സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

keralanews 26 covid cases confirmed in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 5 പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 2 പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 14 പേരാണ് കേരളത്തിന് പുറത്ത് നിന്നും വന്നത്. ഇതില്‍ 7 പേര്‍ വിദേശത്ത് (യു.എ.ഇ.-5, സൗദി അറേബ്യ-1, കുവൈറ്റ്-1) നിന്നും വന്നതാണ്. 4 പേര്‍ മുംബൈയില്‍ നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാഗ്ലൂരില്‍ നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ള 7 പേര്‍ക്കും വയനാട് ജില്ലയിലുള്ള 3 പേര്‍ക്കും പാലക്കാട് ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കി ജില്ലയില്‍ രോഗം ബാധിച്ചയാള്‍ ബേക്കറി ഉടമസ്ഥനാണ്. സെന്റിനല്‍ സര്‍വൈലന്‍സിലൂടെയാണ് ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വയനാട് ജില്ലയില്‍ രോഗം ബാധിച്ച ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്.കേരളത്തില്‍ ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 64 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 493 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 39619 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

‘ഒരു ഇന്ത്യ ഒരു കൂലി’; സമസ്ഥ മേഖലയിലും തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും; രണ്ടാം ഘട്ട പാക്കേജില്‍ ഒന്‍പത് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

keralanews one india one wage ensuring minimum wages for workers in all sectors the finance minister with nine announcements in the second stage package
ന്യൂഡല്‍ഹി: 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക  പാക്കേജില്‍ രണ്ടാം ഘട്ട പ്രഖ്യാപനങ്ങള്‍ വിശദീകരിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട വ്യവസായം എന്നിവയ്ക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കായി രണ്ടു പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒൻപത് പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച്‌ 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയെന്നും മന്ത്രി അറിയിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25,000 കോടി രൂപ വിതരണം ചെയ്തു. മൂന്ന് കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചെലവിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.11,002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കൈമാറി. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്. അഭയകേന്ദ്രങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുക അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര്‍ വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുവരെ 10,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി വേതനം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.

മിനിമം ചാര്‍ജ് 20 രൂപയാക്കണം; സര്‍ക്കാറിന് മുന്നില്‍ നിബന്ധനകളുമായി ബസുടമകള്‍

keralanews minimum charge should be 20 rupees bus owners condition infront of govt

തിരുവനന്തപുരം:കൊറോണ  വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുൻപിൽ നിബന്ധനകള്‍ വെച്ച്‌ ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും ബസുടമകള്‍ പറയുന്നു.പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുനസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ പാടുള്ളൂ. അപ്പോള്‍ നഷ്ടം നികത്താന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച്‌ അന്തിമ തീരുമാനമായിട്ടില്ല.മോട്ടോര്‍ വാഹന മേഖല പ്രതിസന്ധിയിലാണ്. കെഎസ്‌ആര്‍ടിസിക്ക് ഇപ്പോള്‍ സ്പെഷ്യല്‍ ചാര്‍ജാണ് ഈടാക്കുന്നത്. നിരക്ക് വര്‍ധന ലോക് ഡൗണ്‍ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.

കോഴക്കേസ്;കെഎം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി

keralanews vigilance recorded statement against k m shaji m l a in scam case
കണ്ണൂർ:അഴീക്കോട് സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ സ്ഥലം എംഎല്‍എ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ വിജിലന്‍സ് പരാതിക്കാരുടെ മൊഴിയെടുത്തു. വിജിലന്‍സിന് പരാതി നല്‍കിയ സിപിഐഎം നേതാവ് കെ പദ്മനാഭന്റെയും മുസ്ലീം ലീഗിനുള്ളില്‍ പരാതി നല്‍കിയ മുന്‍ ലീഗ് നേതാവ് നൗഷാദ് പൂതപ്പാറയുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മൊഴിരേഖപ്പെടുത്തിയത്. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെ.എം ഷാജി എം.എല്‍.എ സ്കൂള്‍ മാനേജ്മെന്‍റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സിന്‍റെ അന്വേഷണം.കേസില്‍ കഴിഞ്ഞ മാസം 18നാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് പരാതിക്കാരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.മധുസൂദനന്‍ മൊഴിയെടുത്തത്. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സി.പി.എം നേതാവ് കുടുവന്‍ പത്മനാഭന്‍റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്.തുടര്‍ന്ന് മുന്‍ ലീഗ് പ്രാദേശിക നേതാവ് നൌഷാദ് പൂതപ്പാറയുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനിടെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും വിജിലന്‍സിനെ ഉപയോഗിച്ചുളള രാഷ്ട്രീയ പക പോക്കലിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എം ഷാജി പറഞ്ഞു. സ്കൂള്‍ മാനേജര്‍ അടക്കമുളളവരുടെ മൊഴിയും ഈ ആഴ്ച തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന.

ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ

keralanews ndian Railways announces no regular train service in India till june 30th

ന്യൂഡല്‍ഹി: ജൂണ്‍ മുപ്പത് വരെ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍ ശ്രമിക് ട്രെയിനും സ്പെഷ്യൽ ട്രെയിനും സർവീസ് തുടരും. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് പണം തിരിച്ച്‌ നല്‍കാനും റെയില്‍വെ തീരുമാനിച്ചു.അതേസമയം ഇന്ത്യയൊട്ടാകെ 78,0000 പേരാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. കേരളത്തില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്‌ത 412 പേര്‍ക്ക് റെയില്‍വെ പണം തിരിച്ച്‌ നല്‍കി.അതിഥി തൊഴിലാളികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കുമുള്ള സര്‍വീസാണ് റെയില്‍വെ ഇപ്പോള്‍ നടത്തുന്നത്. ഇത് തുടരും. അല്ലാതെ ട്രെയിന്‍ ഗതാഗതം ഉടന്‍ പൂര്‍വസ്ഥിതിയിലാവില്ല. സാധാരണ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് റെയില്‍വെ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ റദാക്കിയത്.അതേസമയം ശ്രമിക് ട്രെയിനില്‍ പോകാനെത്തിയവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്ര അനുവദിക്കില്ല. അവരുടെ ടിക്കറ്റ് തുകയും തിരികെ നല്‍കും. ശ്രമിക് ട്രെയിനുകള്‍ക്ക് സംസ്ഥാനങ്ങളില്‍ മൂന്ന് സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നു. ഇനി എവിടെയാണോ യാത്ര അവസാനിക്കുന്നത് അവിടെ മാത്രമേ സ്റ്റോപ്പ് ഉണ്ടാവൂ.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച്‌​ 40 ദി​വ​സം പിന്നിട്ടു; കോവിഡ്​ ഭേദമാകാതെ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി

keralanews cheruvancheri native not cured from covid after 40 days of hospitalisation

കണ്ണൂർ:കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിച്ച്‌ 40 ദിവസം കഴിഞ്ഞിട്ടും തുടര്‍ച്ചയായ പരിശോധനകളില്‍ രോഗം ഭേദമാവാത്തതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി െഎ.സി.യുവില്‍ തുടരുകയാണ് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയായ 82 കാരൻ.ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുള്ള ഇദ്ദേഹം ഓക്സിജൻ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്.കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിനാണ് ഇദ്ദേഹത്തെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ആംബുലന്‍സില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്.മാര്‍ച്ച്‌ 15ന് വിദേശത്ത് നിന്നെത്തിയ മകളില്‍നിന്നും പേരക്കുട്ടികളില്‍നിന്നുമാണ് കോവിഡ് പകര്‍ന്നതെന്ന് കരുതുന്നു.ഈ കുടുംബത്തിലെ 10 പേര്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഒൻപത്  പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എടുക്കുന്ന സാമ്പിളുകൾ പരിശോധനയില്‍ നെഗറ്റിവായാല്‍ ഇദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡി.എം.ഒ ഡോ. നാരായണ നായ്ക് ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയില്‍ കോവിഡ് ബാധിച്ച്‌ ഇത്രയധികം ദിവസം ഒരാള്‍ ചികിത്സയില്‍ തുടരുന്നത് ആദ്യമാണ്. ജില്ലയിലെ ഭൂരിഭാഗം രോഗികളും 15 ദിവസത്തിനകം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നേരത്തെ കോവിഡ് ബാധിച്ച്‌ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിത നാലാഴ്ചയോളം കഴിഞ്ഞാണ് ഡിസ്ചാര്‍ജായത്.

