കോഴിക്കോട്:താമരശ്ശേരിയിൽ ദേശീയ പതാകയോട് അനാദരവ് കാണിച്ചതിന് അംഗനവാടി ജീവനക്കാര്‍ക്കെതികടിപ്പാറ പഞ്ചായത്ത് നാലാം വാര്‍ഡിലെ ചമല്‍ വള്ളുവര്‍ക്കുന്ന് ആദിവാസി കോളനിക്ക് സമീപം നടുക്കുന്നുമ്മല്‍ അംഗനവാടിയിലായിരുന്നു രാത്രിയായിട്ടും ദേശീയ പതാക താഴ്ത്താതിരുന്നത്.അംഗനവാടി ടീച്ചറായ ശാരദയും, ഹെല്‍പ്പര്‍ രജനിയും പതാക ഉയര്‍ത്തി സ്ഥലം വിടുകയായിരുന്നു. രാത്രി പതാക താഴ്ത്താത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി രാത്രി 8 മണിക്ക് പതാക താഴ്ത്തി. ദേശീയപതാകയോട് അനാദരവ് കാട്ടിയതിനാണ് ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തത്.രെ പോലീസ് കേസെടുത്തു.കടിപ്പാറ പഞ്ചായത്ത് നാലാം വാര്‍ഡിലെ ചമല്‍ വള്ളുവര്‍ക്കുന്ന് ആദിവാസി കോളനിക്ക് സമീപം നടുക്കുന്നുമ്മല്‍ അംഗനവാടിയിലായിരുന്നു രാത്രിയായിട്ടും ദേശീയ പതാക താഴ്ത്താതിരുന്നത്.അംഗനവാടി ടീച്ചറായ ശാരദയും, ഹെല്‍പ്പര്‍ രജനിയും പതാക ഉയര്‍ത്തി സ്ഥലം വിടുകയായിരുന്നു. രാത്രി പതാക താഴ്ത്താത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.താമരശ്ശേരി പോലീസ് സ്ഥലത്തെത്തി രാത്രി 8 മണിക്ക് പതാക താഴ്ത്തി. ദേശീയപതാകയോട് അനാദരവ് കാട്ടിയതിനാണ് ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തത്.
രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റിൽ
പാറ്റ്ന:രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റിൽ.അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാമിനെ ബിഹാറില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത് .പ്രസംഗത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നതാണ് ഷര്‍ജീലിനെതിരായ കേസ്.’അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്കാണെങ്കിലും നമുക്ക് നോര്‍ത്ത് ഈസ്റ്റിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനാവും’ എന്ന് കഴിഞ്ഞ ദിവസം ഷാഹീന്‍ബാഗില്‍ നടത്തിയ പ്രസംഗത്തിനിടെ ഷര്‍ജീല്‍ പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.യു.പി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങളാണ് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്.ഷര്‍ജീലിന്റെ വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അലിഘഡ് പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഷര്‍ജില്‍ ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ വിവാദപ്രസ്താവനകള്‍ നടത്തിയതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയിലും സമാനമായ പ്രസംഗങ്ങള്‍ ഷര്‍ജീല്‍ ഇമാം നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ ( രാജ്യദ്രോഹം), 153 എ ( മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കല്‍) 505 ( സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തല്‍ ) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്;ആശങ്കയിൽ ലോകം
ബെയ്‌ജിങ്:ചൈനയിലെ വുഹാനില്‍ നിന്നു പടര്‍ന്ന നിഗൂഢമായ കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവനും അതിവേഗം പടര്‍ന്നുപിടിച്ച അതി മാരകമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണു നിഗമനം.ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. “ചൈനയുടെ ഏറ്റവും നൂതന വൈറസ് ഗവേഷണ ലബോറട്ടറിയായ ”വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി” ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യ ജീവനു ഹാനികരമാവുന്ന മാരക വൈറസുകളെയും നിര്‍മിക്കുന്ന ചൈനയിലെ ഏക ലബോറട്ടറിയാണിത്. ലബോറട്ടറിയില്‍ നിന്നും പുറത്തുപോയ ഒരു വ്യക്തിയില്‍ അണുബാധ ഉണ്ടായതോ, പരീക്ഷണത്തിനിടെ ചോര്‍ന്നതോ ആവാം വൈറസ് പുറത്തേക്ക് പോയതെന്നാണ് ഷോഹാമിന്റെ നിഗമനം. എന്നാല്‍ ഇതിനാവശ്യമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ തെറ്റായ പല അഭ്യൂഹങ്ങലും അമേരിക്കയ്ക്കെതിരായി ചൈനീസ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ ടൈംസിനോട് പറഞ്ഞു. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്. അണുവായുധങ്ങള്‍ പ്രചരിപ്പിക്കാനുള്ള യു.എസ് ഗൂഢാലോചനയുടെ ഭാഗമാണ് വൈറസ് എന്നും ചൈന അവകാശപ്പെടുന്നുണ്ട്.ആക്രമണാത്മക ജൈവ ആയുധങ്ങള്‍ തങ്ങളുടെ കയ്യില്‍ ഇല്ലെന്ന് ചൈന മുൻപ് പറഞ്ഞിരുന്നു.എന്നാല്‍ ചൈന രഹസ്യമായ ജൈവ യുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചു
