ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 46 പേര്‍ക്ക് രോഗമുക്തി;എട്ടു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍;

keralanews 12 covid cases confirmed in the district yesterday 46 cured and 8 wards included in containment zone

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരമാണ്. ഒരാള്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ.കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് അബുദാബിയിൽ നിന്ന് ഇവൈ 8211 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 50കാരന്‍, ജൂലൈ 10ന് കുവൈറ്റില്‍ നിന്ന് കെയു 1727 വിമാനത്തിലെത്തിയ ആലക്കോട് തേര്‍ത്തല്ലി സ്വദേശി 54കാരന്‍, 11ന് സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 38കാരന്‍, ജൂലൈ ഒന്‍പതിന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 27കാരി, ജൂലൈ 11ന് എത്തിയ 19 വയസ്സുകാരായ രണ്ട് ചെമ്പിലോട് സ്വദേശികള്‍, മുംബൈയില്‍ നിന്ന് ജൂലൈ അഞ്ചിന് നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കണ്ണപുരം സ്വദേശി 25കാരി, ജൂലൈ 11ന് മംഗലാപുരത്ത് നിന്നെത്തിയ കരിവെള്ളൂര്‍ സ്വദേശി 50കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശികളാണ്. അഗ്നി-രക്ഷാ സേന ഉദ്യോഗസ്ഥനായ കോടിയേരി സ്വദേശി 34കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 760 ആയി. ഇവരില്‍ 458 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇന്നലെ 46 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25294 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 78 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 35 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 31 പേരും വീടുകളില്‍ 24884 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കരിവെള്ളൂര്‍ പെരളം- 4, അഞ്ചരക്കണ്ടി- 1, കോട്ടയം മലബാര്‍- 8, വേങ്ങാട്- 1, കണ്ണപുരം- 8, തലശ്ശേരി- 1 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പർക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ്- 13, തലശ്ശേരി- 23 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

സംസ്ഥാനത്ത് ആശങ്ക;ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 608 പേര്‍ക്ക്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

keralanews 608 covid cases in kerala today 410 through contact

തിരുവനന്തപുരം:ആശങ്കയുണർത്തി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന.ഇന്ന് 608 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

അതേസമയം കേരളം കോവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അടുത്ത ഘട്ടം സമൂഹ വ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായിയെന്നും ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുകയാണെന്നും ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തല്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കോവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം , ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അടുത്തത് സമൂഹവ്യാപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കരോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ കൊവിഡ് പകര്‍ച്ച കൂടിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും പുറത്താക്കി

keralanews sachin pilot removed from rajasthan congress president and deputy chief minister

ജയ്‌പൂർ:രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.രാജസ്ഥാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗെഹ്‍ലോട്ട്, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല , അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.നിയമസഭാ കക്ഷിയോഗം വിട്ട് നിൽക്കുന്ന എം.എൽ.എമാർക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. സച്ചിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അശോക് ഗഹ്‌ലോട്ടിന് കീഴിൽ മുന്നോട്ട് പോകാനാകില്ലെന്ന് സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാർ വ്യക്തമാക്കിയിരുന്നു.

2018 ഡിസംബര്‍ 17 മുതല്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസിസി പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ നയിച്ചത് സച്ചിന്‍ പൈലറ്റ് ആണ്. ടോങ്ക് മണ്ഡലത്തിലെ എംഎല്‍എയാണ്. തിരഞ്ഞെടുപ്പ് വിജയം മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്ന സച്ചിന്‍ പൈലറ്റ്, ഗെലോട്ടുമായി നിരന്തരം പോരിലായിരുന്നു.30 എംഎല്‍എമാരുടെ പിന്തുണ സച്ചിന്‍ പൈലറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും 16 പേരോളമാണ് സച്ചിനൊപ്പമുള്ളത് എന്നാണ് സൂചന. 17 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമുണ്ടന്നാണ് ഇന്നലെ സച്ചിന്‍ വിഭാഗം അവകാശപ്പെട്ടത്. അശോക് ഗെലോട്ട് സ്വതന്ത്രരടക്കം 109 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇന്നലെ ജയ്പൂരിലെ വീട്ടില്‍ നടത്തിയ ശക്തി പ്രകടനത്തില്‍ 97 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരു വിഭാഗങ്ങളും അവകാശവാദങ്ങള്‍ പരസ്പരം തള്ളിക്കളഞ്ഞിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്ന് ദേശീയ നേതൃത്വം പറഞ്ഞിരുന്നെങ്കിലും നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനോ അനുനയ ശ്രമങ്ങള്‍ക്കോ സച്ചിന്‍ പൈലറ്റ് വഴങ്ങിയിരുന്നില്ല.

