കാണാത്തതിനാൽ അയല്‍വാസികള്‍ നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. വിദ്യാനഗര്‍ സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഹാരിസിനെ റിമാന്‍ഡ് ചെയ്തു

keralanews woman committed suicide in kollam kottiyam accused haris remanded

കൊല്ലം :നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയും പ്രതിശ്രുത വരനുമായ ഹാരിസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഹാരിസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത് . കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് റംസി വീടിനുള്ളിൽ  തൂങ്ങിമരിക്കുന്നത്.വളയിടല്‍ ചടങ്ങും കഴിഞ്ഞ് പണം കൈപറ്റിയ ശേഷമാണ് വരന്‍ ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നത്. പത്ത് വര്‍ഷത്തോളമായി ഹാരിസും റംസിയും തമ്മില്‍ പ്രണയത്തിലായിരുന്നു.തന്നെ സ്വീകരിക്കണമെന്ന് റംസി ആവശ്യപ്പെടുന്നതും, ഗര്‍ഭഛിദ്രം നടത്തിയതിനെ കുറിച്ചും ഫോണ്‍ രേഖകളില്‍ വ്യക്തമാണ്. വരന്‍ ഹാരിസിന്‍റെ അടുത്ത ബന്ധുവായ സീരിയല്‍ നടിയുടെ ഷൂട്ടിങ്ങിന് കൂട്ട് പോകണം എന്ന് പറഞ്ഞാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊട്ടിയത്തെ വീട്ടില്‍ നിന്ന് യുവതിയെ കൂട്ടി കൊണ്ട് പോയത്. നേരത്തെ ഇതേ കാരണം പറഞ്ഞ് കൂട്ടി കൊണ്ട് പോയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. പീഡനത്തിലും ഗര്‍ഭച്ഛിദ്രത്തിലും സീരിയല്‍ നടിക്ക് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശത്തിലും വ്യക്തമാണ്.റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു

keralanews number of covid patients croses 1000 in kannur in one week

കണ്ണൂർ: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ 1090 പേരാണ് വൈറസ് ബാധിതരായത്.തുടര്‍ച്ചയായ മൂന്ന് ദിവസമായി ഇരുന്നൂറിന് മുകളിലാണ് രോഗികള്‍. കേസുകളുടെ എണ്ണം ഇനിയും കൂടുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ ജില്ലയില്‍ റിേപ്പാര്‍ട്ട് ചെയ്തത് കണ്ണൂർ ജില്ലയിലാണ്.ഇത് ഗൗരവത്തോടെയാണ് ജില്ല ഭരണകൂടം കാണുന്നത്.സമ്പർക്കം വഴിയുള്ള കേസുകള്‍ വര്‍ധിക്കുന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.ഒരാഴ്ചക്കിടെ 895 പേര്‍ക്കാണ് സമ്പർക്കം വഴി കോവിഡ് ബാധിച്ചത്. ശരാശരി 82 ശതമാനത്തിന് മുകളിലാണ് സമ്പര്‍ക്കക്കേസുകള്‍. നാലുദിവസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായതും ജില്ലയിലാണെന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 98 ആയി.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് സമ്പർക്കബാധ വര്‍ധിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെയും തലശ്ശേരിയിലെയും തീരദേശ മേഖലകളിലടക്കം സമ്പർക്ക കേസുകള്‍ വര്‍ധിക്കുകയാണ്. പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം.അതേസമയം, ഒരാഴ്ചക്കിടെ 685 പേർ ജില്ലയിൽ  രോഗമുക്തി നേടിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ രോഗവ്യാപനം വർധിക്കുന്നു;പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും പുലർത്തണമെന്ന് കല്കട്ടറുടെയും പോലീസ് മേധാവിയുടെയും സംയുക്ത പ്രസ്താവന

keralanews covid spread increasing in kannu district joint statement by collector and police chief urges public to be more vigilant

കണ്ണൂർ :ജില്ലയില്‍ കോവിഡ് രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും അഭ്യര്‍ഥന. ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് സംയുക്ത പ്രസ്താവന.അണ്‍ലോക് പ്രക്രിയ ആരംഭിച്ചതിനാല്‍ രാജ്യമാകെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തടസ്സപ്പെടാതിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് ചെയ്തത്.എന്നാല്‍ സമ്പർക്ക രോഗ വ്യാപനം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ജില്ലയില്‍ ശക്തമായ പ്രതിരോധ നടപടികളിലൂടെ ഇതുവരെ രോഗ വ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.രോഗം വരാതിരിക്കാനുള്ള കരുതല്‍ ഓരോരുത്തരും കാണിക്കേണ്ട ഘട്ടമാണിത്. സ്വയം നിയന്ത്രണം പാലിക്കുകയാണ് ഇതില്‍ പ്രധാനം. അവശ്യം ആവശ്യമുള്ള കാര്യങ്ങള്‍ക്കു മാത്രമേ വീടുകളില്‍നിന്ന് പുറത്ത് പോകാവൂ. അങ്ങനെ പോകുമ്പോൾ കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പലയിടത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. കര്‍ശന നടപടിതന്നെ ഉണ്ടാകും.കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള ചടങ്ങുകള്‍ മറ്റു പരിപാടികള്‍ എന്നിവയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ അര്‍ഥത്തില്‍ പാലിക്കാനും എല്ലാ വിഭാഗം ആളുകളും തയാറാവണം. രാഷ്ട്രീയ-സാമൂഹിക സംഘടന നേതാക്കള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മുന്നോട്ടു വരണമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് ആശങ്ക

keralanews pappadam distributed in onam kit in the state is not edible and may cause health problem

തിരുവനന്തപുരം:സംസ്ഥാനത്ത് ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം.റാന്നിയിലെ ഡിഎഫ്‌ആര്‍ഡിയില്‍ നടത്തിയ പരിശോധനയില്‍ സാംപിളുകകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെ അളവും പിഎച്ച്‌ മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച്‌ മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.ഫഫ്സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്‍കിയത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് തമിഴ്നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നല്‍കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.81 ലക്ഷം പാക്കറ്റ്‌ പപ്പടമാണ് തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ്‌ കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത്‌ ഉപയോഗിച്ചുകഴിഞ്ഞു. സോണിയം കാര്‍ബണേറ്റിന്റെ അമിതോപയോഗം കാഴ്‌ചശക്‌തിയെത്തന്നെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 1400 രൂപയായി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി

keralanews government has increased the social welfare pension to rs 1400

തിരുവനന്തപുരം:സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്.ഇതോടെ 1300 രൂപയില്‍നിന്ന് 1400 രൂപയായാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉയര്‍ത്തിയിരിക്കുന്നത്.ധനവകുപ്പില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300 രൂപയായും നേരത്തെ വര്‍ധിപ്പിച്ചിരുന്നു.