കൊച്ചി:മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചു.ജെയിന്‍ കോറല്‍ കോവ്, എച്ച് ടു ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കം ചെയ്യുന്നത്. വരാപ്പുഴയിലേക്കാണ് ഇവ നീക്കം ചെയ്യുന്നത്.ഇന്നലെ രാത്രി എട്ടരയോടെയാണ് ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് ആരംഭിച്ചത്. ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് കമ്പനിയാണ് ഇതിനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾക്ക് മുകളില്‍ വെള്ളം പമ്പ് ചെയ്തതിന് ശേഷം ലോറികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.എങ്കിലും പൊടിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.ഗോള്‍ഡന്‍ കായലോരം, ആല്‍ഫാ സെറീന്‍ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് മുതല്‍ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രോംപ്റ്റ് കമ്പനി അധികൃതര്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിംലീഗ് പ്രാദേശിക നേതാവിന് സസ്പന്‍ഷന്‍
കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിംലീഗ് പ്രാദേശിക നേതാവിനെ സസ്‌പെൻഡ് ചെയ്ത് ലീഗ് നേതൃത്വം. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്‌ലിംലിഗ് വൈസ്പ്രസിഡന്‍റ് കെ.എം.ബഷീറിനെയാണ് സസ്പന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് നടപടി.മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് പുറമേ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചും ബഷീര്‍ പരസ്യപ്രസ്ഥാവന നടത്തിയിരുന്നു. ചാനലുകളില്‍ പരസ്യമായി കോണ്‍ഗ്രസിനെയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനേയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് സസ്പന്‍ഷന്‍ നടപടി.അന്വേഷണ വിധേയമായാണ് സസ്പന്‍ഷനെന്നും മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തതിന് പുറമേ നേതാക്കള്‍ക്കെതിരേ പരസ്യപ്രസ്ഥാവന നടത്തിയത് ഗുരുതര വീഴചയാണെന്നുമാണ് ലീഗ് ജില്ലാ നേതൃത്വം പറയുന്നത്.പൗരത്യഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് ബഷീര്‍ ചാനലിലെ അഭിമുഖത്തില്‍ വിമര്‍ശനമുന്നയിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസ്;ദിലീപ് സമർപ്പിച്ച പുതിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് സമർപ്പിച്ച പുതിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.മുഖ്യപ്രതിയായ സുനില്‍ കുമാര്‍ റിമാന്‍ഡില്‍ കഴിയുമ്പോൾ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ജയിലില്‍വെച്ച് ഗൂഢാലോചന നടത്തി പണത്തിനായി ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയില്‍ പള്‍സര്‍ സുനി, ഒൻപതാം പ്രതി സനില്‍ കുമാര്‍ പത്താം പ്രതി വിഷ്ണു എന്നിവര്‍ക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു.എന്നാൽ ദിലീപ് ഉള്‍പ്പെട്ട കേസിന്റെ തുടര്‍ച്ചയാണ് ഭീഷണിക്കത്തെന്നും അതിനാല്‍ പ്രത്യേകം വിസ്തരിക്കണ്ടേ കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന്റെ ആവശ്യം നേരത്തേ വിചാരണക്കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന് ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
ആശങ്കയിൽ ലോകം;കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കഴിഞ്ഞു;1300 പേർക്ക് രോഗം സ്ഥിതീകരിച്ചു
ബെയ്‌ജിങ്:ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി.1300 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 4000ത്തിലധികമായി.മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതില്‍ 281 പേര്‍ വീട്ടിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പരിശോധനാഫലങ്ങളിലൊന്നും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രണ്ട് പേര്‍ക്ക് എച്ച് വണ്‍, എന്‍ വണ്‍ ബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായവരുടെ രക്തസാമ്ബിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇന്നു ഫലം കിട്ടുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ ധര്‍മ്മടത്ത് മണല്‍തിട്ടയില്‍ കുടുങ്ങിയ കപ്പല്‍ കെട്ടിവലിക്കാന്‍ എത്തിയ ബോട്ടിന് തീപിടിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു
കണ്ണൂര്‍:ധർമ്മടം കടൽത്തീരത്ത് മണല്‍തിട്ടയില്‍ കുടുങ്ങിയ കപ്പല്‍ കെട്ടിവലിക്കാന്‍ എത്തിയ ബോട്ടിന് തീപിടിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു.കൊല്ലം സ്വദേശിച്ചി പാപ്പച്ചനാണ് പൊള്ളലേറ്റത്. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അപകടം. യന്ത്ര തകരാറു സംഭവിച്ചതാണ് തീപിടിക്കാന്‍ കാരണമെന്നാണ് സൂചന.കടലില്‍ നിന്നും നൂറു മീറ്ററോളം അകലെയാണ് ബോട്ടിന് തീപിടിച്ചത്. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ തലശ്ശേരി അഗ്നി ശമനസേന ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കപ്പല്‍ കെട്ടിവലിക്കാനായി എത്തിയ രണ്ടു ബോട്ടുകളില്‍ ഒന്നിനാണ് തീപിടിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ ഒൻപത് പേരാണ് 2 ബോട്ടുകളിലായി ഉണ്ടായിരുന്നത്.കഴിഞ്ഞ ആഗസ്റ്റ് 8 നായിരുന്നു മാലിദ്വീപില്‍ നിന്നും കണ്ണൂര്‍ അഴീക്കലിലേക്കുള്ള യാത്രക്കിടയില്‍ നിയന്ത്രണം വിട്ട് കപ്പല്‍ ധര്‍മ്മടം തീരത്തെത്തുന്നത്.മണല്‍തിട്ടയില്‍ കുടുങ്ങിയ കപ്പല്‍ നീക്കം ചെയ്യാന്‍ അഴീക്കല്‍ സില്‍ക്കില്‍ നിന്നാണ് രണ്ട് ബോട്ടുകളും എത്തിച്ചത്. കപ്പല്‍ ബോട്ടുകളുപയോഗിച്ചു കെട്ടിവലിച്ചു നീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ബോട്ടിന് തീ പിടിക്കുന്നത്.
കാസർകോഡ് മഞ്ചേശ്വരത്ത് എക്‌സൈസിന്റെ വാഹന പരിശോധനയ്‌ക്കിടെ ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി
കാസർകോഡ്:മഞ്ചേശ്വരത്ത് എക്‌സൈസിന്റെ വാഹന പരിശോധനയ്‌ക്കിടെ ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി.കണ്ണൂര്‍ ചെങ്ങളായി ചേരമൂല സ്വദേശി മുഹമ്മദ് കുഞ്ഞി (33)യില്‍ നിന്നുമാണ് കുഴല്‍ പണം പിടിച്ചെടുത്തത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വെച്ച് കര്‍ണാടക ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മംഗളൂരു കങ്കനാടിയില്‍ നിന്നുള്ള ഒരാള്‍ തളിപ്പറമ്പുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ അയ്യൂബ് എന്ന വ്യക്തിക്ക് കൈമാറാൻ നൽകിയ പണമാണിതെന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ അറിയിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബി എം അബ്ദുല്ലക്കുഞ്ഞി, സതീശന്‍ നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മൊയ്തീന്‍ സാദിഖ് ടി എം, രമേശന്‍ ആര്‍, എം എം പ്രസാദ്, വനിത ഓഫീസര്‍മാരായ മെയ് മോള്‍ ജോണ്‍, ഇന്ദിര എന്നിവരാണ് പരിശോധനാ ഉണ്ടായിരുന്നത്.
മുട്ടയ്ക്കുള്ളിൽ നിന്നും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി;സംസ്ഥാനത്ത് വീണ്ടും വ്യാജമുട്ട വ്യപകമാകുന്നതായി റിപ്പോർട്ട്
കൊച്ചി:കളമശേരിയില്‍ മുട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി.നോര്‍ത്ത് കളമശേരി സ്വദേശിയായ വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്.കളമശേരിയിലെ ഒരു കടയില്‍ നിന്നാണ് വിന്‍സെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയില്‍പെടുകയായിരുന്നു. മുട്ടയുടെ തൊണ്ടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്.ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടന്‍ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ചു.വിദഗ്ധ പരിശോധനയ്ക്കായി ഇവ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം.അന്യ സംസ്ഥാനത്തു നിന്നാണ് ഇത്തരത്തിലുള്ള വ്യാജ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് വിവരം. ഇത്തരത്തിലുള്ള മുട്ട മാഫിയക്ക് എതിരെ ശക്തമായ പരിശോധനകളും നടപടിയും സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.