സ്വർണ്ണക്കടത്ത് കേസ്;മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും

keralanews gold smuggling case customs to question former it secretary shivshankar

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്നാണ് സൂചന.സ്വർണം വാങ്ങിയ മൂന്ന് പേരെ ഇന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.അതേസമയം കരാർ ലംഘനം നടത്തിയതിന്‍റെ പേരിൽ കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിഡബ്യൂസിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി.സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി. സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.സ്വപ്നയും സന്ദീപുമായി പല തവണ ഇവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സരിത്ത് സമ്മതിച്ചതായാണ് വിവരം.സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഫ്ലാറ്റ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്.എന്നാൽ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് സരിത്ത് മൊഴി നല്കിയതായാണ് സൂചന. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ നീക്കം. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക.ഇന്ന് മൂന്ന് പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ ഇടനിലക്കാരൻ റമീസ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ഇവർ മുമ്പ് സ്വർണക്കടത്തിൽ ഇടപ്പെട്ടിട്ടുള്ളവരാണെന്നാണ് സൂചന.

“ഉത്രയെ കൊന്നത് ഞാനാണ്”,മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യമായി കുറ്റസമ്മതം നടത്തി സൂരജ്

keralanews i killed uthra sooraj confessed publicly in front of the media

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച്‌ സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചല്‍ ഉത്ര കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ സൂരജ്, പാമ്പു പിടിത്തക്കാരന്‍ ചാവരുകാവ് സുരേഷ് എന്ന സുരേഷ്‌കുമാര്‍ എന്നിവരെ കൂടുതല്‍ തെളിവെടുപ്പിനായി അഞ്ചല്‍ വനം വകുപ്പ് അധികൃതര്‍ അടൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് സൂരജ് മാധ്യമങ്ങളോട് കുറ്റം ഏറ്റുപറഞ്ഞത്. താന്‍ ആണ് ഉത്രയെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ക്യാമറകള്‍ക്കു മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയത്. മുന്‍പ് താനല്ല ഉത്രയെ കൊന്നതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സൂരജ്. എല്ലാം സത്യസന്ധമായി പോലീസിനോടു പറഞ്ഞിട്ടുണ്ടെന്ന് സുരേഷും പറഞ്ഞു. മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.മാര്‍‍ച്ച്‌ രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച്‌ നല്‍കിയത്.ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു.ഉത്ര കൊലപാതക കേസില്‍ മാര്‍ച്ച്‌ 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ അര്‍ധരാത്രിയില്‍ സ്ത്രീയുടെ നിലവിളി കേൾക്കുന്നതായി പരാതി; അന്വേഷണത്തിനൊരുങ്ങി അധികൃതര്‍

keralanews complaint that womans cry was heared in midnight at kottayam medical college Authorities preparing for investigation

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഒ.പിയില്‍ നിന്ന് അര്‍ദ്ധരാത്രികളില്‍ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേള്‍ക്കുന്നതായി പരാതി.ഇതേകുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.പരാതികള്‍ നിരവധി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്താനാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് ഡോ.ജയകുമാര്‍ അറിയിച്ചു.രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടതെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു നിലവിളി കേട്ടതായി ജീവനക്കാരുടെ വാക്കുകള്‍ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകളെത്തുന്നുണ്ട്. രണ്ട് തവണ കേട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാന്‍ ധൈര്യം കാണിച്ചില്ല.. ഒന്നിലധികം പേര്‍ ഒരുമിച്ച്‌ ശബ്ദം കേട്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഇതിന് പുറമെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഒപി പൂട്ടാനായി പോയ ജീവനക്കാരിക്ക് വാതില്‍ പുറത്തുനിന്ന് പൂട്ടാന്‍ കഴിയാതെ വന്നതും പേടി കൂട്ടിയിരിക്കുകയാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവര്‍ക്ക് വാതില്‍ പൂട്ടാനായത്. ഇനി മുതല്‍ ആ ഭാഗത്തേക്ക് പോകില്ലെന്നും അതിന് അടുത്തുള്ള വിശ്രമ മുറി ഉപയോഗിക്കില്ലെന്നുമാണ് ജീവനക്കാരി ഇതിനു ശേഷം പറയുന്നത്.

കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു

keralanews kannur mims hospital declared as kovid treatment center

കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പകര്‍ച്ച വ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി ഏറ്റെടുത്തത്. നിലവില്‍ ആശുപത്രിയിലെ ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കോവിഡ് ചികിത്സാകേന്ദ്രമായി മാറ്റിയതോടെ ഈ രോഗിയുടെ ചികിത്സ അവിടെത്തന്നെ തുടരാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിര്‍ദ്ദേശം. കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക വഴി ഒരുക്കാനും ശ്രദ്ധിക്കണം. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനങ്ങളും ഇവര്‍ക്കായി ഉണ്ടായിരിക്കണം. പ്രത്യേക മുറികള്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലമുള്ള വിധത്തില്‍ 20 കട്ടിലുകള്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന വാര്‍ഡുകള്‍ സജ്ജീകരിക്കാനും ഉത്തരവില്‍ പറയുന്നു. കോവിഡ് രോഗ ബാധിതര്‍ക്കും ഇതര രോഗികള്‍ക്കും പ്രത്യേകം പ്രത്യേകം ഐപി, ഒപി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ്, എന്‍95 മാസ്‌ക്ക്, കൈയുറ തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ധരിക്കണം. കൊവിഡ് രോഗികളുടെ എണ്ണം യഥാസമയം ഡിഎംഒയെ അറിയിക്കണം.കോവിഡ് ബാധിതരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി

സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് തമിഴ്‌നാട് സര്‍ക്കാരിന്റെ യാത്രാപാസ് ഉപയോഗിച്ച്

keralanews gold smuggling case swapna and sandeep enter bangalore with tamilnadu governments travel pass

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സ്വപ്നയും സന്ദീപും തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് കടന്നതു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസ് ഉപയോഗിച്ചാണെന്ന് സൂചന. തമിഴ്‌നാട്ടില്‍നിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്റെ പേരിലുളള കെഎല്‍01 സി ജെ 1981 എന്ന നമ്പർ കാറിന് ഓണ്‍ലൈന്‍ വഴി പാസെടുത്തത്. സ്വര്‍ണം പിടിച്ച 5 നു തന്നെ സ്വപ്നയും സംഘവും നഗരംവിട്ടു. പിറ്റേന്നു മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതറിഞ്ഞാണു രാത്രി തന്നെ വര്‍ക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കു പോയത്. സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി. അവിടെനിന്നു ബംഗളൂരുവിലേക്കും.വര്‍ക്കലയില്‍ താമസിക്കാന്‍ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സഹായം തേടി സ്വപ്നയും സന്ദീപും തലസ്ഥാനത്തെ പല ഉന്നതരെയും ബന്ധപ്പെട്ടു.തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായര്‍ക്കു ഗുണ്ടാസംഘങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബെംഗളൂരുവില്‍ ഹോട്ടലില്‍ സഹായത്തിന് ആരെങ്കിലും എത്തിയോ പുതിയ ഫോണ്‍ കൈമാറിയോ എന്നതെല്ലാം അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

കണ്ണൂരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്ക്;സമ്പർക്കത്തിലൂടെ 10 പേര്‍ക്ക് കോവിഡ്

keralanews 44 covid cases confirmed in kannur yesterday 10 cases through contact

കണ്ണൂര്‍: ജില്ലയില്‍ 44 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ഒൻപത് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലുപേര്‍ അഗ്നി-രക്ഷാ സേനാംഗങ്ങളും 10 പേര്‍ ഡിഎസ്സി ഉദ്യോഗസ്ഥരുമാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് ജി8 7096 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 35കാരന്‍, 24ന് ഒമാനില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 53കാരന്‍, 27ന് ഖത്തറില്‍ നിന്ന് ജി8 7164 വിമാനത്തിലെത്തിയ പാട്യം സ്വദേശി 23കാരന്‍, ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 35കാരി, ജൂലൈ ഏഴിന് റിയാദില്‍ നിന്ന് എഐ 1934 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 50കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 21ന് ദുബൈയില്‍ നിന്ന് എസ്ജി 9040 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് എസ്ജി 9026 വിമാനത്തിലെത്തിയ പന്ന്യന്നൂര്‍ സ്വദേശി 39കാരന്‍, ജൂലൈ നാലിന് റിയാദില്‍ നിന്ന് എഐ 1942 വിമാനത്തിലെത്തിയ കേളകം സ്വദേശി 36കാരി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് ജി9 0425 വിമാനത്തിലെത്തിയ ചേലോറ സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

