തിരുവനന്തപുരം:ലോക്ക് ഡൌൺ പിൻവലിക്കുന്നതിനുള്ള വിശദമായ മാർഗരേഖ തയ്യാറാക്കി കർമ്മസമിതി.ഏപ്രിൽ 15 മുതൽ മൂന്നു ഘട്ടമായി ലോക്ക് ഡൌൺ പിൻവലിക്കണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്.14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിർദേശങ്ങളിലുള്ളത്. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളും അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്.വിദഗ്ധ സമിതി നിർദേശം മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും.
ഒന്നാം ഘട്ടം:
മാനദണ്ഡങ്ങൾ:
- ഏപ്രിൽ 7 മുതൽ 13 വരെയുള്ള വിലയിരുത്തൽ കാലത്ത് പുതിയ ഒരു രോഗിയിൽ കൂടുതൽ ഉണ്ടാകരുത്.
- ഇക്കാലത്ത് ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ പുതുതായി നിരീക്ഷണത്തിലാകരുത്.
- ജില്ലയിൽ ഒരിടത്തും കോവിഡ് ഹോട്സ്പോട്ടുകൾ ഉണ്ടാകാനും പാടില്ല.
നിയന്ത്രണങ്ങൾ:
- ഒരാൾക്കു മാത്രമേ ഒരു വീട്ടിൽനിന്ന് പുറത്തിറങ്ങാന്‍ അനുവാദം നൽകൂ.
- പുറത്തിറങ്ങുന്നവർ നിർബന്ധമായി മുഖാവരണം ധരിക്കണം.മൂന്ന് മണിക്കൂർ മാത്രമായിരിക്കും പുറത്തുപോകാൻ അനുവദിക്കുന്ന സമയം.
- 65 വയസ്സിനു മേൽ പ്രായമുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പുറത്തിറങ്ങരുത്.
- പുറത്ത് ഇറങ്ങുന്നവർ ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വെയ്ക്കണം. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം.
- വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കും.ഞായറാഴ്ചകളിൽ കർശനമായ വാഹന നിയന്ത്രണം ഉണ്ടാകും.
- 5 പേരിൽ കൂടുതൽ ഒരാവശ്യത്തിന് ഒത്തുചേരരുത്. മതപരമായ ചടങ്ങുകൾക്കും കൂട്ടം കൂടരുത്.
- ബാങ്കുകൾക്കു സാധാരണ പ്രവൃത്തി സമയം.തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്റൈസേഷൻ സംവിധാനം ഉറപ്പാക്കണം.
രണ്ടാംഘട്ടം:
മാനദണ്ഡങ്ങൾ:
- രണ്ടാഴ്ചയ്ക്കിടെ പുതിയ കോവിഡ് രോഗികൾ ഉണ്ടാവരുത്.
- തൊട്ടുമുൻപുള്ള വിലയിരുത്തൽ കാലത്തിനുശേഷം വീട്ടിൽ നിരീക്ഷണത്തിലുള്ളവർ അഞ്ചുശതമാനത്തിൽ കൂടരുത്.
- ജില്ലകളിൽ കോവിഡ് ഹോട്സ്പോട്ടുകൾ ഉണ്ടാകരുത്.
നിയന്ത്രണങ്ങൾ:
- ജില്ലകളെ ബന്ധിപ്പിക്കുന്ന ബസ്സുകൾ അനുവദിക്കാം.എന്നാൽ ബസ്സിൽ മൊത്തം ശേഷിയുടെ മൂന്നിൽ രണ്ടുഭാഗം ആളുകളെ മാത്രമേ അനുവദിക്കാവൂ.
- ആഭ്യന്തര വിമാനസർവീസുകൾ അനുവദിക്കും.സീറ്റെണ്ണത്തിന്റെ പകുതി യാത്രക്കാരെ പാടുള്ളൂ.
- വിദേശ വിമാന സർവീസുകൾ പാടില്ല.വിദേശത്തുനിന്നും എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കണം.
- സ്കൂളുകൾ,കോളേജുകൾ,സർവ്വകലാശാലകൾ എന്നിവ പരീക്ഷകൾക്ക് മാത്രം തുറക്കാം. ഐ.ടി കമ്പനികൾ ഭാഗികമായി തുറക്കാം.
- മാളുകളും സ്റ്റോറുകളും നിയന്ത്രണങ്ങളോടെ തുറക്കാം.
- ഹോസ്റ്റലുകളും മറ്റ് താമസസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളോടെ തുറക്കാം.
- ബെവ്കോയ്ക്ക് ഓൺലൈൻ വഴി മദ്യവിൽപ്പന നടത്താം.
- വിവാഹം,മരണാനന്തര ചടങ്ങുകൾ,പ്രാർത്ഥന എന്നിവയ്ക്ക് നിയന്ത്രണം തുടരണം.
മൂന്നാം ഘട്ടം:
- വിലയിരുത്തലിന് മുൻപുള്ള രണ്ടാഴ്ച പുതിയ കോവിഡ് കേസുകൾ ഉണ്ടാകരുത്.
- തൊട്ടുമുൻപുള്ള വിലയിരുത്തലിന് ശേഷം വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചുശതമാനത്തിൽ കൂടരുത്.
- ജില്ലകളിൽ ഒരിടത്തും കോവിഡ് ഹോട്സ്പോട്ട് ഉണ്ടാകരുത്.