ഇടുക്കിയിലെ ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിനു നേരെ ആക്രമണം;നാല് പേര്‍ അറസ്റ്റിൽ

keralanews attack against panchayath office in idukki chinnakkanal four arrested

ഇടുക്കി:ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം. അക്രമികള്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞു. ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റു.കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന്  പിന്നിൽ.രണ്ടാഴ്ച മുന്‍പ് ഇയാള്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിരുന്നു. ഇത് പൊളിക്കാന്‍ ഇന്ന് സബ് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ കരാറുകാരനായ ഗോപി എന്നറിപ്പെടുന്ന രാജന്‍,ആന്റണി മുത്തുകുമാര്‍, വിജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.തിങ്കളാഴ്ച ചിന്നക്കനാലില്‍ പവര്‍ഹൗസിന് സമീപവും വില്ലേജോഫീസിനു സമീപവും നിര്‍മിച്ച അനധികൃത കെട്ടിടങ്ങളാണ് റവന്യൂ സംഘം പൊളിച്ചത്. തുടര്‍ന്ന് രാത്രി എട്ടുമണിക്ക് ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസില്‍ വടിവാളും മരക്കമ്പുകളുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.

പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള മുറിയിലാണ് ജീവനക്കാര്‍ താമസിക്കുന്നത്.രാത്രിയില്‍ ഓഫീസ് തല്ലിത്തകര്‍ക്കുന്ന ബഹളം കേട്ടെത്തിയ ജീവനക്കാരെയും സംഘം ആക്രമിക്കുകയായിരുന്നു. വടിവാളും മരക്കമ്പുകളും  ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് സെക്രട്ടറി രഞ്ജന്‍ പറഞ്ഞു.ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് സമീപം ജോയി ജോര്‍ജ് നടത്തിവന്ന അനധികൃത കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഞായറാഴ്ച സ്ഥലത്തെത്തിയ കളക്ടര്‍ നിര്‍മാണം കാണുകയും പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ റവന്യൂ സംഘം കെട്ടിടം പൊളിച്ചുമാറ്റി. ഇതിന്റെ വൈരമാകാം ആക്രമണത്തിന് കാരണമെന്നും കെട്ടിടത്തിന്റെ കരാറുകാരനായ ഗോപി (ശ്രീകുമാരന്‍) യുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റ ജീവനക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അണ്‍ലോക്ക് 4; സെ‌പ്‌തംബര്‍ ഒന്ന് മുതല്‍ ജനജീവിതം സാധാരണ നിലയിലേക്ക്;മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര നീക്കം

keralanews unlock 4 center to resume metro train services from september 1

ന്യൂഡല്‍ഹി: സെ‌പ്‌തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയെന്നാണ് അറിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കുന്ന ഉത്തരവില്‍ മെട്രോ റെയിലിനെയും ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ ട്രെയിന്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഡല്‍ഹി ഉള്‍പ്പടെ സംസ്ഥാനങ്ങളിലെ ജനജീവിതം പ്രധാനമായും മെട്രോ ട്രെയിനിനെ ആശ്രയിച്ചാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാല്‍ തന്നെ മെട്രോ തുടങ്ങാമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ഉള്‍പ്പടെ നിലപാട്. കേരളത്തില്‍ കൊച്ചിയിലും മെട്രോ സര്‍വീസ് തുടങ്ങുന്നത് നഗരവാസികള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകും.അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ ഒന്നാം തീയതി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ലെന്നാണ് വിവരം.സ്‌കൂളുകളും കോളജുകളും തുറക്കില്ല. ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല, എന്നാല്‍ കൗണ്ടറിലൂടെയുള്ള മദ്യവില്‍പ്പന തുടരാമെന്ന് അറിയിക്കുന്നു. മാര്‍ച്ച്‌ 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി വരുന്നത്.

എറണാകുളത്ത് 14 കാരിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് യുപി സ്വദേശികള്‍ അറസ്റ്റില്‍

keralanews 14year old girl gang raped in ernakulam three other state workers arrested

കൊച്ചി:എറണാകുളം മഞ്ഞുമലില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചനയെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.കുറച്ചുദിവസമായി കുട്ടിയുടെ പെരുമാറ്റത്തില്‍  അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി മുതൽ ഇലക്‌ട്രിക് കാര്‍ സർവീസും

keralanews electric car service started from kannur airport

കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി  മുതൽ ഇലക്‌ട്രിക് കാര്‍ സർവീസും. വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്‌സി സര്‍വീസ് ഏറ്റെടുത്ത കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനിയാണ് യാത്രക്കാര്‍ക്കായി ഇലക്‌ട്രിക് കാര്‍ സംവിധാനം എര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് ഇലക്‌ട്രിക് കാറുകളാണ് സര്‍വീസ് തുടങ്ങുക. ആവശ്യകതയനുസരിച്ച്‌ എണ്ണം വര്‍ധിപ്പിക്കും. ഒരു ചാര്‍ജിങ്ങില്‍ 180 കിലോമീറ്ററാണ് സര്‍വീസ് നടത്താന്‍ സാധിക്കുക. നിലവില്‍ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നതോടെ ക്രമാതീതമായി കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി എം ഡി ഷൈജു നമ്പറോൻ അറിയിച്ചു.എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നാളെ വൈകീട്ട് 3.30നു നടക്കുന്ന ഇലക്‌ട്രിക് കാറുകളുടെ ഉദ്ഘാടനം കിയാല്‍ എംഡി വി തുളസീദാസ് നിര്‍വഹിക്കും. സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് മുഖ്യാതിഥിയാവും. കണ്ണൂര്‍ ആര്‍ടിഒ ഇ എസ് ഉണ്ണിക്കൃഷ്ണന്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, എയര്‍പോര്‍ട്ട് പോലിസ് ഇന്‍സ്പെക്ടര്‍ ടി വി പ്രതീഷ്, കണ്ണൂര്‍ വിമാനത്താവളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി പി ജോസ്, സി ടി ആന്റ് ടി കമ്പനി എംഡി ഷൈജു നമ്പറൊൻ സംബന്ധിക്കും.

