അവശ്യവസ്തുക്കളുടെ വില വര്‍ധന; ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഉടമകള്‍

keralanews rising prices of essential commodities hotel owners plans to close hotels

കോഴിക്കോട്:അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ കേരളത്തിലെ ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകള്‍ സമരത്തിനൊരുങ്ങുന്നു. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം ഹോട്ടല്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും വ്യാപാരികള്‍ അറിയിച്ചു.ഡിസംബര്‍ 17ന് നടക്കാനിരിക്കുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ യോഗത്തിലാണ് സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.സവാളക്ക് പിന്നാലെ പച്ചക്കറികള്‍ക്ക് വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടല്‍ വ്യാപാരം വലിയ പ്രതിസന്ധിയിലാണ്. പച്ചക്കറിവില മാറിമറിയുമെങ്കില്‍ പോലും ബിരിയാണി അരി ഉള്‍പ്പെടെ വിവിധ ഇനം അരികള്‍ക്കും അവശ്യ സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ കച്ചവടം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം; ബി.ജെ.പി എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു

keralanews protest against citizenship amendment bill protesters set a blaze bjp mla house

ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം‌.എൽ‌.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു. ഇതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ ദേശീയതലത്തിലുള്ള ബില്ലാണെന്നും അസം ജനത ഒന്നുകൊണ്ടും പേടിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഉപദേശം.വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്.

വര്‍ധിക്കുന്ന ഉള്ളി വിലയില്‍ നേരിയ ആശ്വാസം; മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു

keralanews onion price is decreasing wholesale price reduced 40rupees for one kilogram

കൊച്ചി:കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് നേരിയ ആശ്വാസം.മൊത്തവ്യാപാരത്തില്‍ ഒറ്റയടിക്ക് കുറഞ്ഞത് കിലോയ്ക്ക് 40 രൂപ.ഇതോടെ വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് വില അറുപത് രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.ഉത്‌പാദനം വീണ്ടും മെച്ചപ്പെട്ടതോടെ മാര്‍ക്കറ്റുകളിലേക്ക് സവാള വണ്ടികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്. വില കുറയ്ക്കാന്‍ വിദേശ സവാളകളും വിപണിയിലെത്തി. നിലവാരവും സ്വാദും കുറവായതിനാല്‍ ഇവയ്ക്ക് ഡിമാന്‍ഡ് മോശമാണ്. എങ്കിലും, ഇവ വിപണിയിലെത്തിയത് വില താഴാന്‍ സഹായകമായിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഹോള്‍സെയില്‍ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്‌ന്നു. ഡിസംബര്‍ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വിളവ് നശിച്ചതാണ് വില കത്തിക്കയറാന്‍ കാരണം.വരും നാളുകളില്‍ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസല്‍ഗാവിലെ വ്യാപാരികള്‍ പറയുന്നത്. ഇത്, റീട്ടെയില്‍ വില കേരളത്തില്‍ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താന്‍ സഹായകമാകും.

പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിലെ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

keralanews the central government has instructed the television channels not to show violent scenes in protest against citizenship amendment bill

ന്യൂഡല്‍ഹി:പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ  അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇതു പാലിച്ചുകൊണ്ടുവേണം എല്ലാ സ്വകാര്യ ചാനലുകളും പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

കേരളത്തിൽ സ്വന്തം താമസസ്ഥലത്തെ മരം മുറിച്ചെന്നാരോപിച്ച്‌ ദമ്പതികളെ കര്‍ണാടക വനംവകുപ്പ് പിടികൂടി;കൂട്ടപുഴ വീരാജ് പേട്ട പാത നാട്ടുകാര്‍ ഉപരോധിച്ചു

keralanews karnataka forest department arrested malayali couples for cutting tree from their plot in makkoottam natives blocked kutupuzha virajpeta road

ഇരിട്ടി: കേരളത്തില്‍ സ്വന്തം താമസസ്ഥലത്തെ മരം മുറിച്ച ദമ്പതികളെ അറസ്റ്റ് ചെയ്ത് കര്‍ണാടക വനം വകുപ്പ്.കണ്ണൂര്‍ മാക്കൂട്ടത്താണ് സംഭവം. മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു പുറമ്പോക്ക് ഭൂമിയില്‍ മരം മുറിച്ചതിനാണ് മലയാളി ദമ്പതികളെ കര്‍ണാടക വനം വകുപ്പ് കസറ്റഡിയിലെടുത്തത്.കേസ് പരിഗണിക്കുന്നത് വിരാജ്പേട്ട കോടതി ഇന്നത്തേക്കു മാറ്റിയതോടെ ദമ്പതികൾ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്.മാക്കൂട്ടത്തെ പുറമ്പോക്ക് ഭൂമിയില്‍ 30 വർഷമായി താമസിക്കുന്ന മാട്ടുമ്മല്‍ ബാബു, ഭാര്യ സൗമിനി എന്നിവരെയാണു മാക്കൂട്ടം വന്യജീവി സങ്കേതത്തില്‍ നിന്നുള്ള വനപാലകര്‍ ഇന്നലെ രാവിലെ പിടിച്ചു കൊണ്ടുപോയത്.വീട്ടുപറമ്പിൽ ഇവര്‍ തന്നെ നട്ടുവളര്‍ത്തിയ ചെറിയ മാവ്, പ്ലാവ്,തേക്ക് എന്നിവയാണ് മുറിച്ചത്.കഴിഞ്ഞ വര്‍ഷത്തിലെ വെള്ളപൊക്കത്തില്‍ വീട് അപകട ഭീഷണിയിലായതോടെ കിളിയന്തറയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മരം മുറിച്ചതറിഞ്ഞ് എത്തിയ കര്‍ണ്ണാടക വനപാലക സഘം ദമ്പതികളെ ബലമായി വീട്ടില്‍ നിന്നും വലിച്ചിഴച്ച്‌ വാഹനത്തില്‍ കയറ്റി വീരാജ്പേട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സമീപവാസികള്‍ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ഇവരെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. പ്രതിഷേധം കനത്തതോടെ സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ രാവിലെ 10.30തോടെ കൂട്ടപുഴ പാലം ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആളുകള്‍ വന്‍തോതില്‍ തടിച്ചുകൂടിയതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇതിനിടെ കര്‍ണ്ണാടകത്തില്‍ നിന്നും കൂട്ടുപുഴവരെ സര്‍വീസ് നടത്തുന്ന കെ .എസ് .ആര്‍. ടി .സി ബസിനെ സമരക്കാര്‍ കുറച്ചുനേരം തടഞ്ഞിട്ടു.സണ്ണിജോസഫ് എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഇരിട്ടി തഹസില്‍ദാര്‍ കെ.കെദിവാകരന്റെ നേതൃത്വത്തില്‍ റവന്യു അധികൃതരും പൊലീസും സംസാരിച്ചെങ്കിലും കസ്റ്റഡിയിലെടുത്തവരെ തിരിച്ചുകിട്ടണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല.സണ്ണി ജോസഫ് എം.എല്‍.എ വീരാജ്‌പേട്ട എം എല്‍ എ ബോപ്പയ്യയുമായും ഉന്നത വനം വകുപ്പ് ജീവനക്കാരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജില്ലാ കളക്ടര്‍ ഇടപെട്ട് നടത്തിയ നീക്കത്തിനൊടുവില്‍ പിടിച്ചുകൊണ്ടുപോയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാമെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും പ്രതിഷേധക്കാരുടെ രോഷം ശമിച്ചില്ല.യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്നും അടുത്ത ദിവസങ്ങളില്‍ മറ്റ് സമരരീതികള്‍ നടത്താമെന്നും പായം അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സമരക്കാരോട് നിര്‍ദ്ദേശിച്ചു. ഇതോടെ ഒരു വിഭാഗം പിന്‍മാറിയെങ്കിലും മറ്റൊരു വിഭാഗം സമരം തുടര്‍ന്നു. തുടര്‍ന്ന് ഇരിട്ടി എസ്.ഐ എ.വി.രാജു,ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉപരോധം അവസാനിപ്പിച്ചത്.കര്‍ണ്ണാടക വനം വകുപ്പ് അധികൃതരുമായി സംസാരിക്കാന്‍ തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സബാസ്റ്റ്യന്‍ , ബി .ജെ. പി സംസ്ഥാന സമിതി അംഗം വി.വി ചന്ദ്രന്‍ എന്നിവരെ നിയോഗിച്ചു.

മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറുമാസം തടവും 10,000 രൂപ പിഴയും;കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

palm

ന്യൂഡല്‍ഹി: മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ ഉപേക്ഷിക്കുന്ന മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ (മകന്റെയോ മകളുടെയോ ഭാര്യ/ഭര്‍ത്താവ്) എന്നിവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവു ശിക്ഷയോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കാം.ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം എന്നിവയും ശിക്ഷാര്‍ഹമാക്കും.വസ്ത്രം, ഭവനം, ആരോഗ്യപരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകര്‍ക്കാണ്. ഇവ പാലിക്കാത്ത മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകള്‍ക്കെതിരെ പരാതി നല്‍കാം. പരാതി 90 ദിവസത്തിനകം തന്നെ തീര്‍പ്പാക്കണം. 80 വയസ്സിന് മുകളിലാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ പരാതി തീര്‍പ്പാക്കണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ഓരോ പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് 3 മാസം തടവും 5000 രൂപ പിഴയും എന്ന 2007-ലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.

പൗരത്വ ഭേദഗതി ബില്ലിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനക്കുന്നു;രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു;അസമില്‍ അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചു

keralanews protest continues in northeast states in citizenship amendment bill two railway stations set on fire announces indefinite curfew assam

ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നാലു മണിക്കൂര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങി. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത്.പ്രതിഷേധങ്ങള്‍ക്കിടെ ഗുവാഹതിയില്‍ നിന്നുമാത്രം 1000 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് അസമില്‍ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. ബില്‍പിന്‍വലിക്കുന്നതുവരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ക്രിഷക് മുക്തി സംഗ്രാം സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ കടുത്ത പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയിടക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമങ്ങളിലേക്ക് തിരിഞ്ഞു.വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത്. ഞായറാഴ്ച ജാപനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡുകള്‍ക്കും മറ്റും പ്രതിഷേധക്കാര്‍ തീവെച്ചു. വടക്ക് കിഴക്കന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് പൌരത്വ ഭേദഗതി ബില്‍ എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ദീബ്രുഗഡില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയതോടെ പോലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി ട്രെയിനുകളും പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കേണ്ടി വന്നു.

മകളെ സ്കൂളിലാക്കി മടങ്ങവേ വീട്ടമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു;യുവാവ് അറസ്റ്റിൽ

keralanews housewife stabbed to death in kollam youth arrested

കൊല്ലം:മകളെ സ്കൂളിലാക്കി മടങ്ങവേ വീട്ടമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു.ഇന്ന് രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം. അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് (40) മരിച്ചത്. പ്രതി കേരളപുരം സ്വദേശി അനീഷിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി ഷൈലയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. കുണ്ടറ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോലീസ് എത്തുന്നതുവരെ സംഭവ സ്ഥലത്ത് പ്രതി ഉണ്ടായിരുന്നു. ഷൈലയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രതിയുമായി ഇവര്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് തമ്മില്‍ തെറ്റിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം; വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ്

keralanews hyderabad encounter murder supreme court order that retired supreme court judge will investigate the case

ന്യൂഡല്‍ഹി: ഹൈദരാബാദിൽ കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു ന്ന സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് സുപ്രീം ടതി.ജഡ്ജിയുടെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് ഈ നിര്‍ദേശം നല്‍കിയത്. റ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്.ഉന്നത കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കണ്ടത്.സത്യം അന്വേഷിച്ച്‌ പുറത്തുകൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.റിട്ടയേഡ് ജഡ്ജി പി വി റെഡ്ഡിയുടെ പേരാണ് കോടതി പരിഗണിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് അസൗകര്യം ഉണ്ടെന്ന് അറിയിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജഡ്ജിമാരുടെ പേര് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോടും കക്ഷികളോടും നിര്‍ദേശിച്ചത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിയുടെ പേര് കോടതി നാളെ പ്രഖ്യാപിച്ചേക്കും.ഹൈദരാബാദിലായിരിക്കില്ല, ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക എന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

keralanews the citizenship amendment bill was introduced in the rajya sabha

ന്യൂഡൽഹി:രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു.പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. ‘ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല’- അമിത് ഷാ പറഞ്ഞു.ഈ ബില്ലില്‍ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. നിങ്ങളെ ചിലര്‍ ഭയപ്പെടുത്താന്‍ നോക്കിയാല്‍ നിങ്ങള്‍ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.