പത്തനംതിട്ട:പത്തനംതിട്ട ജില്ലയിൽ നിന്നും ആശ്വാസ വാർത്ത.ജില്ലയിൽ കൊവിഡ് 19 ബാധ സംശയിച്ച് ഐസൊലേഷൻ വാർഡിൽ കഴിയുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പോള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.അതേസമയം ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കലക്ടര്‍ പറഞ്ഞു.നിലവില്‍ രോഗലക്ഷണങ്ങളോടെ പുതുതായി ആറു പേരെക്കൂടി പത്തനംതിട്ടയില്‍ ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യം
വടകര: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം.മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. വിദഗ്ദ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യവാരം കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും, ജയിലിലെ ചികിത്സ കൊണ്ട് അസുഖം മാറുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്.ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് വിശദീകരണം തേടി. കുഞ്ഞനന്തനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അ്ടിസ്ഥാനത്തില്‍ കുഞ്ഞനന്തന് വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കാന്‍ കോടതി ഉത്തരവിട്ടത്.ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റത്തിനാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ പി കെ കുഞ്ഞനന്തനെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.
കൊറോണ വൈറസ്;രോഗബാധ സ്ഥിതീകരിച്ച കണ്ണൂർ സ്വദേശി ഭക്ഷണം കഴിച്ചത് വൈദ്യരങ്ങാടി മലബാര്‍ പ്ലാസയില്‍ നിന്ന്
കോഴിക്കോട്: കണ്ണൂരില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി രാത്രി ഭക്ഷണം കഴിച്ചത് വൈദ്യരങ്ങാടി മലബാര്‍ പ്ലാസയില്‍ നിന്ന്. രാത്രി 9.30 നും 10.30 നും ഇടയിലാണ് ഇയാള്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചത്. ഈ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ഈ കാര്യം അറിയിച്ചത്. sg54 സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് ഇയാള്‍ യാത്ര ചെയ്തത്.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇന്നലെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലെ ഒരു വ്യക്തി കഴിഞ്ഞ മാര്‍ച്ച് 5 ന് ദുബായില്‍ നിന്നും #SG54 # സ്‌പൈസ്‌ജെറ്റ് ഫ്‌ലൈറ്റില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ യാത്രക്കാരനാണ്. പ്രസ്തുത യാത്രക്കാരാന്‍ അന്നേ ദിവസം രാത്രി 9.30 നും 10.30 നും ഇടയില്‍ വൈദ്യരങ്ങാടി, മലബാര്‍ പ്ലാസ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടേണ്ടതാണ്. രാമനാട്ടുകര മുന്‍സിപ്പാലിറ്റി റാപ്പിഡ് റസ്‌പ്പോണ്‍സ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കില്‍ ആയത് ഉടന്‍ തന്നെ ജില്ലാ തല RRTക്ക് കൈമാറേണ്ടതാണ്.
കോട്ടയത്ത് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കൊറോണ മൂലമല്ലെന്ന് പ്രാഥമിക നിഗമനം
കോട്ടയം: കോവിഡ് 19 സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കോവിഡ്-19 വൈറസ് ബാധകാരണമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.ഇദ്ദേഹത്തിന്‍റെ സാമ്പിളുകളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പക്ഷാഘാതമാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇറ്റിലിയില്‍നിന്നെത്തിയവരില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്.
കൊവിഡ് 19;നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ആരോഗ്യമന്ത്രി ശൈലജയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.കാര്യോപദേശക സമിതിയാണ് തീരുമാനം എടുത്തത്. ഇതോടെ ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്ന് അവസാനിക്കും. എന്നാല്‍ സഭാനടപടികള്‍ വെട്ടിചുരുക്കുന്നതില്‍ പ്രതിപക്ഷം ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചു. സഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ വാദം.സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നടപടിയില്‍ സഭയിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു. എന്നാല്‍ രാജ്യസഭയും ലോക്‌സഭയും തുടരുന്നുണ്ട്, വിവിധ നിയമസഭകള്‍ ചേരുന്നുണ്ട്. അതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്നായിരുന്നു പ്രതിപക്ഷം നിലപാടെടുത്തത്.വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയില്‍ വിശദമായ ചര്‍ച്ച നടക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ അവസാനത്തേതാണ് ഇത്തരമൊരു ചര്‍ച്ച.ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് എന്ന ആക്ഷേപമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്.ഇത് സംബന്ധിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടി ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.ഇറ്റലിയില്‍ നിന്ന് വരുന്നരെ നിരീക്ഷിക്കണമെന്ന് കാട്ടി മാര്‍ച്ച് മൂന്നിനാണ് കേന്ദ്രം നോട്ടീസ് നല്‍കിയതെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഫെബ്രുവരി 26ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നെന്ന് കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. പി.ടി തോമസാണ് ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.
