കണ്ണൂർ: ചെറുപുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുളപ്രയിലെ വയലിങ്കല്‍ ചാക്കോ- ഡെയ്‌സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആല്‍ബിന്‍ ചാക്കോ (15) യെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ ആല്‍ബിനെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ തന്നെ ചെറുപുഴ സഹകരണാശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചെറുപുഴ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍ : അമല്‍ ചാക്കോ,അലന്‍ ചാക്കോ.
ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടി; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം:കെ.എസ്.യു സംഘടിപ്പിച്ച നിയമസഭ മാര്‍ച്ചിനിടയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. എം.എല്‍.എക്കേറ്റ പൊലീസ് മര്‍ദനത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷണം നടത്തണമെന്നും പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടരുകയും ചോദ്യോത്തരവേള ബഹിഷ്കരിച്ച് ഇറങ്ങി പോവുകയുമായിരുന്നു.ഷാഫി പറമ്ബിലിനെതിരായ പൊലീസ് മര്‍ദനത്തില്‍ ബുധനാഴ്ചയും നിയമസഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയായിരുന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറിയും പ്രതിഷേധിച്ചിരുന്നു.അതിനിടെ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിലേക്ക് കയറിയ അൻവർ സാദത്ത്, റോജി എം ജോൺ, ഐ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെയുള്ള നടപടിയും സ്പീക്കർ ഇന്ന് സഭയിൽ പ്രഖ്യാപിക്കും. താക്കീതിലോ ശാസനയിലോ നടപടി പരിമിതപ്പെടുത്താനാണ് സാധ്യത.ഡയസിൽ കയറിയ എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യവും ഭരണപക്ഷത്ത് നിന്ന് ഉയർന്നിട്ടുണ്ട്.
ക്ലാസ്സ്മുറിയിലെ ചുമരിനുള്ളിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു
വയനാട്:ക്ലാസ്സ്മുറിയിലെ ചുമരിനുള്ളിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു.സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ല ഷെറിനാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാല്‍ ക്ലാസ് റൂമിലെ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികള്‍ അദ്ധ്യാപകരോട് വിവരം അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ കാല്‍ പരിശോധിച്ചപ്പോള്‍ പാമ്പ് കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു.പിതാവ് എത്തിയതിനു ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാര്‍ത്ഥിനി മരണപ്പെടുകയായിരുന്നു.പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. സഹോദരങ്ങള്‍: അമീഗ ജബീന്‍, ആഹില്‍ ഇഹ്‌സാന്‍. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച 12.30ന് പുത്തന്‍കുന്ന് ജുമാ മസ്ജിദില്‍.
ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം കൊണ്ടുവരണം;മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് രമണയുടെ പരാമര്‍ശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്.വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച സര്‍ക്കാരിനോട്, ഏഴംഗബെഞ്ച്, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണ്ട എന്ന് ഉത്തരവിടുകയാണെങ്കില്‍ ഇത് എങ്ങനെ പ്രായോഗികമാവുകയെന്നും ചോദിച്ചു.
ശബരിമലയ്‌ക്ക് പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് രണ്ട് മാസം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതനുസരിച്ച് ഇന്ന് കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ നിയമത്തിന്റെ ഒരുകരട് സര്‍ക്കാര്‍ കോടതിയ്‌ക്ക് കൈമാറുകയാണ് ചെയ്‌തത്.ഇതില്‍ ഭരണ സമിതിയുടെ മൂന്നിലൊന്ന് സ്ഥാനം വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനമുന്നയിച്ചത്.ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തരുതെന്നാണ്സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് രമണ പറഞ്ഞത്. പ്രതിവര്‍ഷം ഏതാണ്ട്50 ലക്ഷം ആളുകള്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രമാണ് ശബരിമലയിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടില്‍ വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഭരണ സമിതിയില്‍ മൂന്നിലൊന്ന് സംവരണം ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ഏഴംഗ ബെഞ്ച് യുവതികളെ പ്രവേശിപ്പിക്കരുതെന്ന നിലപാടിലെത്തുകയാണെങ്കില്‍ ഭരണസമിതിയിലെ വനിതകള്‍ക്ക് എങ്ങനെ ശബരിമലയിലെത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് രമണ ചോദിച്ചു.അതേസമയം സര്‍ക്കാര്‍ കൈമാറിയ പുതിയ നിയമത്തിനെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനുണ്ടെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോട് ഹാജരാകണമെന്നും ജസ്റ്റിസ് രമണ നിര്‍ദ്ദേശിച്ചു. ജയ്ദീപ് ഗുപ്ത ഹാജരാകുന്നതിനുവേണ്ടി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. 100 വര്‍ഷം കാത്തിരുന്നാലും സര്‍ക്കാര്‍ ശബരിമലയ്ക്കായി നിയമം കൊണ്ടുവരില്ലെന്നാണ് കേസ് ഇന്ന് ആദ്യം പരിഗണിച്ചപ്പോള്‍ തന്നെ ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടത്.
ഐ എ എസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; തലശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം കലക്റ്റർ അന്വേഷണ റിപ്പോര്‍ട്ട് നൽകി
കൊച്ചി:ഐ എ എസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണത്തില്‍ തലശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം കലക്ടര്‍ എസ് സുഹാസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആസിഫ് ഐ എ എസ് നേടിയതെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് എറണാകുളം കലക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുഹാസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആസിഫിന്റെ കുടുംബം ക്രീമിലയര്‍ പരിധിയില്‍ വരുന്നതാണെന്നും ആദായ നികുതി അടയ്ക്കുന്നതായും പറഞ്ഞിട്ടുണ്ട്. ഐ എ എസ് നേടാന്‍ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരെ നടപടിയുണ്ടായേക്കും. പരീക്ഷ എഴുതുന്നതിന് തൊട്ടുമുൻപുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയാകണമെന്നാണ് ഒ ബി സി സംവരണത്തിനുള്ള മാനദണ്ഡം.എന്നാല്‍, ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുൻപുള്ള മൂന്ന് വര്‍ഷവും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്നാണ് എറണാകുളം കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആസിഫിന്റെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനമടക്കം അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2015 ല്‍ പരീക്ഷ എഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം 1.8 എന്ന രേഖയാണ് ആസിഫ് ഹാജരാക്കിയത്. ഇക്കാര്യത്തില്‍ കമയന്നൂര്‍ തഹസീല്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. വാര്‍ഷിക വരുമാനം 1,80,000 എന്ന് ആസിഫ് കാണിച്ച വര്‍ഷത്തില്‍ 21 ലക്ഷത്തിന് മുകളിലാണ് ആസിഫിന്റെ കുടുംബത്തിന്റെ യഥാര്‍ത്ഥ വരുമാനം. മറ്റു വര്‍ഷങ്ങളിലും 23-25 ലക്ഷങ്ങളുടെ വരുമാനമുണ്ട്. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്നും സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയര്‍ പരിധിയില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐ എ എസ് ലഭിച്ചത്.രേഖകള്‍ വ്യാജമാണെന്ന പരാതി കിട്ടിയതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
സർവകലാശാല മാർക്ക് ദാന വിവാദം;നിയമസഭയിൽ പ്രതിപക്ഷ ബഹളം;പ്രതിപക്ഷം എത്തിയത് ഷാഫി പറമ്പിലിന്റെ രക്തം പുരണ്ട വസ്ത്രവുമായി
തിരുവനന്തപുരം: കേരള സര്‍വകലാശാലാ മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്ബില്‍ എം.എല്‍.എ അടക്കമുളളവര്‍ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭക്കുള്ളില്‍ പ്രതിപക്ഷ പ്രതിഷേധം. മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാത്തതും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും ഭരണ-പ്രതിപക്ഷ വാക്കേറ്റത്തിന് വഴിവെച്ചു. പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയും ഏതാനും പേര്‍ സ്പീക്കറുടെ ഡയസില്‍ കയറുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊലീസ് നടപടിയില്‍ മര്‍ദനമേറ്റ ഷാഫി പറമ്ബിലിെന്‍റ രക്തം പുരണ്ട വസ്ത്രവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന്ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നതായിചെന്നിത്തല അറിയിച്ചു.എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവെക്കാന്‍ ആവില്ലെന്നും ഷാഫി ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ചോദ്യേത്തരവേള തുടരുമെന്നും ഇതേ വിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
കേരള സര്‍വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ ചൊവ്വാഴ്ച വൈകിട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റത്.സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുകയാണ്.
കെഎസ്‌യു മാർച്ചിൽ സംഘർഷം;ഷാഫി പറമ്പിൽ എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പോലീസ് മര്‍ദനം; നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം.പൊലീസ് ലാത്തിചാര്‍ജില്‍ ഷാഫി പറമ്ബില്‍ എംഎല്‍എക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും പരിക്കേറ്റു.മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇവരെ കൊണ്ടുപോയ പൊലീസ് വാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി.ഇതിലാണ് ഷാഫി പറമ്ബില്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്ക് പരിക്കേറ്റത്.ഷാഫി പറമ്ബില്‍ എംഎല്‍എയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി.
ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി:ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗുണനിലവാരമില്ല;സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി
തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി.കെ പി എന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ട് പ്രകാരം നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും ഉത്പാദിപ്പിക്കുന്നത് കൈരളി ഓയില്‍ കിഴക്കമ്പലം എന്ന സ്ഥാപനമാണ്. സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ ആണ് പിഴ ചുമത്തിയത്.കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.നീദു നദീര്‍ ഫയല്‍ ചെയ്ത് കേസിലാണ് പിഴയിട്ടിരിക്കുന്നത്.പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എബിഎച്ച് ട്രേഡിംഗ് കമ്പനി ഉൽപാദിപ്പിച്ച് കൊച്ചിന്‍ ട്രേഡിംഗ് കമ്പനി അല്ലപ്ര വിതരണം ചെയ്യുന്ന കേരളീയം കോക്കനട്ട് ഓയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
സംസ്ഥാന സ്കൂൾ കായികമേള;പാലക്കാട് ജില്ല ജേതാക്കൾ
കണ്ണൂര്‍:കണ്ണൂരിൽ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തെ പിന്തള്ളി പാലക്കാട് ജില്ലാ ജേതാക്കളായി. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്.എറണാകുളത്തിന് 157 പോയിന്റുകളാണ് ഇത്തവണ നേടാനായത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ 62 പോയിന്റുകളുമായി ചാമ്പ്യൻ പട്ടം സ്വന്തമാക്കി.സ്‌കൂളുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് പാലക്കാട് കല്ലടി സ്കൂളാണ്. 34 ഫൈനലുകള്‍ നടന്ന മൂന്നാം ദിനത്തില്‍ 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ചവച്ച മികവാണ് പാലക്കാടിന് കരുത്ത് പകര്‍ന്നത്. പാലക്കാടിന്റെ സൂര്യജിത്തും ജിജോയും സി ചാന്ദ്‌നിയും ഇരട്ട സ്വര്‍ണം നേടി.ഒപ്പം കോഴിക്കോടിന്റെ വി പി സനികയും ഇരട്ടസ്വര്‍ണം സ്വന്തമാക്കി.