രാജമല ഉരുള്‍പൊട്ടല്‍;മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

keralanews rajamala landslide three more deadbodies found

മൂന്നാര്‍: രാജമല ഉരുള്‍പൊട്ടലില്‍ ഇന്നുച്ചവരെ നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി.നബിയ (12), ലക്ഷണശ്രീ (10), സുമതി (50) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്.അതില്‍ ഏഴുപേര്‍ കുട്ടികളാണെന്ന് ദേവികുളം സബ് കലക്റ്റർ പ്രേം കൃഷ്ണന്‍ അറയിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം;തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയക് കുമാര്‍ അന്വേഷിക്കും

keralanews cyber attack against media workers thiruvananthapuram range d i g will investigate

തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങൾക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയക് കുമാര്‍ അന്വേഷിക്കും.സൈബര്‍ പോലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തിരഞ്ഞെടുക്കാം. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം രൂക്ഷമാണ്. വനിതാ മാധ്യമപ്രവര്‍ത്തകരേയും തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ കുടുംബാംഗങ്ങള്‍ക്ക് നേരേയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിശദ  അന്വേഷണം നടക്കുന്നത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു

keralanews five died when moving bus got fire in karnataka

ബംഗളൂരു:കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേ നാലില്‍ വെച്ച്‌ തീപിടിച്ചത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് പൊള്ളലേറ്റ് മരിച്ചത്. 27 യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹിരിയുര്‍ പൊലീസ് അറിയിച്ചു.എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രാജമല ദുരന്തം; തെരച്ചില്‍ ആറാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 19 പേരെ

keralanews rajamala tragedy search continues for the sixth day 19 bodies to find out

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരുന്നു.രാവിലെ എട്ട് മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചു. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി.ഇനി കണ്ടെത്താനുള്ളതില്‍ കൂടുതല്‍ കുട്ടികളാണ്. ഒന്‍പത് കുട്ടികളെ കണ്ടെത്താനുണ്ടെന്ന് ഇടുക്കി സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുള്ളതിനാൽ പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്.പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍ പേരെ ഇന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലടക്കം മലയോര മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ വളരെ കുറവാണ്. ലയങ്ങളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ തെരച്ചില്‍ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുള്‍പൊട്ടലില്‍ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങള്‍ തെരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച്‌ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.

വിദ്വേഷ പോസ്റ്റുമായി എംഎല്‍എയുടെ ബന്ധു;ബംഗളൂരുവില്‍ സംഘർഷം; പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

keralanews 2 killed in police firing after violence in bengaluru over derogatory post in bengaluru

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കിലൂടെ വിദ്വേഷം പരത്തുന്ന പോസ്റ്റിട്ട സംഭവത്തില്‍ ബംഗളൂരുവില്‍ വന്‍ പ്രതിഷേധം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിച്ചു. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. ആക്രമികള്‍ക്ക് എതിരെ പോലീസ് നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്  പറ്റുകയും ചെയ്തു. നിരവധി പോലീസുകാര്‍ക്കും പരിക്ക് പറ്റി.എംഎല്‍എ അഖണ്ഡേ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവാണ് വിദ്വേഷം പടര്‍ത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് എംഎല്‍എയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനുമുന്നില്‍ ആളുകള്‍ തടിച്ചു കൂടുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. എംഎല്‍എയുടെ ബന്ധുവായ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.110 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കോവിഡ്;1242 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ;1426 പേർക്ക് രോഗമുക്തി

keralanews 1417 covid cases confirmed in kerala today 1242 through contact 1426 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1242 പേര്‍ക്ക് ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 105 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 62 പേരും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേരും 36 ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ )68), കണ്ണൂര്‍ കോളയാട് സ്വദേശി കുംബമാറാടി (75), തിരുവന്തപുരം വലിയതുറ സ്വദേശി മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ്.

കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ പയ്യാവൂര്‍ മലയോര ഹൈവേയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു

keralanews ulikkal payyavoor road collapsed

കണ്ണൂര്‍:ജില്ലയിലെ മലയോര ഹൈവെയുടെ ഭാഗമായ ഉളിക്കല്‍ പയ്യാവൂര്‍ റോഡ് മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപം ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാത്രി മുതല്‍ റോഡില്‍ ചെറിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെയോടെ വിള്ളല്‍ വികസിച്ച്‌ റോഡിന്റെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.ചെറിയ വിള്ളല്‍ രൂപപ്പെട്ടപ്പോള്‍ തന്നെ ഇതുവഴിയുള്ള ഗതാഗതം ഭാഗിഗമായി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ റോഡിന്റെ ഒരു വശം താഴേക്ക് ഇടിഞ്ഞു താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഉളിക്കലിനും പയ്യാവൂരിനുമിടയില്‍ മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപത്താണ് റോഡ് തകര്‍ന്നത്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മുണ്ടാന്നൂര്‍ വാതില്‍മട പയ്യാവൂര്‍ റോഡിലൂടെ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.അതേ സമയം നിര്‍മ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായതെന്ന് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും റോഡ് തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും പിഴവുകളുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

keralanews health condition of former president pranab mukherjee who was admitted to the intensive care unit after surgery is critical
ന്യൂഡല്‍ഹി:തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക്  വിധേയനായി ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ നില ശസ്ത്രക്രിയയ്ക്ക് ശേഷവും ഗുരുതരമായി തുടരുന്നു എന്നാണ് ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചത്.വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് സൈനിക ആശുപത്രി അറിയിച്ചെങ്കിലും കോവിഡ് ബാധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്.ശസ്ത്രക്രിയയ്ക്കു മുന്‍പ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച വിവരം പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താനുമായി കഴിഞ്ഞ ആഴ്ച സമ്പർക്കത്തിൽ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിൻ നാളെ രജിസ്റ്റര്‍ ചെയ്യും

keralanews vaccine developed by russia against covid will be registered tomorrow

റഷ്യ:കൊറോണ വൈറസ് മൂലം നട്ടംതിരിഞ്ഞ ലോകത്തിന് റഷ്യയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച വാക്സിന്‍ നാളെ പുറത്തിറക്കും.ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡ്-19 പ്രതിരോധവാക്സിന്‍ തയ്യാറായതായും ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് ആണ് അറിയിച്ചത്.ഗമലയുടെ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖൈല്‍ മുറാഷ്‌കോ വ്യക്തമാക്കിയതായി സ്പുടിന്ക് ന്യൂസ് .കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്‌സിന്‍ എപ്പോള്‍ വിപണിയിലെത്തിക്കും എന്നത് ഗവേഷകരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുര്‍ദെന്‍കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയില്‍ വാക്‌സിന്‍ ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്‌സിന് മറ്റ് പാര്‍ശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു.എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അതിസങ്കീര്‍ണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളില്‍ റഷ്യന്‍ വാക്‌സിന്‍ ഇടംനേടിയിട്ടില്ല.ഈ ആറ് വാക്‌സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്.
അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന്‍ തയ്യാറാക്കിയിട്ടുള്ളത്. വാക്സിന്‍ ഉപയോഗിച്ച്‌ രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്സിന്റെ  വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷന്‍ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.വാക്സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർദ്ധിക്കുമ്പോൾ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച്‌ ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബർഗ് പറഞ്ഞു. വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു.

സംസ്​ഥാനത്ത് ഇന്ന് രണ്ടു കോവിഡ്​ മരണം കൂടി

keralanews two more covid death in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി (75) മരിച്ചു.ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണപ്പെട്ടത്.വയനാട് കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്തുവും(59) കോവിഡ് ബാധിച്ച്‌ മരിച്ചു. മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.