ജൂണ്‍ 28ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 31കാരന്‍, വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി 34കാരന്‍, ജൂലൈ മൂന്നിന് നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി 42കാരന്‍, ജൂലൈ എട്ടിന് തിരുനെല്‍വേലിയില്‍ നിന്നെത്തിയ കടമ്പൂർ സ്വദേശികളായ 61കാരന്‍, 64കാരന്‍, ജൂലൈ 10ന് ഗുജറാത്തില്‍ നിന്നെത്തിയ കോളയാട് സ്വദേശികളായ 47കാരി, 23കാരി, 18കാരി, ഒൻപത് വയസുകാരി, ബെംഗളൂരുവില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 34കാരന്‍, മുണ്ടേരി സ്വദേശി 19കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. കുന്നോത്തുപറമ്പ് സ്വദേശികളായ 63കാരി (ഇവര്‍ ജൂലൈ 12ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരണപ്പെട്ടു), 43കാരി, ചൊക്ലി സ്വദേശികളായ 52കാരി, 22കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരന്‍, 13കാരി, 18കാരന്‍, 40കാരി, 31കാരി, 24കാരന്‍ എന്നിവര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്., കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 32കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 32കാരന്‍,കൂത്തുപറമ്പ് സ്വദേശി 45കാരന്‍ എന്നിവരാണ് കൂത്തുപറമ്പ് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനിലെ രോഗബാധ സ്ഥിരീകരിച്ച നാലു പേര്‍.  കണ്ണൂര്‍ ഡിഎസ് സി സെന്ററില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി 41കാരന്‍, ഹരിയാന സ്വദേശി 41കാരന്‍, നേപ്പാള്‍ സ്വദേശികളായ 38കാരന്‍, 37കാരന്‍, ജമ്മു കശ്മീര്‍ സ്വദേശികളായ 44കാരന്‍, 39കാരന്‍, ഉത്തര്‍ പ്രദേശ് സ്വദേശി 37കാരന്‍, ബീഹാര്‍ സ്വദേശികളായ 45കാരന്‍, 42കാരന്‍, 44കാരന്‍ എന്നിവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 748 ആയി.

കണ്ടോണ്‍മെന്റ് ഏരിയയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍, മില്‍മ ബൂത്തുകള്‍, പാചകവാതകം, പത്രം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന പലചരക്ക് കടകള്‍, ബേക്കറി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മില്‍ക്ക് ബൂത്തുകള്‍ എന്നിവ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.കണ്ടെയിന്‍മെന്റ് ഏരിയയില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്നും പ്രദേശത്തു നിന്ന് പുറത്തേക്കും അകത്തേക്കും യാത്ര അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കണ്ടോണ്‍മെന്റ് ഏരിയയില്‍ കര്‍ശനമായ രാത്രികാല കര്‍ഫ്യൂ ഉണ്ടായിരിക്കും. ഡിഎസ്സി ഉദ്യോഗസ്ഥര്‍ പ്രദേശം വിട്ട് പുറത്ത് പോകുന്നില്ലെന്ന് ഡിഎസ്സി സ്റ്റേഷന്‍ കമാന്‍ണ്ടന്റ് ഉറപ്പ് വരുത്തേണ്ടതാണ്. മെഡിക്കല്‍ സഹായത്തിനായി ഡിഎസ്സി ഉദ്യോഗസ്ഥര്‍ മിലിട്ടറി ആശുപത്രിയുടെ കമാന്‍ഡിങ് ഓഫീസറുമായി ബന്ധപ്പെട്ട് വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, ഐപിസി എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;144 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ;162 പേര്‍ രോഗമുക്തി നേടി

keralanews 449 covid cases confirmed today 144 through contact and 162 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേർ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 കേസുകളാണ് ഇന്നുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പാലക്കാട് 19, ആലപ്പുഴ 119, എറണാകുളം 15, മലപ്പുറം 47, തിരുവനന്തപുരം 63 , പത്തനംതിട്ട 47, വയനാട് 14, കണ്ണൂര്‍ 44 , കോട്ടയം 10, കൊല്ലം 33, കോഴിക്കോട് 16 , തൃശ്ശൂര്‍, കാസര്‍ഗോഡ് 09, ഇടുക്കി 04 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്. തുറവൂര്‍ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂര്‍ മുന്‍സിപ്പാലിറ്റികളിലെ എല്ലാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആലപ്പുഴയിൽ 77 ഐടിബിപി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 10 ഡിഎസ്‌സി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു.