ഷെയിനിന്റേത് പ്രകോപനം;ചർച്ചയിൽ നിന്നും അമ്മയും ഫെഫ്‌കയും പിൻമാറി

keralanews shane is provocating amma and fefka withdrew from the discussion

കൊച്ചി:നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യതകൾ മങ്ങുന്നു. വിഷയത്തിൽ ഷെയ്ൻ നിഗം ഏറ്റവും ഒടുവിൽ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ് സിനിമ സംഘടനകള്‍. ഷെയ്ന്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടിലാണ് സംഘടനകള്‍. വിഷയത്തിൽ സമവായ ചർച്ചകൾ തുടരേണ്ടതില്ല എന്നാണ് അമ്മയുടെ നിലപാട്.പ്രശ്നം പരിഹരിക്കുന്നതിന് അഭിനയതാക്കളുടെ സംഘടനായ അമ്മയാണ് മുന്നിട്ടിറങ്ങിയത്. ചര്‍ച്ചക്കായി അമ്മ സെക്രട്ടറി സിദ്ദിഖിനെ വിളിച്ചു വരുത്തിയിരുന്നു. ഫെഫ്കാ ഭാരവാഹികളുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്താനായിരുന്നു ധാരണ.എന്നാല്‍ ഇതിനിടയില്‍ ഷെയിന്‍ തിരുവനന്തപുരത്ത് നിര്‍മ്മാതാക്കളെ അപമാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ‘മനോവിഷമമല്ല മനോരോഗമാണ് നിര്‍മ്മാതാക്കള്‍ക്ക്’ എന്നായിരുന്നു ഷെയിനിന്റെ പ്രതികരണം.ഇപ്പോള്‍ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്.തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താന്‍ പറയുന്നത് അവര്‍ കേക്കാൻ തയ്യാറാവുന്നില്ല എന്നും ഷെയിന്‍ പറഞ്ഞിരുന്നു.ഇത് കൂടാതെ മന്ത്രിയെ കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താന്‍ ഷെയിന്‍ ശ്രമിച്ചത് സംഘടനകളെ ചൊടിപ്പിക്കുകയും ചെയ്തു. ഇതോടെ ചര്‍ച്ച നടത്തേണ്ടതില്ല എന്ന് ഇരു സംഘടനകളും തീരുമാനിക്കുകയായിരുന്നു.ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇനി തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി കഴിഞ്ഞു. പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയ അമ്മ കൂടി പിന്‍വാങ്ങിയതോടെ ഷെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ വിവാദത്തിലേക്ക് ആണ് നീങ്ങുന്നത്.

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

keralanews loksabha passes citizenship amendment bill

ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‍ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിന് മുന്‍പോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും. ഇവരെ 1920ല ഇന്ത്യയിലേക്കുള്ള പാസ്പോര്‍ട്ട് എന്‍ട്രി നിയമത്തിന്‍റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയില്‍ നിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാര്‍ അല്ലാതാക്കി മാറ്റും. അഭയാര്‍ഥി പ്രവേശന സമയപരിധി 2014 ഡിസംബര്‍ 31 എന്ന് വ്യക്തമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി 1955 മുതലുള്ള പൗരത്വ നിയമത്തിന്‍റെ 2(1) ബി വകുപ്പില്‍ പുതിയ വ്യവസ്ഥ എഴുതിച്ചേര്‍ത്തിട്ടുണ്ട്.ഭരണഘടനയുടെ ആറാം അനുബന്ധത്തിന്‍റെ സംരക്ഷണമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ക്കു ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ല. അതോടൊപ്പം തന്നെ 1873ലെ ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി ഉടന്പടി അനുസരിച്ച്‌ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലെ യാത്രാനുമതി പരിധിക്കുള്ളിലുള്ള സ്ഥലങ്ങള്‍ക്കും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നാണ് പൗരത്വ ഭേദഗതി ബില്ലില്‍ ഉറപ്പു നല്‍കുന്നത്.

ഇന്ത്യയിലെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന നിയമ നിര്‍മ്മാണമാണ് ഭേദഗതിയിലൂടെ ബി.ജെ.പി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ഉന്നയിച്ചു. ഇതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി വിവാദ ബില്‍ സഭയില്‍ കീറിയെറിഞ്ഞു. രാഷ്ട്രീയ അജണ്ടകളില്ലന്നും ഒരു മതത്തിനും ബില്‍ എതിരല്ലന്നും അമിത് ഷാ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം തുടര്‍ന്നു.ഏഴ് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടു വന്ന ഭേദഗതികള്‍ തള്ളിയതിന് പിന്നാലെ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കി. 80ന് എതിരെ 311 വോട്ടുകള്‍ക്ക് രാത്രി ഏറെ വൈകി ബില്ല് പാസാക്കി.എ.ഐ.ഡി.എം.കെ, ജനതാദള്‍ യു, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ തുടങ്ങിയവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

keralanews cm pinarayi vijayan said that flights from kannur airport to dammam and jeddah will start soon

മട്ടന്നൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദമാമിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ഡിസംബര്‍ 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാരും കിയാലും നിരവധി തവണ വിദേശവിമാന കമ്പനികൾക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.20 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാനുള്ള ഏപ്രണ്‍ സൗകര്യം ഇപ്പോള്‍ കണ്ണൂരിലുണ്ട്. 40 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ പാകത്തില്‍ ഏപ്രണിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.ആരംഭിച്ച്‌ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 10 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏത് വികസന പദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാനത്താവളം തുറന്നിടുന്ന വികസനം പൂര്‍ണതയിലെത്തണമെങ്കില്‍ റോഡ് വികസനം കൂടി അനിവാര്യമാണ്. ആറ് വിമാനത്താവള റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായി വരികയാണ്.വിമാനത്താവളത്തില്‍ 2000ത്തിലേറെ പേര്‍ക്ക് നേരിട്ടും അതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭ്യമാക്കാന്‍ ഇതിനകം സാധിച്ചു.നാലാമതൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിലുണ്ടോ എന്ന് നേരത്തേ സംശയം പ്രകടിപ്പിച്ചവരുടെ കണ്ണു തുറപ്പിക്കുന്നതാണ് ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൈവരിച്ച നേട്ടങ്ങള്‍. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചാമതൊരു വിമാനത്താവളം കൂടി ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ 14 നകം പത്തു തൂക്കുകയറുകള്‍ തയ്യാറാക്കി വെക്കാന്‍ നിര്‍ദേശം;നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന് സൂചന

keralanews order to make ten hanging ropes before december 14th hint that nirbhaya case convicts could be hanged soon

ന്യൂഡൽഹി:വധശിക്ഷക്ക് ഉപയോഗിക്കുന്ന തൂക്കുകയർ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ബീഹാറിലെ ബക്സാർ ജയിൽ അധികൃതര്‍ക്ക് ഈ ആഴ്ച അവസാനത്തോടെ 10 തൂക്കുകയറുകള്‍ തയ്യാറായി വെക്കാന്‍ നിർദ്ദേശം ലഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ തൂക്കുകയറുകള്‍ രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസ് പ്രതികൾക്ക് വേണ്ടിയുള്ളതാണെന്ന അഭ്യൂഹം ശക്തമാണ്.തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വൈദഗ്ധ്യമുള്ള സംസ്ഥാനത്തെ ഏക ജയിലാണ് ബക്സാറിലേത്.ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബക്‌സാർ ജയിലില്‍ തയ്യാറാക്കുന്ന തൂക്കുകയറുകള്‍ മനില കയറുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞയാഴ്ചയാണ് തൂക്കുകയറുകള്‍ നിര്‍മ്മിച്ചുവെക്കാനുള്ള നിര്‍ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. എന്നാൽ ഈ കയറുകൾ എവിടേക്കുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡിസംബർ 14 നകം 10 തൂക്കുകയറുകൾ തയാറാക്കണമെന്നാണ് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.ബക്സാർ ജയിലിൽ വധശിക്ഷക്കുള്ള തൂക്കുകയർ നിർമ്മിക്കുന്ന പാരമ്പര്യമുണ്ട്, ബക്സാർ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു.ഒരു തൂക്കുകയർ തയ്യാറാക്കാൻ ഏകദേശം മൂന്ന് ദിവസമെടുക്കും. ഇതിനായി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് കുറവായിരിക്കും.അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനുള്ള തൂക്കുകയര്‍ നിര്‍മ്മിച്ചതും ഈ ജയിലിലാണ്. അവസാനമായി ഇവിടെ നിന്ന് ഒരു തൂക്കുകയർ നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ അതിന്റെ വില 1,725 രൂപയായിരുന്നു, അദ്ദേഹം പറഞ്ഞു. “ഇരുമ്പിന്റെയും പിച്ചളയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം കാലാകാലങ്ങളിൽ തൂക്കുകയറിന്റെ നിരക്കില്‍ വ്യത്യാസമുണ്ടാകാറുണ്ട്. “സാധാരണയായി അഞ്ച് മുതൽ ആറ് പേർ വരെയാണ് ഒരു തൂക്കുകയർ നിർമ്മിക്കാന്‍ ആവശ്യമായ മനുഷ്യാധ്വാനം. ജയിൽ ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ചിരിക്കുന്ന സമയപരിധി പാലിക്കുന്നത് ഒരു പ്രശ്‌നമാകില്ലെന്നും കാരണം തൂക്കുകയറുണ്ടാക്കാന്‍ പരിചയസമ്പന്നരായ നിരവധി തടവുകാരും ഉദ്യോഗസ്ഥരും ഇവിടെയുണ്ടെന്നും, അറോറ പറഞ്ഞു. നേരത്തേ പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‍സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയര്‍ തിഹാര്‍ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്.

