തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും ശിവശങ്കറുമായും അടുത്ത ബന്ധമെന്ന് എൻ.ഐ.എ റിപ്പോർട്ട്.സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.അതെ സമയം കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജിയിൽ അന്തിമ വാദം തുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്.രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്‌വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.
ബെയ്റൂട്ട് സ്ഫോടനം;മരണ സംഖ്യ 135 ആയി
വടക്കന്‍ ജില്ലകളില്‍ കനത്തമഴ; കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട്;ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങള്‍ കേരളത്തിലെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വടക്കന്‍ ജില്ലകളില്‍ മഴ കനത്തു. കോഴിക്കോട്, വയനാട് ജില്ലകളില് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ കാസർകോഡ് വരെയുള്ള മറ്റ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒൻപതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റുവീശാനും സാധ്യതയുണ്ട്. മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.വയനാട്ടിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലക്ക് സമീപമുള്ള ചൂരല്‍മല,മുണ്ടക്കൈ മേഖലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. പേര്യയില്‍ ശക്തമായ കാറ്റില്‍ ഇരുനില വീടിന്‍റെ മേൽക്കൂര പൂർണ്ണമായും റോഡിലേക്ക് പതിച്ചു. മേപ്പാടിയിൽ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകമായി വൈദ്യുതി നിലച്ചു.കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരിയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കോടഞ്ചേരി ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്.ട്രോളിംഗ് നിരോധനത്തിന് ശേഷം മീന്‍പിടുത്തത്തിനുളള അനുമതി നാളെ മുതലാകും മുതലാകും നടപ്പിലാകുക. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യത;കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പുമായി കേന്ദ്രം
തിരുവനന്തപുരം:കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയസാധ്യതാ മുന്നറിയിപ്പ്. 4 ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജല കമ്മീഷന്‍റെ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി മുന്നറിയിപ്പ് നൽകി.ബാംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഞായറാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.കേരളം, മാഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളിൽ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സെൻട്രൽ ജല കമ്മീഷൻ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്യുന്നതിനാല്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പെരിയാറിന്റെ വനമേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. തമിഴ്നാട്ടിലെ നീലഗിരിയിൽ ശക്തമായ മഴ തുടരുമെന്നതിനാൽ പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാമെന്നും ജല കമ്മീഷൻ അറിയിച്ചു.അതിനാല്‍ പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കടല്‍ത്തീരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ അഞ്ചര അടി ഉയരത്തില്‍ തിരമാല ഉയരുമെന്നും കടലില്‍ പോകരുതെന്നും അറിയിച്ചു.
കേരളത്തിന് പുറമേ മഹാരാഷ്ട്ര,ഗുജറാത്ത്,ഗോവ, കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും താഴ്ന്ന പ്രദേശങ്ങളും നഗര മേഖലകളും വെള്ളതിനടിയിലാണ്.മഹാരാഷ്ട്രയിൽ വരുന്ന മണിക്കൂറുകളിൽ 70 കിലോമീറ്റർ വേഗതയുള്ള കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാറ്റിന് 107 കിലോമീറ്റർ വരെ വേഗത വർദ്ധിക്കാം. മുംബൈയിലെ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പൊലീസ് നിർദ്ദേശിച്ചു. മസ്ജിദ്, ഭയ്ഖാല സ്റ്റേഷനുകളിൽ രണ്ട് ലോക്കൽ ട്രെയിനുകളിലായി കുടുങ്ങിയ 40 പേരെ പുറത്തെത്തിച്ചു.
ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് രോഗികൾ മരിച്ചു
അഹമ്മദാബാദ്:ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് രോഗികൾ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് രാവിലെ തീ പിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടതെന്ന് അഹമ്മദാബാദ് ഫയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരിച്ച എല്ലാവരെയും കോവിഡ് വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 3.30ഓടെയാണ് ആശുപത്രിയുടെ ഐ.സി.യുവില്‍ തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന 4.30 ഓട് കൂടി തന്നെ തീ നിയന്ത്രണവിധേമാക്കി.അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായിരുന്ന 40ഓളം കോവിഡ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 50ഓളം കോവിഡ് രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. തീ പിടുത്തത്തിന് പിന്നിലെ കാരണം ഇത് വരെയും വ്യക്തമല്ല.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം അടിയന്തര ധനസഹായം നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനം;മരണ സംഖ്യ 73 പിന്നിട്ടു;നിരവധിപേർക്ക് പരിക്ക്
ലബനൻ:ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം.സ്‌ഫോടനത്തില്‍ 73 പേര്‍ മരിച്ചു. 2750-ഓളം പേര്‍ക്ക് പരിക്കേറ്റു.സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല.ലബനീസ് ആരോഗ്യമന്ത്രി ഹമദ് ഹസനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം.തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്ഫോടനം.തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്ഫോടനവും ഉണ്ടായി.നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനന്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി.സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തിൽ ചിന്നിച്ചിതറി.2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്.സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന്‍ പ്രധാനാമന്ത്രി ഹസന്‍ ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്‍കിയ നിര്‍ദേശം . മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ബെയ്റൂത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.ലെബനന് എല്ലാ വിധ സഹായവും യുഎസ് വാഗ്ധാനം ചെയ്തു.
എറണാകുളം എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
എറണാകുളം:എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുക്കാട് സ്വദേശി സിദ്ധാര്‍ത്ഥന്‍,നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. രണ്ട് വഞ്ചികളിലായി നാലുപേരാണ് മീന്‍പിടിക്കാന്‍ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.അപകടമുണ്ടായത് കനത്ത മഴയിലും പുലര്‍ച്ചെയുമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ശേഷം രക്ഷപ്പെട്ട് എത്തിയ ആളാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്.
ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം;പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി
<img class="alignnone size-medium wp-image-45512" src="http://keralanewspress.com/wp-content/uploads/2020/08/keralanews-wide-spread-damage-in-heavy-rain-and-wind-in-kannur-power-supply-disrupted-300×167.jpg" alt="keralanews wide spread damage in heavy rain and wind in kannur power sup
വടക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം;വയനാട്ടില്‍ വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു
കോഴിക്കോട്:വടക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം.കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. വയനാട് ജില്ലയിൽ വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു.ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്.തവിഞ്ഞാലിലാണ് വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചത്. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു. കണ്ണൂരില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി;സ്വകാര്യ ഭാഗങ്ങളിലടക്കം ആഴത്തില്‍ മുറിവ്;വൃദ്ധ നേരിട്ടത് ക്രൂര പീഡനം
എറണാകുളം: എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.വന്‍കുടലിന് അടക്കം പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് എഴുപത്തിയഞ്ചുവയസുള്ള വൃദ്ധയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയിട്ടുണ്ട്. സ്വകാര്യഭാഗത്ത് കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയായിരുന്നു പീഡനം.വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോഴഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ കോലഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.വൃദ്ധയ്ക്ക് വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിട്ടുണ്ട്.നിലവില്‍ ഇവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയ കേസെടുത്തു.