തിരുവനന്തപുരം:വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈനില്‍ കഴിയാന്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തുക സര്‍ക്കാര്‍ നിശ്ചയിച്ച് അറിയിക്കും. പാവപ്പെട്ടവര്‍ക്ക് ചെലവുകുറഞ്ഞ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തും.വിദേശത്ത് നിന്ന് എത്രപേര്‍ വന്നാലും ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പ്രവാസികള്‍ മടങ്ങിയെത്തുന്ന സമയത്തെ മുഖ്യമന്ത്രിയുടെ നിലപാട്.ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് പണം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് എത്തിയ പ്രവാസികള്‍ക്ക് 7 ദിവസം സര്‍ക്കാര്‍ നിര്‍ബന്ധിത സൗജന്യ ക്വാറന്റൈന്‍ നല്‍കിയിരുന്നു. ഇത് ഒഴിവാക്കിയാണ് പ്രവാസികളില്‍ നിന്നും പണം ഈടാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് ഉള്‍പ്പടെ എത്തുന്ന നിരവധി പേര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളെ മാത്രമാണ് വീടുകളിലേക്ക് വിടുന്നത്. ഇത്തരത്തില്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഞ്ചൽ കൊലപാതകം;ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി
കൊല്ലം:അഞ്ചലിൽ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സൂരജിന്റെ കുറ്റസമ്മതമൊഴി പുറത്ത്.ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറഞ്ഞു.വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്നും സൂരജ് ഭയന്നിരുന്നു.അതിനിടെ ഇന്ന് സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെയെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. മാര്‍ച്ച് രണ്ടിന് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ച് അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്ബിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ ആദ്യം കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്‍റെ പക്കല്‍ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് സൂരജിന്റെ വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.അതേസമയം ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങള്‍ ഉണ്ടാവുക. കൊലക്കുപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകൾ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ ബന്ധപ്പെടുത്തിയാല്‍ മാത്രമേ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശക്തമാക്കാനാവുകയുള്ളൂ.ഇതിനായി ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം.പാമ്പിന്റെ ഡിഎന്‍എ പരിശോധനയും നിര്‍ണായകമാണ്.
ജില്ലയിൽ ഇന്നലെ എട്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ധർമ്മടത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ വീട്ടിലെ നാലു പേര്‍ക്ക് കൂടി രോഗബാധ
കണ്ണൂര്‍: ജില്ലയില്‍ എട്ടുപേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേര്‍ ദുബൈയില്‍ നിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി നാലുപേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയില്‍ നിന്നെത്തിയത്.ധര്‍മടം സ്വദേശികളായ ഒൻപത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. നാലുപേരും കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ധർമടം സ്വദേശിനിയുടെ വീട്ടില്‍ താമസക്കാരായ ബന്ധുക്കളാണ്.ഇതോടെ ഇവരുടെ വീട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11 ആയി.ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 11397 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 58 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 66 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 11232 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന;സമൂഹവ്യാപന സാദ്ധ്യതയെന്ന് വിദഗ്ദ്ധ സമിതി
തിരുവനന്തപുരം:കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.ഇതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആശങ്ക.മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതരുണ്ടായത് സമൂഹ വ്യാപനസാധ്യതയാണ് കാണിക്കുന്നതെന്ന് വിദഗ്ധസമിതി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.5 ദിവസത്തിനിടെ 273 പുതിയ രോഗികള്‍.അതില്‍ തന്നെ 32 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ.ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും റിമാന്‍ഡ് പ്രതികളും വരെയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു.കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ വൈറസ് ബാധിച്ച് മരിച്ച രോഗിയില്‍ നിന്ന് രോഗം പകര്‍ന്നത് പതിനൊന്നുപേര്‍ക്കാണ്. കാര്യമായ ലക്ഷങ്ങളൊന്നും കാണിക്കാത്ത രോഗിയില്‍ വൈറസ് ബാധ തിരിച്ചറിയും മുന്നേതന്നെ വൈറസ് വ്യാപനമുണ്ടായെന്നാണ് കരുതുന്നത്.ചക്ക തലയില്‍ വീണ് ചികിത്സ തേടിയ കാസര്‍കോട്ടുകാരന്‍, കണ്ണൂരിലെ റിമാന്‍ഡ് പ്രതികള്‍, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി,ആദിവാസിയായ ഗര്‍ഭിണി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്കെത്തിയ യുവതി തുടങ്ങി മൂന്നു ഘട്ടങ്ങളിലായി 23 പേര്‍ക്ക് രോഗം എങ്ങനെ പകര്‍ന്നതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് സമൂഹ വ്യാപന സാദ്ധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് പരിശോധന കുറവായതിനാല്‍ അപകടകരമായ അവസ്ഥയാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരിലുള്‍പ്പെടെ പരിശോധനകള്‍ കൂട്ടിയാലേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയുള്ളുവെന്നും സമിതി നിര്‍ദേശിച്ചു. എന്നാല്‍ രോഗവ്യാപനത്തിന്റെ നിരക്ക് ഇതേപോലെ തുടരുകയും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലേ സമൂഹവ്യാപനമെന്ന് പറയാനാവൂ. പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കുന്ന മുറയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.
സംസ്ഥാനത്ത് ഇന്നലെ മാത്രം 67 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നെത്തിയ 9 പേര്‍ക്കും പുറമെ ഗുജറാത്തില്‍ നിന്നു വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്നുള്ള ഒരാള്‍ക്കും പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെത്തിയ ഓരോരുത്തര്‍ക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.പാലക്കാട് ജില്ലയില്‍ ഇതിനോടകം സമൂഹവ്യാപനം നടന്നതായി ആശങ്കയുണ്ട്. ഇന്നലെ മാത്രം 29 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തി നേടി രണ്ടാഴ്ച കഴിയുമ്പോഴാണ് ജില്ലയില്‍ ക്രമാതീതമായി രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.നിലവില്‍ 82 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസര്‍കോഡിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാട്ടും രോഗവ്യാപനം തീവ്രമാകുമ്പോൾ സമൂഹവ്യാപനമെന്ന ഭീതികൂടിയുണ്ട്.
സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;10 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് 29,കണ്ണൂര്‍ 8,കോട്ടയം 6, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശൂര്‍ കൊല്ലം നാല് വീതം, കാസർകോഡ്,ആലപ്പുഴ മൂന്ന് വീതം എന്നിങ്ങനെയാണ് രോഗികള്‍.10 പേര്‍ക്ക് രോഗം ഭേദമായി.മലപ്പുറത്ത് മൂന്ന് പേരും കാസര്‍ഗോട്ടും പാലക്കാട്ടും രണ്ട് പേരും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗമുക്തി നേടിയത്. പോസിറ്റീവായവരിൽ 27 പേർ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് വന്ന 9 പേർക്കും, മഹാരാഷ്ട്രയിൽനിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തിൽനിന്ന് വന്ന 5 പേർക്കും, കർണാകടയിൽനിന്ന് വന്ന 2 പേർക്കും പോണ്ടിച്ചേരിയിൽനിന്നും ഡൽഹിയിൽ നിന്നും വന്ന ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചു.സമ്പർക്കമൂലം 7 പേർക്ക് രോഗം വന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി. 415 പേര്‍ ചികിൽസയിലുണ്ട്.
കെ.എം.ഷാജിയുടെ അഴിമതി കേസ്;അഴീക്കോട് സ്കൂളില്‍ വിജിലന്‍സ് പരിശോധന നടത്തി
കണ്ണൂര്‍:പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കെ.എം. ഷാജി എം.എല്‍.എ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഴീക്കോട് സ്കൂളില്‍ വിജലന്‍സ് പരിശോധന നടത്തി.ഡി വൈ എസ് പി വി മധുസുദന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സ്കൂളില്‍ നിന്നുള്ള രേഖകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വരവ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കേസില്‍ സ്കൂള്‍ മാനേജറെയും പ്രതിയാക്കുമെന്ന സൂചനയാണ് വിജിലന്‍സ് നല്‍കുന്നത്.ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി അറിയിച്ചു.കണ്ണൂര്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്. എസ്പിക്കാണ് അന്വേഷണച്ചുമതല.കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം നടക്കുന്നത്. ഷാജി കോഴ വാങ്ങിയതായി ആദ്യം ആരോപണം ഉന്നയിച്ചത് പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ തന്നെയായിരുന്നു. ഷാജി പണം വാങ്ങിയതായി അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് മുസ്ലീം ലീഗ് മുന്‍ നേതാവ് നൗഷാദ് പൂതപ്പാറയാണ് ആദ്യം വെളിപ്പെടുത്തിയത്.2013-14 കാലയളവില്‍ അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂള്‍ മാനേജര്‍ മുസ്‌ലിം ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചതായി പരാതിയില്‍ പറയുന്നു. സ്കൂള്‍ അനുവദിച്ചാല്‍ ഒരു ടീച്ചര്‍ തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫിസിെന്‍റ കെട്ടിടം നിര്‍മിക്കാനായി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതായി പറയുന്നു.2014ല്‍ കോഴ്സ് അനുവദിെച്ചങ്കിലും പണം ഓഫീസ് നിര്‍മാണത്തിന് നല്‍കേണ്ടെന്ന് കെ.എം.ഷാജി സ്കൂള്‍ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതില്‍നിന്ന് പിന്തിരിഞ്ഞു. എന്നാല്‍, പ്ലസ്ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ല്‍ സ്കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്‍റ് ഷാജിക്ക് നല്‍കിയെന്ന വിവരം പുറത്തറിയുന്നത്. 39 പേരടങ്ങുന്ന അഴീക്കോട് എജ്യുക്കേഷന്‍ സൊസൈറ്റിയാണ് സ്കൂള്‍ ഭരണം നടത്തുന്നത്. അവിടെ കണക്കില്‍പെടാത്ത 35 ലക്ഷത്തോളം രൂപ ലഭിച്ചതായി കാണിച്ചിട്ടുണ്ട്. ഈ തുക എവിടെ പോയെന്നു രേഖകളിലൊന്നും പറയുന്നില്ലെന്ന് വിജിലന്‍സിെന്‍റ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുക ഷാജിക്ക് കൊടുത്തായി സൊസൈറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുെണ്ടന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.മുസ്ലിംലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവര്‍ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയതായി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
അരീക്കോട് ദുരഭിമാനക്കൊല;കൊല്ലപ്പെട്ട ആതിരയുടെ പിതാവ് രാജനെ വെറുതെവിട്ടു
മലപ്പുറം: അരീക്കോട് വിവാഹത്തേലന്ന് മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനല്‍ സെക്ഷന്‍ കോടതിയാണ് രാജനെ വെറുതെ വിട്ടത്. കേസില്‍ പ്രധാന സാക്ഷികെളല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി വെറുതെവിട്ടത്.2018 ലാണ് കേസിന് ആസ്പദമായ സംഭവം.അരീക്കോട് കിഴുപ്പറമ്പിൽ ആതിരയാണ് അച്ഛെന്‍റ കത്തിക്കിരയായത്. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജന് ഉണ്ടായിരുന്ന എതിര്‍പ്പാണ് ദുരഭിമാന കൊലയില്‍ എത്തിച്ചത്.ദലിത് യുവാവുമായുളള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് രാജൻ പലവട്ടം ആവശ്യപ്പെട്ടിരുന്നു.ആതിര പിന്മാറാതെ വന്നപ്പോൾ മറ്റു മാര്‍ഗമില്ലാതെ രാജൻ വിവാഹത്തിന് സമ്മതിച്ചു.എന്നാൽ വിവാഹത്തലേന്ന് വൈകുന്നേരമുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആതിരയെ രാജന്‍ കുത്തുകയായിരുന്നു.കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കോടിയ ആതിരയെ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു.
