കണ്ണൂർ:കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് സ്ഥിരീകരിക്കാനായില്ല.ധർമടം,അയ്യങ്കുന്ന് സ്വദേശിനിയുടെ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്.ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ധർമടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്ക് വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായിരുന്ന ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ട അറുപത്തിയെട്ടു പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ദ്ധ ഡോക്റ്റർമാരുടെ സംഘത്തെ നിയോഗിച്ചു.അയ്യങ്കുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പൂർണ്ണഗർഭിണിയായിരുന്ന ഇവർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.തുടർന്നാണ് മെഡിക്കൽ കോളേജിൽ എത്തിയത്.ഇവർക്കും എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.അതേസമയം രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.അനുവദിച്ച ഇളവുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരുമെന്ന് ജില്ലാ കലക്റ്റർ മുന്നറിയിപ്പ് നൽകി.ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു;ഒരു ദിവസത്തിനുള്ളില്‍ 6000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;മരണം 3,720
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 1,25,101 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 137 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 3,720 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 2,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 44,582 ആയി. ഇവിടെ 1,517 പേര്‍ രോഗം ബാധിച്ചു മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം തമിഴ്‌നാട് ആണ്. 14,753 കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. 98 പേര്‍ ഇവിടെ മരിച്ചു. ഗുജറാത്തിലെയും സ്ഥിതി ഗുരുതരമാണ്. 13,268 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. തമിഴ്‌നാട്ടിലേക്കാള്‍ കൂടുതല്‍ മരണ സംഖ്യ ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 802 പേരാണ് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചത്. ഗുജറാത്തിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഡല്‍ഹിയാണ്. 12,319 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 208 പേര്‍ മരിക്കുകയും ചെയ്തു.അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോത് കുറഞ്ഞതായി ഐ.സി.എം.ആര്‍ അറിയിച്ചു. നേരത്തെ 3.4 ദിവസങ്ങളിൽ ഇരട്ടിക്കുന്നത് ഇപ്പോൾ 13.3 ദിവസങ്ങളായി ഉയർന്നുവെന്ന് ഐ.സി.എം.ആര്‍ അവകാശപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഏറ്റവും അധികം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ വന്‍വര്‍ധന. ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 27ലെ 39 രോഗികള്‍ എന്ന കണക്കാണ് മറികടന്നത്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍-19, കാസര്‍ഗോഡ്-7, കോഴിക്കോട്-6, പാലക്കാട്-5, തൃശൂര്‍4, മലപ്പുറം-4. രണ്ടു പേരുടെ ഫലം നെഗറ്റീവ് ആയി. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് രണ്ടുപേര്‍ രോഗമുക്തി നേടി.സ്ഥിതി ഗുരുതരമാണെന്നും ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 216 കോവിഡ് രോഗികളാണുള്ളത്.
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തി;കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു
കോഴിക്കോട്:ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയതിനെ തുടർന്ന് കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭക്ഷണം നല്‍കിയത്. കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി പേര്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു മേശക്കു ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. സമീപത്ത് കട നടത്തുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. കോഫി ഹൗസ് അധികൃതര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കലക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.
91 യാത്രക്കാരുമായി പുറപ്പെട്ട പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു
ഇസ്ലാമബാദ്:91 യാത്രക്കാരുമായി പുറപ്പെട്ട പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നുവീണു.ലഹോറില്‍ നിന്ന് കറാച്ചിയിലേക്കു വരികയായിരുന്നു വിമാനം.കറാച്ചി വിമാനത്താവളത്തിന് തൊട്ടുതാഴെയുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് വിമാനം തകർന്നു വീണത്.എയർബസ് പികെ–303 വിമാനമാണു ലാൻഡിങ്ങിനു തൊട്ടുമുൻപായി ജനവാസ കേന്ദ്രമായ ജിന്ന ഗാർഡൻ പ്രദേശത്തു തകർന്നുവീണത്. ലാൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. വിമാനാവശിഷ്ടങ്ങളിൽനിന്നും സമീപത്തെ കെട്ടിടങ്ങളിൽനിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. അപകടത്തിന്‍റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പാക് സൈന്യവും ദ്രുതകർമസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് കറാച്ചിയിലെ പ്രധാന ആശുപത്രികൾക്ക് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തില്‍ ഇനിയും കോവിഡ് കേസുകൾ കൂടാൻ സാധ്യത; ജാഗ്രതയോടെയിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം:കേരളത്തില്‍ ഇനിയും കോവിഡ് കേസുകൾ കൂടാൻ സാധ്യത.ജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ.പുറത്തു നിന്ന് വരുന്നവര്‍ക്കുള്ളില്‍ രോഗം ഒതുങ്ങി നില്‍ക്കാന്‍ വേണ്ടിയാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. രോഗം ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ട്. കാരണം അതിതീവ്രമായി രോഗം പടരുന്ന സ്ഥലങ്ങളില്‍ നിന്നാണ് പലരും വരുന്നത്. ട്രെയിനിലും വിമാനത്തിലും ഒരു കൊവിഡ് രോഗിയുണ്ടായാല്‍ രോഗം അടുത്തിരിക്കുന്നവര്‍ക്കെല്ലാം വരാന്‍ സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും.രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ള കിടക്കകള്‍ മതിയാകാതെ വരും.അതിര്‍ത്തികളില്‍ കര്‍ശന പരിശോധനകള്‍ നടത്താനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.റെഡ് സോണില്‍ നിന്ന് വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ആളുകളെ പാര്‍പ്പിക്കുന്നതിന് കൂടുതല്‍ ഹോട്ടലുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആളുകളുടെ എണ്ണം കൂടുമ്പോൾ സൗകര്യങ്ങളില്‍ കുറവ് വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വിദേശത്തു നിന്നും എത്തുന്നവർ വീടുകളില്‍ കര്‍ശനമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം
ഉംപുന്‍ ചുഴലിക്കാറ്റ്;ബംഗാളില്‍ 72 മരണം;20,000 വീടുകൾ തകര്‍ന്നു
കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ പരക്കെ നാശം വിതച്ച ഉംപുന്‍ ചുഴലിയില്‍ 72 പേര്‍ മരിച്ചു. ഇരുപതിനായിരത്തിലേറെ വീടുകള്‍ തകര്‍ന്നു. 185 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ ഒഡിഷയിലും വ്യാപക നാശം. വൈദ്യുതി, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ താറുമാറായി. പലയിടത്തും റോഡുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.ബുധനാഴ്ച വൈകിട്ടുമുതല്‍ വീശിയടിച്ച കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ കൊല്‍ക്കത്തയുടെ വടക്ക്-കിഴക്കന്‍ ദിശയിലൂടെ നീങ്ങി ബംഗ്ലാദേശിലെത്തി. കാറ്റ് തീവ്രത കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി.ഇപ്പോള്‍ മണിക്കൂറില്‍ ആറു കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ഉംപുന്‍ ചുഴലി വെള്ളിയാഴ്ച വൈകിട്ടോടെ പൂര്‍ണമായും ഇല്ലാതാകും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് ബുധനാഴ്ചയാണ് ബംഗാളിലെ സുന്ദര്‍ബനു സമീപം തീരത്തെത്തിയത്. ഒഡിഷയില്‍ 44 ലക്ഷത്തോളം പേരെ ബാധിച്ചു.ബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡിഷയില്‍ 2.37 ലക്ഷം പേരെയും മാറ്റി താമസിപ്പിച്ചു. വെള്ളം കയറിയതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം പ്രവര്‍ത്തനം നിര്‍ത്തിവച്ച കൊല്‍ക്കത്ത വിമാനത്താവളം വ്യാഴാഴ്ച പകല്‍ 12ന് പുനരാരംഭിച്ചു.ബംഗാളില്‍ ദക്ഷിണ 24 പര്‍ഗാനാസ്-18, ഉത്തര 24 പര്‍ഗാനാസ്-17, കൊല്‍ക്കത്ത-15 എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം. കൊല്‍ക്കത്ത, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, കിഴക്കന്‍ മേദിനിപ്പുര്‍, ഹൗറ ജില്ലകളില്‍ കനത്ത നാശമുണ്ടായി. നോര്‍ത്ത് 24 പര്‍ഗാനാസില്‍ ഇച്ഛാമതി നദിക്കരയിലുള്ള മുഴുവന്‍ വീടും ഒഴുകിപ്പോയി. 50 ഗ്രാമങ്ങളില്‍ വെള്ളം കയറി. 20 ഗ്രാമങ്ങള്‍ ഇപ്പോഴും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലു ടീമുകളെക്കൂടി വിമാനമാര്‍ഗം ബംഗാളിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ബംഗാള്‍ സന്ദര്‍ശിക്കും.രാജ്യം മുഴുവന്‍ ബംഗാളിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനേക്കാളും നാശമാണ് ഉംപുന്‍ ഉണ്ടാക്കിയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; അരുവിക്കര ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം:തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ.അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.കനത്ത മഴയെത്തുടര്‍ന്നു അരുവിക്കര ഡാമിന്‍റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. കോട്ടൂര്‍, ആര്യനാട്, കുറ്റിച്ചല്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. കോട്ടൂര്‍, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.അതിനിടെ ആലപ്പുഴ തോട്ടപ്പള്ളിയിൽ പൊഴിമുറിക്കാൻ നടപടി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കാറ്റാടി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുമായി തർക്കമുണ്ടായി. കാറ്റാടി മരം മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. കുറച്ച് ഭാഗത്ത് കാറ്റാടി മരം മുറിക്കാതെ പൊഴിമുറിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് തോട്ടപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.
സാമൂഹിക അകലം പാലിക്കാതെ സര്‍വീസ് നടത്തി; കൊല്ലത്ത് രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി
കൊല്ലം:സാമൂഹിക അകലം പാലിക്കാതെ കൂടുതല്‍ ആളുകളുമായി സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി. കൊല്ലത്ത് ചില സ്വകാര്യ ബസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനും നടപടി സ്വീകരിക്കും. ബസുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും ആര്‍.ടി.ഒ ആര്‍.രാജീവ് അറിയിച്ചു.
തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി
തൃശൂര്‍: ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഖബറടക്കി. കൊവിഡ് പ്രോട്ടോകള്‍ പാലിച്ച് ഇന്ന് രാവിലെ ആറേകാലോടെയായിരുന്നു ഖബറടക്കം. അഞ്ചങ്ങാടി കട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയാണ്(73) ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്.ചാവക്കാട് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കടപ്പുറം അടിത്തിരുത്തി ജുമാമസ്ജിദിലാണ് ആരോഗ്യവകുപ്പിന്റെ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഖബറടക്കം നടത്തിയത്.മറ്റ് ആരെയും മൃതദേഹത്തെ സമീപിക്കാന്‍ അനുവദിച്ചില്ല.മഹാരാഷ്ട്രയില്‍നിന്ന് ഇന്നലെയാണ് ഖദീജക്കുട്ടി കേരളത്തിലെത്തിയത്. പാലക്കാട് വഴി കാറിലായിരുന്നു യാത്ര. പ്രമേഹരോഗിയായ ഇവര്‍ക്ക് ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെയ് 20 ന് പുലര്‍ച്ചെ ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരിച്ചു.