മെയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബീവറേജസ് ഔട്‍ലെറ്റുകൾ തുറക്കാൻ സാധ്യത

keralanews beverage outlets are likely to open in the state after may 3

തിരുവനന്തപുരം:തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ബെവ്കോ എം.ഡിയുടെ നിര്‍ദ്ദേശം. മദ്യശാലകള്‍ തുറക്കാനുള്ള പത്തിന നിര്‍ദ്ദേശങ്ങള്‍ മാനേജര്‍മാര്‍ക്ക് എം.ഡി നല്‍കി.സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്. നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഷോപ്പുകള്‍ തുറന്ന് അണുനശീകരണം നടത്തണം. ജീവനക്കാര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വന്നാല്‍ മെയ് 4 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ബീവറേജസ് കോര്‍പറേഷന്‍ വിലയിരുത്തല്‍. തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റുകളുടെ മുന്നില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഓഡിറ്റര്‍മാര്‍ പരിശോധനയില്‍ ഉറപ്പുവരുത്തണമെന്നും എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച്‌ 24 മുതലാണ് ഔട്ട്ലെറ്റുകളും, ഗോഡൗണുകളും പൂട്ടിയത്.

പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു

keralanews famous bollywood actor rishi kapoor passed away

മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യുഎസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. റിദ്ധിമ കപൂര്‍ സാഹ്നി മകളാണ്. ഭാര്യ നീതു സിങ്.

മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

keralanews covid confirmed in journalist kasarkode district collector goes into self quarantine

കാസർകോഡ്:മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.ഇതോടെയാണ് കളക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, അദ്ദേഹത്തിന്റെ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയത്.ജില്ലാ കളക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.ജില്ലയിലെ സാമൂഹ്യ വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ഈ പരിശോധനയിലാണ് ഒരു പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന് പുറമെ മറ്റൊരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് പഞ്ചായത്തിലെ 29 കാരനാണ് കോവിഡ്19 സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മുംബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

keralanews 10 corona cases confirmed in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോഡുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്.കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്.തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.തൃശൂര്‍, ആലപ്പുഴ, വയനാട് നിലവില്‍ രോഗം ബാധിച്ച്‌ ആരും ചികില്‍സയിലില്ല.102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസർഗോട്ടെ അജാനൂറുമാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.

കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ കലക്റ്റർ;ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാടില്ലെന്നും റോഡുകൾ ബ്ലോക്ക് ചെയ്തത് അടിയന്തിരമായി നീക്കാനും നിർദേശം

keralanews collector against kannur district police chief no strict restrictions on non hotspots and remove the blocks in roads

കണ്ണൂർ:കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ കലക്റ്റർ.ജിandല്ലയിൽ ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങൾ കണ്ടയ്നമെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരെ കലക്റ്റർ ഉത്തരവിറക്കി.ഇക്കാര്യം ഉന്നയിച്ച് കലക്റ്റർ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് .എസ്പി കണ്ടയ്‌മെന്റ് സോൺ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തിൽ കലക്റ്റർ ആരാഞ്ഞു. ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാടില്ലെന്നും ബ്ലോക്ക് ചെയ്ത റോഡുകൾ അടിയന്തിരമായി തുറക്കാനും കലക്റ്റർ ആവശ്യപ്പെട്ടു.കടുത്ത ബ്ലോക്ക് കാരണം ആംബുലൻസുകൾ വഴിതിരിച്ച് വിടേണ്ടിവന്നുവെന്നും ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെന്നും കലക്റ്റർ ചൂണ്ടിക്കാട്ടി.ജില്ലയിലെ  യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണു എസ്പി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കലക്റ്റർ ചോദിച്ചു. കോവിഡ് സംബന്ധമായ യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാത്തതെന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും കളക്ടർ കത്തിലൂടെ നൽകി.ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്തതിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും മറ്റും വലിയ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കലക്റ്റർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.ബുധനാഴ്ച വൈകിട്ടോടെ ബ്ലോക്ക് ചെയ്ത മുഴുവൻ റോഡുകളും തുറന്ന് വാഹനങ്ങൾ കടത്തിവിടണമെന്നും കലക്റ്റർ ആവശ്യപ്പെട്ടു.

വാര്‍ഡ്​ വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന്​ മന്ത്രിസഭ അംഗീകാരം നൽകി

keralanews cabinet approved the ordinance to avoid ward division

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും.ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുൻപ്  വാര്‍ഡ് വിഭജനം നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഡീ ലിമിറ്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കോവിഡ് പിടിമുറുക്കുകയും വാര്‍ഡ് വിഭജന നടപടികള്‍ അവതാളത്തിലാവുകയും ചെയ്തത്.വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി കൊണ്ടുവന്ന നിയമത്തിലാണ് ഓര്‍ഡിനന്‍സ് മുഖേന മാറ്റം വരുത്തിയത്. 2015 ല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനായി കൊണ്ടു വന്ന ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സും മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ മുതല്‍ പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിര്‍ബന്ധം;ഉത്തരവ് ഇന്നിറങ്ങും

keralanews wearing mask compulsory in public places in kerala from tomorrow

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.അതേസമയം വയനാട്ടില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചിരിക്കുന്നത്.പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്‌ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.

അര്‍ഹരായവര്‍ക്ക് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ്; സര്‍ക്കാര്‍ ഉത്തരവിറങ്ങി

keralanews ration card for eligible with in 24 hours after submitting application govt issued order

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത അര്‍ഹരായ കുടുബങ്ങള്‍ക്ക് അപേക്ഷ നൽകി 24 മണിക്കൂറിനുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ കൊവിഡ് 19ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.റേഷന്‍കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ്‌ അനുവദിക്കണം. രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കും.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാ നടപടികള്‍ക്കു വിധേയരാകുമെന്ന സത്യവാങ്‌മൂലവും അപേക്ഷകനില്‍നിന്നു വാങ്ങണമെന്ന്‌ ഉത്തരവിലുണ്ട്‌.

ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

keralanews registration for malayalees who wish to repatriate from other states to kerala will commence today

തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കും.നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ , തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് ആദ്യ മുൻഗണന.

കോവിഡ് മരണം ആയിരം കടന്നു; 24 മണിക്കൂറിനിടെ 73 മരണം;രോഗബാധിതരുടെ എണ്ണം 31,300 ലേറെ

keralanews covid death croses 1000 in india and 73 death reported in 24 hours

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് ആയിരം കടന്നു.മരിച്ചവരുടെ എണ്ണം 1007 ആയി. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. ഒരു ദിവസം മരണസംഖ്യ 70 കടക്കുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയില്‍ മാത്രം മരണം 400 ആയി.കൊറോണ രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. രാജ്യത്തെ രോഗബാധിതര്‍ 31,000 കടന്നു. 31,332 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. 1897 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 7695 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. മാർച്ച് 23ന് 82 ജില്ലകളിൽ മാത്രം റിപ്പോർട്ട്‌ ചെയ്ത രോഗം ഏപ്രിൽ 24 ആകുമ്പോൾ 430 ജില്ലകളിലേക്ക് വ്യാപിച്ചു. മാർച്ച് 28 നും ഏപ്രിൽ 28നും ഇടയിൽ 301 ജില്ലകളിൽ ആദ്യ കോവിഡ് റിപ്പോർട്ട്‌ ചെയ്തു. രോഗം റിപ്പോർട്ട്‌ ചെയ്ത ജില്ലകളിൽ രോഗവ്യാപനം കൂടുകയും ചെയ്തു. ഉത്തർപ്രദേശിൽ 41ഉം തമിഴ്‍നാട്ടിൽ 26ഉം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളിൽ വീതം 500നു മുകളിൽ ആളുകൾക്ക് ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്തും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ലോകവ്യാപകമായി 31,37,761 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ രണ്ടേകാല്‍ ലക്ഷം കടന്നു. 2,17,948 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,55,695 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10,35,765ആയി. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.