കണ്ണൂര്‍ സബ് ജയിലിൽ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ് 19; സൂപ്രണ്ട് ഉള്‍പ്പെടെ 17 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി
കണ്ണൂർ:കണ്ണൂര്‍ സബ് ജയിലിൽ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെറുകുന്ന് സ്വദേശിയായ 33കാരനും, ചെറുപുഴ സ്വദേശി 49കാരനുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്.ചെറുകുന്ന് സ്വദേശി കഴിഞ്ഞ ഇരുപത്തി മൂന്നാം തീയതിയാണ് കണ്ണൂര്‍ സബ് ജയിലില്‍ എത്തിയത്.പോലീസ് ഉദ്യോഗസ്ഥയെ അവഹേളിച്ച കേസിലാണ് ഇയാള്‍ റിമാന്റിലായത്. ചെറുപുഴ സ്വദേശി കാട്ടുപന്നിയെ കൊന്ന കേസിലെ പ്രതിയാണ്. ദീര്‍ഘകാലം കാസര്‍ഗോഡ് ഒളിവിലായിരുന്ന ഇയാള്‍ പോലീസ് പിടിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയാണ് കണ്ണൂര്‍ സബ് ജയിലില്‍ എത്തിയത്. പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സബ് ജയിലിലെ സൂപ്രണ്ട് ഉള്‍പ്പെടെ 17 ജീവനക്കാര്‍ നിരീക്ഷണത്തിനായി.കണ്ണപുരത്തെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണപുരം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 27 പൊലിസുകാര്‍ നിരീക്ഷത്തത്തിലാണ്.ചെറുപുഴയിലെ പ്രതിയെ ഹാജരാക്കിയ പയ്യന്നൂര്‍ കോടതി അടച്ചു. മജിസ്ട്രേറ്റും ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പ്രവേശിച്ചു. ചെറുപുഴ സ്റ്റേഷനിലെ പൊലീസുകാര്‍ക്കും ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്.ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റു മൂന്നുപേര്‍ ധര്‍മ്മടം സ്വദേശികളാണ്. ഇവരുടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് ആണ് ഇതോടെ രോഗബാധ കണ്ടെത്തിയത്. കുടുംബത്തിന് എങ്ങനെ രോഗബാധ ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയില്ല. അയ്യന്‍കുന്ന് പഞ്ചായത്തിലെ പട്ടിക വിഭാഗത്തില്‍ പെട്ട യുവതിക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന കാര്യവും ആരോഗ്യവകുപ്പ് അന്വേഷിച്ചുവരികയാണ്.
ബെവ്ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി;സംസ്ഥാനത്ത് മദ്യവിതരണം ഈ ആഴ്ച ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യുവിന് ഗൂഗിള്‍ അനുമതി നല്‍കി. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കുമെന്നാണ് സൂചന.എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് എക്സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. യോഗത്തിനുശേഷം മദ്യശാലകള്‍ തുറക്കുന്ന തീയതി ബവ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.സാങ്കേതികമായ അനുമതി ലഭിച്ചതോടെ ഇനി രണ്ടു കടമ്പയാണ് ആപ്പിന് നിലവില്‍ വരുന്നതിന് ബാക്കിയുള്ളത്. ഒരേ സമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാന്‍ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.അതേസമയം 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുന്നത്.പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും.ഇതിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്‌എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.പേരും ഫോണ്‍ നമ്പറും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിന്‍കോഡ്, ലൊക്കേഷന്‍ എന്നിവയിലേതെങ്കിലും) നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങള്‍ ചോദിക്കില്ല.ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരു തവണ ബുക്ക് ചെയ്താല്‍ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ മദ്യമേ ലഭിക്കൂ. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.
അഞ്ചൽ കൊലപാതകം;ഉത്രയെ കൊത്തിയ മൂര്‍ഖനെ ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും
കൊല്ലം:അഞ്ചലില്‍ ഭര്‍ത്താവ് യുവതിയെ പാമ്പ് കടിപ്പിച്ച് കൊലപ്പടുത്തിയ സംഭവത്തില്‍ കൊലപാതകം നടത്താനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ ജഡം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും.ഉത്രയുടെ മരണശേഷം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തി കൊന്നുകുഴിച്ചൂമൂടിയ പാമ്പിനെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്റിനറി സര്‍ജന്റെയും നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തുക.മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പ്രതിസൂരജിന്റെ മൊഴി വാസ്തവമാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പാക്കുകയാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ ലക്ഷ്യം. പോസ്റ്റുമോര്‍ട്ടം നടത്തുന്ന വെറ്റിനറി സര്‍ജനും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കേസിലെ സാക്ഷികളാകും. പാമ്ബിന്റെ ഇനം ഉറപ്പാക്കുന്നതിനൊപ്പം ഉത്തരയെ കടിച്ച് കൊലപ്പെടുത്തിയ പാമ്പിന്റെ പ്രായം, പല്ലിന്റെ നീളം, വിഷത്തിന്റെ കാഠിന്യം, പാമ്പിന്റെ പല്ലില്‍ ഉത്രയെ കടിച്ചുവെന്നതിന്റെ തെളിവായി അതിന്റെ ശിരസോ പല്ലുകളോ ഉത്തരയുടെ രക്തത്തിന്റെ അംശം അടങ്ങിയിട്ടുണ്ടോയെന്നറിയാന്‍ ഫോറന്‍സിക് ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.