കണ്ണൂരിൽ കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി

keralanews accused under covid treatment escaped in kannur

കണ്ണൂര്‍: കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി.കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് സംഭവം. കവര്‍ച്ച കേസ് പ്രതിയായ റംസാന്‍ എന്ന ആളാണ് തടവ് ചാടിയത്.രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു റംസാന്‍.ഇവിടെ നിന്ന് ഇന്ന് രാവിലെയാണ് റംസാന്‍ തടവ് ചാടിയത്. കവര്‍ച്ച കേസ് പ്രതിയായ റംസാന്‍ നേരത്തെ കോവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയിട്ടുണ്ട്. ലോറി മോഷ്ടിച്ച്‌ കടക്കുന്നതിന് ഇടയിലാണ് റംസാന്‍ കാസര്‍കോട് വച്ച്‌ ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാമത് പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. പിന്നീടാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇത്തവണ രക്ഷപ്പെടുമ്ബോള്‍ ഇയ്യാള്‍ നീല ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്ന് ചക്കരക്കല്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. ഇയ്യാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി

keralanews six covid death reported in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.ആലപ്പുഴയില്‍ മൂന്നു പേരും കാസര്‍ഗോഡ്, വയനാട്, മലപ്പുറം എന്നിവടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി ലീല, പുന്നപ്ര സ്വദേശി രാജന്‍, നഗരസഭയുടെ 28 ആം വാര്‍ഡ് സ്വദേശിനി ഫമിന എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെള്ളമുണ്ട തരുവണ സ്വദേശി സഫിയയാണ് വയനാട്ടില്‍ മരിച്ചത്. മലപ്പുറം വള്ളുവമ്ബ്രം സ്വദേശി അബ്ദു റഹ്മാന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലാക്കല്‍ സ്വദേശി ജിവൈക്യയാണ് കാസര്‍ഗോട്ട് മരിച്ചത്.

രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

keralanews the news that covid vaccine will be available with in 73 days in the country is fake said serum institute

ന്യൂഡൽഹി:രാജ്യത്ത് 73 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പങ്കാളിത്തം വഹിക്കുകയും ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ 73ദിവസത്തിനുള്ളില്‍ രാജ്യത്ത് ലഭ്യമാകും എന്ന തരത്തിലുള്ള പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്.എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. രാജ്യത്ത് 20 കേന്ദ്രങ്ങളിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. വാക്‌സിന്‍ തയ്യാറാകുമ്പോൾ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി.

കണ്ണൂർ ജില്ലയില്‍ ഇന്നലെ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;111 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

keralanews 143 covid cases confirmed in kannur yesterday 111 cases through contact

കണ്ണൂർ:ജില്ലയില്‍ ഇന്നലെ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.111 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.9754 പേരാണ്  ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 244 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 148 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 326 പേരും വീടുകളില്‍ 8944 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 56735 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 56218 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

നിയമസഭ സമ്മേളനം തുടങ്ങി;അവിശ്വാസ പ്രമേയത്തിന് അനുമതി

keralanews kerala assembly began permission for no confidence motion

തിരുവനന്തപുരം:സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു.സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ കലുഷിതമായ രംഗങ്ങള്‍ അരങ്ങേറി.സ്പീക്കര്‍ അനുമതി നല്‍കിയ ശേഷം അവിശ്വാസ പ്രമേയം വി ഡി സതീശന്‍ അവതരിപ്പിച്ചു. പ്രമേയത്തില്‍ രാവിലെ 10ന് ചര്‍ച്ച നടക്കും. അഞ്ചു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചിട്ടുള്ളത്. ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് വിവരം. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം.ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക് വരും.സര്‍ക്കാറിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസാകില്ല. എന്നാല്‍, ആരോപണങ്ങള്‍ ഉന്നയിച്ച്‌ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ആന്റിജന്‍ പരിശോധനക്ക് വിധേയരായ ശേഷമാണ് സഭാംഗങ്ങള്‍ സഭയില്‍ പ്രവേശിച്ചത്. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നത്. ആദ്യം ധനകാര്യ ബില്ലായിരിക്കും സഭയില്‍ പാസാക്കുക.ധനകാര്യബില്‍ പാസ്സാക്കിയതിന് ശേഷം 10 മണിയോടെ സഭ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കും. വി ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ചർച്ചയിൽ പ്രതിപക്ഷം ഉന്നയിക്കും.‌ സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രതിപക്ഷ ബന്ധം വരെ ആരോപിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം.‌

ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

keralanews did not give mobile phone to play game 9th standard student committed suicide in kannur payyannur

കണ്ണൂര്‍:ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുതിരുമ്മല്‍ രതീഷിന്റെ മകന്‍ ദേവനന്ദു (14) വിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മൊബൈലില്‍ ഗെയിം കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞിരുന്നു.ഇതിനു പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.ഇതിനു പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.ഉറങ്ങാനാണെന്ന് കരുതി ആരും വിളിച്ചതുമില്ല. എന്നാല്‍ കാലത്ത് വാതില്‍ തുറക്കാതായപ്പോള്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി.കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലെ ഒമ്ബതാം തരം വിദ്യാര്‍ത്ഥിയാണ്.