കർണാടക ഉപതിരഞ്ഞെടുപ്പ്;12 സീറ്റിൽ ബിജെപി വിജയിച്ചു;കോൺഗ്രസ്സ് രണ്ടിടത്ത്

keralanews karnataka byelection bjp won in 12seats and congress in two seats
ബെംഗളൂരു:കർണാടക ഉപതിരഞ്ഞെടുപ്പിൽ  തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പിക്ക് വിജയം.ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല. ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യെദ്യൂരപ്പയ്ക്ക് അനുഗ്രഹമായി.അതേസമയം കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. ശിവാജി നഗർ മാത്രമാണ് അവർക്ക് നിലനിർത്താൻ സാധിച്ചത്.ഹുൻസൂർ ജെഡിഎസിൽനിന്ന് പിടിച്ചെടുത്തു.

ഉന്നാവോ പെണ്‍കുട്ടിയുടെ കൊലപാതകം; ആറ് പോലീസുകാർക്ക് സസ്‌പെൻഷൻ

keralanews unnao girl murder six policemen suspended

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം ചുട്ടെരിച്ച്‌ കൊന്ന സംഭവത്തില്‍ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.ഭാടിന്‍ ഖേഡായ്ക്ക് അടുത്തുള്ള ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത് .ഇവരില്‍ രണ്ട് പേര്‍ ഇന്‍സ്പെക്ടര്‍മാരും മൂന്ന് പേര്‍ കോണ്‍സ്റ്റബിള്‍മാരുമാണ്.സ്റ്റേഷന്‍ ഇന്‍ചാര്‍ജായ അജയ് ത്രിപാഠി, അരവിന്ദ് സിങ് രഖു വൈശി, എസ്‌ഐ ശ്രീറാം തിവാരി, പോലീസുകാരായ പങ്കജ് യാദവ്, മനോജ്‌, സന്ദീപ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.എസ്‌പി വിക്രാന്ത് വീറിന്റേതാണ് നടപടി. യുവതിയെ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവരെല്ലാം.പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഉന്നാവിലെ 23 കാരിയെ പ്രതികള്‍ മുൻപും കൊല്ലുമെന്ന് പ്രതികളായ ശിവം ത്രിവേദി,ഹരിശങ്കര്‍ ത്രിവേദി, ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ്‌ എന്നിവർ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞു.പൊലീസില്‍ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ശുഭം ത്രിവേദിയുടെ അമ്മയും സഹോദരിയും ആവശ്യപ്പെടുന്നത്.

കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം

keralanews karyavattom t20 west indies won for seven wickets

തിരുവനന്തപുരം:കാര്യവട്ടം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 9 പന്തുകള്‍ ശേഷിക്കെയായിരുന്നു വിന്‍ഡീസ് വിജയം.വിന്‍ഡീസിന് വേണ്ടി ഓപണര്‍ ലെന്‍ഡന്‍ സിമ്മണ്‍സ് 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 45 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതമാണ് സിമ്മണ്‍സ് 67 റണ്‍സെടുത്തത്. ലൂയിസ് 40 റണ്‍സെടുത്തും ഹേറ്റ്‌മെയര്‍ 23 റണ്‍സിനും പുറത്തായി. നിക്കോളാസ് പൂരന്‍ 18 പന്തില്‍ 38 റണ്‍സുമായി സിമ്മന്‍സിനൊപ്പം ചേര്‍ന്ന് വിജയലക്ഷ്യം പൂര്‍ത്തിയാക്കി.നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ശിവം ദുബെയുടെ മികവിലാണ് ഇന്ത്യ 170 റണ്‍സ് എടുത്തത്. ദുബെ 30 പന്തില്‍ 54 റണ്‍സെടുത്തു. റിഷഭ് പന്ത് 33 റണ്‍സും രോഹിത് ശര്‍മ 15 റണ്‍സുമെടുത്തു. കോഹ്ലി 19 റണ്‍സിന് പുറത്തായി. മറ്റാര്‍ക്കും തിളങ്ങാനായില്ല.ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഒപ്പത്തിനൊപ്പമായി. മൂന്നാം മത്സരം ഡിസംബര്‍ 11ന് മുംബൈയിലാണ് നടക്കുക.

ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

New Delhi: Firefighters carry out rescue operations at Rani Jhansi Road after a major fire broke out, in New Delhi, Sunday morning, Dec. 8, 2019. Atleast 43 people were killed and several others injured in the mishap. (PTI Photo)(PTI12_8_2019_000042B)

ഡല്‍ഹി : ദില്ലിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അനജ് മണ്ടിയിലെ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്നലെയുണ്ടായ അപകടത്തില്‍ 43 പേര്‍ മരിച്ചിരുന്നു.മധ്യ ദില്ലിയിലെ റാണി ഝാന്‍സി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാഗ് നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകരമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.തീപിടുത്തത്തില്‍ ഫാക്ടറി ഉടമ മൊഹദ് റഹാന്‍ പിടിയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സംഭവത്തെക്കുറിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു.ഫോറന്‍സിക് വിദഗ്ദര്‍ തീപിടിച്ച കെട്ടിടത്തില്‍ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു.ഡല്‍ഹി പൊലീസും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കും.

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം

keralanews karnataka byelection first result favours bjp

ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫലസൂചനകളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം.പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ പത്ത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബി.ജെ.പി സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പയുടെ അവകാശവാദം.എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് അനുകൂലമാണ്. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടിൽ വരുത്തിയ മാറ്റമാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നത്. ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എങ്കിലും ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ട്. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂര്‍ണഫലം ഉച്ചയോടെ പുറത്തുവരും. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കര്‍ണാടക ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ മുസ്‌കി, ആര്‍.ആര്‍ നഗര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.ഡിസംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 67.91 ശതമാനമായിരുന്നു വോട്ടിങ്. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.15 മണ്ഡലങ്ങളില്‍ നിന്നായി 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉള്‍പ്പടെ 38 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി.126 സ്വതന്ത്രരും ഒൻപത് വനിതകളുമുള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

കോഴിക്കോട് വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു;സുഹൃത്ത് കസ്റ്റഡിയില്‍

keralanews youth shot dead in kozhikkode vilangad friend under custody

നാദാപുരം: കോഴിക്കോട് നാദാപുരംവിലങ്ങാട് വനമേഖലയോട് ചേര്‍ന്ന് നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി മണ്ടേപ്പുറം റഷീദ് (37) ആണ് മരിച്ചത്.ഇന്നലെ രാത്രി പുള്ളിപ്പാറ വനപ്രദേശത്ത് നായാട്ടിന് പോയതാണ് റഷീദും സുഹൃത്തും. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് റഷീദ് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊലീസിനെ അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് കാട്ടില്‍ പോയി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു.നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്.ഈ തോക്കിന് ലൈസന്‍സില്ല.റഷീദിനൊപ്പം ഉണ്ടായിരുന്ന ലിബിൻ മാത്യു പൊലീസ് കസ്റ്റഡിയിലാണ്. റഷീദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അതേസമയം യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച റഷീദിന്റെ കയ്യിലും തലയിലും വെടിയേറ്റിട്ടുണ്ട്.അബദ്ധത്തില്‍ സംഭവിക്കാനുള്ള സാധ്യതയില്ല.വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു