രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 മരണം

keralanews 25 killed as bus falls into river in Rajasthan

കോട്ട: രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.28 പേരുമായി ഇന്ന് പുലര്‍ച്ചെ കോട്ടയില്‍ നിന്ന് സവായ് മധോപൂരിലേക്ക്‌ പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.കോട്ട-ദൗസ ഹൈവേയില്‍ ബുണ്ടി ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പാപ്ടി ഗ്രാമത്തിനടത്തുള്ള പാലത്തില്‍ വെച്ച്‌ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കൈവരികളോ സുരക്ഷാ ഭിത്തികളോ ഇല്ലാത്ത പാലത്തില്‍ നിന്ന് ബസ്  മേജ് നദിയിലേക്ക് പതിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.13 പേര്‍ സംഭവ സ്ഥലത്ത് വെച്ചും പത്ത് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. മരിച്ചവരില്‍ 11 പുരുഷന്‍മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.

മാരക മയക്കുമരുന്ന് ഗുളികയുമായി ഇരിട്ടിയിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

keralanews excise team arrested youth with drugs in iritty

കണ്ണൂർ:ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്ന് ഗുളികകളുമായി ഇരിട്ടിയിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.ചൊവ്വാഴ്ച്ച പുലര്‍ച്ചെഎക്‌സൈസ് സംഘം കിളിയന്തറ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്ന് ഗുളികയായ എംഡിഎംഎ യുമായി  ബാംഗ്ലൂരില്‍ നിന്നും ബൈക്കില്‍ വരികയായിരുന്ന തലശ്ശേരി തിരുവങ്ങാട് സെയ്ദാര്‍ പള്ളിസ്വദേശി ആയിഷ നിവാസില്‍ മുഹമ്മദ് സുഹൈലി(26)നെ കസ്റ്റഡിയിലെടുത്തത്.പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ അഹമ്മദ്, പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം പി ഹാരിസ്, വി ധനേഷ്, വനിതാ എക്‌സൈസ് ഓഫീസര്‍ വി ഷൈനി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു;സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

keralanews corona virus outbreak in bahrain and leave for schools

മനാമ:ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു.പുതുതായി ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിതീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 23 ആയി.ഇതോടെ രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനായി എല്ലാവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.നിലവില്‍ നാലു പുരുഷന്മാരെയും രണ്ടു സ്ത്രീകളെയുമാണ് സല്‍മാനിയയിലെ ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇറാനില്‍ നിന്നു ഷാര്‍ജ വഴി ബഹ്‌റൈനിലെത്തിയതായിരുന്നു ഇവര്‍.രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചക്കാലത്തേക്കു അടച്ചിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ നാളെ മുതല്‍ രണ്ടാഴ്ചക്കാലത്തേക്കു പ്രവര്‍ത്തിക്കുന്നതല്ലെന്നും ഈ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റിവെച്ചതായും ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ക​ലാ​കാ​ര​ന്‍​മാ​രാ​യ ദമ്പതികൾക്കെതിരെ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് കേ​സെ​ടു​ത്തു

keralanews kannur city police take case against couples who take money by offering job in kannur airport

കണ്ണൂർ:മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കലാകാരന്‍മാരായ ദമ്പതികൾക്കെതിരെ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു.കണ്ണൂര്‍ ഇരിവേരി പാനേരിച്ചാലിലെ പ്രശസ്ത തബലിസ്റ്റും ഗായകനുമായ കെ.സി. രാഗേഷ് (50), നര്‍ത്തകിയും ഗായികയുമായ ഭാര്യ കലാമണ്ഡലം ഉഷാനന്ദിനി (48) എന്നിവര്‍ക്കെതിരെയാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്.കണ്ണൂര്‍ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിന്‍ പരാതി പ്രകാരം കേസെടുത്തത്. ചൈത്രയുടെ സഹോദരന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദമ്പതികൾ തട്ടിയെടുത്തത്.കണ്ണൂര്‍ താഴെചൊവ്വയിലെ ചൈത്ര അതിഥി ജസ്റ്റിന്‍ പരാതി പ്രകാരം കേസെടുത്തത്.ചൈത്രയുടെ സഹോദരന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപയോളമാണ് ദമ്പതികൾ തട്ടിയെടുത്തത്.019 ഓഗസ്റ്റ് 19 നും 20നും ഇടയില്‍ വച്ച്‌ പല തവണയായാണ് അഞ്ചു ലക്ഷം രൂപ കൊടുത്തത്.എന്നാല്‍ ജോലി നല്‍കാതെ ഇവര്‍ വഞ്ചിക്കുകയായിരുന്നു.തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ നല്‍കാന്‍ തയാറായില്ല.പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ചൈത്ര കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തെകുറിച്ച്‌ അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.സംഭവത്തെകുറിച്ച്‌ അന്വേഷിച്ച്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ചെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ്ചെയ്യാന്‍ പോലീസ് തയാറായില്ല. ഇതിനിടയില്‍ പണം നല്‍കി സംഭവം ഒത്തുതീര്‍ക്കാമെന്ന് പരാതിക്കാരിയോട് ദമ്പതികൾ പറയുകയും അഞ്ചുലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു.എന്നാല്‍ ചെക്കില്‍ പറഞ്ഞ തീയതി പ്രകാരം ബാങ്കിനെ സമീപിച്ചെങ്കിലും വ്യാജ ചെക്കായിരുന്നുവെന്ന് മനസിലാവുകയായിരുന്നു.തുടര്‍ന്ന് ചെക്ക് നല്‍കി വഞ്ചിച്ചതിന് കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

പേരാവൂരില്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു

keralanews lkg student died when trapped under school bus in peravoor

കണ്ണൂര്‍:പേരാവൂരില്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു.പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്‍റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാനാ(5)ണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു അപകടം.വൈകുന്നേരം സഹോദരന്‍ സല്‍മാനൊപ്പം സ്കൂള്‍ ബസില്‍ വീടിന് സമീപത്തെ സ്റ്റോപ്പില്‍ വന്നിറങ്ങിയതായിരുന്നു റഫാന്‍.തുടര്‍ന്ന് എതിര്‍വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥി ബസിന്‍റെ പിന്‍ഭാഗത്തെ ടയറിനടിയില്‍ പെട്ടുപോവുകയായിരുന്നു.സല്‍മാന്‍, ഫര്‍സ ഫാത്തിമ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊട്ടിയൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു

keralanews maoist poster again posted in kottiyoor ambayathode

കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു.ബുധനാഴ്ച പുലര്‍ച്ചെയാണ് ടൗണില്‍ മാവോവാദി പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടത്. സി.പി.ഐ (എം.എല്‍) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങള്‍ ചെറുക്കുക, സി.എ.എ വിരുദ്ധ സമരങ്ങളിലെ എസ്.ഡി.പി.ഐ, പി.എഫ്.ഐ കാപട്യം തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉള്ളത്. ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂര്‍ അമ്പായത്തോടിലും പോസ്റ്ററുകൾ പതിപ്പിച്ചതെന്നും സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൽഹി കലാപം;മരണം 17 ആയി;പോ​ലീ​സു​കാ​ര​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക്

keralanews delhi conflict death toll is 17 and 200 including police officers injured

ന്യൂഡല്‍ഹി:വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം അറിയിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചതായി പോലീസും അറിയിച്ചു. ജഫ്രാബാദ്, കര്‍വാള്‍ നഗര്‍,ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡൽഹി കലാപം;മരണം ഏഴായി;പത്തിലധികം പേര്‍ക്ക് വെടിയേറ്റ് പരിക്ക്

keralanews delhi conflict death toll rises to seven and more than ten injured in firing

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം ഏഴായി.തിങ്കളാഴ്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.തിങ്കളാഴ്ചയിലെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടുപേരാണ് ഇന്ന് രാവിലെ മരിച്ചത്.വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് വ്യാപക ആക്രമണം അരങ്ങേറിയത്.ഇവിടെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. പത്തിലധികം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പോലീസുകാരും 56 ഓളം പ്രക്ഷോഭകരും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അഭിഭാഷകനായ മെഹ്മൂദ് പ്രാച. അക്രമ സംഭവങ്ങളില്‍ കോടതി ഇടപെടണമെന്ന് മെഹ്മൂദ് പ്രാച ആവശ്യപ്പെട്ടു.ഈ ഹര്‍ജി ഷഹീന്‍ബാഗ് ഹര്‍ജിക്കൊപ്പം ബുധനാഴ്ച കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷഹീന്‍ ബാഗ് കേസില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അഭിഭാഷകനാണ് മെഹ്മൂദ് പ്രാച.

കൊറോണ വൈറസ്;ചൈനയിൽ മരണസംഖ്യ 2600 ആയി

keralanews corona virus death toll rises to 2600 in china

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 2600 ആയി.508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈന യില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 കവിഞ്ഞു.കൊറോണ വൈറസ് ബാധയേറ്റ് ഇന്നലെ ഏതാണ്ട് 71 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയ്ക്ക് ശമനമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്‍റെ വാര്‍ഷിക സമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്. ഇതിനിടയില്‍ ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 893 കവിഞ്ഞു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇതുവരെ എട്ടു പേരാണ് കൊറോണമൂലം ഇവിടെ മരണമടഞ്ഞത്. കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് രോഗം പടരുന്നത്.ഇതിനിടയില്‍ ഇറ്റലിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന്‍ ഉത്തര ഇറ്റലിയില്‍ കനത്ത നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണൂരിൽ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; ഗതാഗതം തടസ്സപ്പെട്ടു

keralanews crack found in railway track in kannur transport interrupted

കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 7.05 ഓടെയാണ് എടക്കാടിനും തലശേരിക്കും ഇടയില്‍ വിള്ളല്‍ കണ്ടെത്തിയത്.ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി, പരശുറാം എന്നീ ട്രെയിനുകൾ കണ്ണൂരില്‍ പിടിച്ചിട്ടു. തുടര്‍ന്ന് രാവിലെ 7.50ഓടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.