കോവിഡ് 19;കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ്-19 സ്ഥിരീകരിച്ച ആളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇയാളുടെ അമ്മയും ഭാര്യെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളെ കേന്ദ്രീകരിച്ചു സമ്പർക്കപ്പട്ടിക തയാറാക്കുകയാണ് ആരോഗ്യ വകുപ്പ്.ദുബായില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് പുതുതായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.ഇറ്റലിയില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇറ്റലിയില്‍നിന്നു ദുബായ് അടക്കം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്തെത്തിയ ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് ഇദ്ദേഹവും സഞ്ചരിച്ചിരുന്നതെന്നാണു സൂചന. ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് 20 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ ചികിത്സയിലായിരുന്ന മൂന്നുപേര്‍ പൂര്‍ണസുഖം പ്രാപിച്ചു. 4,180 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേർ ആശുപത്രികളിലും 3910 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.ഇതുവരെ പരിശോധനയ്ക്ക് അയച്ച 453 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 65 പേര്‍ ഇന്നലെ മാത്രം ചികിത്സ തേടി.
കോവിഡ് 19;രാജ്യത്തെ ആദ്യമരണം കർണാടകയിൽ
കർണാടക:രാജ്യത്ത് ആദ്യകോവിഡ് 19 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മരിച്ച കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസ്സൈൻ സിദ്ദിഖി(76)ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29നാണ് ഇദ്ദേഹം തിരിച്ചെത്തിയത്.സൗദിയിൽ നിന്നും ഹൈദരാബാദ് വഴിയാണ് സിദ്ദിഖി മടങ്ങിയെത്തിയത്. അന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും കൊറോണ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.പിന്നീട് മാർച്ച് അഞ്ചാം തീയതി കൽബുർഗിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.അവിടെ നിന്നാണ് കൊറോണ സ്ഥിതീകരിക്കുന്നതിനുള്ള പരിശോധന നടത്തിയത്.മൂന്നുദിവസത്തിനു ശേഷം ഹൈദരാബാദിലും ഇദ്ദേഹം ചികിത്സ തേടിയിരുന്നു.ആശുപത്രി വിട്ടശേഷമാണ് ഇദ്ദേഹം മരണപ്പെട്ടത്.വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സിദ്ദിഖിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായി കർണാടക ആരോഗ്യവിഭാഗം കമ്മിഷണർ അറിയിച്ചു.
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കൊറോണ; രോഗബാധ സ്ഥിതീകരിച്ചത് കണ്ണൂർ,തൃശൂർ സ്വദേശികൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശി ദുബായില്‍ നിന്നും തൃശൂര്‍ സ്വദേശി ഖത്തറില്‍ നിന്നുമാണ് നാട്ടിലെത്തിയത്.കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ റിപോര്‍ട്ട് ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ്19 ബാധിച്ചവരുടെ ആകെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് പേര്‍ നേരത്തെ രോഗവിമുക്തരായിരുന്നു. 16 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് 4180 പേര് നിരീക്ഷണത്തില് കഴിയുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ് തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായമായവരിലേക്കും മറ്റു രോഗബാധിതരിലേക്കും രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അതെസമയം രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ഇന്ന് പുറത്തുവന്ന രണ്ട് കോവിഡ് 19 പരിശോധനാഫലങ്ങളും നെഗറ്റീവ്
പത്തനംതിട്ട:പത്തനംതിട്ടയിൽ ഇന്ന് പുറത്തുവന്ന പുതിയ രണ്ട് കോവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് വിഭാഗത്തിലുൾപ്പെട്ടവരുടേത് ഉൾപ്പെടെ 12 സാമ്പിളുകളുടെ പരിശോധന ഫലങ്ങൾ കൂടി ഇന്ന് ലഭിച്ചേക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. 27 പേരാണ് നിലവിൽ ജില്ലയിൽ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയുന്നത്.കഴിഞ്ഞ ദിവസം ലഭിച്ച 10 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയതിന് പിറകേയാണ് ഇന്ന് പുതുതായി ലഭിച്ച 2 പരിശോധനഫലങ്ങൾ കൂടി നെഗറ്റീവ് ആയത്. നേരത്തെ രോഗം സ്ഥിരീകരിച്ച 5 പേരുടെ സാമ്പിളുകളുടെ റിപ്പിറ്റഡ് ടെസ്റ്റിലും പരിശോധനഫലം പോസിറ്റീവ് ആയി തുടരുകയാണ്.രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആരോഗ്യവകുപ്പിന്റെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുന്ന ആളുകളുടെയടക്കമുള്ള പരിശോധനഫലമാണ് ഇനി ലഭിക്കാനുള്ളത്.നിലവിൽ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വീടുകളിൽ 969 ആളുകളും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അതേസമയം മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി കർശന നിയന്ത്രണങ്ങളോടെയാണ് നട തുറക്കുക.
കോവിഡ് 19;കണ്ണൂർ ജില്ലയില്‍ 170 പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 170 പേർ.ഇതിൽ ൭പേർ ആശുപത്രികളിലും ബാക്കി 163 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒരാളും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആറുപേരുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.തലശ്ശേരി ജനറല്‍ ആസ്പത്രി ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഒരാള്‍ ആശുപത്രി വിട്ടു .16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.അതേസമയം ജില്ലാ ആസ്പത്രിയില്‍ 15 കിടക്കകളും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 25 കിടക്കകളും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 30 കിടക്കകളും ഐ.സി.യു. സൗകര്യത്തോടുകൂടിയുള്ള ആറുകിടക്കകളും ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .