നടി ആക്രമിക്കപ്പെട്ട കേസിൽ ദി​ലീ​പി​ന് തി​രി​ച്ച​ടി; ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് വി​ചാ​ര​ണ കോ​ട​തി

keralanews court rejected the petition of dileep seeking digital evidences in actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിനോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു.അന്വേഷണത്തിനിടെ സാക്ഷികളില്‍ നിന്നും മറ്റ് പ്രതികളില്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. മറ്റ് പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍, ലാപ്ടോപ്‌, കമ്പ്യൂട്ടർ എന്നിവയില്‍ പകര്‍ത്തിയിരുന്ന തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.തികച്ചും സ്വകാര്യമായ ഈ തെളിവുകള്‍ ദിലീപിന് കൈമാറിയാല്‍ അത് സാക്ഷികളെ സ്വാധീനിക്കാനോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ ഉപയോഗിച്ചേക്കാം.അതിനാല്‍ യാതൊരു കാരണവശാലും ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും ദിലീപിന് നല്‍കി കഴിഞ്ഞുവെന്നും സാധ്യമായ മുഴുവൻ രേഖകളും നല്‍കാമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്.

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്ക് നടത്തി

keralanews private bus employees attacked in thalipparamba

കണ്ണൂർ:എസ്‌ഡിപിഐ പ്രകടനത്തിനിടെ തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനമേറ്റു.ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയായിരുന്നു സംഭവം.പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാർക്കാണ് മർദനമേറ്റത്.സാരമായി പരിക്കേറ്റ കണ്ടക്റ്റർ പെരളശ്ശേരിയിലെ അർജുൻ ബാബു(23)വിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്‌ഡിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം താലൂക്ക് ഓഫീസിനു മുന്നിലൂടെ കടന്നുപോകുമ്പോൾ ബസ്സ്റ്റാൻഡ് കവാടത്തിൽ പ്രകടനക്കാരും റോഡിലേക്കിറങ്ങുകയായിരുന്ന ബസ്സിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ ബസ്സിൽ കയറി ജീവനക്കാരെ മർദിക്കുകയായിരുന്നു.യാത്രക്കാരുടെ മുൻപിൽ വെച്ചായിരുന്നു മർദനം.സമീപത്തെ എയ്ഡ്പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാർ എത്തിയെങ്കിലും തടയാനായില്ല.സാരമായി പരിക്കേറ്റ അർജുൻ ബാബുവിനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.സംഭവത്തെ തുടർന്ന് ടൗണിൽ നിന്നുള്ള ദീർഘദൂര ബസ്സുകൾ ഉൾപ്പെടയുള്ള ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി.

അതേസമയം അർജുൻ ബാബുവിനെ മർദിച്ച സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.വധശ്രമകേസാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. .തൽഹത്ത്(29),എം.പി മുഹമ്മദ് റാഷിദ്(23),ടി.അഫ്‌സൽ(24),വളപ്പിൽ ഹൗസിൽ അബ്ദുൽസഹീർ(28),എം.പി ഫവാസ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.പോലീസിന്റെ അനുമതിയില്ലാതെ ടൗണിൽ പ്രകടനം നടത്തിയതിന് അൻപതോളം എസ്ഡിപിഐക്കാരുടെ പേരിൽ പോലീസ് മറ്റൊരു കേസും രെജിസ്റ്റർ ചെയ്തിട്ടുണ്ട്.എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ്‌ എസ്.പി മുഹമ്മദലി,സെക്രെട്ടറി ഇർഷാദ്, സ്ഥാന കമ്മിറ്റിയംഗം നൗഷാദ് മംഗലശ്ശേരി തുടങ്ങിയവരെ പ്രകടനം നടത്തിയതിന് അറസ്റ്റ് ചെയ്തു.

കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽ ഒളിപ്പിച്ച 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി

keralanews gold worth 25 lakh seized from kannur airport

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  വിമാനത്തിനുള്ളിൽ ഒളിപ്പിച്ച 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിൽ നിന്നാണ് 660 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം പിടികൂടിയത്.യാത്രക്കാർ ഇറങ്ങിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലാണ് സ്വർണ്ണമുണ്ടായിരുന്നത്.സ്വർണ്ണം കണ്ടെടുത്ത സീറ്റിൽ യാത്രക്കാരുണ്ടായിരുന്നതായും ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അധികൃതർ അറിയിച്ചു.ഡിസംബർ നാലാം തീയതിയും ഇതേ വിമാനത്തിൽ നിന്നും സീറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കണ്ടെടുത്തിരുന്നു.കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, .വി മാധവൻ,ഇൻസ്പെക്റ്റർമാരായ യദുകൃഷ്ണൻ,എൻ.അശോക് കുമാർ,കെ.വി രാജു,മനീഷ് കുമാർ,,എൻ,പി പ്രശാന്ത്,ഹവിൽദാർമാരായ ശ്രീരാജ്,സുമവതി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

നടി ആക്രമിക്കപ്പെട്ട കേസ്;മുഴുവന്‍ രേഖകളും ലഭിക്കണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ വിധി ഇന്ന്

keralanews actress attack case verdict on the petition of dileep seeking all the documents in the case today

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും.ഈ കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറഞ്ഞേക്കുമെന്നാണ് സൂചന. കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.ത്രമല്ല 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കി കഴിഞ്ഞുവെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍പ്പോയ ഒന്‍പതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. ഒരാഴ്ചയ്ക്കകം പ്രതിയെ ഹാജരാക്കിയില്ലയെങ്കില്‍ ജാമ്യത്തുകയായ എണ്‍പതിനായിരം രൂപ സാക്ഷികളില്‍ നിന്നും ഈടാക്കുമെന്നും കോടതി അറിയിച്ചു.അതിന്‍റെ അടിസ്ഥാനത്തില്‍ പ്രതി ഇന്ന് കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.സുപ്രീംകോടതി വിധി പ്രകാരം നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു.അതിനുള്ള അപേക്ഷയും ദിലീപ് നല്‍കിയിട്ടുണ്ട്. പരിശോധനക്കായി വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കേരളത്തിന് പുറത്തുനിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രിപുരയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി

keralanews protests in eastern states intensify over citizenship amendment bill internet services canceled in thripura

ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു.സംഘര്‍ഷ സാഹചര്യത്തില്‍ ത്രിപുരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. എസ്‌എംഎസ് സേവനവും നിര്‍ത്തലാക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്കാണ്‌ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് ഇന്റര്‍നെറ്റ് സേനവനം നിര്‍ത്തലാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അസമില്‍ പ്രതിഷേധക്കാര്‍ റോഡ് ഗതാഗതവും ട്രെയിന്‍ സര്‍വീസും തടസ്സപ്പെടുത്തി. സം, ത്രിപുര , അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെടുത്തിയിരുന്നു.അസമില്‍ പ്രതിഷേധം റെയില്‍വേ ട്രാക്കിലേക്ക് കൂടി കടന്നതോടെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.ഗുവാഹത്തിയില്‍ സര്‍‍ക്കാര്‍ ബസിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഒരു ബൈക്കിന് തീവെക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവനോപാധികള്‍ക്കും നാടിന്റെ തനിമയ്ക്കും ഭീഷണിയാകുമെന്നാണു ഗോത്രസംഘടനകള്‍ ഭയപ്പെടുന്നത്. പ്രതിഷേധങ്ങള്‍ മേഖലയില്‍ ഗോത്രവര്‍ഗക്കാരും മറ്റുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്നതിനെ ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. പലയിടത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അസമീസ് സിനിമാ പ്രവര്‍ത്തകരും ഗായകരും ചൊവ്വാഴ്ച ഗുവാഹാട്ടിയില്‍ തെരുവിലിറങ്ങി. ദേശീയപുരസ്‌കാര ജേതാവായ അസമീസ് സംവിധായകന്‍ ജനു ബറുവ ‘ഭോഗ ഖിരിക്കീ’ എന്ന തന്റെ ചിത്രം സംസ്ഥാന പുരസ്‌കാരപ്പട്ടികയില്‍നിന്നു പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.പ്രക്ഷോഭങ്ങള്‍ക്കിടെ സിക്കിമിലെ ദലായ് ജില്ലയില്‍ പ്രക്ഷോഭകര്‍ ചന്തയ്ക്കു തീവെച്ചു. ഹംരോ സിക്കിം പാര്‍ട്ടി നേതാവും ഫുട്‌ബോള്‍ താരവുമായ ബൈച്ചുങ് ബൂട്ടിയയും ബില്ലില്‍ പ്രതിഷേധമറിയിച്ചു.

ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു;ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി

keralanews lkg student is locked up in classroom disciplinary action against class teacher

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. കുട്ടിയുണ്ടെന്ന് അറിയാതെയാണ് ജീവനക്കാര്‍ ക്ലാസ് പൂട്ടി മടങ്ങിയത്. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം.സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച്‌ സ്‌കൂളിലെത്തുകയായിരന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്.സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.അതേസമയം കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എഇഒ നിര്‍ദ്ദേശിച്ചു. സ്കൂളിലെ പ്രധാനാധ്യാപകന്‍, ക്ലാസ് ടീച്ചര്‍ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു.

ഉദയംപേരൂരിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി

keralanews drishyam cinema model murder in udayamperoor husband and girlfriend killed wife

എറണാകുളം:എറണാകുളം ഉദയംപേരൂരില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രേംകുമാര്‍, സുഹൃത്ത് സുനിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ സെപ്റ്റംബര്‍ 20ന് വിദ്യയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ച്‌ മദ്യം നല്‍കിയ ശേഷം 21ന് പുലര്‍ച്ചെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ച്‌ ഹൈവേയില്‍ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും.തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മംഗലാപുരത്തേക്ക് പോകുന്ന നേത്രാവതി ട്രയിനില്‍ മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഉപേക്ഷിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. കൊല നടത്താനായി നിരവധി തവണ ദൃശ്യം സിനിമ കണ്ടെതായി പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞു. തെളിവുകള്‍ നശിപ്പിച്ചത് ദൃശ്യം മോഡലിലാണെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് സഹായിച്ച പെണ്‍സുഹൃത്ത് സുനിത പ്രേംകുമാറിന്റെ സ്‌കൂള്‍ സഹപാഠിയാണ്. സഹപാഠിയായ സുനിതയെ പ്രേംകുമാര്‍ കണ്ടുമുട്ടുന്നത് 25 വര്‍ഷത്തിന് ശേഷം.പഴയകാല സഹപാഠികൾ ചേർന്ന് തിരുവനന്തപുരത്ത് റീ യൂണിയന്‍ സംഘടിപ്പിച്ചു.അതിനുകാരണമായതു സമീപകാലത്തിറങ്ങിയ 96 എന്ന സിനിമയാണ്.കാമുകി സുനിതയെ പ്രേംകുമാര്‍ കണ്ടത് ഈ റീയൂണിയനിലായിരുന്നു. ആ സൗഹൃദം അടുപ്പത്തിലേക്ക് മാറിയതോടെയാണ് ഇരുവരും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു.

ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാർത്ഥിക്ക് പരിക്ക്

keralanews student injured after fan falls on him in the class room

കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു. വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ രോഹിത് വിനോദി (11)നാണ് പരിക്കേറ്റത്.പരിക്കേറ്റ രോഹിതിനെ അധ്യാപകര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.ക്ലാസ് നടന്നുകൊണ്ടിരിക്കെ രോഹിതിന്റെ തലയില്‍ ഫാന്‍ പൊട്ടി വീഴുകയായിരുന്നു. ഫാനിന്റെ മോട്ടര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നെന്നാണ് നിഗമനം. തലയോട് പുറത്തു കാണുന്ന രീതിയില്‍ മുറിവേറ്റ കുട്ടിയെ അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു.കുട്ടിയുടെ തലയില്‍ 6 സ്റ്റിച്ചുകളുണ്ട്. തലയില്‍ ഭാരം വീണതിനാല്‍ സിടി സ്‌കാന്‍ പരിശോധനയും നടത്തിയിരുന്നു.കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അധ്യാപകര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയതെന്നും സംഭവത്തില്‍ പരാതിയില്ലെന്നു രോഹിതിന്റെ മാതാപിതാക്കള്‍ അറിയിച്ചു.മൂന്ന് വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്‌നം മൂലം താഴെ വീണതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. രോഹിത്തിന്റെ അടുത്തിരുന്നിരുന്ന കുട്ടി ഫാന്‍ വീഴുന്നതിന് തൊട്ടുമുന്‍പ് അധ്യാപികയുടെ അടുത്തേക്കു പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും

keralanews cbi will investigate the death of violinist balabhaskar

തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.ബാലഭാസ്കറിന്‍റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഉടന്‍ കത്തയക്കും. തിരുവനന്തപുരത്തെ സിബിഐ സ്പെഷ്യൽ ക്രൈം യൂണിറ്റാകും കേസ് അന്വേഷണം ഏറ്റെടുക്കുക എന്നാണ് സൂചന.2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.എന്നാല്‍ ലോക്കല്‍ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്. വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അപകടം ആസൂത്രിതമാണെന്നായിരുന്നു പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പരാതി. സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ പങ്ക് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും. ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച്‌ കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പൗരത്വ ഭേദഗതി ബിൽ;വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ്‌

keralanews citizenship amendment bill bandh in north east states

ന്യൂഡൽഹി:എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു.ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് 11 മണിക്കൂര്‍ പൊതുപണിമുടക്ക്.ആസമില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. മണിപ്പൂരില്‍ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കു പ്രഖ്യാപിച്ച പണിമുടക്ക് നാളെ പുലര്‍ച്ചെ മൂന്നു മണി വരെ തുടരും. ‘മണിപ്പുര്‍ പീപ്പിള്‍ എഗനിസ്റ്റ് സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്മെന്റ് ബില്‍’ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് സമരം. മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്‍ നടപ്പാക്കരുതെന്ന് സമരരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ രാഷ്ട്രീയ സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെത്തുടര്‍ന്ന് ത്രിപുരയിലും ജനജീവിതം സ്തംഭിച്ചു.മതം അടിസ്ഥാനപ്പെടുത്തിയുള്ള ബില്ലിനെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തള്ളിക്കൊണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. മുസ്ലിങ്ങളെ മാത്രം ബില്ലില്‍ നിന്ന് ഒഴിവാക്കികൊണ്ടാണ് ബില്ല് തയ്യാറാക്കിയത്. അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍,ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്ന് മുസ്ലിങ്ങളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനെന്ന അവകാശവാദങ്ങളുമായാണ് ദേഗദതികള്‍ കൊണ്ടുവന്നത്. വരുംദിവസം രാജ്യസഭയില്‍ ബില്‍ പരിഗണനയ്‌ക്കെത്തും. രാജ്യസഭ കൂടി പാസാക്കിയാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.