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കൊവിഡ്;അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

keralanews covid identified man came through walayar check post leaders on protest in boarder go for qurentine

വാളയാർ:വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലെത്തിയ ആൾക്ക്  കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം.എം.പിമാരായ രമ്യഹരിദാസ്, വി.കെ. ശ്രീകണ്ഠന്‍, ടി.എന്‍. പ്രതാപന്‍, എം.എല്‍.എമാരായ ഷാഫി പറമ്പിൽ,അനില്‍ അക്കര എന്നിവരാണ് നിരീക്ഷണത്തില്‍ പോകേണ്ടത്.അന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ട്. ഇക്കഴിഞ്ഞ ഒൻപതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി എത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തിവരികയായിരുന്നു ഇയാൾ.കോൺഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ സമരം നടത്തുന്നതിന് സമീപത്ത് ഇയാളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം, നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റും പാലക്കാട് നഗരസഭ ചെയര്‍മാനുമെല്ലാം അവിടെ ഉണ്ടായിരുന്നു. മന്ത്രി എ.സി. മൊയ്തീന്‍ പ്രവാസികളുമായി സംവദിച്ചിരുന്നു. താനും എ.സി. മൊയ്തീനോടൊപ്പം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വഭാവികമായും തങ്ങള്‍ക്കുള്ള നിയമം അവര്‍ക്കും ബാധകമല്ലേയെന്നും അനില്‍ അക്കര ചോദിച്ചു.

മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍

keralanews covid identified two police officers in mananthavadi station and 24 police officers in quarentine

വയനാട്:മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.വയനാട് ജില്ലാ പോലീസ് മേധാവിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേധാവിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ മലപ്പുറം സ്വദേശിയുമാണ്.പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നല്‍കേണ്ടവര്‍ ഇ മെയില്‍ വഴിയൊ മറ്റു സ്റ്റേഷനിലൊ പരാതി നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനീല്‍ പോയ സാഹചര്യത്തില്‍ ഇവരുടെ ചുമതലകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. മാനന്തവാടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അതത് ഡ്യൂട്ടി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. അത്യാവശ്യ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉടന്‍ അണുവിമുക്തമാക്കും.കൊവിഡ് മുക്തമായിരുന്ന വയനാട്ടിൽ കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ജില്ലയില്‍ ആശങ്ക പടര്‍ന്നിരിക്കുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം.ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസുകാരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്.വയനാട്ടില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ നിലവില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

keralanews 10 covid cases confirmed in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്.4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കണ്ണൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു

keralanews kannur youth died in kuwait due to corona

കുവൈറ്റ്:കണ്ണൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു.പയ്യന്നൂര്‍ കവ്വായി സ്വദേശിയും കുവൈത്ത് കെ.എം.സി.സി. അംഗവും സജീവ പ്രവര്‍ത്തകനുമായ അബ്ദുള്‍ ഗഫൂര്‍ അക്കാലത്ത് (32) ആണ്‌ മരിച്ചത്.ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കൊറോണ വൈറസ്‌ ബാധിച്ച്‌ 4 ദിവസമായി ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യ നില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. ഫര്‍വ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.പിതാവ് :എം. അബ്ദുറഹീം , മാതാവ് : ഫാത്തിമ.എ ,ഭാര്യ: ഉമ്മു ഐമന്‍ ടി.പി,മക്കള്‍: ഹാനി , ഗഫൂര്‍.ടി.പി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മയ്യത്ത് കുവൈത്തില്‍ തന്നെ ഖബറടക്കും. അതുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.ഇന്നലെ വൈകുന്നേരം കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ സാഹിബുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അതനുസരിച്ച്‌ സുഹൃത്തായ നിഷാന്‍ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു.