ന്യൂഡൽഹി:ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉപ്പാപ്പാക്കി 1897 ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കും.ഡോക്റ്റർമാർ,നഴ്‌സുമാർ, പാരാമെഡിക്കൽ രംഗത്തുള്ളവർ,ആശ വർക്കർമാർ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എന്നവരും നിയമത്തിന്റെ പരിധിയിൽ വരും.കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിനു ശേഷം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.ബുധനാഴ്ച രാവിലെ ആഭ്യന്തരമന്ത്രി ഹർഷവർധനും അസോസിയേഷൻ ഭാരവാഹികളുമായും മറ്റു സംഘടനകളുടെ പ്രതിനിധികളുമായും വീഡിയോ കോൺഫെറൻസ് നടത്തിയിരുന്നു.അതിനു ശേഷമാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനമുണ്ടായത്.പുതുക്കിയ ഓർഡിനൻസ് അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാകും.പൊലീസിന് സ്വമേധയാ കേസെടുക്കാം.ആക്രമണമുണ്ടായാൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം.ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി തീർപ്പുകല്പിക്കണം.ആക്രമണം ഗുരുതരമല്ലെങ്കിൽ മൂന്നുമാസം മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും അരലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.എന്നാൽ ആക്രമണവും പരിക്കും ഗുരുതരമാണെങ്കിൽ ആറുമാസം മുതൽ ഏഴുവർഷം വരെ തടവും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കും.വാഹനങ്ങൾ,സ്വത്തുക്കൾ,ക്ലിനിക്കുകൾ എന്നിവ നശിപ്പിച്ചാൽ അവയുടെ വിപണിവിലയുടെ രണ്ടുമടങ്ങ് തുക ഉത്തരവാദികളിൽ നിന്നും ഈടാക്കുകയും ചെയ്യും.
സാലറി ചലഞ്ച്;സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കാന്‍ തീരുമാനം
കണ്ണൂരിൽ ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കളക്റ്ററുടെ ഉത്തരവ്
കണ്ണൂർ:ജില്ലയിൽ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി മരുന്നുകൾ ഒഴികെയുള്ള ആവശ്യസാധനകളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കലക്റ്റർ ഉത്തരവിട്ടു.ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി റേഷൻ കടകളിലൂടെ വിതരണം ചെയുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും സൗജന്യമായി വീടുകളിൽ എത്തിക്കും.വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ,സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പാക്കും.മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള കടകൾ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി ആവശ്യസാധനകളും വീടുകളിലെത്തിക്കും.കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ജില്ലാപഞ്ചായത്ത് ഉറപ്പുവരുത്തും.കോർപറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപറേഷൻ ഇതിനുള്ള സംവിധാനമൊരുക്കും.മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യസാധനങ്ങൾ എത്തിക്കും.തദ്ദേശ സ്ഥാപന തലങ്ങളിൽ ഏതൊക്കെ കടകൾ ഏതൊക്കെ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് പരാതികളില്ലാതെ വിധം തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കും.അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോവാർഡിലും ഒരു കട മാത്രമേ തുറക്കാവൂ എന്ന് തദ്ദേശ സ്ഥാപന അധികൃതർ ഉറപ്പാക്കണം.ഹോം ഡെലിവറിക്ക് സർവീസ് ചാർജ് ഈടാക്കരുത്.ഹോം ഡെലിവറി ചെയ്യുന്നവർ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതലുകൾ സ്വീകരിക്കണം.സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മാസ്ക്,ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.
കൊവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല; രോഗവ്യാപനം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന
ന്യൂഡൽഹി:ലോകത്ത് കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനം ഉടന്‍ അവസാനിക്കില്ല എന്നും കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി.പല രാജ്യങ്ങളിലും വൈറസ് വ്യാപനം പ്രാരംഭ ഘട്ടത്തിലാണെന്നും ആഫ്രിക്കയിലും അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. “പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്.മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്”. -അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിര്‍ത്തിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനഃപരിശോധിക്കണമെന്നും ട്രെഡോസ് അഥനോം ഗെബ്രെയൂസസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 5 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. പാലക്കാട് ജില്ലയിലെ ഒരാള്‍ ഇന്ന് കോവിഡ് രോഗമുക്തമായതായും മുഖ്യമന്ത്രി അറിയിച്ചു. 127 പേരാണ് നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ളത്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ട് ഹൌസ് സര്‍ജന്മാര്‍ക്ക് രോഗം പിടിപ്പെട്ടതായും ഇതിലുള്ള ഒരാള്‍ കണ്ണൂരില്‍ നിന്നുള്ളയാളാണെന്നും ഇവര്‍ക്ക് കേരളത്തിന് പുറത്ത് നിന്നാണ് രോഗം പിടിപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു. പത്ത് പേര് അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്ര പോയത്. തിരികേ എത്തിയതിന് ശേഷം ഒന്‍പതു പേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 29150 പേരാണ് നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28804 വീടുകളിലും 346 ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62 കാരിയുടെ പരിശോധനാ ഫലം ഒടുവില്‍ നെഗറ്റീവ്
പത്തനംതിട്ട : കോവിഡ് സ്ഥിരീകരിച്ച് ഒന്നര മാസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന 62 കാരിയുടെ പരിശോധനാ ഫലം ഒടുവിൽ നെഗറ്റീവ് ആയി. ഇരുപതാമത്തെ പരിശോധനാഫലമാണ് നെഗറ്റിവ് ആയിരിക്കുന്നത്.ഇത്രയും നാള്‍ പോസിറ്റീവ് ആയി തുടര്‍ന്നത് ആരോഗ്യവകുപ്പിനെയും ബന്ധുക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുമ്പോഴാണ് ആശ്വാസമായി നെഗറ്റീവ് ഫലം.ഇവരുടെ ഫലം തുടര്‍ച്ചയായി നെഗറ്റീവ് ആയതോടെ കഴിഞ്ഞ 14 മുതല്‍ പുതിയ മരുന്ന് പരീക്ഷിക്കുകയായിരുന്നു.ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവ് ആയത്.ഇറ്റലി കുടുംബത്തില്‍നിന്നു സമ്പർക്കത്തിലൂടെ കോവിഡ് പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19 ആം ഫലവും പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു.ഇവര്‍ക്കു രോഗം പിടിപെടാന്‍ കാരണമായ ഇറ്റലി കുടുംബവും ഇവരില്‍നിന്നു പകര്‍ന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
കണ്ണൂരിലെ ഹോട്ട് സ്പോട്ടുകളില്‍ ആളിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ്
കണ്ണൂർ:ജില്ലയിലെ പൂര്‍ണമായും അടച്ച 18 ഹോട്ട്സ്പോട്ടുകളില്‍ ആളിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐ ജി അശോക് യാദവ്.ഇന്നലെ 373 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും കര്‍ശന നിലപാട് തുടരുമെന്നും ഐജി പറഞ്ഞു. ഇന്നലെ മാത്രം കണ്ണൂരില്‍ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ശന ജാഗ്രതയാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.പൊലീസ് കര്‍ശന നടപടി എടക്കുന്നു എന്ന് മനസിലായതോടെ നിരത്തില്‍ ആളുകളെത്തുന്നതില്‍ കുറവു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്%B
കളിക്കിടയിലെ തര്‍ക്കം;പത്തനംതിട്ടയില്‍ 16 കാരനെ സുഹൃത്തുക്കൾ ചേർന്ന് വെട്ടിക്കൊന്ന് കുഴിച്ചുമൂടി
പത്തനംതിട്ട:16 വയസുകാരനെ സഹപാഠികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി.പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണമായ സംഭവം നടന്നത്. കളിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ പോലീസ് പിടികൂടി.അഖിലും സുഹൃത്തുക്കളായ രണ്ട് പേരും സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.മണിക്കൂറുകൾക്ക് ശേഷം രണ്ട് പേർ മാത്രം മടങ്ങി വന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ചൊവ്വാഴ്ച രാവിലെ 10.30-ന് അഖിലിനെ സുഹൃത്തുക്കളില്‍ ഒരാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി. പിന്നീട് മറ്റൊരു സുഹൃത്തായ സമപ്രായക്കാരനും ഒപ്പംചേര്‍ന്നു. ഉച്ചയോടെ സൈക്കിളില്‍ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെത്തി. സ്‌കൂള്‍ മാനേജരുടെ കദളിവനം കുടുംബവീടിന്റെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തുകയും ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അല്‍പം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളില്‍ ഇട്ടു.ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായി കുട്ടികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ചോദ്യചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇരുവരും കാണിച്ചുകൊടുത്തതോടെ വിവരം പോലീസിനെ അറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് പിടിക്കപ്പെട്ടവരെക്കൊണ്ട് മണ്ണുമാറ്റി അഖിലിനെ പുറത്തെടുപ്പിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ്ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖിൽ.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ കണ്ണൂരിൽ;ജില്ലയില്‍ മാര്‍ച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കും
കണ്ണൂർ:സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂർ.ഇതോടെ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. നിലവില്‍ 25 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്.ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് പുതിയതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നൂറ്റി നാലായി.ഇതില്‍ 49 പേര്‍ക്ക് രോഗം ഭേദമായി.വിദേശത്ത് നിന്നെത്തിയ പെരിങ്ങത്തൂര്‍, പാത്തിപ്പാലം, ചമ്പാട്, പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട്, മുഴുപ്പിലങ്ങാട്, ചെറുവാഞ്ചേരി സ്വദേശികള്‍ക്കാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചപ്പാരപ്പടവ് സ്വദേശി അജ്മാനില്‍ നിന്നും ബാക്കിയുളളവര്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാര്‍ച്ച് 18 മുതല്‍ 21 വരെയുളള ദിവസങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചത്. കോട്ടയം മലബാര്‍ സ്വദേശിനിയായ 32 കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ച 104 പേരില്‍ 49 പേര്‍ ആശുപത്രി വിട്ടു. ബാക്കിയുളള 55 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 4365 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 214 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.അതേസമയം ജില്ലയില്‍ മാര്‍ച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കാന്‍ തീരുമാനമായി.രോഗ ലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12ന് ശേഷം നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈ റിസ്‌ക്ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിൾ പരിശോധിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്; 10പേരും കണ്ണൂരില്‍;16 പേർ രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്.കണ്ണൂരില്‍ പത്ത് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും കൊല്ലം മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ഇന്നത്തെ ഏറ്റവും പുതിയ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറിയതായി മുഖ്യമന്ത്രി അറിയിച്ചു.കണ്ണൂരിൽ കുറെ പേർ റോഡിലിറങ്ങിയതായും പുതിയ സ്ഥിരീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ കർശനമാക്കാനുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ഹോട്ട് സ്പോട്ട് സ്ഥലങ്ങൾ സീൽ ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നത് ആലോചിക്കുമെന്നും വൈദ്യുതി കുടിശ്ശിക 18 ല്‍ നിന്ന് 12 ആക്കുന്നത് ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിശുദ്ധ റമദാന്‍ മാസം വരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരണമെന്ന് മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇഫ്താർ, ജുമുഅ എന്നിവ വേണ്ടെന്ന് വെയ്ക്കാനും മതപണ്ഡിതർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഭാവി കണക്കിലെടുത്ത് കൂടിച്ചരലുകളും കൂട്ട പ്രാര്‍ഥനകളും മാറ്റിവെച്ച മതപണ്ഡിതന്മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 36,667 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ്. രോഗലക്ഷണങ്ങളുള്ള 332 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 112 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 20,252 സാമ്ബിളുകള്‍ പരിശോധനയ്ക്ക അയച്ചു. 19,442 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോണ്‍ടാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാംപിള്‍ പരിശോധിക്കും. 53 പേരാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്.