ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി തൃപ്തി ദേശായി

keralanews thripthi desai said that she informed the chief minister in advance about her visit to sabarimala

കൊച്ചി:തങ്ങൾ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി തൃപ്തി ദേശായി.സഹകരിക്കണമെന്ന പോലീസ് അഭ്യര്‍ഥനയോട്, തങ്ങള്‍ സഹകരിക്കുന്നുണ്ടല്ലോ എന്നായിരുന്നു തൃപ്തിയുടെ മറുപടി.ചൊവ്വാഴ്ച രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന്, സംരക്ഷണം നല്‍കാനാകില്ലെന്നത് രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന്,സംരക്ഷണംനല്‍കാനാകില്ലെന്നത് രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്ന.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച്‌ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലെ കോടതി വിധിയില്‍ അവ്യക്തതയുണ്ട്, അത് പരിഹരിച്ച്‌ മതി യുവതീ പ്രവേശന നടപടികളെന്ന് സര്‍ക്കാരും നിലപാട് എടുത്തിട്ടുണ്ട്.

‘മഹാനാടകത്തിന്’ തിരശീല വീഴുന്നു;ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

keralanews devendra fatnavis resigned from maharashtra cm post

ന്യൂ ഡല്‍ഹി:മഹാരാഷ്ട്രയിൽ മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ അഞ്ച് മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ പദവിയില്‍ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.വിശ്വാസ വോട്ടെടുപ്പിന് 14 ദിവസത്തെ സമയം ബിജെപി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി വോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഏറെ നാളായി നീണ്ടുനിന്ന നാടകീയതകള്‍ക്കും, അനിശ്ചിതത്വത്തിനുമിടയിലാണ് ശനിയാഴ്ച രാവിലെ ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.സര്‍ക്കാര്‍ രൂപവത്ക്കരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ട കോടതി വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. 288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 145 വേണം. ഈ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന് ബോധ്യമായ ബിജെപി നാണംകെട്ട് പടിയിറങ്ങുകയായിരുന്നു.

പോലീസ് സംരക്ഷണം നൽകില്ല;തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു

keralanews police will not give protection thripthi desai and team will return back to mumbai today

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങും. സംരക്ഷണം നല്‍കില്ലെന്ന് പോലിസ് നിലപാട് വ്യക്തമാക്കിയതോടെയാണ് ഇവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. രാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച്‌ പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പോലിസ് വ്യക്തമാക്കി.തൃപ്തിയും സംഘവും മടങ്ങുമെന്ന് വ്യക്തമാക്കിയതോടെ ശബരിമല കര്‍മസമിതി കമ്മീഷണര്‍ ഓഫിസിനു മുൻപിൽ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു.ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി ദേശായി കേരളത്തിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്തില്‍ മല കയറിയ ബിന്ദു അമ്മിണിയും സംഘത്തോടൊപ്പം ചേരുകയായിരുന്നു.ഇവരുള്‍പ്പെടെ അഞ്ചുപേരാണ് ശബരിമലയ്ക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചത്. കമ്മീഷണര്‍ ഓഫീസിലെത്തിയ ഇവരോട്, സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നും യുവതീ പ്രവേശന വിധിക്ക് സ്‌റ്റേയുണ്ടെന്നാണ് നിയമോപദേശം എന്നും പോലിസ് ധരിപ്പിച്ചു.യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്ത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇത്തവണ പോലീസ്.

തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാവില്ലെന്ന് പോലീസ്

keralanews police will not give protection to thripthi desai to visit sabarimala

കൊച്ചി: ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ്. ഇക്കാര്യം കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തൃപ്തിയെ അറിയിച്ചു.എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമലയില്‍ പോകുമെന്നാണ് തൃപ്തിയുടെ നിലപാട്.പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തിരികെ പൂണെയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചുണ്ട്. അതേസമയം ശബരിമലയില്‍ പോകാനായി കേരളത്തില്‍ എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പോലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി എത്തിയത്.തുടര്‍ന്ന് മുന്‍പ് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു.

മഹാരാഷ്ട്ര;വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ നടത്തണമെന്ന് സുപ്രീം കോടതി

keralanews maharashtra case trust vote must conduct by tomorrow

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. നിയമസഭയില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ വച്ച്‌ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മദ്ധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിശ്വാസ വോട്ടെടുപ്പിനായി രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു ഫഡ്‌നാവിസ് ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നത്.ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കൊട്ടിയൂരില്‍ വന്‍ തീ പിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു

keralanews huge fire broke out in kottiyoor shops burned

കണ്ണൂര്‍:കൊട്ടിയൂരില്‍ വന്‍ തീ പിടുത്തം. മൂന്ന് കടകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും രണ്ട് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.തീ പിടുത്തത്തില്‍ ഒരു പലചരക്ക് കടയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയും പച്ചക്കറിക്കടയുമാണ് നശിച്ചത്.പലചരക്ക് കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തുള്ള മറ്റു കടകളിലേക്ക് വ്യാപിക്കുകയായിരുന്നു.വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പേരാവൂരില്‍ നിന്നും മാനന്തവാടിയില്‍ നിന്നും നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

ശബരിമല മരക്കൂട്ടത്ത് മരം വീണ് എട്ട് അയ്യപ്പന്മാര്‍ക്ക് പരിക്ക്;രണ്ടുപേരുടെ നില ഗുരുതരം

keralanews eight pilgrims injured after a tree fell on road in marakkoottam sabarimala

ശബരിമല: ശബരിമല മരക്കൂട്ടത്ത് മരം വീണ് ദര്‍ശനം കഴിഞ്ഞു മടങ്ങിയ എട്ട് അയ്യപ്പന്മാര്‍ക്ക് പരിക്ക്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം നടന്നത്.പരിക്കേറ്റ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും,തമിഴ്‌നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ചന്ദ്രാനന്ദന്‍ റോഡിലേക്കാണ് വലിയമരം ഒടിഞ്ഞുവീണത്. റോഡിലെ കൈവരികള്‍ കുറെഭാഗം തകര്‍ന്നു. പോലീസും അഗ്നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.

ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ചു;ഒരാൾ കസ്റ്റഡിയിൽ

keralanews bindu ammini who came to visit sabarimala attacked with pepper spray and one under custody

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കൊപ്പം കൊച്ചി കമീഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ബിന്ദുവിന് നേരെ മുളക്‌പൊടി സ്പ്രേ ഉപയോഗിച്ചു.കാറില്‍ നിന്നു ഫയല്‍ എടുക്കാന്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്നു പുറത്തിറങ്ങിയതായിരുന്നു ബിന്ദു. നടന്നുവരുന്നതിനിടെ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ബിന്ദുവിന് നേരെ മുളക് സ്പ്രേ അടിച്ചത്.കണ്ണില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ബിന്ദു അമ്മിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി.ഇവിടെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ബിന്ദു പുറത്തിറങ്ങുമ്പോൾ കൂടുതല്‍ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പോലീസിനെയും വിന്യസിപ്പിച്ചിരിക്കുകയാണ്.ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.ബിന്ദു അമ്മിണിയും ഇവരോടൊപ്പമുണ്ടായിരുന്നു. നിലവില്‍ തൃപ്തിയും സംഘവും കമീഷണര്‍ ഓഫീസിലാണുള്ളത്. ദര്‍ശനത്തിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി;പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

keralanews thripthi desai and team arrived kerala to visit sabarimala bjp activists were protesting

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്.കഴിഞ്ഞ വര്‍ഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും ഇവർക്കൊപ്പം ഉണ്ട്. തൃപ്തി ദേശായിയും സംഘവും ഇപ്പോള്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ്. യുവതികള്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കുന്നുവെന്നും ശബരിമല ദര്‍ശനം നടത്തുമെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം വഴി ശബരിമലയിലെത്താനാണ് തൃപ്തിയുടെയും സംഘത്തിന്‍റെയും പദ്ധതി.എന്നാല്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കുമോയെന്നതില്‍ വ്യക്തതയില്ല. തൃപ്തി കമ്മിഷണര്‍ ഓഫീസില്‍ ഉണ്ടെന്ന് പ്രദേശത്ത വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നാമജപവുമായാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.കമ്മിഷണര്‍ ഓഫിസില്‍ നിന്നും നാമജപ പ്രതിഷേധക്കാരെ നീക്കാനാനായി പോലീസ് ശ്രമം നടത്തി വരികയാണ്.എന്നാല്‍ ത‍ൃപ്തിയും സംഘവും ശബരിമലയിലേക്ക് തന്നെ പോകുമെന്ന നിലപാടിലാണ്.നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി പ്രഖ്യാപനം നടത്തിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു.എന്നാല്‍ ശബരിമല കര്‍മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്.

കാസർകോഡ് ബേക്കലിൽ വൻ മണൽ കടത്ത് പിടികൂടി

keralanews sand seized from bekkal kasarkode

കാസർകോഡ്:ബേക്കൽ കല്ലിങ്കാലിൽ വൻ മണൽ കടത്ത് പിടികൂടി.ഇന്ന് പുലർച്ചെ 3.30 മണിക്ക് കല്ലിങ്കാലിൽ വെച്ച് KL 10 W3364 നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണൽ ബേക്കൽ CI നാരായണൻ,SI അജിത്‌ കുമാർ, സ്റ്റേഷൻ ഡ്രൈവർ  വിജേഷ്,  CPO ശശി കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.പോലീസ് ഓഫീസർമാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച മണൽ മാഫിയയെ അതി സാഹസികമായി ജീവൻ പണയം വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. ഇതിനു ശേഷം ഏകദേശം അഞ്ചുമണിയോടെ വീണ്ടും മണൽ കടത്താൻ ശ്രമമുണ്ടായി.KL58 D 1720 നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണലും പോലീസ് സംഘം മുതിയക്കാൽ എന്ന സ്ഥലത്തുവെച്ച് അതിസാഹസികമായി പിടികൂടി.ഈ പ്രദേശത്ത് വൻതോതിൽ മണൽക്കൊള്ള നടക്കുകയാണ്. ഒട്ടേറെ ലോഡ് മണലാണ് പ്രദേശത്തുനിന്ന് കടത്തിക്കൊണ്ടുപോകുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.രാത്രിയിലും പുലർച്ചെയുമാണ് മണൽകടത്ത് കൂടുതലായും നടക്കുന്നത്.മണൽ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബേക്കൽ SHO നാരായണൻ അറിയിച്ചു.