വീണ്ടും കുഴൽക്കിണർ അപകടം;ഹരിയാനയിൽ അഞ്ചു വയസ്സുകാരി അൻപതടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു

keralanews again borewell accident five year old girl trapped in borewell in haryana

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍മാറും മുൻപേ രാജ്യത്ത് വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം.ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ അഞ്ചുവയസ്സുകാരി ശിവാനി എന്ന പെൺകുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. അൻപതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി കുടുങ്ങിയിരിക്കുകയാണ്.ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞദിവസം തന്നെ തുടങ്ങിയിരുന്നെങ്കിലും കുട്ടിയെ ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല.കിണറിനുള്ളിൽ കയറിറക്കി കുഞ്ഞിനെ പുറത്തെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഓക്സിജൻ സംവിധാനം കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം 25-നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ന്നു

keralanews search continues for the fishermen missing in sea

കണ്ണൂര്‍: കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ട് അപകടത്തില്‍പ്പെട്ട് കാണാതായ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകന്‍ രാജീവന്‍ (43), കണ്ണൂര്‍ ആയിക്കരയില്‍നിന്നു പോയ ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ആദികടലായി സ്വദേശി ഫാറൂഖ് (40) എന്നിവര്‍ക്കായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ കോസ്റ്റല്‍ പോലീസ്, ഫിഷറീസ്, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.

തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ടും കണ്ണൂര്‍ ആയിക്കരയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ഫൈബര്‍ വള്ളങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ചയാണ് തമ്പുരാൻ ബോട്ട് കനത്ത തിരമാലകളില്‍പ്പെട്ടത്.ആടിയുലഞ്ഞ ബോട്ടില്‍നിന്ന് രാജീവന്‍ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.വയര്‍ലസ് സെറ്റടക്കം നഷ്‌ടപ്പെട്ടതിനാല്‍ അപകടത്തില്‍പ്പെട്ട വിവരം പുറംലോകത്തെ അറിയിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.കേടുപാടുകള്‍ സംഭവിച്ച ബോട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിക്കര ഹാര്‍ബറിലാണ് എത്തിയത്.ബോട്ടിൽ അവശനിലയിൽ കണ്ടെത്തിയ തോട്ടപ്പള്ളി സ്വദേശി കമലാസന്‍ (67), കുഞ്ഞുമോന്‍ (58), ചാവക്കാട് സ്വദേശികളായ ബിജു (40), രൂപേഷ് (28), അജേഷ് (32), തമിഴ്നാട് ചിദംബരം സ്വദേശി ഗോപു (42) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആയിക്കരയില്‍നിന്ന് ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ ബോട്ടിലുണ്ടായിരുന്ന ഫാറൂഖ് വള്ളത്തില്‍നിന്നു തെറിച്ച്‌ കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി വര്‍ഗീസ് (40), ആയിക്കര സ്വദേശി മുഹമ്മദ് (38) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആയിക്കരയില്‍നിന്നു പോയ കിരണ്‍ എന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

‘കെട്ടിച്ചമച്ച കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത്,തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും’ അറസ്റ്റിലായ സിപിഎം പ്രവർത്തകർ

keralanews we were arrested in a fabricated case and the police have not received any evidence against us said the cpm workers arrested in kozhikkode

കോഴിക്കോട്:കെട്ടിച്ചമച്ച കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും തങ്ങള്‍ക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും മാവോയിസ്റ്റ് അനുകൂല ലഖുലേഖകൾ കൈവശം വെച്ചതിന്  അറസ്റ്റിലായ സിപിഎം പ്രവർത്തകർ. കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി കൊണ്ടുപോകുംവഴിയാണ് ഇവര്‍ ഇത് പറഞ്ഞത്.’ഞങ്ങളുടെ അടുത്തുനിന്ന് ലഘുലേഖ കിട്ടിയിട്ടില്ല. സിഗരറ്റ് വലിക്കുന്നതിനിടെ ഒരാളില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഭരണകൂട ഭീകരത തന്നെയാണ്’ ഇതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യുഎപിഎ ചുമത്താന്‍ തെളിവുകളുണ്ടെന്നാണ് ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞത്. നിരോധിക സംഘടനകളില്‍ അംഗമായി, ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ട്.വര്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നും, ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. അലന്‍ ഷുഹൈബ് സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും, താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

മാവോവാദി ബന്ധം ആരോപിച്ച്‌ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം;യുഎപിഎ പിൻവലിക്കില്ലെന്ന് പോലീസ്

keralanews the incident of cpm workers arrested for alleged maoist links police said the u a p a will not withdraw

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്‌ പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും കണ്ടെടുത്തത് മാവോയിസ്റ്റ്‌ ലഘുലേഖകള്‍ തന്നെന്ന് പോലീസ്.ഈ സാഹചര്യത്തില്‍ ഇവർക്കുമേൽ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്നും ഉത്തര മേഖല ഐ.ജി അശോക് യാദവ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പിന്‍വലിക്കില്ലെന്നു വ്യക്തമാക്കി ഐ.ജി രംഗത്തെത്തിയിരിക്കുന്നത്.ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിശദീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാര്‍ഥിയായ അലന്‍ എസ്.എഫ്.ഐ അംഗമാണ്. താഹ സി.പി.എം പ്രവര്‍ത്തകനും.

സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ചു; മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി

keralanews sent porn videos to school whatsapp group complaint against former pta president

തലശ്ശേരി: സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി. അതേസമയം, ഗ്രൂപ്പിലേക്ക് കുട്ടികളുടേതടക്കമുള്ള വിഡീയോകള്‍ ഇയാള്‍ അയച്ചതായും ആരോപണമുണ്ട്.വിദ്യാര്‍ഥികളുടെ പഠനകാര്യത്തിനും ക്ലാസിന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പാണിത്. കണ്ണൂര്‍ തലശേരി ഗോപാല്‍പേട്ട സ്വദേശിയായ ഇയാള്‍ സ്കൂളിലെ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകള്‍ അയച്ചത്.അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പൊലീസ് പറയുന്നത്. പരാതി നല്‍കിയെങ്കിലും ഇതിന്റെ തെളിവുകള്‍ ആരും നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു

keralanews police filed case against firoz kunnumparambil on the complaint of insulting femininity through social media

മലപ്പുറം:സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു.പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി.ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുക എന്ന നിര്‍ദേശത്തോടെ പരാതി ആലത്തൂര്‍ പൊലീസിന് നല്‍കുകയായിരുന്നു. ഫിറോസ് സ്ഥിരമായി ഇവിടെ താമസിക്കുന്നതിനാലാണ് ആലത്തൂരില്‍ കേസെടുത്തത്.ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഷിഷ് പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായി സി.ഐ ബോബിന്‍ മാത്യുവും എസ്.ഐ എം.ആര്‍ അരുണ്‍കുമാറും പറഞ്ഞു.

മാവോയിസ്റ്റ് വേട്ടക്കെതിരേ ലഘുലേഖ കൈവശം വെച്ചതിന് വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

keralanews students arrested for keeping pamphlet against maoist hunt

കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ അംഗമായ തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ അംഗം താഹ ഫസലിനെയുമാണ് വെള്ളിയാഴ്ച വൈകീട്ടോടെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുവരുടെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമബിരുദ വിദ്യാര്‍ഥിയാണ് അലന്‍. മാധ്യമവിദ്യാര്‍ഥിയാണ് താഹ ഫസല്‍. നിയമ വിദ്യാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ അലന്‍റെ അറസ്റ്റിനെതിരെ വിവിധ യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വിവിധ പരിപാടികള്‍ക്കായി കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ അലന്‍റെ മാതാപിതാക്കള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖയായിരുന്നു എന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.

വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനിയുടെ സാന്നിധ്യം;കൂടുതൽ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലും

keralanews presence of pesticides in spices more found in cumin seed and fennel

തിരുവനന്തപുരം:സംസ്ഥാനത്ത് വിപണിയിലെത്തുന്ന മസാലക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടടനാശിനിയുടെ സാന്നിധ്യം.ആരോഗ്യത്തിന് ഏറെ ഹാനികരമാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇവയെന്നാണ് കണ്ടെത്തല്‍.കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം 2019 ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്നും ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.കീടനാശിനി അംശം കൂടുതല്‍ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്.ഏലം, കുരുമുളക് എന്നിവയില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്ബ് എന്നിവയിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാര്‍ശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച കറിവേപ്പിലയില്‍ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച 257 പച്ചക്കറികളില്‍ 20 ശതമാനത്തില്‍ കീടനാശിനി കണ്ടെത്തി.ബീറ്റ്റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്പ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തന്‍, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ എന്നിവയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല .വെള്ളായണി കാര്‍ഷിക കോളേജിലെ എന്‍എ.ബിഎല്‍ അക്രെഡിറ്റേഷനുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

വാളയാർ കേസിൽ സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

keralanews high court said cbi probe cannot be considered now in walayar case

കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്.പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാലെ ഒരു പുനഃരന്വേഷണത്തിന് സാധിക്കുവെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിനു പിന്നാലെയാണ് സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞത്.കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നു കോടതി അറിയിച്ചപ്പോള്‍ അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ പുകമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍;പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു,ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ അടച്ചിട്ടു

keralanews severe air pollution in delhi declared public health emergency schools closed until tuesday

ന്യൂഡല്‍ഹി:ഡൽഹിയിൽ പുക മലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍.ഇതോടെ  ഡല്‍ഹി- എന്‍.സി.ആര്‍ മേഖലയില്‍ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സുപ്രിംകോടതി സമിതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.നവംബര്‍ അഞ്ചു വരെ മേഖലയില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്നും നിർദേശമുണ്ട്.ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ പരിസ്ഥിതി മലിനീകരണ (നിയന്ത്രണ) അതോറിറ്റി നിരോധന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുക മലനീകരണം അതീവ ഗുരുതരാവസ്ഥയിലാണെന്നും ആളുകളെ, പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഇവര്‍ക്കറിയിച്ച കത്തില്‍ പറയുന്നു.സ്‌കൂള്‍ കുട്ടികള്‍ക്കായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 50 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. മറ്റുള്ളവരോടു മാസ്‌ക് ധരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.വായു നിലവാര സൂചിക ക്യൂബിക് 426 ആണ്. മനുഷ്യന് സ്ഥാപിക്കാവുന്ന നിലവാരം 200 ആണ്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. നോയിഡ, ഗസിയാബാദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്.