കോഴിക്കോട്:കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കോഴിക്കോട്,കാസർകോഡ് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല കര്‍ശന നിയന്ത്രണത്തിലായി.ജില്ലാഭരണ കൂടത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. മരുന്നു ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു.കാസർകോഡ് ജില്ലയിലും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും.പൊതുഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യയാത്രയും നിരോധിച്ചു. മതസ്ഥാപനങ്ങള്‍, വിനോദസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11നും വൈകീട്ട് 5നും ഇടയ്ക്ക് തുറക്കാം. എന്നാല്‍ കടകളിലെത്തുന്നവര്‍ ഒന്നരമീറ്റര്‍ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇവര്‍ നിര്‍ബന്ധമായും മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ കടുത്ത നടപടി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാലും അവശ്യസാധനങ്ങള്‍ക്കും സര്‍വീസുകള്‍ക്കും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ തുറന്നു പ്രവർത്തിക്കണം,നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കും.കോവിഡ് സ്ഥിരീകരിച്ച ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നുറപ്പായതോടെ അവശ്യസാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയായി. എന്നാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ക്ക് നിയന്ത്രണമില്ല. ഇത് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൊറോണ മുന്നില്‍ കണ്ട് നേരത്തെ തന്നെ ഏപ്രില്‍, മെയ് മാസങ്ങളിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിഹിതവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.